കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ച്ച് വാ​ഹ​ന​ങ്ങ​ളും ക​ട​യും ത​ക​ർ​ന്നു; ഒഴിവായത് വൻ ദുരന്തം

ച​വ​റ: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​യ്ക്കും കേ​ട് പാ​ട് സം​ഭ​വി​ച്ചു.​ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ ത​ട്ടാ​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു നി​ന്നും ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​റി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.​ഏ​ക​ദേ​ശം 60 മീ​റ്റ​റോ​ളം ദൂ​രം പോ​യ ശേ​ഷ​മാ​ണ് ലോ​റി നി​ന്ന​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റും മൂ​ന്ന് സൈ​ക്കി​ളു​ക​ളും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു.​ത​ട്ടാ​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം ഹോ​ട്ട​ൽ ന​ട​ത്തി​വ​രു​ന്ന തി​രു​മ​ല്ല​വാ​രം സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ന്‍റെ സ്കൂ​ട്ട​റും ചാ​യ കു​ടി​ക്കാ​ൻ വ​ന്ന​വ​രു​ടെ സൈ​ക്കി​ളു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്.​ കൂ​ടാ​തെ ചെ​റു​ശേ​രി ഭാ​ഗം സ്വ​ദേ​ശി കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യു​ടെ പെ​ട്ടി​ക്ക​ട​യും ത​ക​ർ​ന്നു.​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വ​രു​ന്ന​ത് ക​ണ്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശെ​ൽ​വ​ത്തി​ന് പ​രി​ക്കേ​റ്റു.

Read More

കോവിഡ് 19 സ്ഥിരീകരിച്ച ചാ​ത്ത​ന്നൂ​ർ, ഓ​ച്ചി​റ മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രു​ന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കൊ​ല്ലം: ജി​ല്ല​യി​ലെ ഹോ​ട്ട്സ്പോ​ട്ട് കേ​ന്ദ്ര​ങ്ങ​ളാ​യ ചാ​ത്ത​ന്നൂ​ർ, കു​ള​ത്തു​പ്പു​ഴ, ഓ​ച്ചി​റ മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്.​വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ചാ​ത്ത​ന്നൂ​രി​ൽ ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ ത​ന്നെ തു​ട​രു​ക​യാ​ണ്. നാ​ലു പേ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​ത്. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ഫ​ലം ഇ​നി​യും വ​രാ​നു​ണ്ട്. ഓ​ച്ചി​റ​യി​ൽ നി​ല​വി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഓ​ച്ചി​റ​യി​ലെ ഹോ​ട്ട് സ്പോ​ട്ട് പ്ര​ഖ്യാ​പ​നം ഒ​ഴി​വാ​ക്കി നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ച്ചി​റ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം ജി​ല്ല​യി​ൽ 20 രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 17 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​നി മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മ​ല​യാ​ളി​ക​ൾ എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും. ​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴാ​യി​ര​ത്തോ​ളം മ​ല​യാ​ളി​ക​ൾ എ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

Read More

കേറിവാടാ മക്കളെ..! പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ൻ കൊ​ല്ല​മൊ​രു​ങ്ങി;​ നി​ല​വി​ൽ 15000 പേ​ർ​ക്ക് കി​ട​ക്ക സൗ​ക​ര്യം

കൊ​ല്ലം: നാ​ളെ മു​ത​ൽ​ജി​ല്ല​യി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​നു ള്ള ​ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി .പ്ര​വാ​സി​ക​ളെ താ​മ​സി​പ്പി​ച്ച് പ​രി​ശോ​ധ​നാ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി പ​തി​ന​യ്യാ​യി​ര​ത്തോ​ളം കി​ട​ക്ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ​യി​ൽ എ​ണ്ണാ​യി​ര​ത്തോ​ളം കി​ട​ക്ക​ൾ ഒ​രാ​ഴ്ച മു​മ്പ്സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ജി​ല്ല​യി​ൽ ഇ​രു​പ​ത്തി​ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​വാ​സി​ക​ളെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ്ര​ത്യേ​കം ത​രം തി​രി​ച്ചാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. 4574 മു​റി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​തി​ൽ 330 എ​ണ്ണം ഒ​രാ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ളാ​ണ്. പ്ര​വാ​സി​ക​ളു​ടെ വ​ര​വി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം.​ കൂ​ടു​ത​ൽ പേ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 300 ഓ​ളം കെ​ട്ടി​ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

