ചാത്തന്നൂർ: ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി ) യുടെ തെരഞ്ഞെടുപ്പു പ്രചാരണവിഭാഗം മേധാവി ജയകുമാറിനെ ഇഎം സി സി ചെയർമാൻ ഷിജു വർഗീസിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. കുണ്ടറ നിയോജക മണ്ഡലത്തിൽ മത്സരിച്ച ഷിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നല്‍കിയത് ദല്ലാൾ നന്ദകുമാറാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.ദല്ലാൾ നന്ദകുമാറിനെ മാർച്ച് 18ന് ജയകുമാർ കണ്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദമായ സ്ഥാപനമാണ് ഇ എം സി സി എന്ന അമേരിക്കൻ കമ്പനി.ഇതിന്റെ ചെയർമാൻ ഷിജു വർഗീസും കൂട്ടരും കുരീപ്പള്ളി പെട്രോൾ ബോംബ് ആക്രമണ കേസിൽ അറസ്റ്റിലായിരുന്നു. ഇതേ തുടർന്നാണ് ഷിജു വർഗീസിനെതിരെ വിശദമായ അന്വേഷണം നടത്തുന്നത്. ഡി എസ് ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗത്തിന്റെ…
Read MoreCategory: Kollam
കെഎസ്ആർടിസിയിലെ എട്ട് ഉന്നത ഉദ്യോഗസ്ഥർ വിരമിക്കുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടെ എട്ട് ഉന്നത ഉദ്യോഗസ്ഥർ വിരമിക്കുന്നു മനേജിംഗ് ഡയറക്ടർ ബിജു പ്രഭാകരൻ ഇവരുടെ വിരമിക്കൽ ഉത്തരവിറക്കി. 31-നാണ് ഇവർ സർവീസിൽ നിന്നും വിരമിക്കുന്നത്. എന്നാൽ പകരം നിയമനം സംബന്ധിച്ച് ഇതുവരെ ഉത്തരവുണ്ടായിട്ടില്ല. സെൻട്രൽ സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എം.കെ.ശ്രീകുമാർ, നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ ഡപ്യൂട്ടി സിഎഒ (പെൻഷൻ ആന്റ് ഓഡിറ്റ് ചുമതലയുള്ള മാനേജർ) എം. പ്രതാപ ദേവ് എന്നിവരാണ് പ്രധാന തസ്തികകളിൽ നിന്നും വിരമിക്കുന്നത്. കരുനാഗപ്പള്ളി ഡിടിഒ ആർ.രാജീവ്, ചീഫ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി.പി. സുരേഷ്, ഇപ്പോൾ ലീവിൽ കഴിയുന്ന ഡിടിഒ കെ.പ്രദീപ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ ജി.രവീന്ദ്രൻ, സി.എ. സൂനമ്മ എന്നിവരും വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്. ലോക് ഡൗൺ കാലത്ത് ഈ വിരമിക്കൽ കാര്യമായി കോർപറേഷനെ ബാധിക്കില്ലെങ്കിലും സാധാരണ ഗതിയിൽ സർവീസ് ആരംഭിക്കുമ്പോൾ, പകരം നിയമനം…
Read Moreചാത്തന്നൂർ ബോംബാക്രമണ കേസ് : ദല്ലാൾ നന്ദകുമാർ ചോദ്യം ചെയ്യല്ലിന് ഹാജരായില്ല
ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദമായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പിനിയുടെ ചെയർമാൻ ഷിജു വർഗീസ് പ്രതിയായ പെട്രോൾ ബോംബാക്രമണ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ നോട്ടീസ് നല്കിയ ദല്ലാൾ നന്ദകുമാർ ഇതുവരെ ഹാജരായില്ല. ദൽഹിയിലായതിനാൽ എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണെന്നും യാത്രാ സൗകര്യം ലഭിച്ചാലുടൻ ചാത്തന്നൂർ എ സി പി മുമ്പാകെ ഹാജരാകാമെന്നും നന്ദകുമാർ അറിയിച്ചിട്ടുണ്ട്. ന ന്ദകുമാറും ഷിജു വർഗ്ഗീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കേസിൽ പ്രതിയാകാൻ സാധ്യത കുറവാണെന്നും അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസിപി വൈ .നിസാമുദീൻ പറഞ്ഞു. എങ്കിലും നന്ദകുമാറിനെ ഗൗരവമായി ചോദ്യം ചെയ്യേണ്ടതുണ്ട്.ഷിജു വർഗീസിന്റെയും അമ്മയും സഹോദരങ്ങളും കോവിഡ് ബാധിതരായതിനാൽ ചോദ്യം ചെയ്യലിന് എത്തിചേർന്നിട്ടില്ല. നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ. കുണ്ടറ നിയോജക മണ്ഡലത്തിൽ മുൻ മന്ത്രി ജെ.…
Read Moreകോവിഡ് രണ്ടാം വ്യാപനം! ഒന്നര മാസത്തിനകം പൊലിഞ്ഞത് 45 കെഎസ്ആർടിസി ജീവനക്കാരുടെ ജീവൻ…
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കോവിഡ് രണ്ടാം വ്യാപനം അപഹരിച്ചത് കെ എസ് ആർ ടി സിയിലെ 45 ജീവനക്കാരുടെ ജീവൻ. കഴിഞ്ഞ ഒന്നര മാസത്തിനകമാണ് ഇത്രയും ജീവനക്കാരുടെ ജീവൻ പൊലിഞ്ഞത്. ഇതിൽ മിക്കവരും ജനങ്ങളുമായി നേരിട്ടിട പഴകുന്ന ഓപ്പറേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഡ്രൈവർ, കണ്ടക്ടർമാരാണ്. മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതിന് പുറമേ കോവിഡ് കൂടി ബാധിച്ച് മരിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രം. ഒരു ദിവസം വിവിധ ഡിപ്പോകളിലായി മൂന്ന് പേർ വരെ മരിച്ച ദിവസവുമുണ്ടായി. കോർപ്പറേഷന്റെ രണ്ടു ഡിപ്പോകളിൽ ഒരാൾ വീതം കോവിഡ് ബാധിച്ചു മരിക്കുന്നു എന്നതാണ് കഴിഞ്ഞ ഒന്നര മാസത്തെ അവസ്ഥ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 355 ജീവനക്കാരെയാണ് കെഎസ്ആർടിസിക്ക് പല കാരണങ്ങളാൽ നഷ്ടമായത്. ഹൃദ്രോഗം, അപകടം, ഗുരുതരമായ രോഗങ്ങൾ, കോവിഡ് എന്നിവയാണ് മരണകാരണം. കോവിഡിന്റെ ഒന്നാം വ്യാപനം മുതൽ ജീവനക്കാർക്ക് യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് കെ എസ്…
Read Moreനമുക്ക് കടമുണ്ട്, കടം ഒരു നല്ല ലക്ഷണം കൂടിയാണ്…! താൻ ഒന്നാം ക്ലാസിലെത്തിയ കുട്ടിയെപ്പോലെ; മന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നു…
കൊട്ടാരക്കര: താനിപ്പോൾ ആദ്യദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ കുട്ടിയുടെ അവസ്ഥയിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ധന കാര്യ മന്ത്രിയായി ചുമതലയേറ്റശേഷം കൊട്ടാരക്കരയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏൽപിച്ചിരിക്കുന്നത്. അത് ജനങ്ങൾക്ക് ഉപകാരപ്പെടും വിധം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പരമാവധി ശ്രമിക്കും. ജനപക്ഷ നിലപാടാണ് തന്റേയും സർക്കാരിന്റേതുമെന്ന് ബാലഗോപാൽ വ്യക്തമാക്കി. ആരോഗ്യരംഗത്തിന് മുന്തിയ പരിഗണന നൽകും.ജനങ്ങളുടെ ആരോഗ്യ ജീവിതത്തിന് ധനം ഒരു പ്രശ്നമായിരിക്കില്ല. നമുക്ക് കടമുണ്ട്. കടം ഒരു നല്ല ലക്ഷണം കൂടിയാണ്. കൊടുക്കൽ വാങ്ങിക്കലിന്റെ ഭാഗമാണത്. കടമുണ്ടെന്നു കരുതി വികസനത്തിന് അത് തടസമാകില്ല. മഹാമാരിയെ നിർമ്മാർജനം ചെയ്യുന്നതിനും ധനം ഒരു പ്രശ്നമേയാകില്ല. ഓരോ കുടുംബത്തിനും വരുമാനമുണ്ടാകത്തക്കവിധത്തിലുള്ള ആസൂത്രണമുണ്ടാകും. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കും വിധമാണ് കേന്ദ്ര സർക്കാർ നീക്കങ്ങൾ. സംസ്ഥാനത്തിനു ലഭിക്കേണ്ടുന്ന നികുതി കേന്ദ്രം നേരിട്ടു വാങ്ങുന്നത്…
Read Moreവറുതിയിലായ തീരപ്രദേശത്തിന് താൽക്കാലിക ആശ്വാസം; ശക്തികുളങ്ങരയിൽനിന്ന് മത്സ്യബന്ധനത്തിന് ബോട്ടുകൾ പോയിത്തുടങ്ങി
കൊല്ലം : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിലച്ച മൽസ്യ ബന്ധന മേഖലക്ക് താത്കാലികാശ്വാസം. ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പോയിതുടങ്ങി. ഇത് വറുതിയിലായ തീരപ്രദേശത്തിന് ആശ്വാസം പകരും. വാടി, തങ്കശേരി, മൂതാക്കര എന്നിവിടങ്ങളിൽനിന്നാണ് വള്ളങ്ങൾ കൂടുതലായി പോയിട്ടുള്ളത്. ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് പ്രകാരമാണ് ശക്തികുളങ്ങര തുറമുഖത്ത് നിന്നും മൽസ്യബന്ധനത്തിനായി ബോട്ടുകൾ പുറം കടലിലേക്ക് പോയത്. പുലർച്ചെ യോടെ ബോട്ടുകൾ കടലിൽ പോയി തുടങ്ങി. ജില്ലയിലെ തുറമുഖങ്ങളിൽ വ്യാപകമായ കോവിഡ് മാനദണ്ഡ ലംഘനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ തുറമുഖങ്ങളുടെയും അവയോടനുബന്ധിച്ചുള്ള ലേല ഹാളുകളുടെയും പ്രവർത്തനം പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെ കുറിച്ച് നടന്ന ജില്ലാ അവലോകന യോഗത്തിലെടുത്ത തീരുമാനപ്രകാരം നീണ്ടകരയിലൊഴികെയുള്ള തുറമുഖങ്ങളിൽ പ്രവർത്തനാനുമതിനൽകുകയായിരുന്നു. ഹാർബറുകളിൽ പ്രവേശിക്കുന്നതിന് പ്രവേശന കവാടത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഹാർബറിനുള്ളിൽ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമിന്റെ നിർദേശാനുസരണം നടപ്പിലാക്കും. ദിവസവും എത്തുന്ന ട്രേഡ് യൂണിയൻ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഫോണ്‍ കാണാതായ സംഭവം; രണ്ടു ശുചീകരണ വനിതാ ജീവനക്കാരെ മാറ്റി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ്‍ കാണാതായ സംഭവത്തിൽ രണ്ട് വനിതാ താൽക്കാലിക ശുചീകരണ ജീവനക്കാരെ ഗൈനക്കോളജിയിലേക്ക് മാറ്റി. രോഗി മരണപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരിൽ നിന്നും ആശുപത്രി അധികൃതർ ഇന്ന് വിവരങ്ങൾ ശേഖരിക്കും.എന്നാൽ കുറ്റം ചെയ്തവരെന്ന് സംശയിക്കുന്നവരെ മാത്രം ചോദ്യം ചെയ്താൽ മതിയെന്ന് വാർഡിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിര ഭൂരിപക്ഷം ജീവനക്കാരും ആവശ്യപ്പെട്ടിരിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പോലീസിൽ പരാതി നൽകാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരുന്നത്.കഴിഞ്ഞ ഏപ്രിൽ 27-ന് അത്യാഹിത വിഭാഗം കെട്ടിടത്തിലെ നാലാം നിലയിലെ കോവിഡ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കോട്ടയം സംക്രാന്തി കൂട്ടുങ്കൽപ്പറന്പിൽ ശ്രീകുമാർ (63) മേയ് 17നാണ് മരണമടഞ്ഞത്. ഇയാളുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് കാണാതായത്. ശ്രീകുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കുശേഷം 18-ന് ബന്ധുക്കൾ കോവിഡ് വാർഡിലെത്തി അന്വേഷിച്ചപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട…
Read Moreകോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട്
കൊല്ലം: ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസന്റെ (75) മൃതദേഹമാണ് മാറി നൽകിയത്. കൊല്ലം കച്ചേരി പൂത്താലിൽ വീട്ടിൽ സുകുമാരന്റെ (78) ബന്ധുക്കളാണ് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചത്. കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ ആരോഗ്യ സ്ഥിതി വഷളായതോടെ ബുധനാഴ്ച വൈകുന്നേരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. രജിസ്റ്ററിലെ ടോക്കൺ നമ്പർ അനുസരിച്ച് ശ്രിനിവാസന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പരിശോധിച്ചപ്പോൾ കാലിയായിരുന്നു. സുകുമാരന്റെ മൃതദേഹം അധികമായും കണ്ടെത്തി. മൃതദേഹം മാറി നൽകിയെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ ഉടൻ സുകുമാരന്റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും മുളങ്കാടകം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചിരുന്നു. ശരിയായ തിരിച്ചറിയല്‍…
