ആറ്റിങ്ങൽ/ചാത്തന്നൂർ : ദേശീയപാതയിൽ കല്ലന്പലം ചാത്തൻപാറയിൽ മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് ചാത്തന്നൂർ ചിറക്കര സ്വദേശികളായ അഞ്ച് യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം.കാറില്‍ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. മിനി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു. ചിറക്കര താഴം അരുൺ നിവാസിൽ മധുജനാർദനന്റെയും സുധർമണിയുടെയും മകൻ അരുൺ, ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ സുധീഷ് , ഇടവട്ടം രാജേഷ് ഭവനിൽ രാമചന്ദ്രന്റെ മകൻ രാജീവ് , സൂര്യോദയകുമാർ, വിഷ്ണു എന്നിവരാണ് മരിച്ചത്. ചിറക്കര ക്ഷേത്രത്തിന് സമീപം സ്റ്റുഡിയോയും വ്യാപാരസ്ഥാപനങ്ങളും നടത്തിവരികയായിരുന്നു അഞ്ചംഗ സുഹൃദ് സംഘം. പരിക്കേറ്റ മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലന്പലം പോലീസ് കേസെടുത്തു.
Read MoreCategory: Kollam
മരുമകളുടെ ദുരൂഹ മരണത്തിന് പിന്നാലെ അമ്മായിയമ്മയേയും തൂങ്ങി മരിച്ച നിലയിൽ; സംഭവിക്കുന്നതെന്തന്നറിയാതെ കല്ലമ്പലത്തെ നാട്ടുകാർ; മകളുടെ മരണത്തിലെ സത്യാവസ്ഥയറിയാൻ ആതിരയുടെ ബന്ധുക്കൾ
കൊല്ലം: കല്ലമ്പലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് അടുത്തുള്ള കോഴി ഫാമിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്യാമളയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുന്‍പാണ് ആതിരയെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തും കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. വര്‍ക്കല മുത്തന സ്വദേശി ശരത്തിനെയാണ് ആതിര വിവാഹം ചെയ്തത്. ആതിര കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു
Read Moreകൊല്ലത്ത് ദമ്പതികളെ അടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്! ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മ; കാരണം…
കൊല്ലം: യുവ ദന്പതികളെ അടിച്ചുവീഴ്ത്തി മാലകവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ മാതാവ് നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെതുടർന്ന് മാതാവ് നജിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പോലീസ് തുടങ്ങി. ക്വട്ടേഷൻ സംഘം കവർന്ന താലിമാല കണ്ടെത്തായായില്ലെന്ന് എഴുകോൺ എസ്ഐ പറഞ്ഞു. മരുമകൻ ജോലിക്ക് പോകാതെ ആഡംബര ജീവിതം നയിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നതിനാലാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 23 നാണ് സംഭവം. മകൾ അഖിന ഭർത്താവ് ജോബിനൊപ്പം ബൈക്കിൽ പോകവേയാണ് മാല മൂന്നംഗ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവത്തിലെ പ്രതികളായ ഷെബിൻഷാ, വികാസ്, ഷെബിൻ എന്നിവരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിലാണ് ക്വട്ടേഷൻ കഥ പോലീസിന് വ്യക്തമായത്. പ്രതികളെ അറസ്റ്റ് ചെയ്തതോടെ നജി ഒളിവിൽ…
Read Moreപണിക്ക്പോകാത്ത മരുമകൻ, ചോദ്യം ചെയ്ത അമ്മായി അമ്മയ്ക്ക് കൂരമർദ്ദനം; ഒടുവിൽ സഹികെട്ട് മരുമകനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി; കൊല്ലത്തെ സംഭവം ഞെട്ടിക്കുന്നത്…
കൊല്ലം: യുവ ദന്പതികളെ അടിച്ചുവീഴ്ത്തി മാലകവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ മാതാവ് നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെതുടർന്ന് മാതാവ് നജിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പോലീസ് തുടങ്ങി. ക്വട്ടേഷൻ സംഘം കവർന്ന താലിമാല കണ്ടെത്തായായില്ലെന്ന് എഴുകോൺ എസ്ഐ പറഞ്ഞു. മരുമകൻ ജോലിക്ക് പോകാതെ ആഡംബര ജീവിതം നയിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നതിനാലാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 23 നാണ് സംഭവം. മകൾ അഖിന ഭർത്താവ് ജോബിനൊപ്പം ബൈക്കിൽ പോകവേയാണ് മാല മൂന്നംഗ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവത്തിലെ പ്രതികളായ ഷെബിൻഷാ, വികാസ്, ഷെബിൻ എന്നിവരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിലാണ് ക്വട്ടേഷൻ കഥ പോലീസിന് വ്യക്തമായത്. പ്രതികളെ അറസ്റ്റ് ചെയ്തതോടെ നജി ഒളിവിൽ…
Read Moreകുഞ്ഞിനെ ഉപേക്ഷിച്ചു നാടുവിട്ട യുവതി കാമുകനൊപ്പം പിടിയിൽ; കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അറസ്റ്റിലായത്
