കോലഞ്ചേരി: കോടതി ഭർത്താവിനൊപ്പം വിട്ട യുവതിയെ പിതാവും സംഘവും ചേർന്ന് റാഞ്ചിയ സംഭവത്തിൽ കുറ്റക്കാരായ പത്ത് പേർക്കെതിരേ അന്വേഷണം നടക്കുകയാണെന്ന് പുത്തൻകുരിശ് പോലീസ്. വടയമ്പാടി സ്വദേശിയായ യുവതിയുടെ അച്ഛനും സംഘവുമാണ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുവാദം കൊടുത്തതിന് പിന്നാലെ യുവതിയെ ഭർത്താവിൽനിന്നും തട്ടിയെടുത്തത്. യുവതിയുടെ അച്ഛനടങ്ങുന്ന സംഘം നാലു കാറുകളിലായെത്തി കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ശാസ്താം മുകളിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയെ തട്ടിയെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആലപ്പുഴ വണ്ടാനം സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കോലഞ്ചേരി കോടതി യുവതിയെ വിട്ടയച്ചത്. ആയുർവേദ ഡോക്ടറായ യുവതിയും, ബിഎസ്സി നഴ്സിഗ് വിദ്യാർയായ യുവാവും ബംഗളുരുവിൽ പഠന ഭാഗമായ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് പരസ്പരം പരിചയപ്പെട്ട് പ്രണയത്തിലായത്. ഇവർ പിന്നീട് അഞ്ചൽ മഹാദവേ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. നാലു ദിവസം മുമ്പ് മകളെ വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് പിതാവ് പുത്തൻകുരിശ് പോലീസിൽ പരാതി…
Read MoreCategory: Kollam
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വേണ്ട; കൊല്ലത്ത് കടൽ മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം
സ്വന്തം ലേഖകൻ കൊല്ലം: കടലിൽ നിന്നുള്ള മത്സ്യ ബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ ഉത്തരവായി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നേരത്തേ ജില്ലയിലെ ഹാർബറുകളിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. എന്നിട്ടും കടലോര പ്രദേശങ്ങളിൽ കട്ടമരങ്ങളിലും ഫൈബർ വള്ളങ്ങളിലും പോയി മീൻ പിടിക്കുന്നതും വിപണനം നടത്തുന്നതും തുടർന്നു. ചാത്തന്നൂർ പോലീസ് ഡിവിഷന് കീഴിൽ പരവൂർ പൊഴിക്കര, ചില്ലയ്ക്കൽ, മുക്കം എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി നടന്നു വന്നത്. ഇതു കാരണം മത്സ്യം വാങ്ങാനും കൂടുതൽ ആളുകൾ എത്തി. മാത്രമല്ല മറ്റ് പ്രദേശങ്ങളിൽ നിന്നും മത്സ്യതൊഴിലാളികളും ഇവിടെ വിപണനത്തിന് വന്നു. ഇതാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ചെയ്തത്. ഇതിനെ അടിസ്ഥാനത്തിലാണ് സമ്പൂർണ മത്സ്യ ബന്ധന വിലക്കിലേക്ക് ഭരണകൂടം…
Read Moreകോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സസഞ്ചാരപഥം വളരെ വ്യാപകം; അതീവ ജാഗ്രതയിൽ ശാസ്താംകോട്ട; പ്രത്യേക മെഡിക്കൽ സംഘം എത്തി
ശാസ്താംകോട്ട: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള മത്സ്യവ്യാപാരിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ടയും സമീപ പഞ്ചായത്തുകളിലെ പരിസര പ്രദേശങ്ങളും സമൂഹവ്യാപന ഭീതിയിലായി. മത്സ്യവ്യാപാരിയുടെ സഞ്ചാരപഥം വളരെ വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മുന്നൂറോളം പേർ ആന്റി ബോഡി പരിശോധനയ്ക്കായി എത്തി. കോവിഡ് 19 സാമൂഹ വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക മെഡിക്കൽ സംഘം പഠനം നടത്താനായി ശാസ്താംകോട്ടയിലെത്തി. ഡോ. വിൻസിയും ഡോ. പ്രതിഭയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് സ്ഥിതിഗതി വിലയിരുത്താൻ എത്തിയത്. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രി സന്ദർശിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മെഡിക്കൽ സംഘത്തിന്റെ നേത്യത്വത്തിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു. കണ്ടയ്ൻമെന്റ് സോണുകയായി പ്രഖ്യാപിച്ച ശാസ്താംകോട്ടയും മൈനാഗപ്പള്ളി പഞ്ചായത്തിലെയും ശൂരനാട് തെക്ക് പഞ്ചായത്തുകളിലെയും വാർഡുകൾ…
Read Moreഭയമല്ല, ജാഗ്രതയാണ് വേണ്ടത്; നിരീക്ഷണത്തിൽ പോകാൻ മടി, നിർബന്ധിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ സഹോദരങ്ങൾ മുങ്ങി; ചവറയിലെ യുവാക്കളെക്കൊണ്ട് പൊറുതിമുട്ടി അധികൃതർ
ചവറ: രണ്ട് ദിവസത്തിന് മുമ്പ് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയാന്‍ വിസമ്മതിച്ച സഹോദരങ്ങളെ നീരീക്ഷണത്തിനായി ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് കടന്ന് കളഞ്ഞ് ഇവര്‍ വീണ്ടും വീട്ടിലെത്തിയത് അധികൃതരെ വലച്ചു. ചവറ നല്ലേഴ്ത്ത് മുക്കിന് സമീപത്തെ വീട്ടിലെ യുവാക്കളാണ് വിലക്ക് ലംഘിച്ച് കറങ്ങി നടന്നത്. സഹോദരങ്ങളിൽ ഒരാൾ അന്യ സംസ്ഥാനത്തിൽ നിന്ന് വന്നതാണ്. ഇയാളുമായി ഇടപഴകിയ സഹോദരനും വന്ന ആളും നിരീക്ഷണത്തില്ക്കഴിയണമെന്ന് പോലീസും ആരോഗ്യ വകുപ്പധികൃതരും പറഞ്ഞെങ്കിലും സഹോദരങ്ങള്‍ വെളിയിലറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അധികൃതർ ഇവരുടെ വീട്ടിലെത്തി സഹോദരങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ബുധനാഴ്ച്ച രാത്രിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ യുവാക്കള്‍ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് നല്ലേഴ്ത്ത് മുക്കിലുളള ഇവരുടെ വീട്ടിലെത്തി. സംഭവം അറിഞ്ഞ ചവറ പോലീസ് ഇവരെ പിടികൂടാനായി കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ പരിശോധിച്ചെങ്കിലും യുവാക്കളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ ഇവര്‍ വീണ്ടും വീട്ടിലെത്തി പുറത്തിറങ്ങി…
Read Moreചെമ്പനരുവിയിൽ പുലിയിറങ്ങി ആടിനെ കടിച്ചു കൊന്നു; പകൽപോലും പുറത്തിറങ്ങാൻ പേടിച്ച് ജനങ്ങൾ; ജാഗ്രത വേണമെന്ന നിർദേശം നൽകി വനംവകുപ്പ്
പത്തനാപുരം: ചെമ്പനരുവി മുളന്താനത്ത് പടിയില്‍ പുലിയിറങ്ങി ആടിനെ കടിച്ചു കൊന്നു. ചെമ്പനരുവി സുധാ ഭവനിൽ പുഷ്ക്കരന്റെ വീടിനോട് ചേര്‍ന്നുളള തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിയായ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പുലി ഓടിപ്പോകുന്നതാണ് കണ്ടത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മൂന്ന് മാസം ഗർഭിണിയായ ആടിനെയാണ് പുലിപിടിച്ചത്. കാട്ടാനശല്യത്തിനൊപ്പം പുലിയും ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവായതോടെ ഭയാശങ്കയിലാണ് പ്രദേശവാസികള്‍. മുള്ളുമല ഗിരിജന്‍ കോളനിയിലും അടുത്തിടെ പ്രദേശവാസികള്‍ പുലിയെ കണ്ടിരുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പുലിയെ കാണുന്നത് നിത്യസംഭവമായതോടെ പകല്‍ സമയങ്ങളില്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയുടെ സാന്നിധ്യമുറപ്പിച്ചതോടെ പ്രദേശവാസികള്‍ ജാഗ്രത കാട്ടണമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു.
