കുണ്ടറ: കഴുത്തിൽ കയർ കുരുക്കി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ അഗ്നിശമനസേന രക്ഷപെടുത്തി. കരിക്കോട് ചാത്തിനാങ്കുളത്തിന് സമീപം കളീലിൽ പടിഞ്ഞാറ്റത്തിൽ വീട്ടിൽ ഗോപാലൻ നായർ (80) ആണ് കഴുത്തിൽ കയർ കുരുക്കി കിണറ്റിൻ ചാടിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ആയിരുന്നു സംഭവം. കുണ്ടറ അഗ്നിരക്ഷാ നിലയത്തിൽ ലഭിച്ച സന്ദേശത്തെ തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഹിം കുട്ടിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തുമ്പോൾ ആൾ ഏകദേശം 40 അടിയോളം ആഴമുള്ള കിണറ്റിൽ കയറിൽ കുരുങ്ങിയ നിലയിൽ നിൽക്കുകയായിരുന്നു. ഉടൻതന്നെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി എസ് ബിനു കിണറ്റിൻ ഇറങ്ങി കയർമുറിച്ച് മാറ്റി. നെറ്റ് , റോപ്പ് ഇവ ഉപയോഗിച്ച് ഇയാളെ സുരക്ഷിതമായി കരയ്ക്കുകയറ്റി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനി, സഞ്ജയൻ.വി, വിനോദ് ടൈറ്റസ്, ശിവലാൽ ഹരിചന്ദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ…
Read MoreCategory: Kollam
എല്ലാത്തരത്തിലുമുള്ള മത്സ്യബന്ധനം അധികൃതർ നിരോധിച്ചു! കടലോര മേഖല കടുത്ത പ്രതിസന്ധിയിൽ; ആയിരങ്ങൾ പട്ടിണിയിൽ
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചതോടെ കടലോരമേഖല കടുത്ത പ്രതിസന്ധിയിലും മത്സ്യത്തൊഴിലാളികള്‍ കടുത്ത പട്ടിണിയിലുമായി. കോവിഡ് സമ്പര്‍ക്കവ്യാപന ഭീഷണി വര്‍ധിച്ചതോടെയാണ് എല്ലാത്തരത്തിലുമുള്ള മത്സ്യബന്ധനം അധികൃതർ നിരോധിച്ചത്. എന്നാൽ ട്രോളിങ് നിരോധിച്ചതോടെ യന്ത്രവൽകൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെല്ലാം തൊഴിലില്ലാതെ ദുരിതത്തിലുമായി. പരമ്പരാഗത വള്ളക്കാര്, വീശുവലക്കാര്‍, കട്ടമരക്കാര് എന്നിവര്‍ മാത്രമാണ് കടലില്‍ പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോള്‍ അതും കോവിഡിനെ തുടർന്ന് പൂര്‍ണമായും നിലച്ചു. ജില്ലയിലെ തങ്കശേരി, നീണ്ടകര, അഴീക്കൽ എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഉപജീവനം നടത്തിക്കൊണ്ടിരുന്ന ആയിരങ്ങളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ കടലോരമേഖല പ്രതിസന്ധിയാണെന്ന് മനസിലാക്കിയിട്ടും മത്സ്യമേഖലയ്ക്കായി ഒരുതരത്തിലുമുള്ള സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമില്ല. ദിവസവും മത്സ്യബന്ധനം നടത്തിവന്ന കുടുംബങ്ങളെല്ലാം പട്ടിണിയിലേക്ക് നീങ്ങുകയാണ്. വായ്പ നല്കുന്ന കാര്യത്തില്‍ കടലോരമേഖലയോട് ബാങ്കുകാരും പുറംതിരിഞ്ഞു നില്‍ക്കുകയാണെന്ന് ആക്ഷേപം ഉണ്ട്. കോവിഡ് കാലത്ത് പ്രഖ്യാപിച്ച 2000 രൂപ ഇനിയും കിട്ടാനുള്ള…
Read Moreഎന്തിനിങ്ങനെ വാടക കൊടുത്ത് നശിക്കുന്നു; കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസ് പുറമ്പോക്ക് ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
കൊട്ടിയം: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസ് കൊട്ടിയം ജംഗ്ഷന് സമീപം റവന്യൂവകുപ്പ് കണ്ടെത്തിയ പുറന്പോക്ക് ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാവശ്യം. മുപ്പത് വർഷത്തിലേറെ കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസ് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആദിച്ചനല്ലൂർ പഞ്ചായത്തിൽപെട്ടവരാണ് ഭൂരിഭാഗവും ഈ ഓഫീസിന്റെ പരിധിയിൽ വരുന്നത്. കൊട്ടിയത്തിന് അധികദൂരമില്ലാത്ത കണ്ണനല്ലൂരിൽ നിലവിൽ സബ് രജിസ്ട്രാർ ഓഫീസുണ്ട്. നിലവിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസ് പോലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇങ്ങനെ വന്നാൽ കൊട്ടിയം, കണ്ണനല്ലൂർ സബ് രജിസ്ട്രാർ ഓഫീസുകൾ തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രദേശത്താകും. ഒരു പഞ്ചായത്തിൽ രണ്ടു സബ് രജിസ്ട്രാർ ഓഫീസുകൾ വരുന്പോൾ ജനത്തിന് പ്രയോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശമായ കുമ്മല്ലൂരിലുള്ളവർ കിലോമീറ്ററുകൾ താണ്ടി തൃക്കോവിൽവട്ടം പഞ്ചായത്ത് പരിധിയിലെ കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിലെത്തുന്നത്…
Read Moreജാഗ്രത കൈവെടിയരുത്; മൈനാഗപ്പള്ളിയിൽ കോവിഡ് പരിശോധന കേന്ദ്രം തുടങ്ങി; കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് പരിശോധന ശക്തമാക്കി
ശാസതാംകോട്ട: ശാസ്താംകോട്ടയിലും തേവലക്കരയിലും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പരിശോധന കേന്ദ്രം ആരംഭിച്ചു. നിലവിൽ അരിനല്ലൂരും ശാസ്താംകോട്ടയിലും സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കോവൂർ വാർഡിൽ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ജയലക്ഷ്മി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഘുനാഥൻ പിള്ള, അംഗങ്ങളായ ശാന്തകുമാരി, വൈ ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. മൈനാഗപ്പള്ളിയിൽ കോവിഡ് പരിശോധനാ കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തിയിരുന്നു. കൊടികുന്നിൽ സുരേഷ് എംപി അടക്കമുള്ളവർ സംഭവത്തിൽ ഇടപെടുകയും ചെയ്തിരുന്നു. കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് പരിശോധന ശക്തമാക്കി കൊല്ലം: സിറ്റിയിൽ കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് പരിശോധന ശക്തമാക്കി. കോവിഡ് -19 വ്യാപനം വർധിച്ചതിനെത്തുടർന്ന് സുസജ്ജമായ പ്രതിരോധ സുരക്ഷാ സംവിധാനങ്ങളാണ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ പോലീസ് ഒരുക്കിയിരിക്കുന്നത്. കണ്ടെ യിൻമെന്റ്…
Read Moreഎന്തിനിങ്ങനെ കുടിച്ചു നശിക്കുന്നു; മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ ടൈൽ ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചു; ദേവദാസിന്റെ നില ഗുരുതരം
പത്തനാപുരം: അമിത മദ്യപാനം ചോദ്യം ചെയ്തതിന് പട്ടാഴിയിൽ മകൻ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചു. ടൈൽലിന്റെ മുറികൊണ്ടുള്ള കുത്തിൽ ആഴത്തിൽ മുറിവേറ്റ പട്ടാഴി തെക്കേത്തേരി മുതിരപ്പാറ രഞ്ജിത്ത് ഭവനിൽ ദേവദാസനെ (60) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ദേവദാസന്റെ മകൻ അനന്ദുവിനെ (27) കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. അനന്ദുവിന്റെ മദ്യപാനം പതിവായതോടെ വീട്ടുകാർ ഇതിനെ എതിർത്തിരുന്നു. ഇന്നലെ മദ്യ ലഹരിയിൽ വീട്ടിലെത്തിയ അനന്ദുവിനെ ദേവദാസൻ വഴക്ക് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റത്തിലായി. തറയിൽ കിടന്ന ടൈൽ എടുത്ത് ദേവദാസൻ അനന്ദുവിനെ അടിച്ചു. തറയില്‍ വീണ് പൊട്ടിയ ടൈലിന്റെ മൂര്‍ച്ചയുള്ള ഭാഗമുപയോഗിച്ച് അനന്ദു ദേവദാസിനെ കുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഉടൻതന്നെ ദേവദാസിനെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമെന്നാണ് പോലീസ് അറിയിച്ചത്. കുന്നിക്കോട് സി ഐ മുബാറക്, എസ് ഐ വിനു,…
Read Moreജില്ലയെ ഞെട്ടിച്ച് കോവിഡ്: കോവിഡ് ബാധിതർ 600 കടന്നു; 32 പേർക്ക് സന്പർക്കം വഴി രോഗം
എസ്.ആർ.സുധീർകുമാർ കൊല്ലം: ജില്ലയെ ഞെട്ടിച്ച് കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. സമ്പർക്ക വ്യാപനം സമൂഹ വ്യാപനത്തിലേക്ക് മാറുമോ എന്ന ആശങ്കയിലാണ് കൊല്ലം. ഇന്നലെ മാത്രം ജില്ലയിൽ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്ത് നിന്നും നാലു പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 32 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴി ആണെന്നാണ് നിഗമനം. ഇതിൽ തന്നെ ഉറവിടം കൃത്യമായി വൃക്തമാകാത്ത കേസുകളും ഉണ്ട്. അതേ സമയം 17 പേർക്ക് കൂടി രോഗമുക്തി ഉണ്ടായി എന്നത് അൽപ്പം ആശ്വാസത്തിന് വക നൽകുന്ന കാര്യമാണ്. മത്സ്യവിൽപ്പനക്കാർ വഴി സമ്പർക്ക രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഇന്നലെ വൈകുന്നേരം മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു.…
Read Moreഞാൻ മുതലാളിയുടെ അടുത്ത കൂട്ടുകാരൻ; സ്ത്രീകള്‍ മാത്രമുള്ള വ്യാപാര സ്ഥാപനങ്ങള്‍ കണ്ടെത്തി പണം തട്ടുന്ന വിരുതന് പോലീസ് പിടിയില്‍
കടയ്ക്കല്‍: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തി സ്ത്രീകള്‍ മാത്രമുള്ള വ്യാപാര സ്ഥാപനങ്ങള്‍ കണ്ടെത്തി പണം തട്ടുന്ന വിരുതന് കടയ്ക്കല്‍ പോലീസിന്റെ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടിൽ വീട്ടിൽ രാജേഷ് ജോർജ് (46) ആണ് പിടിയിലായത്. കടയുടമകള്‍ ഇല്ലാത്ത സന്ദർഭത്തിൽ ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുകയും സ്ത്രീകൾ മാത്രമുള്ള കടകളിൽ എത്തി കടയുടമയുടെ സുഹൃത്താണെന്നും മറ്റും പറഞ്ഞു മൊബൈൽ ഫോണിൽ ഉടമയുമായി സംസാരിക്കുകയാണെന്ന് അഭിനയിച്ചു ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ചു പണവുമായി മുങ്ങുകയായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതി. കെഎൽ 33 ജി 3425 ഹോണ്ട ബൈക്കില്‍ കറങ്ങി നടന്നാണ് ഇയാളുടെ തട്ടിപ്പ്. ഇയാള്‍ക്കെതിരെ കൊല്ലം ജില്ലയില്‍ മാത്രം നിരവധി പോലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ട്. പൂയപ്പള്ളി, കടയ്ക്കല്‍, അഞ്ചല്‍, ഏരൂര്‍, കുളത്തുപ്പുഴ തുടങ്ങിയിടങ്ങളില്‍ ഇയാളുടെ കബളിപ്പിക്കലിനു നിരവധിയാളുകള്‍ ഇരയായിട്ടുണ്ട്. പലരും ഇനിയും പരാതി നല്‍കിയിട്ടില്ല. അതേസമയം തന്നെ ഇയാള്‍ പിടിയിലായത് അറിഞ്ഞു കൂടുതല്‍…
Read Moreപരിശീലനത്തിന് ഉപയോഗിച്ചത് വിഷമില്ലാത്ത പാമ്പിനെ..! പാമ്പിനെ പ്രദർശിപ്പിക്കാൻ സുരേഷും എത്തിയിരുന്നു…
