‘ബോ​സ്’ കു​ടു​ങ്ങി: കൊ​ച്ചി​യി​ൽ 232 ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി ല​ഹ​രി മാ​ഫി​യാ ത​ല​വ​ൻ പി​ടി​യി​ൽ

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ രാ​സ​ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി വൈ​റ്റി​ല​യി​ൽ പി​ടി​യി​ൽ. കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​രു​ൺ ദേ​വ് എ​ന്ന​യാ​ളാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ല​ഹ​രി മാ​ഫി​യാ സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ ‘ബോ​സ്’, ‘എ​ക്സ്’ എ​ന്നീ വി​ളി​പ്പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്.

വ​രു​ൺ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞു ന​ട​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ​നി​ന്നും 232 ഗ്രാം ​രാ​സ​ല​ഹ​രി പി​ടി​ച്ചെ​ടു​ത്ത​ത്. ഡ​ൽ​ഹി – രാ​ജ​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്നും റോ​ഡ് മാ​ർ​ഗ്ഗം എം​ഡി​എം​എ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ 5 കോ​ടി​യു​ടെ ല​ഹ​രി വി​ൽ​പ​ന​യാ​ണ് സം​ഘം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യി ഏ​ക​ദേ​ശം 5 കി​ലോ​യോ​ളം എം.​ഡി.​എം.​എ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സി​ന് ല​ഭി​ച്ച വി​വ​രം.

ഡ​ൽ​ഹി​യി​ൽ നി​ന്നും ഒ​രു ത​വ​ണ ല​ഹ​രി എ​ത്തി​ക്കു​മ്പോ​ൾ ഏ​ക​ദേ​ശം 4 കോ​ടി​യു​ടെ ക​ച്ച​വ​ട​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. നേ​രി​ട്ട് ക​ച്ച​വ​ട​ത്തി​ന് ഇ​റ​ങ്ങാ​ത്ത ഇ​യാ​ൾ, വി​ശ്വ​സ്ത​രാ​യ ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ് കൊ​ച്ചി​യി​ലെ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ല​ഹ​രി എ​ത്തി​ച്ചി​രു​ന്ന​ത്.

ല​ഹ​രി വി​ൽ​പ്പ​ന​യ്ക്കാ​യി സം​ഘം പെ​ൺ​കു​ട്ടി​ക​ളെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് 49 ഗ്രാം ​ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ ര​ണ്ട് പ്ര​തി​ക​ളി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം വൈ​റ്റി​ല​യി​ൽ‌​വ​ച്ച് വ​രു​ൺ ദേ​വി​നെ കു​ടു​ക്കി​യ​ത്.

പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ല​ഹ​രി വി​ത​ര​ണ ശൃം​ഖ​ല​യെ​ക്കു​റി​ച്ചും എ​ക്സൈ​സ് വ​കു​പ്പ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment