കോതമംഗലം: ദേശീയപതാക അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നഗരമധ്യത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ തടി ഡിപ്പോയോട് ചേർന്നുള്ള റോഡിന്റെ ഓരത്തായിരുന്നു ദേശീയപതാക ഉപേഷിച്ച നിലയിൽ കണ്ടെത്തിയത്. മഴനനഞ്ഞ്, അഴുക്കുവെള്ളത്തിൽ കിടക്കു നിലയിലായിരുന്നു. വിവരമറിയിച്ചതിനേത്തുടർന്ന് പോലിസെത്തി ദേശിയപതാക ഏറ്റെടുക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തുന്ന മുനിസിപ്പൽ ഓഫീസ്, വനംവകുപ്പ് ഓഫീസ്, റവന്യൂ ടവർ, വില്ലേജ് ഓഫിസ്, ട്രഷറി തുടങ്ങി നിരവധി സർക്കാർ ഓഫിസുകൾ തൊട്ടടുത്തുണ്ടെങ്കിലും നഗ്നമായ നിയമലംഘനം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മഴക്കൊപ്പമുണ്ടായ കാറ്റിൽ എവിടെ നിന്നെങ്കിലും പാറി വീണതാണോ, ആരെങ്കിലും മനപൂർവം കൊണ്ടുവന്നിട്ടതാണോയെന്നത് വ്യക്തമായിട്ടില്ല. ആരക്കാലുകളുടെ എണ്ണത്തിൽ വ്യത്യാസമുള്ളതിനാൽ ദേശിയ പതാകയായി അംഗീകരിക്കാനാവില്ലെന്നാണ് പോലിസ് പറയുന്നത്.
Read MoreCategory: Kochi
വേഗമാകട്ടെ നിങ്ങൾക്കും മത്സരിക്കാം..! ചക്ക, മാങ്ങ, തേങ്ങ ഫെസ്റ്റിന് ആവേശകരമായ സ്വീകരണം; അഞ്ചു മിനിറ്റിൽ ആറു തേങ്ങ ചിരകി ജസി ഒന്നാം സ്ഥാനം സ്വന്തമാക്കി
കൊച്ചി: രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ചക്ക, മാങ്ങ, തേങ്ങ ഫെസ്റ്റിനോടനുബന്ധിച്ചു വീട്ടമ്മമാര്‍ക്കായി സംഘടിപ്പിച്ച തേങ്ങ ചിരകല്‍ മത്സരത്തിനു ആവേശകരമായ പ്രതികരണം. ഇരുപതോളം വീട്ടമ്മമാരാണു മത്സരത്തിൽ പങ്കെടുത്തത്. വ്യത്യസ്തമായ മത്സരം കാണാന്‍ കാഴ്ചക്കാരും തടിച്ചുകൂടിയതോടെ വീട്ടമ്മമാര്‍ക്ക് ആവേശമായി. വീട്ടമ്മമാരുടെ മത്സരത്തിലെ ആവേശം ഉള്‍ക്കൊണ്ടു തനിക്കും മത്സരിക്കണമെന്ന ആഗ്രഹവുമായി എത്തിയ കൊല്ലം പള്ളിമുക്ക് സ്വദേശി ഷിഹാബിനും സംഘാടകര്‍ അവസരം നല്കി. അഞ്ച് മിനിറ്റിനുള്ളില്‍ ആറു തേങ്ങ പൂര്‍ണമായും ചിരകി മുനമ്പം സ്വദേശിനി ജസി പുഷ്പ ഒന്നാം സ്ഥാനം നേടി. അഞ്ചു തേങ്ങ ചിരകി ആലപ്പുഴ സ്വദേശിനി വിജി രണ്ടാം സ്ഥാനവും നേടി. വീട്ടമ്മമാര്‍ക്കൊപ്പം വാശിയോടെ മത്സരിച്ച ഷിഹാബ് ജെസി പുഷ്പയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. നാളെ വൈകുന്നേരം നാലിനു മാമ്പഴം തീറ്റ മത്സരം നടക്കും. ഒമ്പത് വയസ് മുതല്‍ 16 വയസ് വരെയും അതിനു മുകളില്‍ പ്രായമുള്ളവരെയും ഉൾപ്പെടുത്തി രണ്ടു…
Read Moreഅവന്റെ ഒരു പുളിപ്പ്..! വടയിലെ പുളിപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ ഹോട്ടല്‍ ഉടമയെ കുത്തികൊലപ്പെടുത്തിയ സംഭവം; മദ്യത്തിന്റെ പുറത്ത് ചെയ്തുപോയതെന്ന് പ്രതി
