പത്തനാപുരം: കൊലപാതകശ്രമക്കേസിലെ പ്രതികള്‍ പിടിയില്‍. വീട് കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളാണ് പിടിയിലായത്. കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവർ. കുമരംകുടി കുമ്പിളുവേലിൽ വീട്ടിൽ എമിൽ(26), നേമം ശിവ ശൈലത്തിൽ ശരത് കുമാർ(28) എന്നിവരെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ അഞ്ചിന് കുമരംകുടിയിൽ പ്രജിത്തിനെ വീട്ടിലെത്തി രാവിലെ ആറോടെ വെട്ടുകത്തിയും ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രജിത്തിന്റെ ഇടത് കൈയ്ക്കും കാൽമുട്ടിന് മുകളിലായും വെട്ടി പരിക്കേൽപിച്ച സംഘം വലതുകൈമുട്ട് ചുറ്റിക കൊണ്ട് തല്ലി ഒടിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്നു ഒളിവിൽ പോയ ഇവർ അടുത്തിടെ കരിമ്പാലൂർ സ്വദേശിയായ സജീവന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ കഴിയുന്ന ആളെ കൊണ്ടുവരാനെന്ന് പറഞ്ഞ് വാടകയ്ക്കു എടുത്ത് കൊണ്ട് പോയ ശേഷം കാർ പണയം വയ്ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ അന്വേഷണം നടക്കവേ…
Read MoreCategory: Kollam
സമൂഹമാധ്യത്തിലൂടെ പെൺകുട്ടികളെ വശത്താക്കിയ ശേഷം ലൈംഗീകമായി ചൂഷണം ചെയ്യും; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; പോലീസിനെ വട്ടംകറക്കി മുങ്ങി നടന്ന ആഷിക്കിനെ പൊക്കി പോലീസ്
ചാത്തന്നൂർ: വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി സ്കൂൾ വിദ്യാർഥിനികളെ പരിചയപ്പെട്ട് വശത്താക്കിയ ശേഷം പീഡിപ്പിച്ചു കടക്കുന്ന യുവാവ് ഇരവിപുരം പോലീസിന്റെ പിടിയിലായി. കൊട്ടിയം പറക്കുളം പെട്രോൾ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മൻസിലിൽ ആഷിക്ക് (22) ആണ് പിടിയിലായത്. ഇരവിപുരം സ്വദേശിനിയായ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. സാമുഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം ഇവരുമായി സൗഹൃദത്തിലാകുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കടക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുമെന്നും ഇരകളെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുണ്ടറ പടപ്പക്കരയിലെ ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനായത്. പോലീസ് എത്തിയതറിഞ്ഞ് വീടിന്റെ ടെറസിന് മുകളിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന്…
Read Moreകടയ്ക്കലില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്ന്; മൂന്നുപേര്‍ അറസ്റ്റില്‍; കുടുങ്ങിയത് കുട്ടിയുടെ ബന്ധുക്കള്‍
കടയ്ക്കല്‍ : കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനത്തിനിരയായതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മൂന്നുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പതിനഞ്ചുകാരി വീട്ടില്‍ തൂങ്ങി മരിച്ചത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരത്തില്‍ തന്നെ ലൈംഗികമായി പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു. പിന്നീട് ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധിപേരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. ഇതിനിടയില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതിരുന്നത് ബന്ധുക്കള്‍ അടക്കമുള്ളവരുടെ വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. അതേസമയം അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് കേസില്‍ സംശയം തോന്നിക്കുന്ന ബന്ധുക്കള്‍ അടക്കമുള്ളവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ ആന്തരിക അവയങ്ങളുടെ പരിശോധനാ ഫലത്തോടൊപ്പം ഡിഎന്‍എ പരിശോധന കൂടി നടത്തിയാണ് കുട്ടിയെ…
Read Moreകാണാതായ നായ തിരികെയെത്തി, തിരഞ്ഞുപോയ വയോധിക തിരികെയെത്തിയില്ല; തെന്മലയിലെ വനത്തിൽ അകപ്പെട്ടിരിക്കാമെന്ന് പോലീസ് ; അന്വേഷണം ഊർജിതമാക്കി
തെന്മല : തെന്മല കുറവന്തവളത്തില് വയോധികയെ കാണാതായിട്ട് 20 ദിവസം തികയുന്നു. കുറവന്താവളം 50 ഏക്കറില്‍ ഹാരിസന് മലയാളം ലിമിറ്റഡ് ക്വാര്ട്ടെഴ്സില് അമ്മിണി (72) യാണ് ഇക്കഴിഞ്ഞ 15 മുതല്‍ കാണാതായത്. വീട്ടിലെ വളര്‍ത്ത് നായയെ കാണാനില്ലെന്നു പറഞ്ഞ് അന്വേഷിച്ച് ഇറങ്ങിയതാണ് അമ്മിണി. എന്നാല്‍ പിന്നീട വളര്‍ത്ത് നായ വീട്ടില്‍ എത്തിയെങ്കിലും അമ്മിണിയെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബന്ധുവീടുകളിലും അയല്‍വാസികളുടെ വീടുകളിലും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അമ്മിണിയെ കാണാനില്ലെന്ന് കാണിച്ച് മക്കള്‍ തെന്മല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മിണിയുടെ തിരോധാനത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. വനം വകുപ്പിന്റെ സഹായത്തോടെ പ്രദേശത്തെ വനമേഖലയില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. നാട്ടുകാരില്‍ നിന്നും അമ്മിണിയെ അവസാനമായി കണ്ടവരില്‍ നിന്നും അടക്കം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വനത്തില്‍ തെരച്ചില്‍ നടക്കുന്നതിനോടൊപ്പം തന്നെ വനാതിര്‍ത്തികളില്‍ സംശയം തോന്നുന്ന ഭാഗങ്ങളില്‍ മണ്ണ്…
Read Moreഭാര്യാ മാതാവിനെ ആക്രമിച്ച് മാല കവര്‍ന്ന മരുമകന് അറസ്റ്റില്‍; കടയ്ക്കലിൽ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
കടയ്ക്കല്‍ : വീട്ടില്‍ അതിക്രമിച്ച് കടന്നു ഭാര്യാമാതാവിനെ മര്‍ദിക്കുകയും ഇവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ മാല അപഹരിക്കുകയും ചെയ്ത കേസില്‍ പ്രതിയായ മരുമകന് അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിൾ വട്ടത്താമര പ്ലാങ്കീഴ് ഈട്ടിവിള പുത്തൻ വീട്ടിൽ ഷാനവാസ് കലാം (57) ആണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്. ഷാനവാസ് കലാമിന്റെ ഭാര്യ ഇയാളുമായി പിണങ്ങി മാതാവിനോടൊപ്പമാണ് താമസിച്ച് വന്നിരുന്നതിനാലും വസ്തു വില്‍പ്പന നടത്തി പണം നല്‍കാത്തതിലുമുള്ള വിരോധം നിമിത്തം ഇയാള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഒടുവിൽ കിളിയെ പൊക്കി പോലീസ്; വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രൈവറ്റ് ബസ് ക്ലീനറായ പ്രതിയെ 18 വർഷങ്ങൾക്ക് ശേഷം കുടുക്കി പോലീസ്
