ചവറ: ദേശീയപാതയ്ക്ക് സമീപമുള്ള തടിമിൽ കത്തി നശിച്ചതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. പന്മന കളരി വേലിയിൽ ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള തട്ടാശേരി ജംഗ്ഷനിലെ തടിമില്ലാണ് കത്തി നശിച്ചത്. തടിയും മെഷിനറികളും തീപിടിത്തത്തിൽ നശിച്ചു . വ്യാഴാഴ്ച്ച പുലർച്ചെ 2.20 ഓടെയായിരുന്നു സംഭവം. തടിമില്ലിലെ തൊഴിലാളി രവി ശബ്ദം കേട്ട് ഉണർന്നപ്പോൾ മില്ലിൽ തീപിടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഇദ്ദേഹം ഉടൻ തന്നെ റോഡിൽ എത്തി അതുവഴി വന്ന മത്സ്യതൊഴിലാളികളോട് പറഞ്ഞു. തുടർന്ന് മത്സ്യതൊഴിലാളികൾ വിവരം ഹൈവേ പോലീസിലും അറിയിച്ചു. പോലീസ് ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചവറ, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read MoreCategory: Kollam
വെറുതെയല്ല ഭാര്യ! അങ്കക്കളരിയിൽ പടനയിച്ച് വീരാംഗനമാർ ഭർത്താക്കന്മാരുടെയും പാർട്ടികളുടെയും അഭിമാനം സംരക്ഷിച്ചു
ചാത്തന്നൂർ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭർത്താക്കന്മാർ മത്സരിച്ച് ജയിച്ച വാർഡുകൾ നിലനിർത്താനും സംരക്ഷിക്കാനും നിയോഗിക്കപ്പെട്ട ഭാര്യമാർ, അങ്കക്കളരിയിൽ പടനയിച്ച് വീരാംഗനകളായി ഭർത്താക്കന്മാരുടെയും പാർട്ടികളുടെയും അഭിമാനം സംരക്ഷിച്ചു. ഭർത്താക്കന്മാരുടെ തട്ടകങ്ങളിലേക്ക് സ്ഥാനാർഥിത്വം ലഭിച്ച് മത്സരിച്ച നാല് വനിതകളും വിജയക്കൊടി പാറിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കോട്ടുവാതുക്കൽ വാർഡിൽ മത്സരിച്ച സജിനാ നജിം പഞ്ചായത്തിലെ ഏറ്റവും വലിയ ഭുരിപക്ഷത്തോടെ പ്രതിയോഗികളെ നിഷ്പ്രഭമാക്കിയാണ് വിജയിച്ചത്. ഭർത്താവ് നജിംതോട്ടത്തിൽ കഴിഞ്ഞ തവണ വിജയിച്ച ഈ വാർഡിൽ സിപിഐ ഭാര്യ സജിന നജിമിനെയാണ് അങ്കകളത്തിലിറക്കിയത്. 613 വോട്ടുകൾ നേടി അസൂയാർഹമായ വിജയമാണ് ഇവർ നേടിയത്. തൊട്ടടുത്ത എതിർ സ്ഥാനാർഥിയും സിപിഐ വിമതയുമായ ശോഭന അശോകന് നേടാൻ കഴിഞ്ഞത് 121 വോട്ടുകൾ മാത്രം. 498 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സജിനാ നജിം വിജയിച്ചപ്പോൾ യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾക്ക് നേടാൻ കഴിഞ്ഞത് 90ൽ താഴെ വോട്ടുകൾ മാത്രം. ചിറക്കര…
Read Moreഅങ്ക ചേവകൻമാരെ അരിഞ്ഞു വീഴ്ത്തി ഉണ്ണിയാർച്ചയുടെ പടക്കുതിപ്പ്! ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിയ്ക്ക് ഒരംഗം
ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിയ്ക്ക് ഒരംഗം. അത്യാവശ്യ ഘട്ടങ്ങളിൽ ബിജെപി അഭിമാന പോരാട്ടത്തിനിറക്കുന്ന ഉണ്ണിയാർച്ചയായ രോഹിണിയാണ് ചരിത്രം തിരുത്തി കുറിച്ചത്. ഇടതു മുന്നണിയുടെയുടെ ശക്തനായ പോരാളിയും സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ പാരിപ്പള്ളി ശ്രീകുമാറിനെയും യുഡിഎഫിന്റെ സ്ഥാനാർഥിയും കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്തംഗവുമായ സജിവ് സജിഗത്തിൽ എന്നി അങ്ക ചേവകൻമാരെ അങ്കത്തട്ടിൽ അരിഞ്ഞു വീഴ്ത്തിയായിരുന്നു ബിജെപിയുടെ ഉണ്ണിയാർച്ചയുടെ പടയോട്ടം. ജില്ലയിൽ ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്തിൽ ബിജെപിക്ക് പ്രതിനിധ്യം നേടികൊടുത്തതും രോഹിണിയാണ്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായി ബിജെപിയ്ക്ക് പ്രാതിനിധ്യം നേടിയ രോഹിണിയ്ക്കാണ് ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷവും. 