കൊല്ലം: എഞ്ചിനും വള്ളങ്ങളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ നീണ്ടകര കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു . തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ കുളച്ചൽ വെള്ളമൺ സ്വദേശി ജനിത്ത് (27)ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ റ്റി.നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ അരുൾവായ്മൊഴി എന്ന സ്ഥലത്ത് നിന്നുമാണ് ഇയാൾ അറസ്റ്റിലായത് . കഴിഞ്ഞ മാർച്ച് രണ്ടിനാണ് നീണ്ടകര മത്സ്യബന്ധന ഹാർബറിൽ ലേലഹാളിന് സമീപം കയറ്റി വച്ചിരുന്ന സാഗർമാതാ എന്ന വള്ളവും രണ്ട് എഞ്ചിനുകളും ഇന്ധന ടാങ്കുകളും ജി പി എസ്, കോമ്പസ് തുടങ്ങി നാല് ലക്ഷം രൂപ വിലവരുന്ന സാമഗ്രികളും മോഷണം പോയത് . ഇയാൾ തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കൊല്ലത്ത് എത്തി ഹാർബറുകളിൽ താമസിച്ച് അവസരം കിട്ടുമ്പോൾ വള്ളവും എഞ്ചിനും മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയാണ് പതിവ് . മോഷ്ടിച്ച…
Read MoreCategory: Kollam
തെന്മലയിൽ വാഹനാപകടത്തിൽ മൂന്നു പെൺകുട്ടികൾ മരിച്ച സംഭവം; അപകടകാരണം അമിത വേഗവും അശ്രദ്ധയുമെന്ന് പോലീസ്
തെന്മല(കൊല്ലം) : മൂന്നു പെണ്‍കുട്ടികളുടെ ദാരുണ മരണത്തിനിടയാക്കിയ ഉറുകുന്നു വാഹനാപകടത്തിന് കാരണം അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് പോലീസ്. കഴിഞ്ഞദിവസമാണ് ഉറുകുന്നു ജംഗ്ഷന് സമീപം പിക്കപ്പ് ഇടിച്ച് തെറിപ്പിച്ച മൂന്ന് പെണ്‍കുട്ടികള്‍ ദാരുണമായി മരിച്ചത്. ഇതിനെ തുടര്‍ന്ന് തെന്മല പോലീസ് കസ്റ്റഡിയില്‍ എടുത്ത ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴനാട് സ്വദേശി വെങ്കിടേഷ് എന്നയാളുടെ അറസ്റ്റാണ് തെന്മല പോലീസ് രേഖപ്പെടുത്തിയത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ അമിത വേഗത്തിൽ എത്തിയ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട് കുട്ടികള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം ഉണ്ടായി എന്നതാണ്. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ പറയുന്നത് ഡ്രൈവര്‍ ഉറങ്ങിയതും വാഹനത്തിന്റെ ടയറുകള്‍ അടക്കമുള്ളവ ഉപയോഗ യോഗ്യമല്ലാത്തതുമാണ് കാരണം എന്നാണ്. അപകടത്തെത്തുടര്‍ന്ന് ഒരുകൂട്ടം നാട്ടുകാര്‍ പുനലൂര്‍ തെന്മല പാത ഉപരോധിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഉപരോധക്കാരെ പിരിച്ചുവിടാന്‍ എത്തിയ പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസും നാട്ടുകാരും…
Read Moreപ്രേമം നടിച്ച് വശീകരിച്ച ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിന്നീട് ഒളിവിൽ പോയ ഇരുപത്തിമൂന്നുകാരനെ ഒളിത്താവളത്തിൽ നിന്ന് പൊക്കി പോലീസ്
ഇരവിപുരം: പ്രേമം നടിച്ച് വശീകരിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഒളിത്താവളത്തിൽ നിന്നും ഇരവിപുരം പോലീസ് പിടികൂടി. മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ബീച്ച് നഗർ 82 പുതുവൽപുരയിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (23) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 20ന് വൈകുന്നേരാണ് ഇയാൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കൾ ഇരവിപുരം പോലീസിൽ പരാതി നൽകിയതോടെ ഇരവിപുരം എസ്എച്ച്ഓ. വിനോദ് കെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കുകയുമായിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യപെട്ട ഇയാൾ പീഡനത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ചിട്ടാണ് ഒളിവിൽ പോയത്. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ വർക്കല കനാൽ ഭാഗത്തുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെ നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Read Moreകൊല്ലത്ത് ആസിഡ് ആക്രമണം; ഭാര്യയ്ക്കും മകൾക്കും അയൽവാസികൾക്കും പരിക്ക്
കൊല്ലം: ഇരവിപുരം വാളത്തുങ്കലിൽ ഭാര്യയ്ക്കും മകൾക്കും അയൽവാസികളായ കുട്ടികൾക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ജയന്റെ ഭാര്യ രജി, മകൾ ആദിത്യ(14) എന്നിവർക്കും അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നിവർക്കുമാണ് പരിക്കേറ്റത്. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ജയനു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് സൂചന.
