കളമശേരി: നഗരസഭക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത യുവതിയുടെ കാറിൽ മാലിന്യം വിതറിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരേ കളമശേരി പോലീസ് കേസെടുത്തു. അതേ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ നോർത്ത് പള്ളിലാംകര ചാലുങ്കൽ വീട്ടിൽ അബ്ദുൾ സലീമി (37)നെതിരെയാണ് കളമശേരി പോലീസ് കേസെടുത്തത്. ഇയാൾ എസ് സി പി ഐ പ്രവർത്തകനാണെന്ന് കളമശേരി സബ് ഇൻസ്പെക്ടർ ഇ വി ഷിബു പറഞ്ഞു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 നോടെയാണ് നഗരസഭയിൽ കരമടക്കാൻ ഓട്ടോ സ്റ്റാൻഡിൽ കാർ പാർക്ക് ചെയ്തിട്ട് യുവതി പോയത്. തിരിച്ച് വന്നപ്പോഴാണ് കാറിൽ മാലിന്യം വിതറിയിരിക്കുന്നത് കണ്ടത്. ഇതേ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് അബ്ദുൾ സലീമിനെതിരേ കേസെടുത്തത്. അതേ സമയം ഇന്നലെ കളമശേരി നഗരസഭയുടെ മുന്നിൽ സെപ്റ്റിക് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. നഗരസഭയ്ക്കുള്ളിൽ അടുത്തകാലത്തായി നടന്ന ഏതെങ്കിലും സംഭവങ്ങളുമായി മാലിന്യം…
Read MoreCategory: Kochi
കഴിക്കരുതേ മൊത്തം വിഷമാ..! മാമ്പഴം കഴിച്ച മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ; മൂവാറ്റുപുഴയിൽ കാർബൈഡു ചേർത്തു പഴുപ്പിച്ച പഴങ്ങളുടെ വില്പന വ്യാപകം
മൂവാറ്റുപുഴ: കാർബൈഡു ചേർത്തു പഴുപ്പിച്ച മാമ്പഴങ്ങൾ വ്യാപകമാകുന്നു. മൂവാറ്റുപുഴയിൽ ഇന്നലെ മാത്രം ഇത്തരം മാമ്പഴങ്ങൾ കഴിച്ചു ഛര്ദ്ദിലും മറ്റ് അസ്വസ്ഥതകളുമായി നാലു കുട്ടികളെയാണു വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കാർബൈഡ് ചേർത്തു പഴുപ്പിച്ച മാമ്പഴങ്ങൾ മൂവാറ്റുപുഴയിൽ വ്യാപകമായി വിൽക്കുന്നതായി ഡോക്ടർമാർ തന്നെ നേരിട്ടു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചുവെങ്കിലും ഇവർ പരിശോധനയ്ക്കു പോലും തയാറാകുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളിലാണ് ഇത്തരം പഴങ്ങൾ കഴിക്കുമ്പോൾ അസ്വസ്ഥതകൾ പ്രകടമാകുന്നത്. മാമ്പഴവും ഓറഞ്ചും കഴിച്ചു കഴിഞ്ഞാൽ വായിലെ തൊലിപോകുന്നതും കുട്ടികളിൽ ഛർദ്ദിയുണ്ടാകുകയും ചെയ്യുമ്പോഴാണ് ഇവയിൽ രാസവസ്തുക്കൾ ചേർന്നിട്ടുണ്ടെന്നു വ്യക്തമാകുന്നത്. ഇതു പലരും കാര്യമായെടുക്കാത്തതിനാൽ പഴങ്ങളിലെ രാസവസ്തു പ്രയോഗം തുടരുന്നതിന് കാരണമാകുന്നുണ്ട്. കാൽസ്യം കാർബൈഡിന്റെയൊപ്പം അസെറ്റൈൽ ഗ്യാസും ചേർത്ത് പഴങ്ങളിൽ സ്പ്രേ ചെയ്യുന്നതാണ് വായിലെ തൊലി പോകുന്നതിനും വായ്പുണ്ണിനും വായുകോപത്തിനുമൊക്കെ കാരണമാകുന്നതെന്ന് വിദഗ്ധർ പറയുന്നു. പഴങ്ങൾ എളുപ്പത്തിൽ പാകമാകാനും…
Read Moreഇല്ലാതായത് ഒരു കുടുംബത്തിന്റെ അത്താണി..! പൂയംകുട്ടിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; കുളിക്കാനിറങ്ങിയ മധ്യവയസ്ക്കനെ ചവിട്ടിക്കൊന്നു