978 വോട്ട് . 2015ൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ മേവനക്കോണം വാർഡിൽ ശക്തരായ എതിരാളികളെ നേരിടാൻ ബിജെപി നിയോഗിച്ചത് ഈമാസ്റ്റർ ബിരുദധാരിണിയെയാണ്. 22-ാം വയസിൽ മികച്ച വിജയം…
Read Moreസിബിഎസ്ഇ കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമെന്ന് എംപി
തേവലക്കര: സിബിഎസ്ഇയില് പഠിക്കുന്ന കുട്ടികള്‍ക്കു ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നത് ഭരണ ഘടനാ ലംഘനമാണന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കുട്ടികള്‍ക്കായി ഓണ്‍ലൈനിലൂടെ സംഘടപ്പിക്കുന്ന സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തേവലക്കര സ്ട്രാറ്റ് ഫഡ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സഹോദയ പ്രസിഡന്റ് കെ. കെ. ഷാജഹാന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വിജി വിനായക, പാട്രേണ്‍ ഡോ.വി. കെ. ജയകുമാര്‍, സെക്രട്ടറി പി.എസ്. സരള കുമാരി, ട്രഷറർ സ്മിതാ തോംസണ്‍, സ്ട്രാറ്റ് ഫഡ് സ്കൂള്‍ ചെയര്മാന് അസീസ് കളീലില്‍, മാനേജര്‍ അബ്ബാസ് കളീലില്‍, ചലച്ചിത്ര താരം അമ്പിളി ദേവി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ ഏഴു സ്കൂളുകളില്‍ പ്രത്യേകം തയാറാക്കിയ ഏഴു വേദികളില്‍ 31- ഇനങ്ങളിലായി ആയിരത്തിയിരുന്നൂറില്പ്പരം വിദ്യാര്‍ഥികള്‍ ഇന്നും നാളെയും നടക്കുന്ന കലോത്സവത്തില്‍ വീട്ടിലിരുന്നു ഓണ്‍ലൈനിലൂടെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കും. 19-…
Read Moreആരെല്ലാം തള്ളി പറഞ്ഞോ, അയ്യപ്പനെ ആക്ഷേപിച്ചോ അവരെല്ലാം എണ്ണിഎണ്ണി ഏത്തമിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രയാർ
കൊല്ലം: ശബരിമലയില്‍ ഭക്തരുടെ സംതൃപ്തി ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കിയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ശബരിമല ധര്‍മ സംരക്ഷണ സമിതി ദേശീയ കണ്‍വീനറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനത്തിനും വഴിപാടിനും ദേവസ്വം ബോര്‍ഡ് നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് വരുന്ന ഇതര സംസ്ഥാനത്തുനിന്നും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് അവ സാധിക്കാത്ത സ്ഥിതിയുണ്ട്. ആരെല്ലാം തള്ളി പറഞ്ഞോ, അയ്യപ്പനെ ആക്ഷേപിച്ചോ അവരെല്ലാം ഇപ്പോള്‍ എണ്ണിഎണ്ണി ഏത്തമിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാടി മാടി വിളിച്ചിട്ടും ഭക്തരുടെ എണ്ണം കുറയുന്നു. അഴിമതിക്കാരല്ലാത്ത വിശ്വാസികളായവര്‍ക്ക് ദേവാലയങ്ങളുടെ ഭരണപരമായ ചുമതല നല്കുമ്പോള് അവരുടെ വിശ്വാസത്തെ ഹനിക്കുന്ന സമീപനം ആര് അധികാരത്തില്‍ വന്നാലും ഉണ്ടാകരുത്. അയ്യപ്പന്റെ വാനപ്രസ്ഥവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാന്തമല ക്ഷേത്രം പുനസ്ഥാപിക്കാനും ശബരിമലയില്‍ മെഡിക്കല്‍കോളജ് ആരംഭിക്കാനുള്ള മുന്‍ തീരുമാനം…