Read Moreപെരുവഴിയിൽ ആറുമണിക്കൂർ ! കണ്ടെയ്നർ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
ചവറ: കണ്ടെയ്നർ ലോറിക്ക് പിന്നാലെ മറ്റൊരു കണ്ടെയ്നർ ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ലോറി ഡ്രൈവർ യുപി സ്വദേശി സഭാബിനാണ് (35) പരിക്ക്. ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടോടെ ചവറ പാലത്തിന് സമീപമായിരുന്നു അപകടം. എതിരേ വാഹനം വന്നതിനാൽ മുന്‍പേ പോയ ലോറി നിർത്തിയതിനെതുടർന്ന് പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെആഘാതത്തിൽ പിറകെവന്ന ലോറിയുടെ കാബിൻ തകരുകയും ഡ്രൈവർക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ആറുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കെഎംഎംഎല്ലിൽനിന്ന് ക്രയിനും ജെസിബിയും കൊണ്ടുവന്ന് തകർന്ന കാബിൻ നീക്കം ചെയ്തതോടെയാണ് ഭാഗികമായി ഗതാഗത തടസം മാറ്റാൻ കഴിഞ്ഞത്. ചവറപോലീസും ഫയർഫോഴ്സും എത്തി വാഹനങ്ങൾ നീക്കാനുള്ള ശ്രമം നേരത്തെ തുടങ്ങിയിരുന്നു. ഏറെനേരത്തെ ശ്രമഫലമായി രാവിലെ ഒന്‍പതോടെ ഒരു സൈഡിലൂടെ വാഹനം കടത്തിവിട്ടുതുടങ്ങി.
Read Moreപകൽ ഈ വീടിന് അവധിയാണ്; ഭാര്യയും ഭർത്താവും പോർക്കളത്തിൽ; വോട്ട് ചോദിച്ച് കൂടെ മക്കളും
ചാത്തന്നൂർ: നെടുമ്പന ഗ്രാമ പഞ്ചായത്തിലെ പള്ളിമൺ ചരുവിള വീട്ടിന് പകൽ അവധിയാണ്. ഭർത്താവ് സജീവും ഭാര്യ ആരിഫ സജീവും തെരഞ്ഞെടുപ്പു പോരാട്ടത്തിലാണ്. ഭർത്താവ് സജീവ് 14-ാം വാർഡായ മുട്ടയ്ക്കാവ് നോർത്ത് വാർഡിൽ മത്സരിക്കുമ്പോൾ ഭാര്യ ആരിഫ സജീവ് 13-ാം വാർഡായ കുളപ്പാടം സൗത്ത് വാർഡിലാണ് ജനവിധി തേടുന്നത്. രാവിലെ ഇരുവരും ഒന്നിച്ച് വീട്ടിൽ നിന്നിറങ്ങും. പിന്നെ രണ്ട് വഴിയ്ക്കായി രണ്ട് വാർഡുകളിലേക്ക് വൈകി .എത്തിയ ശേഷമാണ് വീട് സജീവമാകുന്നത്.കോൺഗ്രസിന്റെ നെടുമ്പന സൗത്ത് മണ്ഡലം പ്രസിഡൻ്റാണ് സജീവ്. മുമ്പ് മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. പാർടി മുട്ട ക്ലാസ് നോർത്ത് വാർഡിൽ മത്സരിക്കാൻ നിയോഗിച്ചു. ദൗത്യം ഹൃദയപൂർവ്വം ഏറ്റെടുത്തു.മത്സര രംഗത്തിറങ്ങിയപ്പോഴാണ് വീടിന് മുന്നിലെ റോഡിന് മറുവശമുള്ള കു ളപ്പാടം സൗത്ത് വാർഡിൽ ആരിഫ സജീവ് മത്സരിക്കണമെന്ന പാർട്ടിയുടെ ആവശ്യം .പാർട്ടിയോട് വിധേയത്വമുള്ള കുടുംബം ദൗത്യം ഏറ്റെടുത്തു. പുലർച്ചേ ഇരുവരും ഒന്നിച്ച്…
Read Moreവിമതര്‍ക്കു മാപ്പു നല്‍കില്ല! പൊതുമാപ്പ് നൽകി അടുത്ത തെരഞ്ഞെടുപ്പടുക്കുമ്പോള്‍ തിരിച്ചെടുക്കുന്ന നടപടി കോണ്ഗ്രസിലവസാനിച്ചെന്ന് ബിന്ദു കൃഷ്ണ