ആ​ര്യ​ങ്കാ​വ് ചെ​ക്കുപോ​സ്റ്റ് വ​ഴി മ​ല​യാ​ളി​ക​ളു​ടെ വ​ര​വ് തു​ട​ങ്ങി; മടങ്ങിവരവിനായി രജിസ്റ്റർ ചെയ്തത് ഏഴായിരത്തോളം പേർ

കൊ​ല്ലം: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലേ​ക്കു​ള്ള മ​ല​യാ​ളി​ക​ളു​ടെ വ​ര​വ് തു​ട​ങ്ങി. രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് ആ​ര്യ​ങ്കാ​വ് ചെ​ക്കു പോ​സ്റ്റു​വ​ഴി ആ​ളു​ക​ളെ​ത്തി​യ​ത്. ​പാ​സി​ന്‍റെ പേ​രി​ൽ അ​തി​ർ​ത്തി​ക​ളി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പാ​സ് നി ർ ​ബ ന്ധ​മാ​ക്കി​യ​തി​നാ​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.​ജി​ല്ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​നാ​യി ഏ​ഴാ​യി​ര​ത്തോ​ളം പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ​ഇ​വ​രി​ൽ ആ​യി​ര​ത്തോ​ളം പേ​ർ ഇ​ന്ന് വ​രു​മെ​ന്നാ​ണ് സൂ​ച​ന. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും വ​ള​രെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ഇ​വ​രെ ആ​ര്യ​ങ്കാ​വി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ​മെ​ത്തി​യ​വ​രി​ൽ തേ​വ​ല​ക്ക​ര, പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു.

Read More

കോവിഡ് 19; കൊ​ല്ല​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത് മൂ​ന്നു പേ​ർ; തെങ്കാശിയിൽ രോഗബാധിതർ വർധിക്കുന്നതിൽ ആശങ്കയെന്ന് ജില്ലാ ഭരണകൂടം

കൊ​ല്ലം: ജി​ല്ല​ കോവി​ഡ് മു​ക്തി​യിലേ​ക്ക് നീ​ങ്ങു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 12 പേ​രി​ൽ 9 പേ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ട​തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ ആ​ശ​ങ്ക​ കു​റ​ഞ്ഞ​ത് . ഇ​തു​വ​രെ 19,310 പേ​രാ​ണ് ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ഇ​നി 1778 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​നി​ല​വി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണത്തി​ലു​ള്ള​ത് 19 പേ​രാ​ണ്. അ​തേ സ​മ​യം അ​തി​ർ​ത്തി ജി​ല്ല​യാ​യ തെ​ങ്കാ​ശി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.​ഇ​ന്ന​ലെ മാ​ത്രം ഒ​മ്പ​ത് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Read More

നീട്ടി ഒന്നു കാൽവച്ചാൽ പത്തനംതിട്ട ജില്ലയിൽ, പിന്നെ 14 ദിവസം ക്വാറന്‍റൈനിൽ; കൊല്ലം ജില്ലയുടെ അതിർത്തി ഗ്രാമമായ മാ​ങ്കോ​ട്, പാ​ടം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ ഗ്രാമവാസികൾ

പ​ത്ത​നാ​പു​രം:​ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യാ​യ മാ​ങ്കോ​ട്, പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ല്‍.​ കാ​ര​ണം പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്കാ​ണ്. വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ ക്വാ​റ​ന്‍റൈനി​ല്‍ പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ടു​ത്തു​കാ​ര്‍.​ റോ​ഡി​ന്‍റെ ഒ​രു​വ​ശം കൊല്ലം ജി​ല്ല​യും മ​റു​വ​ശം പ​ത്ത​നം​തി​ട്ട ജി​ല്ല​യു​മാ​ണ്.​ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും മാ​ങ്കോ​ട്, പാ​ടം നി​വാ​സി​ക​ള്‍ ര​ണ്ട് മ​ണ്ഡ​ല​ത്തി​ലാ​ണ്.​ ഇ​വി​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര്‍ പ​ഞ്ചാ​യ​ത്താ​സ്ഥാ​ന​മാ​യ ക​ല​ഞ്ഞൂ​രോ,റേ​ഷ​ന്‍​ക​ട​ക​ളി​ലോ പോ​ക​ണ​മെ​ങ്കി​ല്‍ പോ​ലും ജി​ല്ല​യി​ല്‍ ക​ട​ക്കാ​തെ പ​റ്റി​ല്ല.​ ഇ​തി​നി​ട​യി​ല്‍ ജി​ല്ലാ അ​തി​ര്‍​ത്തി മാ​റി​ക്ക​യ​റി​യ​തി​ന് യു​വാ​വി​ന് പോ​ലീ​സി​ന്‍റെ പി​ഴ​യും കി​ട്ടി. ​പാ​ട​ത്തു​ള്ള വീ​ട്ടി​ല്‍ നി​ന്നും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വി​നാ​ണ് പി​ഴ​യീ​ടാ​ക്കേ​ണ്ടി വ​ന്ന​ത്.​ ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വാ​വി​ന്‍റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലാ​ണ് വീ​ടെ​ന്ന് ക​ണ്ട​തോ​ടെ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​നും തു​നി​ഞ്ഞു.​ ഇ​തോ​ടെ വെ​ട്ടി​ലാ​യ യു​വാ​വ് വ​സ്തു​ത​ക​ള്‍ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി പി​ഴ​യൊ​ടു​ക്കി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ജി​ല്ലാ അ​തി​ര്‍​ത്തി​യി​ലെ ചെ​റു​വ​ഴി​ക​ള്‍ കൂ​ടി…