മൂവാറ്റുപുഴ: കുഞ്ഞിനെ ഉപേക്ഷിച്ചു നാടുവിട്ട യുവതിയെ കാമുകനൊപ്പം പിടിയിൽ. വിവാഹത്തിൽനിന്നു പ്രതിശ്രുത വരൻ പിന്മാറിയതിനെത്തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആൻസിയെയും കാമുകനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റംസി ആത്മഹത്യചെയ്ത സംഭവത്തിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സാമൂഹ്യമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമായിരുന്നു യുവാവ്. കഴിഞ്ഞ 18 നാണ് ഇവരെ കാണാതായത്. ആൻസിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് മുനീർ ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ആൻസിയും സാമൂഹ്യമാധ്യമങ്ങൾ വഴി വൻ പ്രചാരണം നടത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് റംസിയെ (24) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം സാന്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ യുവാവ് ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് റംസി ആത്മഹത്യ…
Read Moreപേപ്പറിൽ വേണ്ട, പെൻഡ്രൈവിൽ മതി..! പുറ്റിങ്ങൽ ദുരന്തം; ഒരു പ്രതിക്ക് 10,500 പേജുകൾ; കുറ്റപത്രത്തിന്റെ പകർപ്പ് പെൻഡ്രൈവിലാക്കി നൽകാൻ കോടതി
പരവൂർ: പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്ത കേസൽ വിചാരണ നേരിടുന്ന 52 പ്രതികൾക്കുള്ള കുറ്റപത്രത്തിന്റെ പകർപ്പ് പെൻഡ്രൈവിലാക്കി സാക്ഷ്യപ്പെടുത്തി നൽകാൻ പ്രോസിക്യൂഷനോട് നിർദേശിച്ച് കോടതി ഉത്തരവായി. തിരുവനന്ത പുരം ക്രൈം ബ്രാഞ്ച് സിബിസിഐഡിക്കുവേണ്ടി നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് പി. എസ്. സാബു ഫയൽ ചെയ്ത കുറ്റപത്രത്തിന്റെ എഫ്ഐആർ, സാക്ഷിമൊഴികൾ, മജിസ്ട്രേറ്റിന് മുന്നിൽ കൊടുത്ത മൊഴികൾ, കുറ്റപത്രം, പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ ഒരു പ്രതിക്ക് 10,500 പേജുകൾ വരുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രന്റെ അപേക്ഷയിൽ പേപ്പർ കോപ്പികൾ ഒഴിവാക്കി ഡിജിറ്റൽ കോപ്പിൾ ഹാജരാക്കാൻ അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ചിനുവേണ്ടിയുള്ള അപേക്ഷയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സെബാ ഉസ്മാൻ ഉത്തരവിടുകയായിരുന്നു. ക്രൈം ബ്രാഞ്ചിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ.…
Read Moreലൈൻമാന്റെ ലഹരിക്കച്ചവടം കട്ട് ചെയ്ത് പോലീസ്; സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിതരണം ചെയ്ത ലൈൻമാനെ പൊക്കി പോലീസ്
ചവറ തെക്കുംഭാഗം: നിരോധിത ലഹരി വസ്തുക്കള്‍ വിറ്റ കെഎസ്ഇബി ജിവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പുത്തന്‍ സങ്കേതം ചുനക്കാട്ട് വയല്‍ വീട്ടില്‍ നവാസ് (36) നെയാണ് ചവറ തെക്കുംഭാഗം പോലീസും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് പിടി കൂടിയത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ കണ്ടെത്തി ലഹരി വസ്തുക്കള്‍ വിറ്റഴിക്കുകയായിരുന്നു നവാസിന്റെ പരിപാടിയെന്ന് പോലീസ് പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍ഫാസ് സംഘം നടത്തിയ അന്വേഷണത്തില്‍ നാവാസ് പിടിയിലാവുകയായിരുന്നു. ഇയാളില്‍ നിന്ന് 120 കവര്‍ ലഹരി വസ്തുക്കളും പിടി കൂടി. തേവലക്കര മേഖലയിലെ വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കള്‍ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ കൈയില്‍ ലഹരി വസ്തുക്കള്‍…
Read Moreകാർ തലകീഴായി മറിഞ്ഞ് മൈൽ കുറ്റിയിലിടിച്ച് നിന്നു; എട്ട് അംഗ കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു;ഞെട്ടിക്കുന്ന അപകടം ചവറയിൽ
ചവറ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൈൽ കുറ്റിയിലിടിച്ച് നിന്നു. വാഹനത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ 2.20 ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എട്ടംഗ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ എഎംസി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൈൽ കുറ്റിയിൽ ഇടിച്ച് നിന്നതിനാലും സമീപത്തെ വീട്ടിൽ ഇടിച്ചു കയറാതിരുന്നതിനാലും വലിയ അപകടം ഒഴിവാകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെയുള്ളവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ ശബ്ദം കേട്ട് സമീപവാസികൾ ഓടി കൂടി കാറിൽ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പോലീസും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാറിന്റെ മുൻവശത്തെ ഗ്ലാസുകൾ പൂർണമായും തകർന്നു.