ശാസ്താംകോട്ട: പട്ടികജാതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ 18 വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ആലപ്പുഴ വള്ളികുന്നം കടുവിങ്കൽ അമ്പാടി വീട്ടിൽ മനോജ് കുമാർ (39)ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. 2002 ആഗസ്റ്റിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രൈവറ്റ് ബസ് ക്ളീനറായ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കാതെ കടന്നു കളയുകയും പോലീസിൽ പിടി കൊടുക്കാതെ പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയുമായായിരുന്നുവെന്നാണ് കേസ്. ഇയാൾ നിലവിൽ വള്ളികുന്നം പ്രദേശത്തു താമസിച്ചു വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ അനൂപിന്റെ നിർദേശപ്രകാരം ശാസ്താംകോട്ട എസ് ഐ അനീഷ്, എ എസ് ഐ മാരായ രാജേഷ്, ബിമൽ ഘോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്…
Read Moreഉത്രവധക്കേസ് ; സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തേക്കും
കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചെയ്തേക്കും . ഇന്നലെ രാവിലെമുതൽ സന്ധ്യവരെ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും ഉത്രവധം സംബന്ധിച്ച ഗൂഢാലോചനയിൽ ഇരുവർക്കും പങ്കില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചില തെളിവുകൾ കൂടി ശേഖരിച്ചശേഷം ഇരുവരെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം ആലോചിക്കുന്നത്. ഉത്രയുടെ ആഭരണം സംബന്ധിച്ചുള്ള കാര്യങ്ങൾ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇരുവരും ആവർത്തിച്ചു. ആഭരണം വിറ്റതും പണയം വച്ചതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്. അതേസമയം പലകാര്യങ്ങളും സൂരജ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഉത്രയെ പാന്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തങ്ങൾ പിന്നീടാണ് അറിഞ്ഞതെന്നും ഇരുവരും മൊഴിനൽകിയിരുന്നു. ഇരുവരും പോലീസിനോട് പറഞ്ഞ കാര്യങ്ങളിൽ ചിലത് വൈരുദ്ധ്യമെന്നും അന്വേഷണസംഘത്തിന് തോന്നിയ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
Read Moreമകളെ ക്ലാസിൽവെച്ച് മർദിച്ച സഹപാഠിയെക്കുറിച്ച് അന്വേഷിച്ചില്ല; പരാതി നൽകിയിട്ടും കായംകുളം പോലീസിന് അന്വേഷിക്കാൻ താൽപര്യമില്ല; മകളുടെ മരണത്തില്‍ നീതി തേടി കുടുംബം
പന്മന: കോളേജ് വിദ്യാർഥിനിയായിരുന്ന മകളുടെ മരണത്തില്‍ നീതി തേടി ഒരു കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നു. പന്മന വടക്കുംതല പൂവണ്ണാല്‍ തെക്കതില്‍ മോഹനന്പിളളയുടെയും അഞ്ജനയുടെയും മകള്‍ അപര്ണാമോഹന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യമുമായിയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അപര്‍ണാ മോഹനന് കഴിഞ്ഞ ഫെബ്രുവരി 15- ന് കായംകുളത്ത് ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. സിഎ പഠനം സ്വപ്നം കണ്ട മകളുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും കായംകുളം പോലീസ് അതിന് തയാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരിയ്ക്കലും ക്ലാസില്‍ മുടക്കം വരാത്ത മകള്‍ രാവിലെ കോളേജില്‍ വന്ന് ക്ലാസില്‍ ഇരുന്നിട്ടും ഉച്ചയ്ക്ക് രണ്ടിന് ശേഷവും ക്ലാസില്‍ കാണാത്തതെന്തെന്ന് അന്വേഷിക്കാനോ വിവരം വീട്ടില്‍ വിളിച്ചറിയിക്കാനോ കോളേജധികൃതര്‍ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് കോളേജില്‍ വെച്ച്…