Read More

പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യായി കൃ​ഷി​യി​ൽ പ​ഴ​മ കൈ​വി​ടാ​തെ ഓ​മ​ന​ക്കു​ട്ടനും കുടുംബവും

വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ ച​വ​റ: കൃ​ഷി​യി​ൽ പ​ഴ​മ കൈ​വി​ടാ​തെ ക​ർ​ഷ​ക​ൻ ഓ​മ​ന​ക്കു​ട്ട​നും കു​ടും​ബ​വും പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​കു​ന്നു. രാ​സ​വ​ളം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി ച​വ​റ അ​തു​ല്യ നി​വാ​സി​ല്‍ ഓ​മ​ന​ക്കു​ട്ട​നും കു​ടും​ബ​വു​മാ​ണ് കൃ​ഷി​യി​ൽ പ​ഴ​മ കൈ​വി​ടാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ക​രി​യി​ല​യും ചെ​ളി​യും മാ​ത്രം വ​ള​മാ​ക്കി​യാ​ണ് ഇ​ദ്ദേ​ഹം ഇ​ന്നും കൃ​ഷി ചെ​യ്യു​ന്ന​ത്. സ​മീ​പ​ത്തെ കു​ളം വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ച്ചാ​ണ് ചെ​ളി ക​ണ്ടെ​ത്തു​ന്ന​ത്. വീ​ട്ടി​ല്‍ ല​ഭ്യ​മാ​കു​ന്ന ക​രി​യി​ല​ക​ള്‍ വ​ള​മാ​യി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചാ​ലു​ക​ള്‍ തീ​ര്‍​ത്ത് അ​വ​യി​ല്‍ ക​രി​യി​ല​യി​ട്ട​തി​നു​ശേ​ഷം ചെ​ളി​യും മ​ണ്ണും, ഡോ​ളോ മൈ​റ്റും ഇ​ട്ട് മൂ​ടു​ന്നു. തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച്ച ന​ന​ച്ച് കൊ​ടു​ത്ത​തി​ന് ശേ​ഷം വി​ത്തോ ചെ​ടി​യോ ന​ട്ടാ​ല്‍ പി​ന്നെ വെ​ള്ളം ഒ​ഴി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല​ന്ന് ഓ​മ​ന​ക്കു​ട്ട​ന്‍ പ​റ​യു​ന്നു. വെ​ള്ളം ഇ​ല്ലാ​യെ​ങ്കി​ലും കൃ​ഷി വ​ള​രു​ക​യും ചെ​യ്യു​ന്നു. ക​രി​യി​ല​ക​ള്‍ പൊ​ടി​ഞ്ഞ് വ​ള​മാ​യി മാ​റു​ന്ന​തി​നാ​ല്‍ രാ​സ​വ​ള​ത്തി​ന്‍റെ ആ​വ​ശ്യം അ​ല്‍​പ്പം പോ​ലും വേ​ണ്ടി വ​രു​ന്നി​ല്ല. കൃ​ഷി ഈ ​രീ​തി​യി​ൽ ചെ​യ്താ​ല്‍ കീ​ട​ങ്ങ​ൾ വി​ത്തു​ക​ളെ ന​ശി​പ്പി​ക്കി​ല്ലെ​ന്ന്…

Read More

ചാ​ത്ത​ന്നൂ​രും കു​ള​ത്തൂപ്പു​ഴ​യി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രു​ന്നു; കൊ​ല്ല​ത്ത് ര​ണ്ട് ദി​വ​സ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളി​ല്ല

