ചവറ: കാട് പിടിച്ച് കിടന്ന നാലേക്കര്‍ തരിശ് ഭൂമിയിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു കെഎംഎംഎല്‍ കമ്പനി. ആദ്യ ഘട്ടം എന്ന നിലയില്‍ രണ്ടര ഏക്കറില്‍ നെല്ല് വിളയിച്ചെടുക്കാനായി പരമ്പാരഗത രീതിയില്‍ വിത്തിട്ടു. കലപ്പ വെച്ച് നിലം ഉഴുത് മറിച്ച് കര്‍ഷകരുടെ കൂട്ടായ്മയായ കുലശേഖരപുരം പഞ്ചായത്തിലെ കര്‍ഷക സമതി കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ഭൂമി പൂജക്ക് ശേഷം ഉഴുത് മറിച്ച ചാലില്‍ വിത്തിട്ടത്. ഓണാട്ടുകര പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാലാവസ്ഥക്ക് അനുയോജ്യമായ തൊണ്ണൂറ് ദിവസം കൊണ്ട് വിളയുന്ന മൂപ്പ് കുറഞ്ഞിനമായ ഓണം നെല്ലിന്റെ വിത്താണ് വിതച്ചത്. രണ്ടരയേക്കറില്‍ നിന്ന് മൂന്ന് ടണ്‍ വിത്ത് കിട്ടുമെന്നാണ് കണക്കാക്കുന്നത്. നെല്ലിനൊപ്പം പച്ചക്കറിയും വിളയിച്ചെടുക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് സംയോജിത കൃഷി. ഇതോടൊപ്പം അഗ്രോ എക്കോളജിക്കല്‍ രീതിയില്‍ ആണ് കമ്പനി ഗസ്റ്റ് ഹൗസിന് സമീപത്തെ വയലില്‍ കൃഷി…
Read MoreCategory: Kollam
അകലം പാലിച്ച് കോവിഡ് ; പുതിയ രോഗികൾ ഇല്ലാത്ത 12 ദിനങ്ങൾ താണ്ടി കൊല്ലം ജില്ല; ആര്യങ്കാവിൽ പരിശോധന ശക്തമാക്കി
എസ്.ആർ.സുധീർകുമാർ കൊല്ലം: പുതിയ കോവിഡ് ബാധിതർ ഇല്ലാതെ ജില്ല കടന്നു പോയത് തുടർച്ചയായ 12 ദിനങ്ങൾ. ഇത് മാറ്റമില്ലാതെ തുടരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞ് വരുന്നതും ശുഭസൂചനയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളും പ്രവാസികളും കൂട്ടത്തോടെ ജില്ലയിൽ എത്തുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. ഈ ആശങ്കകൾ പൂർണമായും അകന്നിട്ടില്ലെങ്കിലും ഇത്രയും ദിവസം കൊല്ലത്ത് കോവിഡ് എന്ന മഹാമാരി അകലം പാലിച്ചത് തന്നെ അധികാരികളുടെ നിതാന്ത ജാഗ്രതയുടെ ഫലം തന്നെയാണ്. ആര്യങ്കാവ് അതിർത്തിയിൽ ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പോലീസും വനപാലകരും കൈകോർത്ത് ഒപ്പമുണ്ട്. ഇവിടെ രാപകൽ വ്യത്യാസമില്ലാതെയാണ് നിരീക്ഷണം. ഇന്നലെ ജില്ലയിലാകെ ആരോഗ്യ വകുപ്പിലെ 3230 വോളണ്ടിയർമാർ 1213 ടീമുകളായി തിരിഞ്ഞ് 12194 വീടുകൾ…
Read Moreവർക്ക് @ ഹോം കുക്കർവാറ്റ് വ്യാപകം; കൊല്ലത്ത് വ്യാജ മദ്യവില്പന തകൃതി; അധികൃതമായ മദ്യം ലഭിച്ചാൽ വ്യാജമദ്യ ദുരന്ത സാധ്യത കുറയ്ക്കാമെന്ന് എക്സൈസ്
ചാത്തന്നൂർ: അടച്ചു പൂട്ടിയ വിദേശമദ്യവില്പനശാലകളും ബാറുകളും തുറക്കണമെന്ന നിലപാടുമായി എക്സൈസ്. വ്യാജമദ്യദുരന്തഭീഷണിയുടെ ആശങ്കയിലാണ് എക്സൈസ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കൊറോണ ഭീഷണിയെ തുടർന്ന് വിദേശമദ്യശാലകൾ പൂട്ടിയതോടെ വാറ്റ് ചാരായവും വ്യാജ നിർമ്മിത വിദേശമദ്യവും ലഹരി പതയുന്ന അരിഷ്ടവും രഹസ്യമായാണെങ്കിലും വ്യാപകമായി വില്പനയ്ക്കെത്തി. ഇവ ഏത് നിമിഷവും മദ്യദുരന്തം സൃഷ്ടിക്കാമെന്ന അവസ്ഥയിലാണെന്നാണ് എക്സൈസിന്റെ ആശങ്ക. സംസ്ഥാനത്ത് ഏറ്റവുമധികം വില്പന നടക്കുന്നത് കൊല്ലം ജില്ലയിലാണെന്ന് എക്സൈസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രഫഷണൽ വാറ്റ് ചാരായ നിർമ്മാണത്തിനും വ്യാജ വിദേശമദ്യ നിർമ്മാണത്തിനും പുറമേ വാറ്റ് @ ഹോം എന്ന പേരിലറിയപ്പെടുന്ന വീടുകളിലെ പ്രഷർകുക്കർ വാറ്റും വലിയ തോതിലുണ്ട്. വാറ്റ്@ ഹോം കാരെ പിടികൂടുക അസാധ്യമായ ദൗത്യമാണ്. അധികൃതമായ മദ്യം ലഭിച്ചാൽ വാറ്റിനും വ്യാജ വിദേശമദ്യ നിർമ്മാണത്തിനും ഒരു പരിധി വരെ തടയിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്. വ്യാജമദ്യവും വാറ്റുചാരായവും അരിഷ്ടവും പിടികൂടുന്നെങ്കിലും പൂർണമായി…
Read Moreമാലിദ്വീപിൽ നിന്ന് കൊല്ലത്തെത്തിയ 33 പേർ നിരീക്ഷണ കേന്ദ്രത്തിൽ; ആര്യങ്കാവിൽ പരിശോധന കർശനം
കൊല്ലം: മാലിദ്വീപിൽ നിന്ന് കൊല്ലത്തെത്തിയ 33 പേരെ വിവിധ നിരീ ക്ഷണ കേന്ദ്രത്തിലാക്കി. എത്തിയവരിൽ മൂന്നു സ്ത്രീകൾ ഗർഭിണിക ളാണ്.കരുനാഗപ്പള്ളി, മടവൂർ, പട്ടാഴി സ്വദേശികളായ അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. മറ്റുള്ളവരിൽ നാലുപേർ കൊട്ടാരക്കരയിലേക്കു വിട്ടു.ഇവരിൽ രണ്ടു പേർ സ്ത്രീകളാണ്. മറ്റുള്ള 26 പേരെ നഗരത്തിൽ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ബഹ്റിനിൽ നിന്നെത്തിയ 11 പേർ നിരീക്ഷണത്തിലാണ്. ജില്ലയിലെത്തുന്ന പ്രവാസികളെ സ്വീക രിക്കാൻ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. ഇന്നലെ സന്ധ്യയോടെ ചെന്നൈയിൽ നിന്നെത്തിയ പത്തു പേരെ കൊ ട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഇവരിൽ ചിലർ റെഡ് സോൺ മേഖലയിൽ നിന്നെത്തിയവരാണ്. അന്യസംസ്ഥാന ങ്ങളിൽ നിന്ന് നിരവധി പേരാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴി വരുന്നത്. പാസില്ലാത്തവരെ കടത്തിവിടേണ്ട എന്ന കർശന നിർദ്ദേശം വന്ന തോ ടെ പരിശോധന കൂടുതൽ ശക്തതമാക്കിയിരിക്കുകയാണ്. ഇന്നലെ 88 പേരാണ് അതിർത്തി…
Read Moreകൊല്ലത്ത് ബഹ്റിനിൽ നിന്നെത്തിയ 11 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി; ഒരാഴ്ച സർക്കാർ നിരീക്ഷണത്തിൽ
കൊല്ലം: ബഹ്റിനിൽ നിന്നെത്തിയ ജില്ലയിലെ 11 പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലാക്കി. രാത്രിയിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ പ്രത്യേക വാഹനത്തിൽ പുലർച്ചെയോടെയാണ് കൊല്ലത്തെത്തിച്ചത്.പ്രത്യേകം സജ്ജമാക്കിയ നഗരത്തിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇവരെ പാർപ്പിക്കുന്നത്. ഒരാഴ്ച സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ ശേഷം ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.ഇവരോടൊപ്പമെത്തിയ മറ്റൊരാളെ അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വിമാനങ്ങളിലായി ജില്ലയിലുള്ള 19 പേർ എത്തുമെന്നാണ് ഡിഎംഒയ്ക്ക് ലഭിച്ച വിവരം. എത്തിയപ്രവാസികളാർക്കും തന്നെ കോവിഡ് ബാധയില്ലാത്തത് ആശ്വാസം പകരുന്നു. ജില്ലയിൽ നിലവിൽ മൂന്നു കോവിഡ് രോഗികളാണുള്ളത്.ഇവർ ഉടൻ തന്നെ ആശുപത്രി വിടും.കഴിഞ്ഞ ഒമ്പത് ദിവസമായി ജില്ലയിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്ല. ഇന്നലെ വരെ 20091 പേരാണ് ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയത്. 1341 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 34 എണ്ണത്തിന്റെ ഫലം…