അടൂർ: പറക്കോട്ടെ വീട്ടിൽ പാന്പു പിടിത്തക്കാരൻ സുരേഷിനെയും കൂട്ടിയാണ് വീട്ടുകാരുടെ മുന്പിൽ സൂരജ് പാന്പ് പ്രദർശനവും ഇവയെ മെരുക്കാനുള്ള തന്ത്രങ്ങളും പഠിപ്പിച്ചതെന്ന് വനംവകുപ്പിനു മുന്പിൽ മൊഴി. പാന്പിനെ എടുക്കാനും പിടിക്കാനും വീട്ടിലുള്ളവരെ പരിശീലിപ്പിച്ചിരുന്നു. ഉത്രയെ പാന്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരി 25 ന് അണലിയുമായി വീട്ടിലെത്തിയ സുരേഷിന്റെ സഹായത്തോടെയായിരുന്നു പരിശീലനം. സുരേഷ് കുടുംബാംഗങ്ങളുടെ മുന്പിൽ പാന്പിനെ പ്രദർശിപ്പിച്ച് ബോധവത്കരണം നടത്തി. വിഷമില്ലാത്ത മറ്റൊരു പാന്പിനെയാണ് ഇതിനായി ഉപയോഗിച്ചത്. പിന്നീട് അണലിയെ കാട്ടുകയും ചെയ്തു. ഇതേ അണലിയെ സൂരജ് സുരേഷിന്റെ പക്കൽ നിന്നു വാങ്ങുകയായിരുന്നു. സൂരജ് ഇതിനെ വീടിനു പുറത്തെ വിറകുപുരയിൽ ഒളിപ്പിച്ചു. വിഷമില്ലാത്ത പാന്പിനെ പരിശീലനത്തിനുശേഷം വഴിയിൽ ഉപേക്ഷിച്ചതായി സുരേഷും സമ്മതിച്ചിട്ടുണ്ട്. രണ്ടുതവണ അണലിയെ വീട്ടിൽ ഉത്രയെ കടിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അന്വേഷണത്തിലും കണ്ടെത്തി. ആദ്യം വീടിനുള്ളിൽ സ്റ്റെയർ കേസിൽ…
Read Moreപരോളിലിറങ്ങി മുങ്ങിയ പ്രതി അഞ്ചുമാസങ്ങൾക്ക് ശേഷം പോലീസ് വലയിൽ; സുരേഷിനെ കുടുക്കിയതിങ്ങനെ…
ചാത്തന്നൂർ: ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലക്കേസ് പ്രതി ജയിൽ ചാടി. ഒളിവിൽ കഴിഞ്ഞ പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കര താവണം പൊയ്ക കുന്നുംപുറത്ത് വീട്ടിൽ അമ്മാച്ചൻ എന്ന് വിളിക്കുന്ന സുരേഷാ (48)ണ് പിടിയിലായത്. അഞ്ച് മാസം മുമ്പ് പരോളിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. മംഗലാപുരത്തും മറ്റും ഒളിവിൽ കഴിഞ്ഞ സുരേഷ് രഹസ്യമായി വീട്ടിലെത്തിയതിനെ തുടർന്നാണ് പോലീസ് വീട് വളഞ്ഞ് പിടികൂടിയത്. 2004-ൽ താവണം പൊയ്ക സ്വദേശിയായ സുശീൽ കുമാർ എന്നയാളെയാണ് സുരേഷും സംഘവും കൊലപ്പെടുത്തിയത്. വിവാഹ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുരേഷിനെയും സംഘത്തെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നെട്ടുകാൽത്തറ തുറന്ന ജയിലിലായിരുന്നു സുരേഷ്. അവിടെ നിന്നും പരാളിലിറങ്ങി മുങ്ങുകയായിരുന്നു. പാരിപ്പള്ളി എസ്ഐ നൗഫൽ, എഎസഐ അഖിലേഷ് എസ്സിപിഒ മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞയാളെതാവണംപൊയ്കയിൽ നിന്നും…
Read Moreഉണങ്ങിയ വാഴയിലയിൽ വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവം; സിബിഐ അന്വേഷിക്കണം ആവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതി
പുനലൂർ: ഏരൂരിലെ ദളിത് ബാലൻ ബിജീഷ് ബാബുവിന്റെ ദുരൂഹമരണത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ പുനലൂർ ആർഡി ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഉണങ്ങിയ വാഴയിലയിൽ കെട്ടിത്തൂക്കിയനിലയിലാണ് മൃതദേഹം കണ്ടതെന്നും അതും പ്രതികളെ രക്ഷിക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.മണി, ബിഎസ്പി സംസ്ഥാന കമ്മിറ്റി അംഗം വിപിൻ പാലോട്, വിപിൻ വെട്ടിക്കവല ഷിജോ, ആർ. മനോഹരൻ, അച്ചൻകോവിൽ അനിൽകുമാർ ചണ്ണപ്പേട്ട, കെ.ശാന്ത, അമ്മിണി പത്തനാപുരം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ടൗണിൽ പ്രകടനവും നടത്തി.
Read More