തേവലക്കര: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ നില്ക്കുന്ന വിമതര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതു മാപ്പ് നല്കി അടുത്ത തെരഞ്ഞെടുപ്പടുക്കുമ്പോള്‍ തിരിച്ചെടുക്കുന്ന നടപടി കോണ്ഗ്രസിലവസാനിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. തേവലക്കര ജില്ലാ പഞ്ചായത്തു കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. യുഡിഎഫ് ചെയര്മാന് കോലത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഷിബുബേബിജോണ്‍, പി.ജര്‍മ്മിയാസ്, എം.എ. കബീര്‍, സി.എസ്. മോഹന്‍ കുമാര്‍, എ.എം. സാലി, വിഷ്ണു വിജയന്, സക്കീര്‍ ഹുസൈന്, പൊന്മന നിശാന്ത്, കിണറുവിള സലാഹുദീന്‍, ജില്ലാ പഞ്ചായത്ത് തേവലക്കര ഡിവിഷന് സ്ഥാനാര്‍ഥി ദിവാകര്‍ കോട്ടക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
Read Moreവീട് വാടകയ്ക്കെടുത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന; കൊല്ലത്ത് രണ്ട് കോടിയുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ
കൊല്ലം : ജില്ലയിൽ രണ്ടിടത്തായി നടത്തിയ സംയുക്ത പരിശോധനയിൽ രണ്ടുകോടിയിലേറെ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. കരുനാഗപ്പള്ളി കൊല്ലം എക്സൈസ് ഉദ്യോഗസ്ഥർ പുലർച്ചയോടെ നടത്തിയ റെയ്ഡിലാണ് വൻലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചവറയിൽനിന്ന് രണ്ട് കിലോയോളം ഹാഷിഷ് ഓയിലും വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വീട് വാടകയ്ക്കെടുത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തിവന്ന സംഘത്തിലെ തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽരാജ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തു. രാജ്യാന്തര മാർക്കറ്റിൽ രണ്ട് കിലോ ഹാഷീഷ് ഓയിലിന് രണ്ട് കോടി രൂപവിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. കാവനാട്ടുനിന്നാണ് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്ക് തയാറാക്കുന്നതിനിടയിൽ അജിമോനാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ വിൽപ്പനയുമായിബന്ധപ്പെട്ട് പിടിയിലായ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read Moreപോലീസ് ഔട്ട് പോസ്റ്റിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നവാഹനങ്ങൾ കത്തിച്ച സംഭവം: ഒരു വർഷത്തിനു ശേഷം പ്രതികൾ പിടിയിൽ
