വൈപ്പിൻ: റോഡ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച പഞായത്തിലെ വനിതാ ഉദ്യോഗസ്ഥയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതിനും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടംഗം സംഘത്തിനെതിരെ പെറ്റികേസ് ചാർജ്ജ് ചെയ്ത് വിട്ടയച്ചെന്ന് ആക്ഷേപം. എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് സംഭവം. ഇന്നലെ ചാപ്പകടപ്പുറത്തെ റോഡ് പണിക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥയോടൊപ്പമാണ് അപമാനത്തിനിരയായ ഉദ്യോഗസ്ഥ എത്തിയത്. അപാകത ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇവിടെ നിന്നിരുന്ന രണ്ടു പേർ അശ്ലീല ചുവയുള്ള ഭാഷകൾ ഉപയോഗിച്ച് അപമാനിച്ചത്. ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥകൾ ഓട്ടോ പിടിച്ച് പഞ്ചായത്തിലെത്തി വിവരം ധരിപ്പിച്ചതനുസരിച്ച് പ്രസിഡന്റ് പോലീസിൽ വിവരമറിയിച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി രണ്ട് യുവാക്കളേയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ കൊണ്ട് പോയെങ്കിലും ചില പഞ്ചായത്തംഗങ്ങൾ ഇടപെട്ട് പെറ്റിക്കേസിൽ ഒതുക്കുക്കിയെന്നാണ് ആക്ഷേപം. ഇതിനെതിരെ ഇപ്പോൾ ചില പഞ്ചായത്തംഗങ്ങൾ തന്നെ രംഗത്തെത്തിയതോടെയാണ് വിവാദമായത്.
Read MoreCategory: Kochi
ഈ ഗതികേട് ഇനി വരുത്തരുതേ..! പീഡനത്തിനിരയായ ബാലികയുമായി വൈദ്യപരിശോധനയ്ക്കു പോയ രക്ഷിതാക്കളെയും പോലീസിനെയും വട്ടം കറക്കി ഡോക്ടർമാർ
വൈപ്പിൻ: ലൈംഗീക പീഡനത്തിനിരയായ ബാലികയേയും കൊണ്ട് വൈദ്യപരിശോധനക്ക് പോയ രക്ഷിതാക്കളെയും പോലീസിനെയും ആശുപത്രികൾ വട്ടം കറക്കി. എടവനക്കാട് ബന്ധുവായ യുവാവിന്റെ പീഡനത്തെ തുടർന്നുള്ള നിയമനടപടികളുടെ ഭാഗമായാണ് വൈദ്യപരിശോധനക്കായി ബാലികയെ ആശുപത്രിയിൽ കൊണ്ട് പോയത്. കഴിഞ്ഞദിവസം രാവിലെ ഞാറക്കലിൽ നിന്നും പുറപ്പെട്ട ഇവർ തരിച്ചെത്തിയത് പാതിരാത്രിയാണത്രേ. ഗൈനക്കോളജിസ്റ്റിനെ തേടി ആദ്യം വനിതാപോലീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രക്ഷിതാക്കളും എറണാകുളം ജനറലാശുപത്രിയിലാണ് എത്തിയത്. ഗൈനക്കോളജിസ്റ്റിനെ കാത്ത് കാണാതെ ഒരു മണിക്കൂറോളം കാത്ത് നിന്ന ഇവർക്ക് അവിടെ നിന്നും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് പോരേണ്ടി വന്നു. പറവൂരെത്തിയപ്പോൾ അതുവരെ അവിടെയുണ്ടായിരുന്ന ഡോക്ടർ സ്ഥലം വിട്ടു. ഇതോടെ പോലീസ് വീണ്ടും അങ്കലാപ്പിലായി. തുടർന്ന് ആലുവ താലൂക്കാശുപത്രിയിലേക്ക് വിളിച്ച് ഗൈനക്കോളജിസ്റ്റ് സ്ഥലത്തുണ്ടെന്ന് ഉറപ്പ് വരുത്തി പോലീസ് ബാലികയേയും കൂട്ടി അങ്ങോട്ട് പോയി. അവിടെ മറ്റൊരു പീഡനക്കേസിലെ ഇരയായ ബാലികയെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ എത്തിയാൽ കാണാമെന്നും…
Read Moreപറ്റുമോ ഇല്ലയോ ..! കലാഭവൻ മണിയുടെ മരണത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടു ക്കണമെന്ന് സമർപ്പിച്ച ഹർജി മാറ്റി; സിബി ഐ കാര്യം വ്യക്തമാക്കണമെന്ന് കോടതി
കൊച്ചി : കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. തുടർന്നു ഹർജി പരിഗണിക്കുന്പോൾ കേസ് ഏറ്റെടുക്കാനാകുമോയെന്നത് സംബന്ധിച്ച് സിബിഐ വ്യക്തമാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കവെയാണ് വ്യക്തമായ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിനു സിബിഐ തയാറാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെയും (മീഥൈൽ ആൾക്കഹോൾ) മദ്യത്തിന്റെയും(ഈഥൈൽ ആൽക്കഹോൾ) സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നും ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്തസാന്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിച്ചെന്നും പോലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. 2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്.
