ചാത്തന്നൂർ: വീടിന് സമീപമുള്ള കോവിഡ് പരിശോധനാ ക്യാമ്പിലേക്ക് പോയ യുവതി കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളി കിഴക്കനേല ചാന്നാംപൊയ്ക കുന്നംപുറത്ത് വീട്ടിൽ സോമന്റെയും മണിയുടെയും മകൾ സുനിത( 34) യാണ് മരിച്ചത്. കല്ലുവാതുക്കൽ പഞ്ചായത്തിലെ കിഴക്കനേല വാർഡിൽപ്പെട്ട ചാന്നാംപൊയ്ക കോളനിയിൽ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനാ ക്യാമ്പ് നടത്തിയിരുന്നു. വീടിന് സമീപമുള്ള ഈ ക്യാമ്പിൽ പരിശോധനയ്ക്ക് എത്തവേ ആയിരുന്നു മരണം. പനിയെ തുടർന്ന് ചികിത്സയിലായിരുന്നു സുനിത. അവശനിലയിലായ സുനിതയെ ബന്ധുക്കൾ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും രോഗം കലശലായതിനെ തുടർന്ന് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ പി എച്ച്സിയിലെ ഡോക്ടർ നിർദേശിച്ചെങ്കിലും ഇവർ വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു. ഇതിനിടെയാണ് വീടിനടുത്തുള്ള കാർഷിക സേവന കേന്ദ്രത്തിൽ കോവിഡ് പരിശോധനയ്ക്കെത്തിയത്. പ്രത്യേക പരിഗണന നല്കി പരിശോധിക്കാൻ ഒരുങ്ങവേ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read MoreCategory: Kollam
നല്ലതുപോലെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതുകയും വായിക്കുകയും ചെയ്യും, പക്ഷേ…! അലഞ്ഞു നടന്ന ആളിന് കൈത്താങ്ങായി യുവാക്കൾ
ചവറ: അലഞ്ഞു നടന്ന അന്യസംസ്ഥാനക്കാരന് കൈത്താങ്ങായി മനുഷ്യ സ്നേഹികളായ യുവാക്കൾ. ചവറ തട്ടാശേരി ജംഗ്ഷനു സമീപത്തെ ഒരു പഴയ സിനിമ തീയറ്ററിനുള്ളിലാണ് ഇയാളെ കണ്ടെത്തിയത്. ഒരു മാസക്കാലമായി ഇയാൾ ഈ ഭാഗത്ത് ഉള്ളതായി സമീപവാസികൾ പറയുന്നു. ജംഗ്ഷനു സമീപമുള്ള സ്നേഹ ഹോട്ടലിലെ നടത്തിപ്പുക്കാരൻ കുട്ടൻ ഇയാൾക്ക് ഭക്ഷണം നൽകി വന്നിരുന്നു. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് കട അടഞ്ഞ് കിടക്കുകയാണ്. കുറച്ചു ദിവസമായി പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടനും സുഹൃത്തുകളായ ഷിഹാബുദീൻ, മനോജ്, അജി എന്നിവരുടെ നേതൃത്വത്തിൽ ആഹാരം നൽകി. ശേഷം വളർന്നു കിടന്ന തല മുടിയും ദീക്ഷയും വെട്ടി കളഞ്ഞു കുളിപ്പിച്ച് വൃത്തിയാക്കി നല്ല വസ്ത്രങ്ങളും അണിയിച്ചു. വൃത്തിഹീനമായ സ്ഥലത്തായിരുന്നു ഇയാളെ യുവാക്കൾ കണ്ടത്. തുടർന്നു അവർ അവിടം വൃത്തിയാക്കുകയും ചെയ്തു. ഇയാൾ നല്ലതുപോലെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ…
Read Moreഗൾഫുകാരന്റെ ന്യൂജെൻ വാറ്റു കേന്ദ്രം; വാറ്റ് സംവിധാനം കണ്ട് ഞെട്ടി എക്സൈസ്; പിടിച്ചെടുത്തത് 600 ലിറ്റർ കോടയും 75 ലിറ്റർ ചാരായവും
കൊല്ലം: തൊടിയൂരിൽ ന്യൂ ജൻ വാറ്റ് കേന്ദ്രം കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ തൊടിയൂർ വടക്ക് സൈക്കിൾ മുക്കിന് സമീപം ഫാത്തിമ മൻസിലിൽ നൂറുദീന്റെ വീട്ടിൽ നിന്നും അറുനൂറ് ലിറ്റർ കോടയും എഴുപത്തി അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ലോക്ക് ഡൗൺ പ്രമാണിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ ശേഖരിച്ചു വച്ചിരുന്ന ചാരായമാണ് കണ്ടെത്തിയത് നൂറുദീന്റെ വീടിന്റെ സ്റ്റോർ റൂമിൽ 200 ലിറ്ററിന്റെ ഇരുമ്പ് ബാരലിൽകോപ്പർ ട്യൂബ് ഘടിപ്പിച്ച് മുറിക്കുള്ളിൽ സിമന്റ് കൊണ്ട് നിർമിച്ച ടാങ്ക് ഉണ്ടാക്കി വെള്ളം നിറച്ച് കന്നാസിലേക്ക് ചാരായം വാറ്റിയെടുക്കുന്നതായി കാണപ്പെട്ടു. ഗൾഫ് നാട്ടിൽ ജോലി ചെയ്തിരുന്ന നൂറുദീൻ ഗൾഫ് നാട്ടിലെ മുറികളിൽ ചാരായം വാറ്റാൻ നടപ്പാക്കി വന്ന രീതിയാണ് വീട്ടിൽ നടത്തിയിരുന്നതെന്ന് എക്സൈസ് സംഘത്തോട് പറഞ്ഞു. പട്രോളിംഗിനിടയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽപ്രിവന്റീവ് ഓഫീസർ പി.എൽ വിജിലാൽ, കിഷോർ.…