കരുനാഗപ്പള്ളി: തഴവ പോലീസ് ഔട്ട് പോസ്റ്റിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ തീവെച്ച്നശിപ്പിച്ച് നശിപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ ഒരു വർഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തഴവ വത്സ നിവാസിൽ ദിനു (24) തഴവ കടത്തൂർ കൂട്ടുങ്ങൽ തറയിൽ ശ്രീജിത്ത് (23) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ വിവിധ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്. 2019 നവംബർ നാലിനാണ് ഔട്ട് പോസ്റ്റിൽ സൂക്ഷിച്ചിരുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിച്ചതിനു ശേഷം ബെക്കുകൾ നശിപ്പിക്കുകയും ഹെൽമറ്റുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തത്. കരുനാഗപ്പള്ളി എ.സി. പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിനൊടുവിൽ ആണ് പ്രതികൾ പിടിയിലായത് . കരുനാഗപ്പള്ളി എസ്എച്ച്ഒ. മഞ്ചു ലാൽ, ഓച്ചിറ എസ്എച്ച്ഒ. പ്രകാശ്, എസ്ഐ.…
Read Moreഭർത്താക്കന്മാർ അകത്ത് : ഭാര്യമാർ അങ്കത്തട്ടിൽ; ഭർത്താക്കൻമാർ ജനപ്രതിനിധികളായ വാർഡുൾ വനിതാ സംവരണമായി; വാർഡ് ഒപ്പം നിർത്താൻ ഭാര്യമാരെ അങ്കത്തട്ടിലിറക്കിയുള്ള കളികൾ ഇങ്ങനെ..
ചാത്തന്നൂർ: ഭർത്താക്കന്മാർ വിജയിച്ച് ജനപ്രതിനി ധികളായ വാർഡുകൾ വനിതാ സംവരണമായപ്പോൾ വാർഡുകൾ ഒപ്പം നിർത്താൻ ഭാര്യമാർ അങ്കത്തട്ടിൽ കച്ചമുറുക്കിയിറങ്ങി. ഭാര്യമാർ മത്സരിക്കുന്ന പല വാർഡുകളിലും പോരാട്ടം കനത്തതാണ്. റിബൽ ശല്യവും പലയിടത്തുമുണ്ട്.ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളേജ് വാർഡിേലാണ് ചിറക്കര പഞ്ചായത്ത് പ്രസിഡനും 15 വർഷം ഗ്രാമ പഞ്ചായത്തംഗവുമായിരുന്ന ടി.ആർ. ദിപുവിൻ്റെ ഭാര്യ വിനീതദി പു മത്സരിക്കുന്നത്. സി.പിഐ സ്ഥാനാർത്ഥിയായ വിനീത ഭർത്താവിൻ്റെ തട്ടകം നിലനിർത്താനാണ് പോരിനിറങ്ങിയത്. സി പി ഐയ്ക്കും ദിപുവിനും സ്വാധീനമുള്ള വാർഡാണ് ഇത്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കളിയാക്കുളംവാർഡിൽ ഗ്രാമ പഞ്ചായത്തംഗമായിരുന്ന കളിയാക്കളം ഉണ്ണിയുടെ ഭാര്യ മീരാ ഉണ്ണിയാണ് അങ്കത്തട്ടിൽ . ബി.ജെ.പി.സ്ഥാനാർത്ഥിയായ മീരാ ഉണ്ണി ദർത്താവിന്റെ തട്ടകം നിലനിർത്താനും പാർട്ടിയുടെ അഭിമാനം സംരക്ഷിക്കാനുമാണ് പോരാടുന്നത്. എതിരാളികളിലൊരാളായ.സിപി ഐ സ്ഥാനാർത്ഥിക്ക് ഈ വാർഡിൽ റിബൽ സ്ഥാനാർത്ഥിയുമുണ്ട്. തൊട്ടടുത്ത കോട്ടുവാതുക്കൽ വാർഡിലും ഭർത്താവിന് പകരം ഭാര്യയാണ് പോരാട്ടരംഗത്ത്.കഴിഞ്ഞ ഗ്രാമ…
Read More