Read Moreപരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ കല്ലേറ്; സഹോദരങ്ങൾ പിടിയിൽ
പത്തനാപുരം : വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ കല്ലേറ്. സംഭവത്തിൽ സഹോദരങ്ങൾ പിടിയിലായി. മഞ്ഞക്കാല ഓണങ്കോട് കോളനിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ പുത്തന്‍വിള വീട്ടില്‍ രാഘവന് അയല്‍വാസിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് രാഘവനെ കസ്റ്റഡിയിലെടുത്തു. വാഹനം തിരികെ പോകുന്നതിനിടെ രാഘവന്റെ മകനും സുഹൃത്തുക്കളും തടയുകയും പോലീസുകാരുമായി വാക്കേറ്റമുണ്ടാകുകയും കല്ലെറിയുകയുമായിരുന്നു. പ്രദേശവാസികളായ വിഷ്ണു, നന്ദു, സുരാജ്, കണ്ടലറിയാവുന്ന ഒരാള്‍ എന്നിവരാണ് കല്ലെറിഞ്ഞത്. സംഭവമറിഞ്ഞ് കുന്നിക്കോട് സി ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തിയാണ് പ്രശ്നം പരിഹരിച്ചത്. വിഷ്ണു (25), നന്ദു(18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് മര്‍ദിച്ചതായി ആരോപിച്ച് വിഷ്ണുവിന്റെ ഭാര്യ രഞ്ചു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
Read Moreമദ്യപിച്ചു ബഹളമുണ്ടാക്കി; കൊല്ലത്ത് പോളിംഗ് ഓഫിസറെ പുറത്താക്കി; പോലീസ് കേസ്
കൊല്ലം: മദ്യപിച്ചു ബഹളമുണ്ടാക്കിയ പോളിംഗ് ഓഫിസറെ പുറത്താക്കി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല കമുകിൻകോട് മൂലംകുഴി അങ്കണവാടി ബൂത്തിലെ പോളിംഗ് ഓഫിസറെയാണു മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. രാത്രി മദ്യപിച്ച ബഹളമുണ്ടാക്കിയെന്ന പ്രിസൈഡിംഗ് ഓഫിസറുടെ പരാതിയിൽ പോലീസ് കേസെടുത്ത് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കി. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞു. ഇതോടെ പകരം ആളെ നിയമിച്ചു. കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചു ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫിസറെയും മാറ്റി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശേരി വാർഡിലെ ഒന്നാം നന്പർ ബൂത്തിലാണു സംഭവം. വിഷയം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ആർഡിഒയെ ചുമതലപ്പെടുത്തി.
Read Moreമാസ്കിൽ അരിവാൾ ചുറ്റിക നക്ഷത്രം; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാൻ ഉത്തരവ്
കൊല്ലം: പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ബൂത്തിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാൻ കളക്ടർ ഉത്തരവിട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം. രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് വിവാദമു ണ്ടാ യത്. ജോലിക്കെത്തിയ ഉദ്യോഗസ്ഥ സിപിഎമ്മിന്റെ തെരഞ്ഞെ ടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക് ധരി ച്ചാണ് എത്തിയത്. പിന്നാലെ പരാതി ഉയർന്നതോടെ ഇവരെ മാറ്റാൻ കളക്ടർ നടപടി സ്വീകരിക്കുകയായിരുന്നു.