Read Moreതെങ്കാശിയിൽ രോഗികളുടെ എണ്ണം അമ്പതു കവിഞ്ഞു; താൽക്കാലിക ചെക്ക് പോസ്റ്റുകൾ നിർമിച്ച് കനത്ത ജാഗ്രതയിൽ അതിർത്തി
തെങ്കാശി: ജില്ലയിലെ കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലയായ തമിഴ്നാട്ടിലെ തെങ്കാശിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 50 കവിഞ്ഞു. ബുധനാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 51 ആണ്. ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ളത് പുളിയങ്കുടിയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നത് കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കേരളത്തിനോട് ചേര്‍ന്ന് കിടുക്കുന്ന ജില്ലയായ തെങ്കാശിയില്‍ രോഗികളുടെ എണ്ണം കൂടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക കൊല്ലം ജില്ലയേയും അതിര്‍ത്തി ഗ്രാമങ്ങളെയുമാണ്. പുളിയങ്കുടിയില്‍ നിന്നുമാണ് കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നും നാരങ്ങയും, വിവിധ പഴ വര്‍ഗങ്ങളും ധാരാളമായി എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജില്ല ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം തമിഴനാട്ടില്‍ നിന്നും മുട്ടയുമായി കോട്ടയത്ത് എത്തിയ ലോറി ഡ്രൈവര്‍ക്ക് തമിഴ്നാട്ടിലെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമാനമായി ആര്യങ്കാവ് വഴിയും ധാരാളം ലോറികള്‍…
Read Moreകൊട്ടാരക്കരയിൽ വീടിനുള്ളിൽ കയറി തെരുവ് നായയുടെ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു;പട്ടിയെ തല്ലിക്കൊന്നു നാട്ടുകാർ
കൊട്ടാരക്കര: തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. നഗരസഭയുടെ ഒന്നാം ഡിവിഷനും അതിനോട് ചേർന്ന അവണൂർ ഭാഗത്തുമാണ് കഴിഞ്ഞദിവസം രാവിലെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. അഞ്ചു പേർക്കും മറ്റു നായകൾക്കും കടിയേറ്റു. രാവിലെ ആറോടെ അവണൂർ നിസാർ മൻസിൽ ഷൈലയെ വീടിനുള്ളിൽ കയറിയാണ് നായ കടിച്ചത്. തുടർന്ന് അവണൂർ ജംഗ്ഷന് സമീപം ജി .എസ് ഭവനിൽ ഗോപിനാഥൻപിള്ള, പെരുമ്പുറത്തുവീട്ടിൽ ജാനമ്മ, തെക്കേ ചെറുവാഴോട്ടു വീട്ടിൽ ഭാസ്കരൻപിള്ള, സലിം മനസിൽ ഷീന എന്നിവർക്കും നായയുടെ കടിയേറ്റു . പേ പിടിച്ച തെരുവ് നായ നാട്ടിലിറങ്ങി എന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടരെ തുടരെ ആളുകൾക്ക് കടിയേറ്റതോടെ നാട്ടുകാർ നായയെ തല്ലിക്കൊന്നു. മറ്റ് തെരുവ് നായകൾക്കും പേ വിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് നാട്ടിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. കടിയേറ്റവർക്കു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്.…
Read Moreവിവാഹമോചനം നേടിയവർ നാല് വർഷത്തിനുശേഷം വീണ്ടും ഒന്നിച്ചു; എതിർപ്പുമായി ഇരുവരുടേയും കുടുംബക്കാർ; ചവറയിൽ നടന്ന സംഭവ കഥയിങ്ങനെ…