കോതമംഗലം: പൂയംകുട്ടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവസ്ക്കനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. ഒപ്പുമുണ്ടായിരുന്നയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പൂയംകുട്ടി ടൗണിനു സമീപം വേങ്ങൂരാൻ പരേതനായ ജോസഫിന്റെ മകൻ ജോണി (55) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന അയൽവാസിയും ബന്ധുവുമായ ഇടപ്പുളവൻ അന്തോണിയാണ് (52) ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 10 .30 ഓടെ പൂയംകുട്ടി ജംഗ്ഷന് സമീപം ജനവാസ മേഖലയിൽ ബിഎസ്എൻഎൽ എക്സേഞ്ചിന് സമിപം പുഴയിലെ കടവിൽ ജോണിയും അന്തോണിയും കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് സംഭവം. ജോണി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ പിന്നിൽ നിന്ന് പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈക്ക് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന അന്തോണി നിലവിളിച്ച് നാട്ടുകാരെ കൂട്ടിയപ്പോഴേക്കും ആനക്കൂട്ടം മറുകരെ കാട്ടിലേക്ക് കയറിയോടി. ഉടൻതന്നെ ജോണിയെ കോതമംഗലത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുഴയുടെ മറുകരയിൽ കാട്ടാനക്കുട്ടമിറങ്ങാറുണ്ടെങ്കിലും ഇക്കരെ കടവിൽ ആനയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലത്രെ. രാവിലെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോലിസ്…
Read Moreഇവിടെകിടക്ക്..! ബന്ധുവിന്റെ ചിത്രം അശ്ലീലം കലർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സ്ത്രീ പിടിയിൽ; വിദേശത്തേക്ക് കടന്ന സ്ത്രീ മടങ്ങിയെത്തി യപ്പോഴാണ് അറസ്റ്റിലായത്
മൂവാറ്റുപുഴ: ബന്ധുവിന്റെ ചിത്രം അശ്ലീലം കലർത്തി മോർഫ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വിദേശത്തേക്കു കടന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജാസ്മിനെയാണ് നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നു അറസ്റ്റു ചെയ്തത്. നാലു വർഷം മുന്പാണ് സംഭവം നടന്നത്. അശ്ലീലം കലർന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന ജാസ്മിന്റെ ബന്ധുവിന്റെ പരാതിയെ തുടർന്നു മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചപ്പോൾ ജാസ്മിൻ വിദേശത്തേക്കു കടക്കുകയായിരുന്നു. തുടർന്നു പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവർ നാട്ടിലേക്കു മടങ്ങുന്നെന്ന വിവരത്തെ തുടർന്നു പോലീസ് നെടുന്പാശേരി വിമാനത്താവളത്തിൽ കാത്തു നിൽക്കുകയായിരുന്നു. പ്രിൻസിപ്പൽ എസ്ഐ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreകാടറിയാൻ കാണാം കപ്രിക്കാട് ..! പെരിയാറിന്റെ തീരത്തു പ്രകൃതിഭംഗി ആസ്വദിക്കാനും വന്യജീവികളെ അടുത്തറിയാനും സഞ്ചാരികളെ സ്വാഗതം ചെയ്ത് അഭയാരണ്യം