Read Moreവൺ, ടു, ത്രീയെ ഞങ്ങൾക്ക് പേടിയില്ല..! വീടിനു മുകളിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റാ ൻ മന്ത്രി പറഞ്ഞിട്ടും രക്ഷയില്ല; വീട്ടമ്മയെ ഭീഷണിപ്പെടുത്തി വൈദ്യുതി ജീവനക്കാർ
കളമശേരി: അനധികൃത വൈദ്യുതി പോസ്റ്റിനെതിരേ വൈദ്യുതി മന്ത്രിയോട് പരാതി പറഞ്ഞ പേരിൽ വൈദ്യുതി ബോർഡ് ജീവനക്കാർ പരാതിക്കാരിയുടെ വീട്ടിൽ രാത്രിയെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കളമശേരി പോലീസ് കേസെടുത്തു. കളമശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പിൽ റോഡിൽ 107-ാം നമ്പർ വീട്ടിലെ ഷീല ആന്റണിയെയാണ് മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഒന്പതോടെയാണ് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് ഷീല കളമശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീടിന് മുകളിലൂടെ വലിച്ചിട്ടുള്ള വൈദ്യുതി ലൈൻ മാറ്റിസ്ഥാപിച്ചു കിട്ടാൻവേണ്ടി ഷീല കഴിഞ്ഞ നാലു വർഷമായി പരിശ്രമത്തിലാണ്. “രാഷ്ട്രദീപിക’ വാർത്തയെത്തുടർന്ന് വൈദ്യുതിമന്ത്രി വിഷയത്തിൽ ഇടപെടുകയും പരാതി നേരിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിൽ എത്തിയ ജീവനക്കാർ വൈദ്യുതിലൈൻ പോകുന്ന വഴിയിലെ മരങ്ങൾ മുറിച്ചു നീക്കുമെന്നും പരാതിയിൽ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും പറഞ്ഞു. എൻജിനീയറോ അതിന് മുകളിൽ ഉള്ളയാളോ വിചാരിച്ചാൽ ഒന്നും…
Read Moreപിരിവുകാരോടാ കളി..! ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ വ്യാജ രസീത് നിർമിച്ച് പിരിവ്: ഡിവൈഎഫ് ഐ പ്രവർ ത്തകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വ്യാജ രസീത് നിർമിച്ച് പിരിവ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. എറണാകുളം കുത്താപ്പിള്ളി പള്ളിവേട്ട രവീന്ദ്രൻ (51), ഇയാൾക്ക് സമ്മേളന രസീത് സംഘടിപ്പിച്ച് നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകൻ പനന്പിള്ളി നഗർ ഫ്രണ്ട്ഷിപ്പ് കോളനിയിൽ മനോജ് (34), വൈറ്റിലയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന എരൂർ പല്ലിമറ്റം റോസ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി രാജേഷ്കുമാർ (39) എന്നിവരാണ് പിടിയിലായത്. മനോജാണ് വ്യാജമായി രസീത് നിർമിക്കുന്നതിന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ യഥാർഥ രസീത് സംഘടിപ്പിച്ച് നൽകിയത്. രാജേഷ് കുമാറാണ് വ്യാജ രസീതുകൾ തയാറാക്കിയത്. സമ്മേളനത്തോടനുബന്ധിച്ച് പണം സ്വരൂപിക്കുന്നതിനായി നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ എത്തിയപ്പോഴാണ് ആരോ വ്യാജ രസീതുകൾ ഉപയോഗിച്ച് പിരിവ് നടത്തിയതായി അറിഞ്ഞത്. സമ്മേളനം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഡിവൈഎഫ്ഐ കൊച്ചി സിറ്റി പ്രസിഡന്റും സെക്രട്ടറിയും നൽകിയ…
Read Moreഅച്ഛന്റെ പിൻഗാമി..! അഭിനയ രംഗത്തേക്ക് പിതാവിന്റെ പിൻഗാമിയായി പറവൂർ ഭരതന്റെ മകൻ മധു; ഹ്രസ്വചിത്രത്തി ലൂടെയാണ് മധു സിനിമയിലേക്ക് എത്തിയത്
