മട്ടാഞ്ചേരി: പാണ്ടിക്കുടിയിൽ കണ്സ്യൂമർ ഫെഡ് പുതിയതായി ആരംഭിച്ച വിദേശ മദ്യ വില്പന ശാലയുടെ പ്രവർത്തനം മേയർ നേരിട്ടെത്തി അടപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മേയർ സൗമിനി ജയിനും ഹെൽത്ത് ഓഫീസർ ബീനയും എത്തി മദ്യശാലയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചത്. ശാലയുടെ ഗേറ്റ് ഇവർ അടച്ചു പൂട്ടി. ഇന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി ഇവിടെയുള്ള മദ്യത്തിന്റെ കണക്കെടുത്ത ശേഷം മദ്യശാല പൂട്ടി സീൽ ചെയ്യാനാണ് തീരുമാനം. നേരത്തേ 24 മണിക്കൂറിനുള്ളിൽ മദ്യശാലയുടെ പ്രവർത്തനം നിർത്തണമെന്നു കാണിച്ച് നഗരസഭ കണ്സ്യൂമർ ഫെഡിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രവർത്തനം നിർത്താൻ ഇവർ തയാറാകാതെ വന്നതോടെ മദ്യശാല പൂട്ടി സീൽ ചെയ്യാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. വൈകുന്നേരം നാലരയോടെ മദ്യശാല പൂട്ടുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. എന്നാൽ ഉത്തരവ് നടപ്പാക്കേണ്ട ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് നാട്ടിലേക്ക് മടങ്ങിയതോടെ…
Read MoreCategory: Kochi
ഉചിതമാണോ..! ആഘോഷത്തിന്റെ പേരിൽ തടവുപുളളികളെ വിട്ടയക്കണോ; സർക്കാരി ന്റെ നീക്കത്തിനെതിരായ ഹർജി പരിണിക്ക വെയാണ് ഹൈക്കോടതിയുടെ പരാമർശം
കൊച്ചി: ആഘോഷത്തിന്റെ പേരിൽ തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ഹൈക്കോടതി. തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരായ ഹർജി പരിണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. കേസ് ഏപ്രിൽ 12ന് വീണ്ടും പരിഗണിക്കും. സർക്കാർ ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചവരിൽ നിരവധി കൊടുംകുറ്റവാളികൾ ഉൾപ്പെട്ടിട്ടുളളതായി വിവരാവകാശ രേഖകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യ ത്തിലാണ് ഹൈക്കോടതി തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ചോദിച്ചത്.
Read Moreഓടാൻ വരട്ടെ..! കൊച്ചി മെട്രോയുടെ സിഎംആർഎസ് പരിശോധന നീളും; പരിശോധനയ്ക്കു മുൻപായി കിട്ടേണ്ട മറ്റ് അനുമതികൾ ലഭിക്കാത്തതാണു കാരണം
കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിന് അനുമതി നൽകുന്നതിനുള്ള കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ (സിഎംആർഎസ്) പരിശോധന നീളും. പരിശോധനയ്ക്കുള്ള അപേക്ഷ നേരത്തെ സമർപ്പിച്ചതാണെങ്കിലും ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും പരിശോധനയ്ക്കു സജ്ജമായിട്ടുണ്ടെന്നുള്ള അറിയിപ്പ് അവർക്ക് ഇതുവരെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ കൈമാറിയിട്ടില്ല. സിഎംആർഎസ് പരിശോധനയ്ക്കു മുൻപായി കിട്ടേണ്ട മറ്റ് അനുമതികൾ ലഭിക്കാത്തതാണു കാരണം. സിഎംആർഎസ് പരിശോധനയ്ക്കു മുൻപായി മൂന്ന് ഏജൻസികളുടെ അനുമതികൾ കൂടി ലഭിക്കാനുണ്ടെന്നു കെഎംആർഎൽ അധികൃതർ വ്യക്തമാക്കി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജനറൽ, ഫയർ ആൻഡ് സേഫ്റ്റി, സ്വതന്ത്ര വിലയിരുത്തൽ ഏജൻസി എന്നിവയുടെ അനുമതികളാണ് ലഭിക്കേണ്ടത്. ഈ അനുമതികൾ ലഭിച്ചതിനുശേഷം മാത്രമേ സിഎംആർഎസിന്റെ അന്തിമ പരിശോധനയ്ക്കെത്തണമെന്നുള്ള അറിയിപ്പ് കൈമാറുകയുള്ളൂവെന്നും കെഎംആർഎൽ അധികൃതർ ചൂണ്ടിക്കാട്ടി. ഈ അറിയിപ്പ് കൈമാറിയാൽ തന്നെ ഒരാഴ്ചയെങ്കിലും കഴിഞ്ഞശേഷം മാത്രമേ പരിശോധനയ്ക്കായി അവർ എത്തുകയുള്ളൂ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർ…
Read Moreആ പൂട്ട് ഇവിടെ വേണ്ട..! ജപ്തി ചെയ്യാനെത്തിയ സ്വകാര്യ ബാങ്ക് അധികൃതരെ നാട്ടുകാരും ബ്ലേഡ് വിരുദ്ധ സമിതിയും ചേർന്ന് തടഞ്ഞു; ജപ്തി ചെയ്യാതെ ജീവനക്കാർ മടങ്ങി
കളമശേരി: ഗൃഹനാഥനേയും മകളുടെ കൈക്കുഞ്ഞിനെയടക്കം കുടുംബത്തെ വീട്ടിൽ നിന്ന് പുറത്താക്കി ജപ്തി ചെയ്യാൻ ശ്രമിച്ച സ്വകാര്യ ബാങ്കിനെ നാട്ടുകാരും ബ്ലേഡ് – ജപ്തി വിരുദ്ധ സമിതി യും ചേർന്ന് തടഞ്ഞു. ഇടപ്പള്ളി കൂനംതൈ ടെമ്പിൾ റോഡ് വീട്ടിലെ ഷാജിയേയും കുടുംബത്തേയുമാണ് ബാങ്ക് ഇറക്കി വിടാൻ ശ്രമിച്ചത്. ഇന്നലെ എച്ച് ഡി എഫ് സി ബാങ്ക് അധികൃതർ കളമശേരി പോലീസ് സഹായത്തോടെയാണ് വീടടങ്ങുന്ന 18.5 സെന്റ് സ്ഥലം ജപ്തി ചെയ്യാൻ വന്നത്. സുഹൃത്തിന്റെ ബിസിനസ് ആവശ്യത്തിനു വേണ്ടി ഗ്യാരണ്ടിയായി നൽകിയ വീടാണിത്. 1994 ൽ സുഹൃത്ത് അടയ്ക്കാനുള്ള 3 ലക്ഷം രൂപ വർധിച്ച് ഇപ്പോൾ 1.7 കോടി രൂപയായെന്നാണ് ബാങ്കിന്റെ അവകാശവാദം. വീട്ടിൽ ഷാജിയും ഭാര്യയും മകളും 3 മാസം പ്രായമായ കൈക്കുഞ്ഞുമാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ബ്ലേഡ് വിരുദ്ധ സമിതിയംഗങ്ങളുമെത്തി. ബാങ്ക് മറ്റൊരാൾക്ക് 37 .80…
Read Moreസർക്കാർ ജോലി വേണം പക്ഷേ..! എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ചു; ശരിയായ ചികിത്സ നൽകിയില്ലെന്ന് പരാതി
കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സൗണ്ട് എഞ്ചിനീയറായ യുവാവിന്റെ പോസ്റ്റ് മാർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കും. എടത്തല തേവക്കൽ കൈലാസ് കോളനി മുക്കോമുറിയിൽ ജെറിൻ മൈക്കിൾ (25) ആണ് ശനിയാഴ്ച രാത്രി 11.20 ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണി കഴിഞ്ഞ് വയറുവേദനയുമായി വന്ന ജെറിന് ശരിയായ രീതിയിൽ വൈദ്യസഹായം ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അസ്വഭാവിക മരണത്തിന് എടത്തല പോലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് രാവിലെ മുതൽ നാട്ടുകാരും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങൾ ഒരു ദിവസം മുഴുവൻ സംഘർഷഭരിതമാക്കി. ശനിയാഴ്ച രാവിലെ സുഹൃത്ത് ഷെഫിനാണ് ജെറിനെ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ ഗുളികയും കുത്തിവയ്പ്പും നിർദേശിച്ച ശേഷം രണ്ടാം നിലയിലെ എഫ് വാർഡിൽ പ്രവേശിപ്പിച്ചു.…
Read Moreഇതല്ലേ ഹീറോയിസം..! ബില്ലടച്ചിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല; കാര്യം തിരക്കിയപ്പോൾ ഓഫീസിൽ താമസിച്ചോളാൻ ആക്ഷേപം; ഒടുവിൽ സംഭവിച്ചത്…
വാഴക്കുളം: വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ പേരിൽ വൈദ്യുതി ഓഫീസിൽ ഉപഭോക്താവ് കുട്ടികളുമായി താമസിക്കാനെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ക്ഷമാപണം നടത്തി. ബുധനാഴ്ച രാത്രി പത്തോടെ കല്ലൂർക്കാട് വൈദ്യുതി ഓഫീസിലായിരുന്നു സംഭവം. കുടിശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ച ഉടനെ ഉപഭോക്താവ് പണമടച്ചു. തുടർന്നു വീട്ടിലെത്തി ഇദ്ദേഹം വീട്ടിൽ കുട്ടികൾ ഉള്ളതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു തരണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഫോണെടുത്ത ജീവനക്കാരൻ കുട്ടികളോടൊപ്പം ഓഫീസിൽ വന്നു താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുടുംബസമേതം ഉപഭോക്താവ് രാത്രിയിൽ ഓഫീസിലെത്തുകയായിരുന്നു. നാട്ടുകാരും സംഘടിച്ചതോടെ നേരിയ സംഘർഷവുമുണ്ടായി. ഇതോടെ കല്ലൂർക്കാട് പോലീസും സ്ഥലത്തെത്തി. ഒടുവിൽ രാത്രി വൈകി മൂവാറ്റുപുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ പിരിഞ്ഞത്. എന്നാൽ ടെലിഫോണിലോ, നേരിട്ടോ ഉപഭോക്താവിനെ അപകീർത്തിപ്പെടുത്തുന്ന സംഭാഷണം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് വൈദ്യുതി ഓഫീസിലെ ജീവനക്കാർ.
Read Moreപൂച്ചമുരുകൻമാർ ..! കോതമംഗലത്ത് പുലിയിറങ്ങിയെന്ന് അഭ്യൂഹം: കാടിളക്കിയുള്ള അന്വേഷണ ത്തിൽ കണ്ടെത്തിത് കണ്ട് വേട്ടക്കാരും നാട്ടുകാരും പൊട്ടിച്ചിരിച്ചു