കൊച്ചി: ഉഴുന്നുവടയുടെ രുചിവ്യത്യാസത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു വൈറ്റിലയില്‍ ഹോട്ടല്‍ ഉടമ കൊലചെയ്യപ്പെട്ട കേസില്‍ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. വൈറ്റിലയിലെ ഹോട്ടല്‍ ഉടമ എം.ജെ. ജോണ്‍സണെ (ആല്ബിന്-45) പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കട്ടപ്പന പുളിയന്മല കമ്പിനിപ്പടി പരുത്തിക്കാട്ടില്‍ പി.എസ്. രതീഷിനെ (28) സ്ഥലത്ത് എത്തിച്ചാണു പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നു രാവിലെ ആറരയോടെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയോടെ അവസാനിക്കും. സൗത്ത് സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി വൈറ്റില മേജര്‍ റോഡിലും പാരഡൈസ് റോഡിലും ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തി. ഹോട്ടലിലും സമീപ പ്രദേശങ്ങളിലും തെളിവെടുപ്പു നടത്തിയശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നു സിഐ വ്യക്തമാക്കി. അതേസമയം കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി ഇതുവരെ പോലീസിനു കണ്ടെത്താനായിട്ടില്ല. പ്രതി പരസ്പര വിരുദ്ധമായി മൊഴി നല്‍കുന്നതാണു കത്തി കണ്ടെത്താന്‍ പോലീസിനു സാധിക്കാത്തതെന്നാണു സൂചന. കൊലപാതകം നടത്തിയ രീതിയും കൊലപാതകശേഷം ഓടി…
Read Moreതൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ടു ; രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഫോഴ്സും കുടുങ്ങി
പിറവം: കിണർ നന്നാക്കുന്നതിനിടെ അബോധാവസ്ഥയിലായ തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും കിണറിനുള്ളിൽ അകപ്പെട്ടു. ശുദ്ധവായു ലഭിക്കാത്തതുമൂലം അബോധാവസ്ഥയിലായ ഉദ്യോഗസ്ഥരെയും പിന്നീട് വലയിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു. കിണർ നന്നാക്കാൻ ഇറങ്ങിയ മരങ്ങാട്ടുപിള്ളി സ്വദേശി പഴയമാക്കിൽ കെ.വി. ജോണി(52)നെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ബാബു, അബ്ദുൾസലാം എന്നിവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ പാന്പാക്കുട പഞ്ചായത്തിലെ ഓണക്കൂറിലാണ് സംഭവം. കിണർ തേകി നന്നാക്കിക്കൊടുക്കുന്ന ജോണ്‍ രാവിലെ 7.30ന് ഇവിടെയുള്ള ഒരു വീട്ടിലെ കിണർ ശുചിയാക്കിയിരുന്നു. ഇതിനു ശേഷം സമീപത്തെ ചെമ്മനാട്ടുവീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് ശുദ്ധവായു ലഭിക്കാത്തുമൂലം അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ കരയിലുണ്ടായിരുന്ന വീട്ടുടമയോട് വിവരം പറഞ്ഞപ്പോൾ കയറിപ്പോരാൻ ആവശ്യപ്പെടുകയും ചെയ്തു. മുകളിലേക്ക് കയറുന്നിതിനിടെ അബോധാവസ്ഥയിലായ ജോണ്‍ കിണറിനുള്ളിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് പിറവത്തുനിന്ന്…