Read Moreസ്വന്തം നാടിനെ വിശ്വസിച്ചു വന്നവരെല്ലാം പെരുവഴിയിൽ; ആദ്യകാലത്തുണ്ടായിരുന്ന കരുതലും സാന്ത്വനവുമില്ല; ഗൃഹ നിരീക്ഷണത്തിലുള്ളവർ ഭീതിയിൽ
കൊട്ടാരക്കര: കോവിഡ് ബാധയുടെ ആദ്യകാലത്തുണ്ടായിരുന്ന കരുതലും സാന്ത്വനവും ബോധവൽക്കരണവും ഇപ്പോഴില്ല. അന്യസംസ്ഥാനത്തു നിന്നും വിദേശങ്ങളിൽ നിന്നുമെത്തി ഒറ്റപ്പെട്ട് സ്വയം ഗൃഹ നിരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുള്ള ഭൂരിപക്ഷം പേരും ഇപ്പോൾ ഭീതിയിലും ദുരിതത്തിലുമാണ്. സ്വന്തം നാട്ടിലെത്തുമ്പോൾ എല്ലാ സംരക്ഷണവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ആളുകൾ നാട്ടിലേക്ക് തിരക്കിട്ടെത്തിയത്. ഇവരിലധികവും സ്വന്തം കുടുംബാംഗങ്ങളെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചും ഒറ്റപ്പെട്ട വീടുകൾ വാടകക്കെടുത്തുമാണ് സ്വയം ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നത്. ഇവർക്ക് അത്യാവശ്യകാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത സ്ഥിതി നിലവിലുണ്ട്. കുടുംബാംഗങ്ങളും സമീപവാസികളും ഇവരെ അകറ്റി നിർത്താനാണ് ശ്രമിച്ചു വരുന്നത്. ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവരുടെ രോഗ പരിശോധന പോലും യഥാസമയം നടക്കുന്നില്ല. പലരും സ്വന്തം രീതിയിൽ മറ്റാരുടെയെങ്കിലും സഹായത്തോടെയാണ് ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്രവ പരിശോധന നടത്തി വരുന്നത്. ഇവരെ ആംബുലൻസുകളിൽ കൊണ്ടുപോയി പരിശോധന നടത്താൻ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇപ്പോൾ മുൻകൈയെടുക്കുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്നവർക്ക്…
Read Moreരാത്രി വീട്ടിൽ നിന്നിറങ്ങി അയൽവാസിയുടെ വീടിന്റെ തിണ്ണയിൽ കിടന്നു; കൊല്ലത്ത് ക്വാറൻൈൻ ലംഘനത്തിന് അഞ്ചുപേർക്കെതിരേ കേസ്
കൊല്ലം: ഷാർജയിൽ നിന്നും നാട്ടിൽ വന്ന് ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കരുനാഗപ്പള്ളി കടത്തൂർ മനോജ് ഭവനിൽ മനോജ്(40) രാത്രി വീട്ടിൽ നിന്നിറങ്ങി അയൽവാസിയുടെ വീടിന്റെ തിണ്ണയിൽ പോയിക്കിടന്ന് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടർന്ന് ഇയാൾക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. യുഎഇ യിൽ നിന്നും കഴിഞ്ഞ ഏഴിന് കൊല്ലത്തെത്തി കെറ്റിഡിസി ടമരിൻഡ് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തേവലക്കര പൈപ്ളൻ ജംഗ്ഷനിൽ നന്ദനത്തിൽ കെ.വിജയ് (45) സൗകര്യങ്ങൾ പോരാ എന്ന് പറഞ്ഞ് സർക്കാർ നിർദേശങ്ങൾ ലംഘിച്ചു. ഇയാൾ നിരീക്ഷണ കേന്ദ്രം വിട്ട് വീട്ടിലേക്ക് പോയതിന് ഈസ്റ്റ് പോലീസ് ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. തുടർന്ന് ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ക്വാറന്റൈൻ ലംഘനത്തിന് മുന്‍പ് രണ്ട്തവണ നടപടി നേരിട്ട പരവൂർ സ്വദേശി ക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് വീണ്ട ും കേസെടുത്തു. അബുദാബിയിൽ നിന്നും കഴിഞ്ഞ ഒന്നിന് നാട്ടിലെത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിയവെ നിയമം ലംഘിച്ച് പുറത്തിറങ്ങി…
Read Moreലോഡ്ജില്‍ ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പോലീസ് പിടിയിൽ; കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നത്