കോതമംഗലം: കോതമംഗലത്തിനു സമീപം രാമല്ലൂരിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം ജനങ്ങളെ പരിഭ്രാന്തരാക്കി. നാട്ടുകാരും പോലീസും വനംവകുപ്പും പുലിയെ തേടി മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട്ടുപൂച്ചയെ. രാമല്ലൂരിൽ റോഡരികിലെ പൈനാപ്പിൾ തോട്ടത്തിലാണ് ഇന്നലെ രാവിലെ പത്തോടെ പുലിയെ കണ്ടതായി വാർത്ത പരന്നത്. ഇവിടെ പുല്ലരിയാനെത്തിയ യുവതിയാണ് പുലിയെ കണ്ടെന്ന സംശയം പറഞ്ഞത്. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി.പുലിയിറങ്ങിയെന്ന സംഭവം സമൂഹ മാധ്യമങ്ങളിലൂടെയും ചില ചാനലുകളിൽ ഫ്ളാഷ് ന്യൂസും വന്നതോടെ നൂറുകണക്കിനാളുകൾ പുലിവേട്ട നേരിൽ കാണാൻ തടിച്ചുകൂടി. പുലിയാകാൻ സാധ്യത കുറവാണെന്ന് സ്ഥലത്ത് എത്തിയ ഉന്നത വനപാലക സംഘം പറഞ്ഞെങ്കിലും ജനം വിശ്വാസത്തിലെടുത്തില്ല. പുലി ഇറങ്ങിയതായി പറയുന്ന സ്ഥലം കാടുപിടിച്ച് കിടക്കുന്നതിനാൽ തെരച്ചിൽ നടത്തുന്നതും ബുദ്ധിമുട്ടിലായി. രണ്ടു മണിക്കൂറോളം തെരച്ചിൽ പിന്നിട്ടപ്പോഴാണ് കാടിനുള്ളിൽ ഒളിച്ച കാട്ടുപൂച്ചയെ പുലിവേട്ടക്കാർ കണ്ടെത്തിയത്. ഇതോടെ പിരിമുറുക്കം ചിരിക്ക് വഴിമാറി. സമീപത്തെങ്ങും വനത്തിന്റെ സാമീപ്യമില്ലെന്നിരിക്കെ…
Read Moreഅടയ്ക്കേണ്ടത് ഫാക്ടറികൾ..! ലോക ജല ദിനം ആചരിച്ച് 24 മണിക്കൂർ ആകും മുമ്പെ പെരിയാറിൽ വ്യവസായ മാലിന്യം വൻതോതിൽ തള്ളി; മത്സ്യങ്ങൾ ചത്തുപൊങ്ങി
കളമശേരി: ലോക ജല ദിനം ആചരിച്ച് 24 മണിക്കൂർ ആകും മുമ്പെ പെരിയാറിൽ വ്യവസായ മാലിന്യം വൻതോതിൽ തള്ളി. ഇന്നലെ ചുണ്ണാമ്പു കലർന്ന നിറത്തിൽ ഒഴുകിയതിനെ തുടർന്ന് പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. ഏലൂർ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപമാണ് ഉച്ചയ്ക്ക് 12.30 ഓടെ പെരിയാർ വെള്ള നിറത്തിലായത്. രാവിലെ 12 മണി കഴിഞ്ഞ് പാതാളം ബ്രിഡ്ജിലെ രണ്ട് ഷട്ടറുകൾ ഇറിഗേഷൻ ഉദ്യോഗസ്ഥർ ഉയർത്തിയ ശേഷമാണ് സംഭവം . പായൽ ഒഴുക്കി കളയാനുണ്ടെന്ന പേരിലാണ് ഷട്ടർ ഉയർത്തിയത്. എന്നാൽ എടയാർ മേഖലയിൽ നിന്ന് ചുണ്ണാമ്പു കലർന്ന രീതിയിൽ വെള്ളം പതഞ്ഞ് വരുകയായിരുന്നു. ശ്വാസം കിട്ടാതെ മീനുകൾ പുഴയുടെ പരപ്പിൽ പൊങ്ങി വന്നതോടെ കാക്കകൾ കൂട്ടം കൂടി കരഞ്ഞതാണ് നാട്ടുകാരുടെ ശ്രദ്ധയിൽ ആദ്യം പെട്ടത്. മീനുകളെ തിന്നാൻ നീർനായകളും എത്തി. ഷട്ടർ തുറന്ന വിവരമറിഞ്ഞ് വ്യവസായ മാലിന്യം വൻതോതിൽ…
Read Moreമദ്യശാലയ്ക്കെതിരേ സമരം: ഹൈബി ഈഡനും സമരക്കാർക്കുമെതിരേ കൺ സ്യൂമർ ഫെഡ് ജീവനക്കാർ മൂത്രം തളിച്ചു; സ്ഥലത്ത് കൂട്ടയടി
