കൊല്ലം: ശാസ്താംകോട്ടയില്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസ് സ്റ്റേഷന് പരിസരത്തെ സിസിടിവി കാമറ തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അജിത്ത്(22), സ്റ്റെറിൻ(20) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് അക്രമസംഭവം അരങ്ങേറിയത്. ഇരുവരും പോലീസ് സ്റ്റേഷന് സമീപത്തെ റോഡില്‍ സിസിടിവി കാമറ തകർക്കുകയും പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലോറിയും സമീപത്തെ വീട്ടിലെ ഇരുചക്ര വാഹനവും തീവച്ചു നശിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിനു ശേഷം ഇരുവരും ഒളിവിൽ പോകാൻ ശ്രമിച്ചു. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിയിലാവുകയായിരുന്നു.
Read MoreCategory: Kollam
യുഡിഎഫ് എംപിമാരുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കൊല്ലം: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാ അനുമതി നിഷേധിച്ചത്. ഇന്ന് ലക്ഷദ്വീപിലേക്ക് സഞ്ചരിക്കാനാണ് എംപിമാർ അനുമതി തേടിയത്. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്കു പോലും യാത്രാനുമതി നിഷേധിക്കുന്നത് തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതലയുളള എംപി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. എംപിമാരായ ബെന്നി ബഹ്നാന്, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്, എം.കെ. രാഘവന്, ഹൈബി ഈഡന് എന്നിവര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിയത്.
Read Moreപരമാവധി യാത്രക്കാരെ ആകർഷിക്കണം; സർവീസുകൾ മുടക്കരുത് ! സർവീസ് തുടങ്ങാൻ മുന്നൊരുക്കവുമായ് കെഎസ്ആർടിസി; ഡിപ്പോകൾക്ക് അധികം ബസുകൾ
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ലോക് ഡൗൺ പിൻവലിച്ചാലുടൻ സർവീസുകൾ ആരംഭിക്കാൻ മുന്നൊരുക്കവുമായി കെ എസ് ആർ ടി സി. ഇതിനകം തന്നെ ഓരോ ഡിപ്പോകളിൽ നിന്നും നടത്താൻ കഴിയുന്ന സർവീസുകളെക്കുറിച്ച് രൂപ രേഖയുണ്ടാക്കുകയും അതനുസരിച്ച് ഷെഡ്യൂളുകൾ നടത്താൻ ചീഫ് ഓഫീസിൽ നിന്നും ഡിപ്പോ അധികൃതർക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. ഓർഡിനറി, സർക്കുലർ ബസ്സുകളാണ് സർവീസ് നടത്തുന്നത്. ചീഫ് ഓഫീസിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ള എല്ലാ സർവീസുകളും നടത്തണമെന്നും സർവീസുകൾ മുടങ്ങരുത് എന്നും ഉത്തരവ്. സർവീസിന് സജ്ജമാക്കിയിട്ടുള്ള മുഴുവൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യണം.ഓരോ ഡിപ്പോയിലും അനുവദിച്ചിട്ടുള്ള സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ കുറവുള്ള ബസ്സുകൾ ഡിപ്പോകൾക്ക് അനുവദിച്ചിട്ടുണ്ട്. മറ്റ് ഡിപ്പോകളിൽ നിന്നാണ് സർവീസ് നടത്തുന്നതിനുള്ള അധികം ബസ്സുകൾ അനുവദിച്ചിട്ടുള്ളത്. ഓരോ ഡിപ്പോകളിലും സർവീസ്നടത്തുന്നതിന്റെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് അധികം ബസ്സുകൾ അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ ഇടനാട്, തീരപ്രദേശങ്ങളിൽ സർവീസ്…