സിജോ പൈനാടത്ത് കൊച്ചി: പെരിയാറിന്റെ തീരത്തു പ്രകൃതിഭംഗി ആസ്വദിക്കാനും വന്യജീവികളെയും ശലഭങ്ങളെയും അടുത്തറിയാനും കപ്രിക്കാട് അഭയാരണ്യം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പെരുന്പാവൂരിനടുത്തു കൂവപ്പടി പഞ്ചായത്തിലാണ് അഭയാരണ്യം. വനംവകുപ്പിന്റെ നേച്ചർ സ്റ്റഡി സെന്ററിനു കീഴിലാണു 90 ഹെക്ടറോളം വരുന്ന ഈ പ്രദേശം. ഇല്ലിക്കാടുകളും ഏറുമാടങ്ങളും പുഴയോരത്തെ സഞ്ചാരപാതയും സൗന്ദര്യം കൂട്ടുന്ന അഭയാരണ്യത്തിൽ ആറ് ആനകളുണ്ട്. നാൽപതു വയസിൽ താഴെയുള്ള രണ്ടു കൊന്പനാനകളും നാലു പിടിയാനകളും. കോടനാടുള്ള ആനപരിശീലന കേന്ദ്രത്തിൽ വളർത്തിയിരുന്ന ആനകളെയാണ് അഭയാരണ്യത്തിലേക്കു മാറ്റിയിട്ടുള്ളത്. നൂറോളം മാനുകളാണ് അഭയാരണ്യത്തിലെ മറ്റൊരു ആകർഷകമായ കാഴ്ച. പുള്ളിമാനുകളും മ്ലാവുകളും മാൻപാർക്കിലുണ്ട്. കൂടിന്റെ പരിമിതിയില്ലാതെ നിശ്ചിത മേഖലയിൽ വിശാലമായി മേഞ്ഞു നടക്കുകയാണു മാനുകൾ. ഇടയ്ക്കു നിശ്ചിത എണ്ണം മാനുകളെ കാട്ടിലേക്കു വിടും. ആനകൾക്കായി ആനക്കൂടിന്റെ നിർമാണം പുരോഗമിക്കുന്നു. പെരിയാർ തീരത്ത് ഒരു കിലോമീറ്റർ സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും സാധിക്കുന്ന തരത്തിൽ സഞ്ചാരികൾക്കായി നടപ്പാതയും…
Read Moreആക്രമിച്ചത് ആര്? ബിൽ കിട്ടാത്തതിനാൽ പണമടച്ചില്ല; നടപടിക്കെത്തിയ കെഎസ്ഇബി ജീവനക്കാരും വീട്ടുകാരും തമ്മിൽ അടിപിടി
വൈപ്പിൻ: വൈദ്യുതി ബിൽ ലഭിക്കാത്തതിനാൽ പണമടക്കാതിരുന്നയാളുടെ വീട്ടിലെ ഫ്യൂസ് ഊരിയതു സംബന്ധിച്ച തർക്കം വീട്ടുകാരും കെഎസ് ഇബി ജീവനക്കാരും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. നായരന്പലം ഒന്നാം വാർഡ് കോണ്ഗ്രസ്ഐ കമ്മിറ്റി പ്രസിഡന്റ് വേണു കാവുങ്കൽ തന്നെയും കുടുംബത്തെയും വൈദ്യുതി ബോർഡ് ജീവനക്കാർ മർദിച്ചതായി ആരോപിച്ചു പോലീസിൽ പരാതി നൽകി. വേണുവും ഭാര്യയും മകളും എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആക്രമിച്ചത് വീട്ടുകാരാണെന്ന് ആരോപിച്ച് ഞാറക്കൽ സെക്ഷനിലെ ലൈൻമാൻ രഘുനാഥൻ(45), വർക്കർ അലക്സാണ്ടർ പ്രദീഷ്(33)എന്നിവർ ഞാറക്കൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വൈദ്യുതി ബിൽ ലഭിക്കാതിരുന്നതിനാൽ വേണുവിന്റെ വീട്ടുകാർ പണം അടച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരം കുടുംബനാഥൻ ഇല്ലാതിരുന്ന സമയത്ത് രണ്ട് ജീവനക്കാർ എത്തി ഫ്യൂസ് ഊരി. ബില്ല് കിട്ടാത്തതാണ് പണമടയ്ക്കാത്തതിന് കാരണമെന്ന് പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഇതിനുശേഷം വീട്ടുകാർ പണം അടച്ച് ഒരു മണിക്കൂറിനുള്ളിൽ ജീവനക്കാർ എത്തി ഫ്യൂസ്…