ചവറ: ലോഡ്ജില്‍ ഗൃഹനാഥനെ മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയ കേസിൽ ഉള്‍പ്പെട്ട പ്രധാനിയെ ചവറ പോലീസ് പിടി കൂടി. പുനലൂര്‍ കരുവാളൂര്‍ കല്ലറമ്പില് ജയവിലാസത്തിൽ ഷാജിയെയാണ് (51) സി ഐ എ.നിസാമുദീന്റെ നേതൃത്വത്തിൽ നീണ്ടകര പരിമണത്ത് വെച്ച് പിടി കൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് പറയുന്നത് : പന്മന ഇടപ്പളളിക്കോട്ടയിലെ ലോഡ്ജില്‍ താമസിച്ച് വന്നിരുന്ന കരുനാഗപ്പളളി പടനായര് കുളങ്ങര കോയിപ്പുറത്ത് വീട്ടില്‍ താസമിക്കുന്ന സുരേഷ് ആന്റണിയെ (60) ഇക്കഴിഞ്ഞ രണ്ടിന് ലോഡ്ജില്‍ താസമിച്ച് വന്ന ശുചീകരണത്തൊഴിലാളിയായ ഷാജിയും തമിഴ്നാട് ശിവഗംഗ സ്വദേശി കുമാറും ചേര്‍ന്ന് മര്‍ദിച്ചിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അവശനായ സുരേഷ് ആന്റണിയെ വീണ്ടും ഷാജിയുടെ മുറിയില്‍ കൊണ്ടു പോയി കമ്പിപ്പാര കൊണ്ട് മർദിച്ചു. പിറ്റേന്ന് പുലര്‍ച്ചെ രക്തം ഒലിച്ച് ലോഡ്ജിന്റെ വരാന്തയില്‍ അവശനിലയില്‍ കണ്ട സുരേഷ് ആന്റണിയെ സമീപത്തുളളവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍…
Read Moreവെളുപ്പെങ്കിലും സാധനം അപകടകാരി; തമിഴ് നാട്ടിൽ നിന്നും നിരോധിക്കപ്പെട്ട പാൽ കേരളത്തിലേക്ക് ഒഴുകുന്നു; ആര്യങ്കാവിലെ പാല് പരിശോധന കേന്ദ്രം പൂട്ടിയ നിലയിൽ
കൊല്ലം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രാഖ്യാപിച്ചതോടെ ജില്ലയിലെ കേരള തമിഴനാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പാല് പരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ തമിഴ്നാട്ടില്‍ നിന്നും അടക്കം വരുന്ന പാല് യാതൊരുവിധ പരിശോധനയും കൂടാതെ അതിര്‍ത്തി കടന്നു കേരളത്തിലേക്ക് എത്തുകയാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പാല് പരിശോധന കേന്ദ്രം അധികൃതര്‍ അടച്ചുപ്പൂട്ടിയത്. അതിര്‍ത്തിയിലെ തന്നെ എക്സൈസ്, വനം അടക്കം മറ്റ് ചെക്പോസ്റ്റുകൾ പ്രവർത്തിക്കുമ്പോഴാണ് സമാനമായി തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്ഷീര വികസന വകുപ്പിന്റെ പാല് പരിശോധന കേന്ദ്രം അടച്ചുപൂട്ടി മാസങ്ങള്‍ കഴിയുമ്പോഴും തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത്. സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ എത്താതായതോടെ നിര്‍ത്തിവച്ച മറ്റ് ചെക്ക് പോസ്റ്റുകള്‍ ചരക്ക് വാഹനങ്ങള്‍ എത്തിത്തുടങ്ങിയതോടെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇക്കാര്യം വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ രാജുവിന്റെ…
Read Moreഎസ്എൻ കോളജ് ഫണ്ട് തിരിമറി ; വെള്ളാപ്പള്ളിക്കെതിരേ ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും
കൊല്ലം: കൊല്ലം എസ്എൻകോളജ് സുവർണജൂബിലി ഫണ്ട് തിരിമറി കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് കൊല്ലം കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി ക്രൈംബ്രാഞ്ച് ഡയറക്ടർ അന്വേഷണസംഘത്തിന് നൽകിയ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കോളജിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറിയും നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി എക്സിബിഷനും പിരിവും നടത്തിയിരുന്നു. ഈ ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കേസ് ആദ്യം ക്രൈംബ്രാഞ്ച് തള്ളിയെങ്കിലും കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് വീണ്ടും അന്വേഷണം ഉണ്ടായത്.
Read More