കൊച്ചി: വൈറ്റിലയിലെ കണ്സ്യൂമർ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെ സംഘർഷം. ഔട്ട്ലെറ്റ് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിനെതിരേ ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ മുതൽ ഉപരോധ സമരം നടന്നുവരികയായിരുന്നു. ഔട്ട്ലെറ്റിന്റെ ഷട്ടറിടാൻ സമരക്കാർ തുടങ്ങിയതോടെ ജീവനക്കാർ തടയാൻ രംഗത്തുവന്നു. ഇതിനിടെ എംഎൽഎയ്ക്കും സമരക്കാർക്കും എതിരേ ജീവനക്കാർ മൂത്രം കുപ്പിയിലാക്കി തളിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി. മൂത്രം തളിച്ചതോടെ സംഘർഷം രൂക്ഷമായി. നാട്ടുകാരും കണ്സ്യൂമർഫെഡ് ജീവനക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായതാടോ പോലീസ് ഇടപെട്ട് സമരക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. മൂത്രം തളിച്ച ജീവനക്കാരെ പുറത്താക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ജനവാസമുള്ള പ്രദേശത്ത് ആംഗൻവാടിയുടെ സമീപത്തായി തുടങ്ങാൻ പോകുന്ന പുതിയ ഔട്ട്ലെറ്റ് മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.
Read Moreഎല്ലാ സിസി ടിവിയും ഓഫായതെങ്ങനെ..! ശിവക്ഷേത്രത്തിൽ വിദേശി മതിൽ ചാടിക്കടന്ന സമയത്ത് കാമറ ഓഫായതെ ങ്ങനെ:കേസിൽ പോലീസ് വീഴ്ച വരുത്തിയെന്നു ഹൈബി
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ അർധരാത്രി ദുരൂഹസാഹചര്യത്തിൽ ഒരു വിദേശ പൗരൻ മതിൽ ചാടിക്കടന്ന സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ പോലീസ് വലിയ വീഴ്ച വരുത്തിയെന്നും ഹൈബി ഈഡൻ എംഎൽഎ. കഴിഞ്ഞ 16ന് അർധരാത്രിയിലായിരുന്നു സംഭവം. അർധരാത്രി കോന്പൗണ്ടിൽ കയറി മേൽശാന്തി ഉപയോഗിക്കുന്ന ക്ഷേത്രക്കുളത്തിന്റെ മറവിൽ കണ്ടതിനെത്തുടർന്ന് ജീവനക്കാർ ഇയാളെ ദേവസ്വം ഓഫീസിലെത്തിക്കുകയായിരുന്നു. ദേവസ്വം ഓഫീസർ സെൻട്രൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസെത്തി ഇയാളെ ഏറ്റു വാങ്ങുകയും ചെയ്തു. ദേവസ്വം ഓഫീസിൽ വച്ച് യാത്രാരേഖകൾ പരിശോധിച്ചതിൽനിന്ന് ഇയാൾ ഒരു പോർച്ചുഗീസ് പൗരനാണെന്നും കറാച്ചിയിൽനിന്നു മുംബൈ വഴിയാണ് കൊച്ചിയിലെത്തിയതെന്നും മനസിലായി. എന്നാൽ ക്ഷേത്രജീവനക്കാരുടെ യാതൊരു സംശയങ്ങൾക്കും മറുപടി നൽകാതെ അടുത്തദിവസം തന്നെ ആൾ കുഴപ്പക്കാരനല്ലാത്തതിനാൽ പറഞ്ഞുവിട്ടു എന്ന മറുപടിയാണ് പോലീസിൽനിന്നു ലഭിച്ചത്. വിദേശി ക്ഷേത്ര കോന്പൗണ്ടിൽ പ്രവേശിച്ച സമയമായ രാത്രി 11.28 മുതൽ 11.42 വരെ ക്ഷേത്രത്തിലെ എല്ലാ സിസിടിവി കാമറകളും പ്രവർത്തനരഹിതമായി കാണപ്പെട്ടത് കൂടുതൽ ദുരൂഹതയിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നതെന്ന്…
Read More