Read Moreആർഎസ്പി കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട്! ആർഎസ്പിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത കുഞ്ഞുമോന് തക്കതായ മറുപടിയും
കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ആർഎസ്പിയിലുണ്ടായ അസ്വാരസ്യങ്ങൾ നാളെ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചചെയ്യും. കൂടുതൽ കെട്ടുറപ്പോടെ പാർട്ടിമുന്നോട്ടുപോകുമെന്ന് ഷിബു ബേബി ജോൺ ഉൾപ്പടെയുള്ള നേതാക്കൾ പറഞ്ഞു.ആർഎസ്പിക്കാർക്ക് എൽഡിഎഫിൽ പോകണമെങ്കിൽ കോവൂർ കുഞ്ഞുമോന്റെ ഔദാര്യം ആവശ്യമില്ല. പരാജയകാരണങ്ങൾ വിലയിരുത്തി യുഡിഎഫിൽതന്നെ ഉറച്ചുനിൽക്കുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ആർഎസ്പിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത കുഞ്ഞുമോന് തക്കതായ മറുപടിയും ഷിബു നൽകി. എൽഡിഎഫിന്റെ വരാന്തയിൽ നിൽക്കുന്ന കുഞ്ഞുമോൻ ആദ്യം അകത്ത് കയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താൽ മതിയെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിലൂടെ മറുപടി നൽകിയിരുന്നു. അതേസമയം ആർഎസ്പിയിലെ ഒരു വിഭാഗത്തെ അടർത്തി തന്റെ പാളത്തിലെത്തിച്ചാൽ സംഖ്യാബലം കണ്ട് എൽഡിഎഫ് കുഞ്ഞുമോന്റെ മുന്പിൽ വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് കുഞ്ഞുമോന് ഉള്ളതെന്ന് ആർഎസ്പി പ്രവർത്തകർ പറയുന്നു. ചവറയിൽ രണ്ട് തവണയുണ്ടായ തോൽവി ചില നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.അവർ ഇക്കാര്യം പാർട്ടിയോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.…
Read Moreചതി, വഞ്ചന, നിക്ഷേപത്തട്ടിപ്പ് ! ജുവലറി പൂട്ടി ലക്ഷങ്ങളുമായി ഉടമ മുങ്ങി; കബളിപ്പിക്കലിന് ഇരയായത് വീട്ടമ്മമാർ, തൊഴിലാളികൾ, പെൻഷൻകാർ…
പുനലൂർ: പലരിൽ നിന്നും ലക്ഷങ്ങളുമായി മുങ്ങിയ ജൂവലറി ഉടമയെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുനലൂർ പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പവിത്രം ജൂവലറി ഉടമ പുനലൂർ ടൗൺ സ്വദേശി സാമുവേൽ എന്ന സാബുവിനെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചതി, വഞ്ചന, നിക്ഷേപത്തട്ടിപ്പ് എന്നി കുറ്റങ്ങൾ ചുമത്തി മുന്ന് കേസാണ് ഇയാൾക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം അവസാന ആഴ്ചയ മുതലാണ് ജുവലറി പൂട്ടി ഉടമ മുങ്ങിയത്. ഇയാൾക്കെതിരെ നാട്ടുകാരിൽ ചിലർ പരാതി നൽകിയിരുന്നു. പ്രത്യേക പോലീസ് സംഘം പലയിടത്തും അന്വേഷണം നടത്തിയെങ്കിലും സാബുവിനെ കണ്ടെത്താനായില്ല. കൂടിയ പലിശക്കും സ്വർണ ചിട്ടി ഇനത്തിലും പലരിൽ നിന്നും വൻതുകയാണ് കൈക്കലാക്കിയത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ്ക്കായി നിക്ഷേപം നടത്തിയ വീട്ടമ്മമാർ, തൊഴിലാളികൾ, പെൻഷൻകാർ തുടങ്ങിയരാണ് കബളിപ്പിക്കലിന് ഇരയായത്. സ്വർണ ചിട്ടി, നിക്ഷേപം എന്നീ…
