കരുനാഗപ്പള്ളി: ചിറ്റുംമൂല റെയിൽവേ ഗേറ്റിനു സമീപം റെയിൽവേയുടെ ഇലക്ട്രിക് ലൈൻ പൊട്ടിവീണ് തീ പിടിച്ചു. ഇതേത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിമരം ഒടിഞ്ഞു വീണതിനെത്തുടർന്ന് വലിയ ശബ്ദത്തോടെ ലൈൻ പൊട്ടി മാറുകയും തീപിടിക്കുകയുമായിരുന്നു. ഇന്നലെ രാത്രി ഒൻപതോടെ ചിറ്റുമൂല ലെവൽ ക്രോസിന് വടക്കുവശം തഴവ ,കടത്തൂർ വിളയിൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇതോടെ തിരുവനന്തപുരത്ത് നിന്നും ഡെൽഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിൽ പിടിച്ചിട്ടു. കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചു മാറ്റി. രാജധാനി എക്സ്പ്രസിൽ മുന്നൂറിലധികം യാത്രക്കാരും ഉണ്ടായിരുന്നു. രാത്രി വൈകിയും റെയിൽവേ എൻജിനിയറിംങ് സംഘമെത്തി ലൈൻ പുനസ്ഥാപിക്കാനുള്ള ജോലികൾ പൂർത്തിയാക്കി 10.30 ഓടെ ഒരു ട്രാക്കിൽ കൂടി ട്രയിൻ കടത്തിവിട്ടു. മറ്റേ ട്രാക്കിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികളും പൂർത്തിയായി.
Read MoreCategory: Kollam
മാസ്ക് ധരിച്ച് അകലം പാലിച്ച് ജനക്കൂട്ടം; പാലക്കാടൻ കള്ളുകൾ വന്നു തുടങ്ങി; കൊല്ലം ജില്ലയിൽ ഇന്നു മുതൽ കൂടുതൽ ഷാപ്പുകൾ തുറക്കും
കൊല്ലം: ജില്ലയിൽ ഇന്നു മുതൽ കൂടുതൽ കള്ളുഷാപ്പുകൾ പ്രവർത്തിച്ചു തുടങ്ങും.ഇന്നലെ 13 ഷാപ്പുകളാണ് തുറന്നത്.പാലക്കാട്ടുനിന്നുള്ള കള്ളിന്റെ വരവ് തുടങ്ങിയതോടെയാണ് ഷാപ്പുകൾ തുറന്നത്. ഇന്നലെ 1200 ലിറ്ററോളം കള്ളെത്തിയിരുന്നു. ഒന്നരലിറ്റർ വീതമാണ് വില്പന. ഒരു മണിക്കൂറിനുളളിൽ തന്നെ കള്ള് തീരുകയും ഷാപ്പുകൾ അടയ്ക്കുകയുമായിരുന്നു. ഇന്ന് കൂടുതൽ പേർക്ക് പെർമിറ്റ് ലഭിക്കും.കരുനാഗപ്പള്ളി റെയ്ഞ്ചിൽ 15 ഷാപ്പുകളാണ് പെർമിറ്റിന് അപേക്ഷിച്ചിട്ടുള്ളത്. അവരിൽ മിക്കവർക്കും ഇന്ന് പെർമിറ്റ് കിട്ടും. അതോടെജില്ലയിലേക്ക് കൊണ്ടുവരുന്ന കള്ളിന്റെ അളവും കുടും. അതിർത്തിയിലെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരുന്ന കള്ള് എക്സൈസ് സർക്കിൾ ഓഫീസുകളിൽ സാമ്പിൾ പരിശോധന നടത്തിയ ശേഷമെ ഷാപ്പുകളിലെത്തിക്കുകയുള്ളു. ഇന്ന് കൂടുതൽ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിനാൽ എക്സൈസ് സംഘം കർശന നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിച്ച് ലോക്ക് ഡൗൺ നിയന്ത്രണം പാലിച്ചാണ് ആവശ്യക്കാർ എത്തുന്നത്. ജില്ലയിൽ ലൈസൻസുള്ള 32 ഷാപ്പുകൾക്കും പെർമിറ്റ് ലഭിക്കുന്നതോടെ പാലക്കാട്ടു നിന്ന് ജില്ലയിൽ വൻതോതിൽ…
Read Moreലോക്ക് ഡൗണിൽ കുട്ടികൾക്കും യുവാക്കൾക്കുമായി വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
പുനലൂർ: കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽക്കുന്നതിനായി കഞ്ചാവ് പൊതികളിൽ സൂക്ഷിച്ചു കച്ചവടം നടത്താൻ ശ്രമിച്ച വികലാംഗനായ യുവാവ് പോലീസിന്റെ പിടിയിൽ. പുനലൂർ ഐക്കരക്കോണം താഴെകടവാതുക്കൽ സ്വദേശി രാഹുൽ (24) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറെ നാളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അപകടത്തിൽ വലതു കൈപ്പത്തി നഷ്ടപ്പെട്ട ഇയാൾ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് കഞ്ചാവ് നൽകുന്നതായി പരാതി ഉണ്ടായിരുന്നു. ഇയാളിൽ നിന്നും പത്ത് പൊതി കഞ്ചാവ് ഇയാളുടെ കൈയിൽ നിന്നും പിടിച്ചെടുത്തു. പുനലൂർ ഡിവൈഎസ്പി അനിൽ ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ സ്റ്റേഷനിലെ എസ്ഐമാരായ രവി, ഗോപകുമാർ, എഎസ്ഐ മാരായ രാജൻ, ബിനീഷ് പാപ്പച്ചൻ, സിപിഒമാരായ ജിജോ, ശബരീഷ്, രജിത്, അഭിലാഷ് എന്നിവർ ചേർന്ന സംഘം ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് മാഫിയക്കെതിരെ…
Read Moreകോവിഡ് മുക്തം, പക്ഷേ കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലുള്ളവർ കൂടുന്നു
കൊല്ലം: ജില്ല കോവിഡ് വിമുക്തമായെങ്കിലും നിരീക്ഷണത്തിൽ പോകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ ഇന്നലെ ആശുപത്രി വിട്ടതോടെയാണ് കൊല്ലം കോവിഡ് വി മുക്ത ജില്ലയായത്. ഇന്നലെ ലക്ഷദ്വീപിൽ നിന്നെത്തിയ അഞ്ചു പേരും പുലർച്ചയോടെ ജിദ്ദയിൽ നിന്നെത്തിയ 14 പേരും നഗരത്തിലെ നിരീക്ഷണ കേ ന്ദ്രത്തിലാണ്. ഡൽഹിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്ത് ട്രെയിനിൽ എത്തിയവരിൽ കുട്ടികൾ ഉൾപ്പടെ 74 പേർ കൊല്ലം ജില്ലയിലുള്ളവരാണ്.ഇവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയിട്ടുണ്ട്. ഇവർക്കാർക്കും കോവിഡ് ബാധയുടെ ലക്ഷണങ്ങളില്ല. 290 ഓളം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അന്യസംസ്ഥാനത്തു നിന്നുള്ളവരും പ്രവാസികളുടെ വരവും കൂടിയതോടെയാണ് നിരീക്ഷണ കേന്ദ്രത്തിൽ പോകുന്നവരുടെ എണ്ണം വർധിക്കുന്നത്. ഇന്നലെ പുനലൂർവിളക്കുവട്ടത്ത് നിരീക്ഷണത്തിലായിരുന്ന ആറംഗ സംഘം കർണാടകയിലേക്ക് മുങ്ങാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇവരെ വീണ്ടും ക്വാറന്റൈയിനിലാക്കി.
Read Moreകുന്നത്തൂരിൽ നിന്ന് ഉഷയുടെ വിളിയെത്തി; ഇരുവൃക്കകളും തകരാറിലായ ജയന് ഉമ്മൻചാണ്ടിയുടെ കൈത്താങ്ങ്
കുന്നത്തൂർ: അപ്രതീക്ഷിതമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോണിലേക്ക് ഉഷയുടെ വിളിയെത്തിയത്. വിവരം അന്വേഷിച്ച അദ്ദേഹത്തോട് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഭർത്താവ് ജയന്റെ ജീവൻ നിലനിർത്താൻ ഉപകരിച്ചിരുന്ന മരുന്നുകൾ തീർന്നിരിക്കുന്നു. എത്രയും വേഗം മരുന്ന് വേണം. അവസ്ഥ വളരെ മോശമാണ്. വ്യക്കരോഗത്തിനൊപ്പം ഷുഗർ ബാധിച്ച് ഇരു കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിലെ അവസ്ഥയും വളരെ ദയനീയം. വേണ്ടതെല്ലാം ഉടനെ ഏർപ്പാടാക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ മറുപടിയിൽ ഉഷ ആശ്വാസം കൊണ്ടു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ശാസ്താംകോട്ട സുധീർ ഉഷയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ വില കൂടിയ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകുകയും ചെയ്തു. ഇതിനൊപ്പം ഭക്ഷ്യധാന്യ കിറ്റുകളും കൈമാറി. ശൂരനാട് വടക്ക് തെക്കേമുറി ഉഷസിൽ…
Read Moreകൊല്ലം ജില്ലയ്ക്ക് ആശ്വാസം; രണ്ടാഴ്ചയായി പുതിയ കോവിഡ് കേസില്ല; കശുവണ്ടി ഫാക്ടറികൾ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങി
രാജീവ്.ഡി പരിമണം കൊല്ലം: ജില്ലയിൽ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെയാണ് ജനജീവിതം സാധാരണ നിലയിലേക്ക്. രണ്ടാഴ്ചയായി ജില്ലയിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തതും ആശ്വാസം പകരുന്നു. നിലവിൽ മൂന്ന് പോസിറ്റീവ് കേസുകളാണുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഇന്നലെ രോഗമുക്തി നേടി. ഇനി രണ്ടു പേർ മാത്രം. അവർ ആശുപത്രിവിടുന്നതോടെ ജില്ല കോവിഡ് മുക്തമാകും. ഇന്നു മുതൽ ജില്ലയിൽ കാപെക്സിൻ്റെ കീഴിലുള്ള പത്ത് കശുവണ്ടി ഫാക്ടറികളും പ്രവർത്തിച്ചു തുടങ്ങുകയാണ്. സർക്കാരിൻ്റെ മാർഗനിർദ്ദേശമനുസരിച്ചാണ് പ്രവർത്തനം.ലോക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികളും ഇന്നു മുതൽ ആരംഭിച്ചു. ജില്ലയിലെ അഞ്ച് ആർ ടി ഒ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ നടപടി തുടങ്ങി. ലോക് ഡൗൺ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണ് പ്രവർത്തനം. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ കൂടുതൽ ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി.നഗര പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും ജനജീവിതം സാധാരണ നിലയിലാണ്.വാഹനങ്ങൾക്ക് പാസ് വേണ്ടാതായതോടെ…
Read Moreവേനൽ മഴയിൽ കൊല്ലത്ത് ഡങ്കിപ്പനി ബാധിതർ വർധിക്കുന്നു; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യ വകുപ്പ്
കൊല്ലം: ജില്ലയിൽ ഡങ്കിപനി ബാധിതരുടെ എണ്ണം വർധിക്കുന്നു. 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. കൊല്ലം കോർപറേഷൻ പരിധിയിലെ വാടി, കൈക്കുളങ്ങര ഭാഗങ്ങൾ, ഇടമുളയ്ക്കൽ, ഏരൂർ, പുനലൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി പഞ്ചായത്തുകളിൽ ദ്രുതകർമ സേന രൂപീകരിച്ചു. ജില്ലയിലെ താലൂക്ക് ആശുപത്രി കേന്ദ്രങ്ങളിൽ ഡങ്കിപ്പനി സർവൈലൻസ് ആരംഭിച്ചു.കഴിഞ്ഞ ദിവസം പത്തനാപുരത്ത് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു.
Read Moreപത്തനാപുരം എലിപ്പനി ഭീതിയിൽ; രോഗം പിടിപെട്ടത് മൂന്നു പേർക്ക്; മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് ആരോപണം
പത്തനാപുരം: പ്രദേശം എലിപ്പനി ഭീതിയിൽ. മൂന്നു പേർക്കാണ് രോ ഗം പിടിപെട്ടത്. കൊറോണഭീതിയ്ക്കിടെ പന്ത്രണ്ട്കാരനുള്പ്പെടെ മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ മഴക്കാലപൂര്‍വ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ പാളിയതായും ആരോപണം. പത്തനാപുരം പഞ്ചായത്തിലെ കുണ്ടയത്ത് രണ്ടുപേര്‍ക്കും, പിറവ ന്തൂര് പുന്നലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ മേഖലയിലുള്ളവരും ഭീതിയിലാണ്.വേനല്‍മഴ കൂടി ശക്തമായതോടെ പനി പടരാനുള്ള സാഹചര്യം വര്‍ധിക്കുമെന്നത് ഭീതിയുടെ ആക്കം വര്‍ധിപ്പിക്കുന്നുണ്ട്. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെ മഴ ക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാധിച്ചില്ല എന്ന ആരോപണമാണ് ഇതിനിടെ ശക്തമാകുന്നത്.