Read Moreഇവൻമാരാണോ സദാചാരക്കാർ..! മറൈൻ ഡ്രൈവിലെ സദാചാര പ്രവർത്തകരിൽ മൂന്നുപേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ; ഇവർക്കെതിരെ കാപ്പ ചുമത്തും
കൊച്ചി: എറണാകുളം മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവസേനാ പ്രവർത്തകർക്കെതിരെ കാപ്പ ചുമത്തും. അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർ നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരായതിനാലാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) ചുമത്തുന്നതിനുള്ള നടപടികൾ പോലീസ് തുടങ്ങിയത്. പ്രതികൾക്കെതിരെയുള്ള മറ്റ് കേസുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. പോലീസ് നൽകുന്ന റിപ്പോർട്ട് വിലയിരുത്തി കളക്ടറാണ് കാപ്പ ചുമത്താൻ ഉത്തരവിറക്കുക. കാപ്പ ചുമത്തിയാൽ കുറ്റവാളികളെ ആറുമാസം വരെ ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കാനോ സ്വന്തം ജില്ലയിൽ നിന്നു മാറ്റി നിർത്താനോ സാധിക്കും. അതേസമയം കേസിൽ ഇനിയും പിടിയിലാകാനുള്ളവരുടെ വിവരവും പോലീസ് ശേഖരിക്കുന്നുണ്ട്. കേസിൽ ഇനിയും ഏഴു പ്രതികളെക്കൂടി തിരിച്ചറിയാനുണ്ടെന്നാണ് വിവരം. 15 ഓളം പേർ സംഭവത്തിൽ ഉൾപ്പെട്ടതായി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. എന്നാൽ ഇവർ ആരൊക്കെയാണെന്നു വ്യക്തമല്ല. മറ്റു പ്രതികളെ പിടികൂടുന്നതിനായി ഇപ്പോൾ റിമാൻഡിൽ കഴിയുന്നവരെ…
Read Moreമരണം വരെ ഇവിടെ കിടക്കട്ടെ..! യുകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
കൊച്ചി: യുകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും ശിക്ഷ. നാലു വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച അയ്യന്പുഴ സ്വദേശി പ്രകാശനെ (52) ആണ് എറണാകുളം അഡീഷണൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി) കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ അടുത്തകാലത്തായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരുവിധ കാരുണ്യവും കാണിക്കാൻ കഴിയില്ലെന്നു നിരീക്ഷിച്ച കോടതി ജീവപര്യന്തം അഥവാ ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്ന നിർദേശത്തോടെ വിധി പ്രസ്താവിക്കുകയായിരുന്നു. ഇതിനു പുറമെ പോക്സോ ആക്ടിലെ രണ്ട് വകുപ്പുകൾ പ്രകാരം ഏഴ് വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2015 ഏപ്രിൽ 28 നാണ് അമ്മ അടുത്തവീട്ടിൽ നോക്കാൻ ഏൽപിച്ചുപോയ നാലു വയസുകാരിയാണ് പീഡനത്തിന് ഇരയായത്. അയ്യന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാലടി പോലീസാണ് അന്വേഷണം പൂർത്തിയാക്കി…