Read Moreനഗരത്തെ നടുക്കി പട്ടാപ്പകൽ കൊലപാതകം
കൊച്ചി: വൈറ്റില ജനത ജംഗ്ഷനിൽ ഇന്നലെ പട്ടാപ്പകലുണ്ടായ അരുംകൊല നഗരവാസികൾക്കു നടുക്കമായി. ഉച്ചകഴിഞ്ഞു മൂന്നോടെയാണു ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഉഴുന്നുവടയുടെ രുചിവ്യത്യാസത്തെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിലെത്തുകയായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്നു പെട്ടെന്നുണ്ടായ ദേഷ്യം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ തന്നെ അത്താണിയെയാണ്. വൈറ്റില ജനത ജംഗ്ഷനില്‍ സിബി എന്ന ഹോട്ടല്‍ നടത്തുന്ന ജോണ്‍സണിനാണു (ആല്‍ബി-48) ജീവൻ നഷ്ടപ്പെട്ടത്. ഹോട്ടല്‍ നടത്തി ലഭിക്കുന്ന വരുമാനംകൊണ്ടാണു ജോണ്സണ് കുടുംബം പുലര്‍ത്തിയിരുന്നത്. എസ്എ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കൊച്ചി കോര്പറേഷന് നിര്‍മിച്ചു നല്കിയ കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടലിന് മുകളിലെ മുറിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജോണ്സണ് മൂന്നുവര്‍ഷം മുമ്പാണു സ്വന്തമായി ഒരു വീട് നിര്‍മിച്ച് അങ്ങോട്ടേക്ക് താമസം മാറിയത്. വീടിന്റെ എല്ലാ പണികളും പൂര്‍ത്തീകരിച്ചിട്ട് നാലുമാസമേ ആയിരുന്നുള്ളൂ. ജോൺസണിന്റെ മൂത്തമകന് എബി എറണാകുളം ചിന്മയ കോളജില്‍ ബിഎ എക്കണോമിക്സ് വിദ്യാര്‍ഥിയാണ്. ഇളയമകന് സിബി തേവര…
Read Moreകിഴക്കന്പലത്ത് ബസ് കാത്തിരിപ്പു കേന്ദ്രമില്ല; യാത്രക്കാർ കടത്തിണ്ണകളിൽ
കിഴക്കന്പലം: കിഴക്കന്പലത്തെ ജനത്തിരക്കേറിയ മാർക്കറ്റ് റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ കടത്തിണ്ണകളെ ശരണം പ്രാപിക്കുന്നു. പട്ടിമറ്റം, പെരുന്പാവൂർ, മുവാറ്റുപുഴ, കോലഞ്ചേരി, ആലുവ, എറണാകുളം, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ട യാത്രക്കാരാണ് വെയിറ്റിംഗ് ഷെഡില്ലാത്തതിനാൽ മഴയിലും വെയിലിലും കടത്തിണ്ണകളിൽ അഭയം തേടുന്നത്. യാത്രക്കാർ കടകൾക്കു മുന്നിലും മാർക്കറ്റിലേക്കു പ്രവേശിക്കുന്ന വഴികളിലും കൂട്ടംകൂടി നിൽക്കുന്നതിനാൽ ഇവിടേക്കെത്തുന്നവരും ബുദ്ധിമുട്ടുകയാണ്. കെഎസ്ഇബി ഓഫീസിന്റെ മുന്നിലെ ബസ് സ്റ്റോപ്പിൽ അനധികൃതമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതും ബസ് കാത്തുനില്‍ക്കുന്നവരെ ദുരിതത്തിലാക്കുന്നുണ്ട്. ബസ് സ്റ്റോപ്പായി പത്യേകം ഒരിടമില്ലാത്തതിനാൽ ബസ് നിർത്തുന്നത് പലപ്പോഴും ഈ വാഹനങ്ങളുടെ സമീപത്തായിരിക്കും. വർഷങ്ങൾക്കുമുന്‍പ് കെഎസ്ഇബി ഓഫീസിന്റെ മുന്നിൽ വെയിറ്റിംഗ് ഷെഡ് ഉണ്ടായിരുന്നതായും കാലക്രമേണ ഇത് ഇല്ലാതായതായും നാട്ടുകാർ പറയുന്നു. കിഴക്കന്പലം ടൗണ്‍ പ്രദേശത്ത് ആകെയുള്ള ബസ് കാത്തിരുപ്പു കേന്ദ്രം ബസ്സ്റ്റാൻഡിനു മുന്നിലുള്ള വെയിറ്റിംഗ് ഷെഡ് മാത്രമാണ്. എന്നാൽ ബസ്സ്റ്റാൻഡും…