ചവറ : നാല് വർഷത്തിന് മുമ്പ് വിവാഹമോചനം നേടിയവർ നാടകീയമായി വീണ്ടും ഒന്നിച്ചു. നീണ്ടകര സ്വദേശികളായ 35 കാരിയും 40 കാരനുമാണ് വീണ്ടും പ്രണയസാഫല്യത്തിന് കോടതി മുഖാന്തരം ഒന്നായി തീർന്നത്. ചവറ കുടുംബകോടതിയിലാണ് നാടകീയമായ രംഗങ്ങൾക്ക് തിരശീല വീണത്. ഇതിനിടയില്‍ ഇവര്‍ വീണ്ടും സ്നേഹിച്ച് ഒന്നിച്ച് താമസിക്കാന്‍ ശ്രമിച്ചങ്കിലും രണ്ട് വീട്ടുകാരുടെയും എതിര്‍പ്പ് തടസമായി. ദിവസങ്ങൾക്ക് മുമ്പ് തന്റെ ഭർത്താവിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബധിര-മൂക യുവതി വീട്ടിൽ ബഹളം ഉണ്ടാക്കി. ഇതിനെ തുടർന്ന് യുവതിയുടെ കൈകൾക്ക് പരിക്കേറ്റിരുന്നു. ചികിത്സയുടെ ഭാഗമായി യുവതിയെ ചവറ തെക്കുംഭാഗത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവതി ആശുപത്രിയിൽ നിന്നും മുങ്ങിയതിനെ തുടർന്ന് സംഭവം പോലീസിൽ എത്തി. ചവറ തെക്കുംഭാഗം സി ഐ രാജേഷ് കുമാർ അന്വേഷണം നടത്തിവന്നപ്പോഴാണ് യുവതി ബന്ധം വേർപ്പെടുത്തിയ ഭർത്താവിനോടൊപ്പം പോയ വിവരം അറിയുന്നത്. തുടർന്ന് യുവതിയെയും യുവാവിനെയും…
Read Moreസുചിത്ര കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി; മൃതദേഹം വെട്ടിമുറിയ്ക്കുവാൻ ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ പോലീസ്
കൊട്ടിയം: പാലക്കാട് മണലിയിലുള്ള വാടക വീട്ടിൽ വച്ച് ബ്യൂട്ടീഷ്യൻ ട്രെയിനറായ മുഖത്തല സ്വദേശി സുചിത്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതിയെ കൊല്ലത്തു കൊണ്ടുവന്ന് തെളിവെടുപ്പു തുടങ്ങി. മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിമിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്ര (42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോഴിക്കോട് പേരാമ്പ്ര ചങ്ങരാത്ത് സ്വദേശി പ്രശാന്തിനെയാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങിയത്. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം കൊല്ലം ബൈപാസ് റോഡിൽ കല്ലുംതാഴം ജംഗ്ഷന് പടിഞ്ഞാറുവശം എത്തിച്ച് തെളിവെടുത്തു. കൊല്ലത്തെ ബ്യൂട്ടീഷ്യൻ അക്കാദമിയിൽ നിന്നും മാർച്ച് 17ന് വൈകുന്നേരം അഞ്ചോടെ ഓട്ടോയിൽ കല്ലുംതാഴം ബൈപാസ് റോഡിലെത്തിയ സുചിത്രയെ കാറിൽ കയറ്റി കൊണ്ടുപോയ സ്ഥലം പ്രതി പ്രശാന്ത്…
Read Moreകോവിഡ് കേസുകൾ പുതിയതായില്ല; കൊല്ലത്തെ പഞ്ചായത്തുകളിലെ അധിക നിയന്ത്രണങ്ങൾ ഒഴിവാക്കി
കൊല്ലം: കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും നിലനിന്ന അധിക നിയന്ത്രണം ഒഴിവാക്കി.നാലു ദിവസമായി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്. ശാസ്താംകോട്ട, ഓച്ചിറ ,കല്ലുവാതുക്കൽ, നെടുമ്പന, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ കൂടാതെ കരുനാഗപ്പള്ളി നഗരസഭയിലെ ചില ഡിവിഷനുകളിലും നിലനിന്ന അധിക നിയന്ത്രണത്തിനാണ് അയവ് വരുത്തിയത്. അതേ സമയം ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളിലെ നിയന്ത്രണം കർശനമായി തുടരും. കുളത്തുപ്പുഴ, ആര്യങ്കാവ്, ചാത്തന്നൂർ മേഖലകളിൽ നിയന്ത്രണങ്ങൾ ഉപാധി കളോടെ അനുവദിച്ചിട്ടുണ്ട്. കൂട്ടംകൂടുന്നതിന് കർശന വിലക്കുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കണം.ഇന്നലെ 526 പേരാണ് ജില്ലയിൽ ഗാർഹിക നിരീക്ഷണം പൂർത്തിയാക്കിയത്. കോവിഡ് ബാധിതരുടെ എണ്ണം മൂന്നാണ്.
Read More