പറവൂർ: അഭിനയ രംഗത്തേക്ക് പിതാവിന്റെ പിൻഗാമിയായി എത്തിയ മകന് ആദ്യ അഭിനയ സംരഭത്തിൽതന്നെ അവാർഡ്. പറവൂർ ഭരതന്റെ മകൻ മധുവിനെയാണ് വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റർ ആലപ്പുഴയിൽ നടത്തിയ ഭരതൻ സ്മാരക ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തെരഞ്ഞെടുത്തത്. അജയൻ തൃപ്പൂണിത്തുറ കഥയെഴുതി സംവിധാനം ചെയ്ത ഒരു കൈത്താങ്ങ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മധു ഈ രംഗത്തേയ്ക്ക് കടന്നത്. മകൾ നഷ്ടപ്പെട്ട മനോവിഷമം പേറുന്ന അച്ഛന്റെ വേഷമായിരുന്നു മധു മികച്ചതാക്കിയത്. മധുവിന്റെ സഹോദരനായ അജയൻ പറവൂരും രാജേഷ് ഇടമനയും ചേർന്നാണ് തിരക്കഥയൊരുക്കിയത്. മികച്ച നടി, തിരക്കഥ, രണ്ടാമത്തെ ചിത്രം എന്നീ പുരസ്കാരങ്ങൾ കൂടി ഒരു കൈത്താങ്ങ് നേടി. പറൂവർ ഭരതനോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന മകനാണ് മധു. അവിവാഹിതനുമാണ്. സ്കൂൾ പഠനസമയത്തും പിന്നീടുള്ള കാലഘട്ടങ്ങളിലും നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാരംഗത്ത് അഭിനയിക്കാനുള്ള സാഹചര്യങ്ങൾ ഇപ്പോഴാണ് ലഭിച്ചത്. അച്ഛന്റെ ഫോട്ടോയ്ക്ക്…
Read Moreസംശയിക്കേണ്ടതായി ഒന്നുമില്ലെന്ന്..! കലാഭവൻ മണിയുടെ ശരീരത്തിൽ കണ്ടെത്തിയത് വിഷമദ്യ സാന്നിധ്യം മാത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു.
കൊച്ചി: കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെയും (മീഥൈൽ ആൾക്കഹോൾ) മദ്യത്തിന്റെയും (ഈഥൈൽ ആൽക്കഹോൾ) സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നു വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു.ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്ത സാന്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിച്ചെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നൽകിയ ഹർജിയിലാണ് ചാലക്കുടി പോലീസ് ഇൻസ്പെക്ടർ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും രാസ പരിശോധനാ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മരണത്തിനു കാരണമായേക്കാവുന്ന നാലു സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽചെന്നുള്ള മരണം എന്നിവയാണവ. മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് രക്തസാന്പിൾ പരിശോധിച്ച എറണാകുളം റീജണൽ കെമിക്കൽ ലാബിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.…
Read Moreകൊച്ചി മെട്രോയുടെ ഒാട്ടം അനിശ്ചിതത്വ ത്തിൽ; ആദ്യഘട്ട കമ്മീഷനിംഗ് പൂർണസജ്ജമായശേഷം; അവിടെയും ഇവിടെയും എന്തെങ്കിലും ഒട്ടിച്ചുവച്ചിട്ടു ഓടിക്കാൻ കഴിയില്ല
കൊച്ചി: സംവിധാനങ്ങൾ പൂർണ സജ്ജമായതിനുശേഷം മാത്രമേ കൊച്ചി മെട്രോയുടെ ആദ്യഘട്ടം കമ്മീഷനിംഗ് നടത്തുകയുള്ളൂവെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ്. ആദ്യഘട്ടമായ ആലുവ മുതൽ പാലാരിവട്ടം വരെ ഏപ്രിൽ അവസാനത്തോടെ മെട്രോ ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനത്തോടു പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. രാജ്യാന്തര നിലവാരമുള്ള മെട്രോയാണു കൊച്ചിക്കായി രൂപകൽപന ചെയ്തിട്ടുള്ളത്. നിർദിഷ്ട പാതയിലെ സ്റ്റേഷനുകൾ അടക്കം എല്ലാ നിർമാണ ജോലികളും പൂർത്തിയാക്കിയതിനുശേഷം മാത്രമേ വണ്ടി ഓടിക്കൂ. നിലവിൽ നിർമാണം എവിടെയെത്തി നിൽക്കുന്നുവെന്നതു കൊച്ചിയിലൂടെ സഞ്ചരിക്കുന്നവർക്ക് അറിയാവുന്ന കാര്യമാണ്. അവിടെയും ഇവിടെയും എന്തെങ്കിലും ഒട്ടിച്ചുവച്ചിട്ടു വണ്ടി ഓടിക്കാൻ കഴിയില്ല. അതുകൊണ്ടാണു തീയതി പറയാത്തത്. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെഎംആർഎൽ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഏലിയാസ് ജോർജ് പറഞ്ഞു. കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി (സിഎംആർഎസ്) അധികൃതരുടെ പരിശോധ അടുത്തമാസം…
Read Moreതലവേദനയായി മൊബൈൽ..! കാക്കനാട് പീഡനത്തിലെ പെണ്കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയതായി സംശയം; മൊബൈലിനായി പോലീസ് അന്വേഷണം ആരംഭിച്ചു
കാക്കനാട്: തുതിയൂരിൽ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും വർഷങ്ങളായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതികൾ പകർത്തിയാതായി സംശയം. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കൈവശം തൻറെ അർധനഗ്ന ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും ഉള്ളതായി പെണ്കുട്ടിയും മൊഴി നല്കിയിട്ടുണ്ട്. ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. പ്രതികൾ മയക്കുമരുന്ന് കുത്തിവച്ചും ഭീഷണിപ്പെടുത്തിയുമാണു പീഡിപ്പിച്ചിരുന്നതെന്ന് പെണ്കുട്ടി മൊഴിനൽകിയിരുന്നു.മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ച സാഹചര്യത്തിൽ പെണ്കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ഫോണിൽ നിന്ന് അവ നശിപ്പിച്ച കളഞ്ഞിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള വിദഗ്ധ പരിശോധനകളും പോലീസ് നടത്തും. അവ നശിപ്പിക്കുന്നതിനു മുന്പ് മറ്റുള്ളവർക്ക് കൈമാറിയിരിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അതു സംബന്ധിച്ചും പോലീസ് അന്വേഷിക്കും. അതേസമയം, സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.…
Read Moreടേക്ക് ഓഫ് എത്തും എല്ലാം ശരിയാവും..! 22 ഫീമെയിലിന് ശേഷം നഴ്സുമാർ തന്റെ മുഖത്ത് നോക്കാൻ മടിച്ചിരുന്നുവെന്ന് ചലച്ചിത്രതാരം ഫഹദ് ഫാസിൽ
കൊച്ചി: വേദനിക്കുന്ന രോഗികൾക്ക് ആശ്വാസം നൽകുന്നവരാണ് നഴ്സുമാരെന്ന് ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബൻ. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനത്തിനു വേണ്ടി എറണാകുളം ലിസി ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് ടേക്ക് ഓഫ്. നഴ്സുമാരുടെ വ്യക്തിപരവും ജോലിസംബന്ധവുമായ ജീവിതാനുഭവങ്ങൾ ചിത്രീകരിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഒരു നഴ്സിന്റെ ജീവിതം അടുത്തറിയാൻ സാധിച്ചത് ഈ ചിത്രത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട സംവിധായകൻ രാജേഷ് പിള്ളയ്ക്കുള്ള സിനിമാ ലോകത്തിന്റെ സമ്മാനം കൂടിയാണ് ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ അഭിനയിച്ച ശേഷം പലപ്പോഴും നഴ്സുമാർ തന്റെ മുഖത്തു പോലും നോക്കാൻ മടിച്ചിരുന്നുവെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. ഈ ചിത്രം കഴിയുന്നതോടെ അതു മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഓരോരുത്തർക്കുമുള്ള സമർപ്പണമാകും ഈ…
Read More