Read Moreഅനധികൃത മാംസ വിൽപന: വിജിലൻസ് കോടതിയിൽ ഹർജി
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ അനധികൃതമായി ആടുമാടുകളുടെ ഇറച്ചി വിൽപന നടത്തുന്നതു സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. ഹർജി പരിഗണിച്ച കോടതി പഞ്ചായത്ത് സെക്രട്ടറിയോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് ജൂലൈ 12ന് സമർപ്പിക്കാൻ ഉത്തരവിട്ടു. മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ ദയയ്ക്കുവേണ്ടി സെക്രട്ടറി പി.ബി. രമേശ്കുമാറാണ് ഹർജി ഫയൽ ചെയ്തത്. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സ്ഥിരംസമിതി അംഗങ്ങൾ, ജില്ല മെഡിക്കൽ ഓഫീസർ, ജില്ല ഫുഡ് സേഫ്റ്റി ഓഫീസർമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി, മൂവാറ്റുപുഴ ആർഡിഒ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തത്. ദയ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനധികൃത മാംസ വിൽപന പായിപ്ര പഞ്ചായത്തിൽ നിരോധിച്ചിരുന്നു. എന്നാൽ ഓട്ടോറിക്ഷയിലും സീൽ ചെയ്ത കെട്ടിടങ്ങളിലും മറ്റും അനധികൃതമായി മാംസ വിൽപന നടക്കുന്നെന്നും പഞ്ചായത്ത് അധികൃതർ ഇത് തടയാൻ യാതൊരു നടപടിയും…
Read Moreകൊച്ചി മെട്രോ: പരീക്ഷണ ഓട്ടത്തില്‍ ട്രെയിൻ അഞ്ചായി
കൊച്ചി: യാത്രക്കാരെയും കയറ്റി സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി കൊച്ചി മെട്രോ നടത്തുന്ന പരീക്ഷണ ഓട്ടത്തില്‍ ട്രെയിനുകളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തി. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ പത്തുമിനിറ്റ് ഇടവേളയില്‍ അഞ്ച് ട്രെയിനുകളാണ് ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്. ആകെ 142 സര്‍വീസുകൾ നടന്നു. പത്തു മിനിറ്റിന്റെ ഇടവേളയില്‍ സര്‍വീസ് നടത്താനാണ് കെഎംആര്‍എല്‍ അധികൃതര്‍ തീരുമാനിച്ചതെങ്കിലും 11.05 മിനിറ്റ് ഇടവിട്ടാണു ട്രെയിന്‍ ഓടിയത്. തിങ്കളാഴ്ച വരെ നാലു ട്രെയിനുകളാണ് ഉപയോഗിച്ചിരുന്നത്. ഇന്നും അഞ്ചു ട്രെയിനുകള്‍ ഓടുമെന്നു കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. ഒരു ട്രെയിന്‍ കൂടുതലായി ഏര്‍പ്പെടുത്തിയതോടെ സമയത്തിനു മാറ്റം വന്നു. സിഗ്നലിംഗ്, പാസഞ്ചര്‍ അനൗണ്‍സ്മെന്റ്, ട്രെയിനിനകത്തും സ്റ്റേഷനിലുമുള്ള ഡിസ്പ്ലേ സംവിധാനങ്ങള്‍, കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് സിസ്റ്റം (സിബിടിസി) തുടങ്ങിയവയെല്ലാം ട്രയല്‍ സര്‍വീസിനൊപ്പം പരീക്ഷിക്കുന്നുണ്ട്.