Read Moreഞാന്‍ ഇവിടെ അന്യനല്ല, ഞാനും ഈ കുടുംബത്തിലെ അംഗമാണ്… മുഖ്യമന്ത്രി അന്നുപറഞ്ഞ വാക്കുകള്‍…! പ്രിയ സഖാവിന്റെ വരവും കാത്ത് ഗാന്ധിഭവനിലെ അമ്മമാര്‍
പത്തനാപുരം: ഞാന്‍ ഇവിടെ അന്യനല്ല, ഞാനും ഈ കുടുംബത്തിലെ അംഗമാണ്. ഗാന്ധിഭവന് എന്റെ കുടുംബമാണ്- 2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഗാന്ധിഭവന് സന്ദര്‍ശിച്ചപ്പോള്‍ പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്താണ് ഗാന്ധിഭവനിലെ അമ്മമാര്‍ അവരുടെ പ്രിയസഖാവിനെ വരവേറ്റത്. ഗാന്ധിഭവനിലെ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ വലിയ സ്ക്രീനില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കണ്ട് ഗാന്ധിഭവനിലെ അമ്മമാരും കുഞ്ഞുങ്ങളും ആഹ്ലാദപ്രകടനം നടത്തുകയും മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിടുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് 2014 ല്‍ ആദ്യമായി പത്തനാപുരം ഗാന്ധിഭവന് സന്ദര്‍ശിക്കുകയും ഒന്നര മണിക്കൂറിലധികം സമയം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഒപ്പം ചിലവഴിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും പലവട്ടം അദ്ദേഹം ഗാന്ധിഭവനിലെത്തുകയും കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും…
Read Moreകോവിഡ് മരണം! ശ്രീനിവാസന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തി, ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ കാലി; കൊല്ലം ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവം ഇങ്ങനെ…
കൊല്ലം: ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനൽകി സംസ്കരിച്ചു. കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസന്റെ (75) മൃതദേഹമാണ് മാറി നൽകിയത്. കൊല്ലം കച്ചേരി പൂത്താലിൽ വീട്ടിൽ സുകുമാരന്റെ (78) ബന്ധുക്കളാണ് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചത്. കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ ആരോഗ്യ സ്ഥിതി വഷളായതോടെ ബുധനാഴ്ച വൈകുന്നേരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. രജിസ്റ്ററിലെ ടോക്കൺ നമ്പർ അനുസരിച്ച് ശ്രിനിവാസന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പരിശോധിച്ചപ്പോൾ കാലിയായിരുന്നു. സുകുമാരന്റെ മൃതദേഹം അധികമായും കണ്ടെത്തി. മൃതദേഹം മാറി നൽകിയെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ ഉടൻ സുകുമാരന്റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും മുളങ്കാടകം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചിരുന്നു. മൃതദേഹങ്ങൾ രജിസ്റ്ററിലെ നമ്പർ രേഖപ്പെടുത്തിയ ടോക്കൺ കെട്ടിയാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത്. ബന്ധുക്കൾ…
Read More