Read Moreഎംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ടം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു; അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമമെന്ന് സംശയം
ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ പകർത്തിയെടുത്തു. ഇത് വിദഗ്ദ പരിശോധനയ്ക്കായി സൈബർ സെല്ലിന് ഉടൻ കൈമാറുമെന്ന് ചാത്തന്നൂർ എസിപി വൈ.നിസാമുദീൻ പറഞ്ഞു. ആൾമാറാട്ടത്തിലും ക്രമക്കേടിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ എംബിബിഎസ് പരീക്ഷ കേന്ദ്രത്തിൽ മൂന്നാം വർഷ വിദ്യാർഥികൾക്ക് നടത്തിയ പാർട്ട് (അഡീഷണൽ ) പരീക്ഷ എഴുതിയ മൂന്ന് വിദ്യാർഥികളുടെ ഉത്തരക്കടലാസിലാണ് തിരിമറി നടന്നത്. ഇവർക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റിയെന്നാണ് ആരോഗ്യ സർവകലാശാലയുടെ കണ്ടെത്തൽ.ഈ മൂന്ന് വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കണ്ണനല്ലൂർ പോലീസ് കേസെടുക്കുകയും ആരോഗ്യ സർവകലാശാല രണ്ടര വർഷത്തേക്ക് ഇവരെ ഡീ ബാർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അസീസിയ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പലിന്റെ പരാതിയെത്തുടർന്നാണ് പോലീസ് പ്രാഥമിക വിവര റിപ്പോർട്ട്…
Read Moreആർഎസ്പി പൊട്ടിത്തെറിയിലേക്ക്: ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ആര്എസ്പിയില് കടുത്ത ഭിന്നതയെന്ന് റിപ്പോർട്ട്. ആര്‍എസ്പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ല.യുഡിഎഫിനുള്ളിലെ ഐക്യമില്ലായ്മയാണ് മത്സരിച്ച അഞ്ച് സീറ്റിലും പരാജയപ്പെടാൻ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നുമാണ് പഴയ ആര്‍എസ്പി- ബി നേതാക്കളുടെ വികാരം.അതേസമയം, പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ല. ആര്എസ്പിക്കാരനായി തുടരും. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നുപോവുന്നതെന്നും ഷിബു പറഞ്ഞു.
Read Moreഎംബി ബി എസ് പരീക്ഷയിലെ ആൾമാറാട്ടം; മൂന്ന് വിദ്യാർഥികൾക്കെതിരേ കേസെടുത്തു; ഇൻവിജിലേറ്റർമാരെ ചോദ്യം ചെയ്യും
ചാത്തന്നൂർ: ആരോഗ്യ സർവകലാശാലയുടെ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടന്ന സംഭ വത്തിൽ പരീക്ഷാർഥികളായിരുന്ന മുന്ന് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. ആൾമാറാട്ടത്തിലും ക്രമക്കേടിലും കൂടുതൽ പ്രതികളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കണ്ണനല്ലൂർ പോലീസ് പറഞ്ഞു. ആൾമാറാട്ടം നടന്ന പരീക്ഷ കേന്ദ്രമായ മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യും. മൂന്നാം വർഷ എം ബി ബിഎസ് പാർട്ട് (അഡീഷണൽ ) ബാച്ചിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ നബിൽ സാജിദ്, പ്രണവ് ജി മോഹൻ എഴുകോൺ സ്വദേശിയായ മിഥുൻ ജെംസിൻ എന്നി വിദ്യാർഥികൾക്കെതിരെ ആൾമാറാട്ടത്തിനും വ്യാജ രേഖ ചമയ്ക്കലിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത് . ഇവരെ ആരോഗ്യ സർവകലാശാല പരീക്ഷ എഴുതുന്നതിൽ നിന്ന് രണ്ടര വർഷത്തേയ്ക്ക് ഡീ ബാർ ചെയ്തിട്ടുണ്ട്.ക്രമക്കേട് നടന്ന പരീക്ഷ എഴുതിയ 56 വിദ്യാർഥികളെയും വിളിപ്പിച്ച് മൊഴി എടുക്കും. ഇന്നലെ കോളജിലെത്തിയ അന്വേഷണ സംഘം…