Read Moreഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ തീപിടിത്തം; ആളപായമില്ല
കൊച്ചി: കൊച്ചി നഗരത്തിലെ ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ ഇന്നലെ അഗ്നിബാധയുണ്ടായി, ആളപായമില്ല. രാവിലെ 11.30ഓടെ മാളിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഫുഡ്കോര്ട്ടിലാണ് തീപിടിത്തമുണ്ടായത്. ഫുഡ് കോര്‍ട്ടിലെ തന്തൂരി ചിക്കന്‍ അടുപ്പിലെ തീ സമീപത്ത് പറ്റിപ്പിടിച്ചിരുന്ന എണ്ണപാളിയിലേക്ക് പടര്‍ന്നതിനെത്തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മാളിനും ഇവിടുത്തെ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. എട്ട് ഫുഡ്കോര്‍ട്ടുകളാണ് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നടുവിലത്തെ ഫുഡ്കോര്ട്ടിലാണ് ആദ്യം തീപിടിച്ചത്. അടുക്കളയിലെ തെര്‍മോകോള്‍ സീലിംഗിലേക്കും തീ പടര്‍ന്നതോടെ കനത്ത പുക നാലാം നിലയില്‍ വ്യാപിച്ചു. പിന്നീട് മാളിന്റെ എല്ലാ നിലകളിലേക്കും പുക വ്യാപിച്ചതോടെ പലര്‍ക്കും ശ്വാസതടസം നേരിട്ടു. തീപിടിത്തമുണ്ടായപ്പോള്‍ നാല് തിയറ്ററുകളില്‍ ഉള്‍പ്പെടെ മാളില്‍ മൂവായിരത്തോളം ആളുകളുണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. സംഭവമറിഞ്ഞ് ബൈപ്പാസിലും പരിസരത്തും ജനക്കൂട്ടം തിങ്ങിനിറഞ്ഞു. അടുക്കളയില്‍ തീപടര്‍ന്നതോടെ അവിടുത്തെ അഗ്നി ശമന സംവിധാനമുപയോഗിച്ച് തീ കെടുത്താന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും…
Read Moreമെട്രോയുടെ നിയന്ത്രണം “നെര്‍വ് സെന്ററായ’ ഒസിസിയില്‍
കൊച്ചി: മെട്രോയുടെ ഓരോ ചലനവും നിയന്ത്രിക്കുക ഒസിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓപ്പറേഷന് ആന്‍ഡ് കണ്ട്രോള് സെന്റര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കൊച്ചി മെട്രോയുടെ നെര്‍വ് സെന്ററാണ് ഒസിസി. കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡിലെ മൂന്നു നിലകളുള്ള 44,000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍നിന്നാണു കൊച്ചി മെട്രോയുടെ പൂര്‍ണ നിയന്ത്രണം. ഏത് ട്രെയിന്‍, എപ്പോള്‍, എവിടെയെന്നു തുടങ്ങി പൂര്‍ണ വിശദാംശങ്ങള്‍. മെട്രോയിലെ ഓരോ ചെറു ചലനങ്ങളും ഒസിസിയില്‍ മുന്‍ നിശ്ചയപ്രകാരം പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നു. ട്രെയിനുകളുടെ നിയന്ത്രണം മാത്രമല്ല, സ്റ്റേഷനുകളുടെ നിയന്ത്രണമടക്കമുള്ള എല്ലാ കാര്യങ്ങളും ഈ വിദൂര നിയന്ത്രണ കേന്ദ്രത്തിലാണു നടക്കുന്നത്. സിഗ്നലിംഗ് ഉപകരണങ്ങള്‍, കേന്ദ്രീകൃത നിയന്ത്രണ ഉപകരണങ്ങള്‍, ഡിപ്പോ സിഗ്നലിംഗ് ഉപകരണങ്ങള്‍, ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണു വിവിധ നിലകളിലായുള്ള ക്രമീകരണം. ഇവിടെ സ്ഥാപിച്ചിട്ടുള്ള നെടുങ്കന്‍ സ്ക്രീനില്‍ മെട്രോ ട്രെയിനുകള്‍ ഓരോന്നും ഓടുന്നതു കാണാം. ഒന്നാം നിലയിലെ…
Read More