Read Moreപടവുകൾ ഉണ്ടായിരുന്നെങ്കിൽ..! ദാഹജലം തേടിയെത്തിയ മ്ലാവ് 15 അടി താഴ്ചയുള്ള കനാലിൽ വീണു; ഒന്നര മണിക്കൂർ നീണ്ട പരിശ്ര മത്തി നൊടുവിൽ മ്ലാവിനെ രക്ഷപ്പെടുത്തി
മലയാറ്റൂർ: കാടപ്പാറ വളളിയാംകുളം ഭാഗത്ത് ഇടമലയാർ കനാലിൽ വീണ മ്ലാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സമീപമുള്ള കോളനി നിവാസികൾ കനാലിലെ വെള്ളത്തിൽ വീണ മ്ലാവിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കനാലിൽ നിന്നു മ്ലാവിനെ രക്ഷപ്പെടുത്തിയത്. പതിനഞ്ച് അടിയോളം താഴ്ചയുളള ഇടമലയാർ കനാലിൽ നിന്നു മൂന്നര വയസ് പ്രായമുള്ള മ്ലാവിനെയാണ് രക്ഷപ്പെടുത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടുത്തിയ മ്ലാവിനെ വനത്തിലേക്ക് അയച്ചു. കയറ് ഉപയോഗിച്ചു വലിച്ച് കയറ്റിയതിനാൽ കനാലിന്റെ വശങ്ങളിലെ കോണ്ക്രീറ്റിൽ ഉരഞ്ഞു മ്ലാവിന് പരിക്കേറ്റിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയാണ് മ്ലാവിനെ ഉൾ വനത്തിലേക്കു അയച്ചത്. മലയാറ്റൂർ മേഖലയിൽ ഇടമലയാർ കനാലിലെ വിവിധ ഭാഗങ്ങളിൽ വന്യജീവികൾ വീഴുന്നത് പതിവാണ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് ഇതിനു പ്രധാന കാരണം. മൃഗങ്ങൾ കനാലിൽ…
Read Moreഇവിടെ ഇത് സ്ഥിരം പരിപാടി..! യുവതി പ്രസ വിക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് കുട്ടിയെ കിട്ടി; യഥാർത്ഥ ബന്ധുക്കൾ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് അബദ്ധം മനസിലായത്
കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനെത്തിയ സ്ത്രീയുടെ ബന്ധുക്കൾക്ക് യുവതി പ്രസവിക്കുന്നതിനു മുൻപു തന്നെ കുട്ടിയെ കിട്ടി. വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയറ്ററിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രണ്ടു ഗർഭിണികളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യത്തെ യുവതി പ്രസവിച്ചത് ആൺകുഞ്ഞിനെയാണ്. എന്നാൽ നഴ്സിംഗ് അസിസ്റ്റന്റ് കുഞ്ഞിനെ കൊണ്ടുപോയി കൊടുത്തത് രണ്ടാമത്തെ യുവതിയുടെ ബന്ധുക്കൾക്കാണ്. ബന്ധുക്കൾ 9.45ന് നടന്ന സന്തോഷകരമായ സംഭവം ഗൾഫിലുള്ളവരെപ്പോലും വിളിച്ചറിയിച്ചു. കുട്ടിയെ നവജാത ശിശുക്കളുടെ വാർഡിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ ഈ സമയം ആദ്യ യുവതിയുടെ ബന്ധുക്കൾ കുട്ടിയെ അന്വേഷിച്ചു. അപ്പോഴാണ് പറ്റിയ അബദ്ധം എല്ലാവർക്കും മനസിലായത്. ആദ്യ കുട്ടി അമ്മയുടെ അടുത്ത് എത്തിയപ്പോഴേക്കും രണ്ടാമത്തെ യുവതിയുടെ പ്രസവവും നടന്നു. 10.30 ഓടെ പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഇതിനു മുമ്പും കുട്ടിയെ മാറ്റി നൽകിയ സംഭവം മെഡിക്കൽ കോളജിൽ…
Read More