കൊല്ലം: വാഹനത്തിൽ അമിത വേഗതയിൽ സഞ്ചരിച്ചതിനെ ചോദ്യം ചെയ്തയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ട ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന നിഥിൻദാസ് പോലീസ് പിടിയിൽ. കഴിഞ്ഞ ഒന്നിന് ശക്തികുളങ്ങര മരുത്തടി അംബദ്കർ ജംഗ്ഷനിലാണ് സംഭവം നടന്നത്. അമിത വേഗതയിൽ സ്കൂട്ടറിൽ വന്നതിനെ ചോദ്യം ചെയ്ത ഷിബുദാസിനെ ഇയാൾ വടിവാൾ വച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. കൊലപാതകം, മയക്ക് മരുന്ന് വ്യാപാരം, കൊലപാതക ശ്രമം തുടങ്ങി പോലീസിലും എക്സൈസിലുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ മുന്‍പ് കാപ്പാ പ്രകാരം തടവിൽ കഴിഞ്ഞിട്ടുണ്ട്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജൂ.എസ്സ്.റ്റിയുടെ നേതൃത്വത്തിൽ എസ്സ്ഐ അനീഷ്.വി, എഎസ്സ്ഐ ബിജൂ, സിപിഓ രാജേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Read MoreCategory: Kollam
കമ്പിപ്പാരയ്ക്കും തകർക്കാൻ കഴിയാത്ത ലോക്കർ; കരിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ എറ്റിഎം കവർച്ച ചെയ്യാൻ ശ്രമിച്ച ബിരുദ വിദ്യാർഥി അറസ്റ്റിൽ
കൊല്ലം: കരിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ എറ്റിഎം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് ബിരുദ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നല്ലില സ്വദേശി 20 കാരനായ ആദർശാണ് പോലീസ് പിടിയിലായത്. മൂന്ന് ദിവസങ്ങളായി പ്രതിയും കൂട്ടാളികളും ചേർന്ന് പകലും രാത്രിയും കുണ്ട റ മുതൽ കൊല്ലം വരെയുളള എറ്റിഎം കൗണ്ടറുകൾ കൾ നിരീക്ഷണം നടത്തിയ ശേഷമാണ് 21 ന് രാത്രി 11 ഓടെ കരിക്കോട് ജംഗ്ഷനിലുളള എറ്റിഎം കവർച്ചക്ക് ശ്രമിച്ചത്. അന്ന് രാത്രി മുക്കട വഴി കരിക്കോട് എത്തിയ പ്രതികൾ ജംഗ്ഷനിൽ ആളൊഴിയുന്നത് വരെ കാത്തിരുന്നു. തുടർന്ന് ഹെൽമെറ്റും കൂളിംഗ് ഗ്ലാസും റെയിൻകോട്ടും ധരിച്ച് എറ്റിഎമ്മിന് മുന്നിലുളള കാമറ നശിപ്പിച്ച ശേഷം ഒരാൾ അകത്ത് കടന്ന് സ്നോസ് സ്പ്രേയിലെ ഫോം സ്പ്രേ ചെയ്ത് കാമറ മറച്ച. തുടർന്ന് കന്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് എറ്റിഎമ്മിന്റെ മുൻവശം തകർത്തു.…
Read Moreരാപകല്‍ ഭേദമില്ലാതെ വന്യമൃഗശല്യം രൂക്ഷം; പൊറുതിമുട്ടി പ്രദേശവാസികളും കർഷകരും