Read Moreമരക്കാലുകളില്‍ തകരഷീറ്റും ചാക്കും ടാര്‍പ്പയും ചേർത്ത് തൊഴുത്തിനേക്കാള്‍ ദയനീയം;വിദ്യാർഥിയുടെ പഠനം അന്വേഷിച്ചെത്തിയവർ കണ്ട കാഴ്ച ദയനീയം
പത്തനാപുരം: മരക്കാലുകളില്‍ തകരഷീറ്റും ചാക്കും ടാര്‍പ്പയും കൊണ്ട് മറച്ച ഒറ്റമുറി കൂരയിൽ തൊഴുത്തിനേക്കാള്‍ ദയനീയമായി ഒരു കുടുംബം. പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍ ചിറാണിക്കല് ഷാജി വിലാസത്തില്‍ ഷാജിയും ഭാര്യ ബിന്ദുവും രണ്ട് മക്കളും എട്ടുവര്‍ഷമായി ഇവിടെ കഴിയുന്നു. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ടെലിവിഷന്‍ നല്‍കാനെത്തിയപ്പോഴാണ് വൈദ്യുതി കണക്ഷന്‍പോലും നല്കാന് കഴിയാത്ത കൂരയിലാണിവരെന്ന് മനസിലാക്കിയത്. പാചകവും പഠനവും ഉറക്കവുമെല്ലാം ഈ ഒറ്റമുറിക്കുള്ളിലാണ്. ഇരിയ്ക്കാന്‍ ഒരു കസേര പോലുമില്ല. തടിപ്പണിയും കൂലിപ്പണിയുമൊക്കെ ചെയ്യുന്ന ഷാജിയ്ക്ക് ലോക്ക് ഡൗണിന് ശേഷം പണിയുള്ളത് വല്ലപ്പോഴുമാണ്. റേഷന്‍കാര്‍ഡ് പോലുമില്ല. നാലാം ക്ലാസില്‍ പഠിക്കുന്ന അനന്തുവും ഒന്നാം ക്ലാസുകാരി ആദിലക്ഷ്മിയും വൈദ്യുതി വെളിച്ചം പോലുമില്ലാതെയാണ് പഠനം നടത്തുന്നത്. പിതൃസ്വത്തായി ഷാജി ഉള്‍പ്പെടെ മൂന്ന് മക്കള്ക്ക്കൂടി ആകെ ലഭിച്ചത് നാല് സെന്റ് ഭൂമിയാണ്. മൂന്നായി ഭാഗിച്ചാല്‍ ഒരാള്‍ക്ക് ഒന്നര സെന്റ് പോലും ലഭിക്കില്ല. വീടിന് വേണ്ടി ഏറെ…
Read Moreലൈസന്‍സ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതേയായി; ജീവനൊടുക്കിയ പ്രവാസി സുഗതന്റെ വർക്ക്ഷോപ്പ് പൊളിച്ചുമാറ്റണമെന്ന് പഞ്ചായത്തിന്റെ അന്ത്യശാസനം
കുന്നിക്കോട്: ജീവനൊടുക്കിയ പ്രവാസി സുഗതന്റെ വര്‍ക്ക് ഷോപ്പിന് ലൈസന്‍സ് നല്‍കാനാവില്ലെന്നും ഉടന്‍ പൊളിച്ച് മാറ്റണമെന്നും വിളക്കുടി പഞ്ചായത്തിന്റെ അന്ത്യശാസനം. ലൈസന്‍സ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും നടക്കാതായതോടെ എട്ട് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിര്‍മിച്ച ഏക ഉപജീവന മാര്‍ഗം പൊളിച്ചു മാറ്റാനൊരുങ്ങുകയാണ് സുഗതന്റെ കുടുംബം. വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് മനുഷ്യത്വ രഹിതമായ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്.ആറ് മാസത്തേക്കുളള വസ്തുവിന്റെ കരം തുകയായ ഒന്പതിനായിരത്തി എഴുന്നൂറ് രൂപ പഞ്ചായത്ത് ഓഫീസിൽ അടച്ച് ശേഷമാണ് വൈദ്യുതിക്കാവശ്യമായ കെട്ടിട നമ്പർ നല്‍കിയത്. നികുതിയിനത്തില്‍ നല്‍കാനുളള ഇരുപതിനായിരത്തിലധികം രൂപാ അടച്ച് വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ നിര്‍ത്തണമെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം. ഒപ്പമുണ്ടാകുമെന്ന് കരുതിയ സര്‍ക്കാരും കൈമലര്‍ത്തിയതോടെ സുഗതന്റെ കുടുംബം തീർത്തും ദുരിതത്തിലാണ്. 2018 ഫെബ്രുവരി 23നാണ് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമാണത്തിലിരുന്ന വർക്ക്ഷോപ്പിൽ പ്രവാസിയായ പുനലൂർ…
Read More