Read Moreപൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കെഎസ് ആർ ടി സി ഡിപ്പോകളിൽ അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി യുടെ ഡിപ്പോകളിൽ അന്തർദേശീയ നിലവാരമുള്ള അത്യാധുനിക ശുചി മുറികൾ സ്ഥാപിക്കും.നിലവിലുള്ള ശുചി മുറികളുടെ ശോചനീയാവസ്ഥയും പലതും ഉപയോഗശൂന്യമാണെന്നുംബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലെയും ശുചിമുറികൾ ഒരേ പ്ലാനിലും തരത്തിലുമുള്ളതായിരിക്കും .ഡിപ്പോകളിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ശരിയായ രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലസൗകര്യമുള്ള, സൗകര്യപ്രദമായ രീതിയിലായിരിക്കണം ശുചി മുറികൾ. ശുചി മുറികൾ നിർമിക്കുന്നതിനുള്ള പ്ലാൻ ചീഫ് ഓഫീസിൽ തയാറാക്കി യൂണിറ്റുകൾക്ക് കൈമാറിയിട്ടുണ്ട്. സർക്കാർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റും ചിലവുകളും തയാറാക്കി ജൂൺ അഞ്ചിന് മുമ്പ് അംഗീകാരത്തിനായി ചീഫ് ഓഫീസിൽ എത്തിക്കണം. ഇതിനായി ഡിപ്പോ എൻജിനീയർ തലത്തിലുള്ള 28 ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കിയിട്ടുണ്ട്.ഓരോ ഉദ്യോഗസ്ഥർക്കും മൂന്നും നാലും ഡിപ്പോകളുടെ ചുമതലയാണ് കൊടുത്തിരിക്കുന്നത്.ഒരേ കെട്ടിടത്തിലാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ശുചിമുറികൾ . സ്ത്രീകൾക്ക് മൂന്ന് കക്കൂസുകളും മറുവശത്ത് മൂന്ന്…
Read Moreഎംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം; കൂടുതൽ നടപടി തുടങ്ങി
കൊല്ലം: മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പരീക്ഷയുടെ ഉത്തരകടലാസിൽ ആൾ മാറാട്ടം കണ്ടെത്തിയതിനെതുടർന്ന് മൂന്ന് വിദ്യാർഥികളെ പരീക്ഷയെഴുതുന്നതിൽനിന്ന് സർവകലാശാല വിലക്ക് ഏർപ്പെടുത്തി.പരീക്ഷസൂപ്രണ്ടിനേയും മറ്റും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിരുന്നു. വിദ്യാർഥികൾ എഴുതിയ പരീക്ഷപേപ്പറുകൾ ആരോഗ്യസർവകലാശാലയിൽനിന്ന് കണ്ടെടുക്കാനുള്ള നടപടി തുടങ്ങി. പ്രതികളായവരുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. തുടർന്ന്ഇവരെ വിശദമായി ചോദ്യംചെയ്യും. ആരോഗ്യസർവകലാശാലയിൽനിന്ന് പോലീസ് തെളിവുകൾ ശേഖരിച്ചശേഷം മറ്റ് നടപടികളെക്കുറിച്ചാലോചിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഉത്തരകടലാസിൽ ആൾ മാറാട്ടം കണ്ടെത്തിയതിനെതുടർന്ന് കോളജിലെ പരീക്ഷകേന്ദ്രം റദ്ദാക്കിയിരുന്നു.സർവകലാശാലയുടെ നിർദേശപ്രകാരം സംഭവത്തിൽ കോളജ് അധികൃതർ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. 2012ൽ പ്രവേശനം നേടിയ മൂന്ന് വിദ്യാർഥികളുടെ ഉത്തരകടലാസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവരുടെ ഉത്തരകടലാസുകൾ മാറ്റി മറ്റാരോ എഴുതിയ ഉത്തരകടലാസ് മൂല്യനിർണയത്തിന് അയച്ചതായാണ് വിവരം. ബന്ധപ്പെട്ടവരുടെ സഹായത്തോടെയാണ് ഈ സംഭവമുണ്ടായതെന്നാണ് സർവകലാശാല…
Read More