ലോക്ഡൗണിനെ തുടര്‍ന്ന് വിദ്യാഭ്യാസ,സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അവ ധിയായതിനാല്‍ വിദ്യാര്‍ത്ഥികളിലാണ് രോഗസാധ്യത ഏറെയുള്ള ത്. പടര്‍ന്ന് പിടിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ രോഗബാധ യുണ്ടാകുമെന്നതിനാല് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മീന്‍പിടിക്കുന്നതിന് തോട്ടിലിറങ്ങിയതുവഴിയും, കെട്ടിക്കിടന്ന വെള്ള ത്തില്‍ കളിച്ചതുമാണ് എലിപ്പനിയ്ക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ വ്യക്തമാക്കി. രോഗം…
Read Moreലോക്ക് ഡൗൺവരെ മാലിന്യവാഹിനി; ഇപ്പോൾ തെളിഞ്ഞൊഴുകി പഴയ പ്രൗഡിയിൽ കല്ലടയാർ
അനിൽ പന്തപ്ലാവ് പുനലൂർ: കിഴക്കൻ മേഖലയിലെ മാലിന്യങ്ങൾ മുഴുവൻ വഹിച്ചിരുന്ന കല്ലടയാർ ലോക്ക് ഡൗൺ കാലത്ത് സുന്ദരിയായി. മാലിന്യങ്ങളില്ലാതെ പ്ലാസ്റ്റിക്കുകളില്ലാതെ മനോഹരക്കാഴ്ചയാണ് കല്ലടയാർ ഇന്ന് നമുക്കായി ഒരുക്കുന്നത്. നദിയുടെ അടിത്തട്ടു പോലും ഇപ്പോൾ തെളിഞ്ഞു കാണാം. കഴിഞ്ഞ 45 ദിവസമായി ലോക്ക് ഡൗണായതോടെ മാലിന്യങ്ങൾ കലരാതെ നദി പഴയ കാല പ്രൗഡിയിലേയ്ക്ക് തിരികെ വരികയാണ്. പ്രത്യേകിച്ചും വ്യാപാര സ്ഥാപനങ്ങളും വിവാഹഓഡിറ്റോറിയങ്ങളും അടച്ചിട്ടതോടെ നദിയിൽ മാലിന്യങ്ങളില്ലാതായി. പുനലൂർ നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ വഹിച്ചിരുന്ന കല്ലടയാറിന്റെ മനോഹാരിത കാണാൻ ഇപ്പോൾ ദിവസേന നിരവധിയാളുകൾ എത്തുന്നുണ്ട്. വർഷങ്ങൾക്കു ശേഷമാണ് നദിയിലെ മാലിന്യങ്ങളില്ലാതാകുന്നത്. വിവാഹ ഓഡിറ്റോറിയങ്ങളിൽ നിന്ന് ഭക്ഷണസാധനങ്ങൾ മുതൽ മാംസാവശിഷ്ടങ്ങൾ വരെ കല്ലടയാറ്റിലേയ്ക്കായിരുന്നു ഒഴുക്കിവിട്ടിരുന്നത്. പുനലൂർ തൂക്കുപാലത്തിനു സമീപമെത്തിയാൽ പോലും കല്ലടയാറിന്റെ മനോഹാരിത ദൃശ്യമാകുന്നതാണ്.
Read Moreപാസുകളുമായി ആളുകള്‍ നേരത്തെ എത്തുന്നു; ആര്യങ്കാവിൽ പുലിവാല് പിടിച്ച് അധികൃതര്‍
ആര്യങ്കാവ് : കൊല്ലം ആര്യങ്കാവ് അതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് എത്തുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറിലധികം ആളുകളാണ് ദിനവും ഇതുവഴി അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. പാസുകള്‍ ലഭിച്ചവര്‍ അനുവദിച്ച ദിവസങ്ങള്‍ക്ക് മുമ്പ് എത്തുന്നത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലുരിൽ നിന്നും എത്തിയ 16 അംഗ സംഘത്തില്‍ ഒരാള്‍ക്ക് പാസ് അനുവദിച്ചിരിക്കുന്നത് ബുധനാഴ്ചയാണ്. ഇവരെ കടത്തിവിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഏറെ നേരം ചെക്ക്പോസ്റ്റില്‍ വാക്ക് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് അധികൃതര്‍ മുന്‍കൂട്ടിയുള്ള അനുമതി നിഷേധിച്ചത്. ഹൈക്കോടതി നിര്‍ദേശം ഉള്ളതിനാലാണ് അധികൃതര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതോടെ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സംഘവും നാട്ടിലേക്കുള്ള യാത്ര വൈകിപ്പിച്ചു. ഇവര്‍ക്ക് ആവശ്യമായ താമസ സൗകര്യം, ഭക്ഷണം എന്നിവ അധികൃതര്‍ ഒരുക്കി നല്കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒരുമിച്ചു നാട്ടിലേക്ക്…
Read More