Read Moreപെട്രോൾ ബോംബാക്രമണക്കേസ്; ദല്ലാൾ നന്ദകുമാറിനെ ലോക് ഡൗണിന് ശേഷം ചോദ്യം ചെയ്യും
ചാത്തന്നൂർ: പെട്രോൾ ബോംബാക്രമണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ദല്ലാൾ നന്ദകുമാറിനെ ലോക് ഡൗൺ പിൻവലിച്ച ശേഷമേ ചോദ്യം ചെയ്യുകയുള്ളുവെന്ന് ചാത്തന്നൂർ എ സിപി വൈ .നിസാമുദീൻ പറഞ്ഞു. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നു.ദില്ലിയിലായിരുന്ന നന്ദകുമാർ അന്ന് ഹാജരായില്ല. ഇപ്പോൾ കൊച്ചിയിലെത്തിയ നന്ദകുമാർ ഹാജരാകാൻ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. പെട്രോൾ ബോംബാക്രമണക്കേസിലെ മൂന്നും നാലും പ്രതികളായ ഇ എം സി സി എന്ന അമേരിക്കൻ കമ്പനി ചെയർമാനായ ഷിജു വർഗീസിനും മാനേജർ ശ്രീകാന്തിനും ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് ലോക് ഡൗൺ പിൻവലിച്ചശേഷമുള്ള ആദ്യ വെള്ളിയാഴ്ച മാത്രം ഇവർ അന്വേഷണ ഉദ്യാഗസ്ഥന് മുന്നിൽ ഹാജരായാൽ മതി. നന്ദകുമാറിനെ ചോദ്യം ചെയ്യുന്നതോടൊപ്പം, ഇവരുടെ സാന്നിധ്യത്തിൽ കുടി മൂന്ന് പേരെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. അതാണ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് നീട്ടിവച്ചതെന്നറിയുന്നു.…
Read Moreഎംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ടം: പ്രതികളായ വിദ്യാർഥികൾ മുൻകൂർ ജാമ്യത്തിന്
ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ കണ്ണനല്ലൂർ പോലീസ് പ്രതികളാക്കിയ വിദ്യാർഥികൾ മുൻകൂർ ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചു. പോലീസ് ആവശ്യപ്പെട്ട റിപ്പോർട്ടുകളും രേഖകളും ആരോഗ്യ സർവ്വകലാശാല ഇതുവരെ നല്‍കിയിട്ടില്ലെന്നും അന്വേഷണം നടത്തുന്ന കണ്ണനല്ലൂർ സി.ഐ. അജി ചന്ദ്രൻ പറഞ്ഞു. പരീക്ഷ സെന്ററായിരുന്ന മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുകയും അതനുസരിച്ച് കോളജിലെ ജീവനക്കാരെ ചോദ്യം ചെയ്തു വരികയുമാണ്. ആരോഗ്യ സർവ്വകലാശാലയുടെ മൂന്നാം വർഷ എംബിബി എസ് പാർട്ട് (അഡീഷണൽ ) പരീക്ഷ എഴുതിയ തിരുവനന്തപുരം സ്വദേശികളായ നബീൽ സാജിദ്, പ്രണവ് ജി മോഹൻ, കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻ എന്നിവർക്കെതിരെയാണ് കണ്ണനല്ലൂർ പോലീസ് ആൾമാറാട്ടം, പരീക്ഷ ക്രമക്കേട് എന്നിവയ്ക്ക് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഈ വിദ്യാർഥികളാണ് മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയിൽ സമർപ്പിച്ചത്. ഈ…
Read Moreകൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് തടഞ്ഞ് ഡിവൈഎഫ് ഐ -കോൺഗ്രസ് പ്രവർത്തകർ
കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു. ഡി വൈ എഫ് ഐ യും കോൺഗ്രസും പ്രതിഷേധവുമായി ടോൾ പ്ലാസയിലെത്തി ടോൾ പിരിവ് നീക്കം തടയുകയായിരുന്നു. 25 രൂപ മുതൽ 150 വരെയാണ് ടോൾ. ടോൾ പ്ലാസ ജീവനക്കാരെ തടയാൻ ശ്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റ മുണ്ടായി. നാലു മാസം മുമ്പ് ടോൾ പിരിയ്ക്കാൻ ശ്രമമുണ്ടായെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. അന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് ടോൾ പിരിവ് തടയുകയായിരുന്നു. ബൈപ്പാസ് രണ്ടാം ഘട്ടത്തിന്റെ നിർമാണ ചെലവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യമായാണ് വഹിച്ചത്. ഇതിനെ തുടർന്നാണ് ടോൾ പിരിവ് നടത്താൻകേന്ദ്ര സർക്കാർ തീരുമാനിച്ചത്.ടോൾ പിരിവിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടെന്നാണ് ദേശീയ പാത അഥോറിറ്റിയുടെ നിലപാട്. പ്രതിഷേധം ശക്തമായ തോടെ ഇന്ന്…
Read Moreഏഴ് വര്‍ഷത്തോളമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ്! ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്. സീമയെ കുടുക്കി വിജിലന്‍സ്
കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഏഴ് വര്‍ഷത്തോളമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തു വന്ന ഗൈനക്കോളജിസ്റ്റ് ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ പിടിയിലായി. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയാണ് പിടിയിലായത്. പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനില്‍ ടി.സാബു നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ വ്യാജയാണെന്ന് കണ്ടെത്തിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന് പരാതി നല്‍കിയതോടെ സര്‍ട്ടിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ഇവരെ സസ്പെന്റ് ചെയ്യുകയായിരുന്നു. സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബര്‍ 11നു ശ്രീദേവി പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു. സംസ്കരിച്ച മൃതദേഹം പരാതിയെത്തുടര്‍ന്നു പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തി. ഡോക്ടര്‍ക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു. തുടര്‍ന്നാണ്, ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി…
Read Moreനിർബന്ധപൂർവം മുഖമില്ലാത്ത നഗ്നചിത്രങ്ങൾ വാങ്ങി! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് യുവാവിന്റെ മുട്ടന്‍പണി; ഒടുവില്‍ കുടുങ്ങി…
കൊട്ടാരക്കര: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി കട്ടപ്പന നെല്ലിപ്പാറ നാലു മുക്കിൽ കുഴിക്കോട്ടയിൽ വീട്ടിൽ ജയമോൻ (36) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി ഫെയ്സ് ബുക്കുവഴി അടുപ്പം സ്ഥാപിച്ച പ്രതി നിർബന്ധപൂർവം മുഖമില്ലാത്ത നഗ്നചിത്രങ്ങൾ വാങ്ങിയിരുന്നു. ഇതുപയോഗിച്ച് പെൺകുട്ടിയെ വശീകരിക്കാൻ ശ്രമിക്കുകയും വഴങ്ങാൻ തയാറാകാത്തതുമൂലം ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാളെ പെൺകുട്ടി സാമൂഹ്യ മാധ്യമ ബന്ധങ്ങളിൽ നിന്ന് നീക്കം ചെയ്തു. ഇതിന്റെ വിരോധത്തിൽ വ്യാജ ഐഡികളിൽ നിന്ന് പിന്നീടും നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന നിരന്തര ഭീഷണിയുണ്ടായി. വിവരമറിഞ്ഞ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരവേ റൂറൽ എസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റാന്നിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.…