പത്തനാപുരം: കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗശല്യത്താൽ ജനങ്ങൾ പൊറുതിമുട്ടി.കഴിഞ്ഞ ദിവസങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ ചെമ്പനരുവി മേഖലയിൽ കാട്ടാനകൂട്ടം എത്തി. മേഖലയിലെ കർഷകരുടെ തെങ്ങ്, വാഴ, ചീനി, കമുക്, കുരുമുളക്, കോലിഞ്ചി, റബർ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടു. ആന, പന്നി, മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ വന്യ ജീവികൾ പ്രദേശത്തെ ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ചിരിക്കുകയാണ്. ചെമ്പനരുവി, ചണ്ണയ്ക്കാമൺ, ചെറുകടവ്, ഓലപ്പാറ, കുമരംകുടി, ചാങ്ങപ്പാറ പ്രദേശത്തെ ജനങ്ങളുടെ ഭീതി ഒഴിയുന്നില്ല. രണ്ട് വർഷം മുൻപ് എസ് എഫ് സി കെ ടാപ്പിംഗ് സൂപ്പർവൈസർ ആയിരുന്ന സുഗതന് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൂന്നു മാസം മുൻപ് ചെരിപ്പിട്ട കാവ് എസ്റ്റേറ്റിലെ തൊഴിലാളിയായ ലില്ലിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായെങ്കിലും തലനാരിഴയ്ക്കാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. ലില്ലി ഇപ്പോഴും ചികിത്സയിലായതിനാൽ തൊഴിലിനിറങ്ങിയിട്ടില്ല. കോട്ടക്കയം നിരത്ത് പാറ ഭാഗത്ത് വച്ച് അച്ഛനും മകളും ഇരുചക്രവാഹനത്തിൽ…
Read Moreമനുഷ്യന്റെ തെറ്റ് തിരുത്താനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡെന്ന് അമൃതാനന്ദമയി
അമൃതപുരി: തെറ്റു തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡെന്ന് അമൃതാനന്ദമയി. കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തിൽ അമൃതാനന്ദമയിയുടെ 67-ാം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർഥനായജ്ഞമായി ലോകവ്യാപകമായി. ആചരിക്കുന്നതിന്റെ ഭാഗമായി ജന്മദിന സന്ദേശം നൽകുകയായിരുന്നു അമൃതാനന്ദമയി. എല്ലാവരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ നേരിട്ടു കാണാൻ അമ്മയ്ക്ക് സാധിക്കുന്നില്ലെങ്കിലും, ഓരോരുത്തരുടെയും മുഖങ്ങൾ ഹൃദയത്തിൽ കാണുന്നു. മക്കളെക്കുറിച്ച് അമ്മ എപ്പോഴും ഓർക്കുകയും, മക്കൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സ്വാർഥവും അതിരില്ലാത്തതുമായ പ്രകൃതിചൂഷണത്തിന്റെെ പരിണിത ഫലങ്ങളാണ് കോവിഡ്-19 അടക്കമുള്ള മഹാമാരികൾ എന്നും അമൃതാനന്ദമയി ഓർമിപ്പിച്ചു.
Read Moreകൊലപാതകങ്ങള്‍ കൊലപാതകങ്ങളാണ്, രാഷ്ട്രീയ കൊലപാതകം എന്നൊന്നില്ലെന്ന് ജസ്റ്റിസ് കമാല്‍പാഷ
പുനലൂര്‍ : അഴിമതി ഇല്ലാത്ത മേഖല കാണാനാവുന്നില്ലെന്നും ആയുസ് തീരാറായ റബര്‍ മരങ്ങള്‍ക്ക് ചെയ്യും പോലെ സ്ലോട്ടര്‍ ടാപ്പിങ്ങാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍പാഷ. ഭൂരിപക്ഷത്തിന് വിവരമില്ലാതായതിന്റെ പ്രശ്നമാണ് രാജ്യത്ത് ഇപ്പോള്‍ നമ്മള് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ സാമാജികത്വത്തിന്റെ 50-ാംവര്‍ഷം തികച്ച ഉമ്മന്‍ചാണ്ടിയെ ആദരിക്കാന്‍ പുനലൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസുകള്‍ സിബിഐയ്ക്ക് വിടുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് അപ്പീല്‍ പോകുന്നത്. കൊലപാതകങ്ങള്‍ കൊലപാതകങ്ങളാണ്. രാഷ്ട്രീയ കൊലപാതകം എന്നൊന്നില്ല. എന്നാല്‍ ഞങ്ങള്‍ കൊല്ലും, ഞങ്ങളുടെ പോലീസ് അന്വേഷിക്കും എന്നതാണ് നിലപാട്. ഈ നീതിനിഷേധത്തിന് അറുതിവരണം. മാധ്യമങ്ങളാണ് സത്യത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് പോലും പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. പണ്ടൊരിക്കല്‍ താന്‍ ഒരു മുഖ്യമന്ത്രിയുടെ പേരെടുത്ത്…
Read Moreകൊച്ചുമകളുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത അമ്മൂമ്മയെ കൊലപ്പെടുത്താൻ ശ്രമം; കരച്ചിൽകേട്ട് എത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തി അകറ്റി; ഒടുവിൽ പോലീസെത്തി നിഷയെ പൊക്കി…
കൊട്ടാരക്കര : എൺപതുകാരിയായ അമ്മൂമ്മയെ കൊലപ്പെടുത്തുവാൻ ശ്രമിച്ച ചെറുമകളെ പോലീസ് അറസ്റ്റു ചെയതു. വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മ (80)യെ തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും സരമ്മയുടെ മകളുടെ മകളുമായ നിഷ (24) യെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ് സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി എത്തിയവരെ പ്രതി തടയുകയും ചെയ്യുകയുണ്ടായി. നിഷയുടെ വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്തതും വസ്തു എഴുതി നൽകാത്തതുമാണ് പ്രകോപനത്തിതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സരസമ്മ ആശുപത്രിയിൽ ചികിൽസയിലാണ്.
Read Moreനാസറിന്റെ മരണം; വീടിന് മുന്നിൽവച്ച് പ്രദേശവാസികളുമായി വഴക്കിട്ടു; പിന്നെ കാണുന്നത് വീടിനുള്ളിൽ തൂങ്ങിയ നിലയിലും; സംഭവത്തിൽ ദുരൂഹതയുമായി ബന്ധുക്കൾ
പത്തനാപുരം : വാഴപ്പാറ സ്വദേശിയായ ഗൃഹനാഥന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് വാഴപ്പാറ നടുമുരുപ്പ് ഷൗഫീഖ് മന്‍സിലില്‍ നാസറിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്. മരണദിവസം വീടിന് സമീപം വച്ചും വീടിന് മുന്നില്‍ വച്ചും പ്രദേശവാസികളായ ചിലര്‍ നാസറിനെ മര്‍ദ്ദിച്ചിരുന്നു. അതിനുശേഷമാണ് നാസറിന്റെ മൃതദേഹം കാണുന്നത്. മരണത്തില്‍ ദൂരുഹയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ഇതുസംബന്ധിച്ച് കെ.ബി. ഗണേഷ്കുമാര് എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടു.നെടുവന്നൂര്‍ സുനില്‍,വടകോട് മോനച്ചന്,റിയാസ് മുഹമ്മദ്,എസ് മാഹിന്‍,ഷംസുദ്ദീന് മാങ്കോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read Moreവളർത്തു പട്ടി നാട്ടുകാരെ കടിച്ചു കീറി; യുവാക്കൾ പട്ടിയുടെ ഉടമയെ കുത്തിക്കീറി;ചാത്തന്നൂരിലെ പട്ടികടി കത്തിക്കുത്തിൽ എത്തിയതിങ്ങനെ….