കൊ​ല്ലം: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സം പ​ക​രു​ന്നു.​റെ​ഡ് സ്പോ​ട്ടി​ന്‍റെ വ​ക്കി​ലെ​ത്തി​യ ജി​ല്ല ഓ​റ​ഞ്ച് സോ​ണി​ലാ​ണ് നി​ല​വി​ൽ.​ജി​ല്ല​യി​ൽ 15 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ രോ​ഗ​മു​ക്ത​രാ​യി.​ചാ​ത്ത​ന്നൂ​രി​ൽ സ​മ്പ​ർ​ക്ക പ​ട്ടി​ക പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ ആ​ശാവ​ർ​ക്ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.​ മ​റ്റു​ള്ള​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ പേ​രു​ടെ​യും സ്ര​വം​ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു.​ഇ​നി കു​റ​ച്ചു പേ​രു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. സ​മൂ​ഹ വ്യാ​പ​ന​മി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും. ചാ​ത്ത​ന്നൂ​ർ, കു​ള​ത്തു​പ്പു​ഴ, ഓ​ച്ചി​റ മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്. നാ​ല് കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ണ്ടാ​യു​ന്ന ചാ​ത്ത​ന്നൂ​രി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ചാ​ത്ത​ന്നൂ​ർ, ചി​റ​ക്ക​ര ,ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ആ​ന്ധ്ര​പ്ര​ദേ​ശു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ…

Read More

കൊ​ല്ലം അ​തീ​വ ജാ​ഗ്ര​ത​യി​ൽ; കോവിഡ് ബാധിതർ 15 പേർ; റെ​ഡ് സ്പോ​ട്ട് ആ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു.​ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്കാ​ണ് കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ നാ​ലു​പേ​ർ ചാ​ത്ത​ന്നൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്. ചാ​ത്ത​ന്നൂ​രി​ൽ ട്രി​പ്പിൾ ലോ​ക്ക് ഡൗൺ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യേ​റെ​യെ​ന്ന​തും ആ​ശ​ങ്ക പ​ര​ത്തു​ന്നു. കോവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജി​ല്ല റെ​ഡ് സ്പോ​ട്ട് ആ​ക്കി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ 15 കോ​വി​ഡ് ബാ​ധി​ത​രു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വരുടെ ​സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ആ​ളു​ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.​കു​ള​ത്തൂപ്പു​ഴ​യും ചാ​ത്ത​ന്നൂ​രും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ജി​ല്ല​യി​ൽ പു​തി​യ കോവി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത ക​ല്ലു​വാ​തു​ക്ക​ലി​ലും ഓ​ച്ചി​റ​യി​ലും ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1551 സാ​മ്പി​ളു​ക​ളി​ൽ 53 പേ​രു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്.…

Read More

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സ്: ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്; പ്ര​തിയുടെ ഭാര്യ കൊല്ലപ്പെട്ട സുചിത്രയുടെ ബന്ധു;​ ആ​ശ​ങ്ക​യൊ​ഴി​യാ​തെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ

കൊ​ല്ലം :മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി പാ​ല​ക്കാ​ട്ട് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​പാ​ല​ക്കാ​ട് കോ​ങ്ങാ​ട് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​ശാ​ന്തി​നെ​യാ​ണ് റി​മാ​ൻഡ് ചെ​യ്ത​ത്.​മു​ഖ​ത്ത​ല ശ്രീ ​വി​ഹാ​റി​ൽ ശി​വ​ദാ​സ​ൻ പി​ള്ള​യു​ടെ മ​ക​ൾ സു​ചി​ത്ര പി​ള്ള​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​ പ്ര​ശാ​ന്തി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് എ​സി പി ​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ മാ​ത്ര​മെ വ്യ​ക്ത​ത വ​രി​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​പ്ര​ശാ​ന്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ ച​തു​പ്പി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. കൈ​ക​ൾ മു​ന്നോ​ട്ട് കൂ​ട്ടി കെ​ട്ടി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു.​കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ളും ക​ണ്ടി​രു​ന്നു. ഏ​ക​ദേ​ശം ര​ണ്ട​ര​യ​ടി താ​ഴ്ച​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.​ പ്ര​ശാ​ന്ത് ത​നി​ച്ചാ​ണോ കൊ​ലന​ട​ത്തി കു​ഴി​ച്ചു​മൂ​ടി​യതെ​ന്നും ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.​ഇ​യാ​ൾ താ​മ​സി​ക്കു​ന്ന…

Read More