Read Moreലോക്ക് ഡൗൺ ഇളവുകൾ ആഘോഷമാക്കി ജനം; പരമാവധി വിൽപന നടത്താനുള്ള വ്യഗ്രതയിൽ വ്യാപാരികൾ
കൊട്ടാരക്കര: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പൊതു സ്ഥലങ്ങളിലെല്ലാം ജനത്തിരക്ക്. മാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും പൊതുനിരത്തിലും പണമിടപാട് സ്ഥാപനങ്ങളിലുമെല്ലാം ജനങ്ങൾ കൂട്ടം കൂടുകയായിരുന്നു. ഇളവുകൾ ജനം ആഘോഷമാക്കിയതോടെ രോഗവ്യാപനം വീണ്ടുമുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കൊട്ടാരക്കര ടൗണിലും താലൂക്കിലെ മറ്റു പട്ടണങ്ങളിലും വാഹനത്തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. ഗതാഗതകുരുക്കു പോലും പലയിടങ്ങളിലും ഉണ്ടായി. അത്യാവശ്യ യാത്രകൾക്കാണ് ഇളവനുദിച്ചിരിക്കുന്നതെങ്കിലും തെരുവിലിറങ്ങിയ വരിലധികവും അനാവശ്യ യാത്രക്കാരായിരുന്നു. ഗതാഗത പരിശോധനക്ക് പോലീസുണ്ടായിരുന്നെങ്കിലും ഒരിടത്തും കാര്യക്ഷമമായ പരിശോധനകളുണ്ടായില്ല. ഇതു മുതലെടുത്താണ് അനാവശ്യ യാത്രക്കാർ തെരുവിലിറങ്ങിയത്. ചന്തകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും മിക്ക ചന്തകളുടെയും പരിസരങ്ങളിൽ മൽസ്യ വ്യാപാരം നടന്നു. ഇവിടങ്ങളിലെല്ലാം നല്ല തിരക്കുമായിരുന്നു. സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു മൽസ്യ വ്യാപാരം നടന്നത്. ഷോപ്പിംഗ് കോംപ്ലക്സുകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ആളുകൾ തിക്കിത്തിരക്കി. സാമൂഹ്യ അകലവും സാനിറ്റൈസേഷനുമൊന്നും മിക്കയിടത്തും ഉണ്ടായിരുന്നില്ല. ഉപഭോക്താവിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന നടപടികളിൽ നിന്നു പോലും…
Read Moreപോലീസ് മാറി നില്ക്കും! വാഹനങ്ങൾക്ക് പെറ്റി പിടിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും; വാഹനങ്ങളുടെ രേഖകളും ഇവർ ചോദിക്കും
പരവൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘന പരിശോധനയുടെ മറവിൽ പോലീസിനെ സഹായിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എൻസിസി കേഡറ്റുകളും ട്രാഫിക് നിയമലംഘനത്തിന് വാഹനങ്ങൾ പടികൂടുന്നതായി വ്യാപക പരാതി. കോവിഡിന്റെ വേളയിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകളിൽ പോലീസിനെ സഹായിക്കാനാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്. മാസ്ക് ധരിക്കാതെ യാത്ര, സാമൂഹിക അകലം പാലിക്കാതിരിക്കൽ, സത്യവാങ്മൂലം കരുതാതെയുള്ള വാഹനയാത്ര എന്നിവയാണ് ഇവർ പോലീസിനൊപ്പം നിന്ന് പരിശോധിക്കേണ്ടത്. എന്നാൽ പോയിന്റ് ഡ്യൂട്ടിയിലുള്ള പോലീസുകാർ മാറി നിന്നശേഷം കേഡറ്റുകളെക്കൊണ്ടാണ് പരിശോധനകൾ നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്ക് ഹെൽമറ്റ് ഇല്ലെങ്കിലും കേഡറ്റുകൾ പിടികൂടും. വാഹനങ്ങളുടെ രേഖകളും ഇവർ ചോദിക്കും. ഇതിനുള്ള അവകാശം ഇവർക്ക് ആരും നൽകിയിട്ടില്ല. ഇത്തരം അനാവശ്യ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മേഖലയിൽ ഇരുചക്ര വാഹന യാത്രികരും പോലീസും തമ്മിൽ വാക്കുതർക്കം വരെ ഉണ്ടായി. പരവൂർ നഗരസഭാ അതിർത്തിയിൽ ഇതുവരെ പോലീസിനെ സഹായിച്ചിരുന്നു ചില സന്നദ്ധ…
Read More