Read More‘ചവറയിലിപ്പോൾ സംസാര വിഷയം ‘മുള്ളൻ പന്നി’; ബുറേവി ആശങ്കയ്ക്കിടെ വിരുന്നുകാരനായി എത്തിയ മുള്ളൻപന്നിയെക്കാണാൻ വൻ ജനക്കൂട്ടം; പിടികൊടുക്കാതെ മുള്ളനും…
ചവറ : അപ്രതീക്ഷിതമായി എത്തിയ മുള്ളൻപന്നി നാടിനെ ഭീതിയിലാഴ്ത്തി. ഇന്നലെ വൈകുന്നേരം 6.50ഓടെയാണ് ചവറ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ഒരു വീടിന്റെ മുറ്റത്ത് എത്തിയത്. വീട്ടുകാരും സമീപവാസികളും മുള്ളൻപന്നിയെ കണ്ടതോടെ ഭീതിയിലായി. ഉടൻ വിവരം ചവറ പോലീസിൽ അറിയിച്ചുവെങ്കിലും പോലീസും നിസഹായരായി . വിവരമറിഞ്ഞ് ജനം എത്തി തുടങ്ങി. കൂട്ടം കൂടാതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. ജനവാസസ്ഥലത്ത് മുള്ളൻപന്നിയെ കണ്ടതിനെ തുടർന്ന് പോലീസ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ആളുകളെ കണ്ടതിനെ തുടർന്ന് മുളളൻപന്നി സമീപത്തെ വൃക്ഷത്തിന്റെ ഇടയിൽ അഭയം പ്രാപിച്ചു. തുടർന്ന് രാത്രി ഒമ്പതോടെ അവിടെ നിന്നും മറ്റൊരു ഭാഗത്തക്ക് പോയി. രാവിലെയും മുള്ളൻ പന്നിയെ പിടികൂടാനുള്ള ശ്രമം അധികൃതർ നടത്തു കയാണ്.
Read Moreഅന്ന് കഷ്ടിച്ച് രക്ഷപെട്ടു, ഇപ്പോള്‍ കുടുങ്ങി! മത്സ്യബന്ധന വള്ളങ്ങളുംഎൻജിനും മോഷ്ടിച്ച് കടത്തിവന്ന തമിഴ് നാട് സ്വദേശി പിടിയിൽ
കൊല്ലം: എഞ്ചിനും വള്ളങ്ങളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ നീണ്ടകര കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു . തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ കുളച്ചൽ വെള്ളമൺ സ്വദേശി ജനിത്ത് (27)ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ റ്റി.നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ അരുൾവായ്മൊഴി എന്ന സ്ഥലത്ത് നിന്നുമാണ് ഇയാൾ അറസ്റ്റിലായത് . കഴിഞ്ഞ മാർച്ച് രണ്ടിനാണ് നീണ്ടകര മത്സ്യബന്ധന ഹാർബറിൽ ലേലഹാളിന് സമീപം കയറ്റി വച്ചിരുന്ന സാഗർമാതാ എന്ന വള്ളവും രണ്ട് എഞ്ചിനുകളും ഇന്ധന ടാങ്കുകളും ജി പി എസ്, കോമ്പസ് തുടങ്ങി നാല് ലക്ഷം രൂപ വിലവരുന്ന സാമഗ്രികളും മോഷണം പോയത് . ഇയാൾ തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കൊല്ലത്ത് എത്തി ഹാർബറുകളിൽ താമസിച്ച് അവസരം കിട്ടുമ്പോൾ വള്ളവും എഞ്ചിനും മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയാണ് പതിവ് . മോഷ്ടിച്ച…
Read More