ചാത്തന്നൂർ: വഴിയാത്രക്കാരെ വളർത്തു പട്ടി കടിച്ചതിനെ തുടർന്ന് യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടു പേർക്ക് കത്തിക്കുത്തേറ്റു.സംഭവവുമായി ബന്ധപ്പെട്ട നാലു പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മൈലക്കാട് ഞാണ്ടക്കുഴി ക്ഷേത്രത്തിന് സമീപം ചരിവിൻ പുറത്ത് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഘട്ടനവും കത്തിക്കുത്തും നടന്നത്. അരവിന്ദൻ (24) ബന്ധുവായ മിഥുൻ (22) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചരിവിൻപുറം സ്വദേശി നയിഫ് (24), വരിഞ്ഞം സ്വദേശി നൈസാം (21), ശീമാട്ടി ജംഗ്ഷൻ സ്വദേശി അമീർ (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോൺ, എസ്ഐ എ.എസ് സരിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വളർത്തുന്ന പട്ടി വഴിയാത്രക്കാരനെ കടിച്ചതാണ് വഴക്കിനും സംഘട്ടനത്തിനും കാരണമായത്. കത്തിക്കുത്തേറ്റ അരവിന്ദന്റെ പട്ടിയാണ്പവഴിയാത്രക്കാരനും സമീപവാസിയുമായ നയിഫിനെ കടിച്ചത്. പട്ടിയുടെ ഉടമസ്ഥരും വഴിയാത്രക്കാരുമായി വഴക്കുണ്ടായി. ഇതിനുശേഷം പിരിഞ്ഞു…
Read Moreപണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കം; ദമ്പതികളെ ആക്രമിച്ച് ആശുപത്രിയിൽ കയറ്റി;സംഭവുമായി ബന്ധപ്പെട്ട രണ്ടുപേരെ പൊക്കി പോലീസ്
കൊട്ടാരക്കര: വീടുകയറി ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ എഴുകോൺ പോലീസ് പിടികൂടി. കരീപ്ര ഏറ്റുവായ്കോട് ലക്ഷംവീട് കോളനിയിൽ ബിജു ഭവനത്തിൽ സജികുമാറിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽ ഭവനത്തിൽ സുനിൽകുമാർ (27), നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽഭവനത്തിൽ മണിയൻ (54) എന്നിവരെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്. പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
Read Moreഅമ്പട ഇറാനി..!ഫാൻസി കടയിൽ നിന്നും അര ലക്ഷം രൂപയുമായി മുങ്ങി; സിസി ടിവി കാമറനോക്കി കള്ളനെ കുടുക്കിയപ്പോൾ പിടിയിലായത് ഇറാനിയൻ സ്വദേശി
ചാത്തന്നൂർ: ദേശീയപാതയ്ക്കരികിലുള്ള ഫാൻസി കടയിൽ നിന്നും അര ലക്ഷം രൂപയുമായി കടന്ന ഇറാനിയൻ പൗരനെ ഇരവിപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇറാൻ, ടെഹ്റാൻ, ഗോലിപൂർ സ്വദേശി സൊഹ്റാബ് (41) നെയാണ് തട്ടിപ്പു നടത്തിയ കടയിൽ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാസം ഇരുപതിന് വൈകുന്നേരം ആറോടെ എക്സിക്യൂട്ടീവ് വേഷം ധരിച്ച് പഴയാറ്റിൻകുഴിയിൽ സെയ്നുല്ലാബ്ദീന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ ഇയാൾ ട്രി മ്മറിന്റെ വില ചോദിച്ച ശേഷം പേഴ്സിൽ നിന്നും പണമെടുത്തുകാട്ടുകയും, പുതിയ നോട്ട് ഇരിപ്പുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. അറബ് ഭാഷയായിരുന്നു ഇയാൾ സംസാരിച്ചിരുന്നത്. പുതിയ നോട്ട് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് അമ്പതിനായിരം രൂപ യുടെ നോട്ട് കെട്ട് എടുത്ത് കടയുടമ മേശപ്പുറത്തു വച്ച ശേഷം ട്രിമ്മർ ഇരുന്ന സ്ഥാനത്തേക്ക് വയ്ക്കവെ കടയിലെ കൗണ്ടറിന് മുകളിലിരുന്ന പണവുമെടുത്ത് ഇയാൾ കടക്കുകയായിരുന്നു. കടയുടമ നൽകിയ പരാതിയെ തുടർന്ന് കടയുടെ…
Read More