Read Moreഎം എൽ എയുടെ അനാസ്ഥ; കുന്നത്തൂർ താലൂക്കിൽ വാക്സിനേഷൻ കേന്ദ്രം തുടങ്ങിയില്ല; തഹസിൽ ദാരെ ഉപരോധിച്ച് ബ്ലോക്ക് അംഗങ്ങൾ
കുന്നത്തൂർ: താലൂക്കിൽ ആദ്യഘട്ടത്തിൽ തന്നെകോവിഡ് വാക്സിനേഷൻകേന്ദ്രം തുടങ്ങണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ ഷാജഹാൻ, തുണ്ടിൽ നൗഷാദ്, എസ് ശശികല, ലതാ രവി, രാജി രാമചന്ദ്രൻ എന്നിവർ തഹസീൽദാരെ ഉപരോധിച്ചു. തഹസീൽദാർ ജില്ലാ കളക്ടറുമായി ബന്ധപെട്ടതനുസരിച്ചു് ഇന്ന് വൈകുന്നേരം കൂടുന്ന കോവിഡ് പ്രധിരോധ വിലയിരുത്തൽ സമിതി യോഗത്തിൽ വിഷയം അവതരിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ ഉപരോധസമരം അവസാനിപ്പിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾതുടങ്ങിയതിൽ 9 എണ്ണം കൊല്ലം ജില്ലയിൽ തുടങ്ങിയിട്ടും കുന്നത്തൂർ താലൂക്കിൽൽ ആദ്യഘട്ടത്തിൽഒരെണ്ണം പോലും തുടങ്ങാൻ കഴിയാത്തത് എം എൽ എയുടെ അനാസ്ഥയാണന്ന് സമരക്കാർ ആരോപിച്ചു. മറ്റ് താലൂക്കുകളിൽ ഒന്നിലധികം കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്തു. കുന്നത്തൂരിലെ ആരോഗ്യ പ്രവർത്തകരും മറ്റും മറ്റ് താലൂക്കുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പട്ടികജാതിക്കാരും കർഷക-കശുവണ്ടി തൊഴിലാളികളും തിങ്ങി പാർക്കുന്ന കുന്നത്തൂരിൽ അടിയന്തിര പ്രാധാന്യം നൽകി വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങണമെന്നും…
Read Moreഡെങ്കിപ്പനിക്ക് കാരണമായ നാലുതരം വൈറസുകളെ കണ്ടത്തി; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ
കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനിക്ക് കാരണമായ നാലുതരം വൈറസുകളെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും. ഡെങ്കിപ്പനി ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ അത് അപകടകരമാകുമെന്നതിനാല്‍ കൊതുക് നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു. കൊതുക് വളരാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ(ഉണക്കു ദിനം) ആചരിക്കണം. വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകളിലും ഓഫീസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കാം. കൊല്ലം കോര്‍പ്പറേഷനില്‍ രോഗ സാധ്യത അധികരിച്ചു കാണുന്നത് ആള് താമസം ഇല്ലാതെ അടച്ചിട്ട വീടുകളുള്ള മേഖലകളിലാണ്. ഇവിടങ്ങളില്‍ കൊതുകുകള്‍ വര്‍ധിക്കുന്നതാണ് കാരണം. കുലശേഖരപുരം, മൈനാഗപ്പള്ളി മേഖലകളില്‍ പ്ലാസ്റ്റിക്കിന്റെയും ടാര്പാോളിന്റെയും അമിതഉപയോഗവും അലക്ഷ്യമായ കൈകാര്യം ചെയ്യലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വര്‍ധിക്കുന്നതിന് കാരണമാകുന്നു. അഞ്ചല്‍ മേഖലയില്‍ റബ്ബര്‍ തോട്ടങ്ങളാണ് ഉറവിടങ്ങള്‍. തീരദേശ മേഖലകളില്‍ യാത്രാ നിരോധനവും ട്രോളിംഗ് നിരോധനവുമുള്ള സമയത്ത് ബോട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടാതെ…
Read More