ലോക്ക് ഡൗണിൽ വാടക നൽകാൻ കഴിയാത്ത തിന്‍റെ പേരിൽ ഇറക്കിവിട്ടു; അന്വേഷിക്കാനെത്തിയ ത​ഹ​സീ​ല്‍​ദാ​രെ​യും സം​ഘ​ത്തെ​യും തടഞ്ഞ് നാലംഗ സംഘം; ഒടുവിൽ‌….

പ​ന്മ​ന: വാ​ട​ക കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ക​രു​നാ​ഗ​പ്പ​ള​ളി​യി​ലെ പു​ത്ത​ന്‍ തെ​രു​വി​ല്‍ നി​ന്നും ഇ​റ​ക്കി വി​ട്ട കു​ടും​ബ​ത്തി​ന് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​നെ​ത്തി​യ ത​ഹ​സി​ൽ​ദാ​രെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞ നാ​ല് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.​ ഇ​തി​ല്‍ ര​ണ്ട് പേ​രെ ച​വ​റ പോ​ലീ​സ് സി​ഐ നി​സാ​മു​ദീ​ന്‍, എ​സ്ഐ ​സു​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​ പ​ന്മ​ന നെ​റ്റി​യാ​ട് അ​യ​ണി​ക്കാ​ട്ട് വീ​ട്ടി​ല്‍ നി​സാ​ര്‍, ക​മ​ര്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷി​യാ​സ് വി​ല്ല​യി​ല്‍ ഷി​യാ​സ്, മു​ള​ന്താ​ന​ത്ത് വീ​ട്ടി​ല്‍ സോ​മ​ന്‍ എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്.​ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. വ​ര്‍​ക്ക​ല ഇ​ട​വ സ്വ​ദേ​ശി സു​ധീ​ര്‍ വാ​ഹി​ദ്, ഭാ​ര്യ സു​നി​ജ ഇ​വ​രു​ടെ നാ​ല് പെ​ണ്‍​മ​ക്ക​ള്‍ അ​ട​ങ്ങി​യ കു​ടും​ബ​ത്തെ പു​ത്ത​ന്‍തെ​രു​വി​ലു​ള​ള വീ​ട്ടു​ട​മ​സ്ഥ​ന്‍ ഇ​റ​ക്കി വി​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ഭ​യം തേ​ടി. വി​വ​രം അ​റി​ഞ്ഞ ക​രു​നാ​ഗ​പ്പ​ള​ളി ത​ഹ​സീ​ല്‍ ദാ​ര്‍ സ​ജി​താ ബീ​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ സി​ദ്ധി​ഖ്,…

Read More

പട്ടിണിയും ദുരിതവും മാത്രം; വി​ര​മി​ച്ച് ഒ​രു വ​ർ​ഷ​മാ​യി​ട്ടും ആ​നു​കൂല്യം കി​ട്ടാ​തെ ​ സ്പിന്നിംഗ് മില്ല് തൊ​ഴി​ലാ​ളി​ക​ൾ; കോവിഡ് കാലത്തെ ദുരിതങ്ങൾ പങ്കുവച്ച് തൊഴിലാളി കുടുംബങ്ങൾ

ചാ​ത്ത​ന്നൂ​ർ: വി​ര​മി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​മാ​യി. 32 വ​ർ​ഷം പ​ഞ്ഞി​യു​ടെ പൊ​ടി​ ശ്വ​സി​ച്ച് രോ​ഗി​യാ​യ​താ​ണ്. ഇ​നി മ​റ്റൊ​രു ജോ​ലി​യ്ക്കും പോ​കാ​നാ​വി​ല്ല. ഇ​ത്ര കാ​ല​മാ​യി​ട്ടും ഞ​ങ്ങ​ൾ ജോ​ലി ചെ​യ്തു പ​ണം അ​ട​ച്ച ആ​നു​കു​ല്യ​ങ്ങ​ൾ പോ​ലും കി​ട്ടു​ന്നി​ല്ല. ഒ​രു രൂ​പ പോ​ലു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്. ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടു​മ്പോ​ൾ പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​പ്ന​ങ്ങ​ൾ വൃ​ഥാ​വി​ലാ​യി. ഈ ​കൊ​റോ​ണ കാ​ല​ത്ത് പോ​ലും മ​രു​ന്നു വാ​ങ്ങാ​ൻ പോ​ലും ഒ​രു നി​വൃ​ത്തി​യു​മി​ല്ല. കാ​രം​കോ​ട് കൊ​ല്ലം സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്ലി​ൽ നി​ന്നും 32 വ​ർ​ഷ​ത്തെ ജോ​ലി​യ്ക്ക് ശേ​ഷം വി​ര​മി​ച്ച തൊ​ഴി​ലാ​ളി​യു​ടെ സ​ങ്ക​ട​ങ്ങ​ൾ അ​ണ പൊ​ട്ടി. വാ​ക്കു​ക​ൾ ഇ​ട​റി. ഈ ​തൊ​ഴി​ലാ​ളി​യെ​പ്പോ​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന 96 പേ​രു​കു​ടി​യു​ണ്ട്. വി​ശ്ര​മ ജീ​വി​ത​കാ​ല​ത്ത് മാ​ന​സി​ക സ​മ്മ​ർ​ദത്തി​ന​ടി​മക​ളാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ വി​ര​മി​ച്ച​വ​ർ​ക്ക് ഒ​രു വ​ർ​ഷ​മാ​യി​ട്ടും ഒ​രു പൈ​സ പോ​ലും ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല.ര​ണ്ട​ര ല​ക്ഷം മു​ത​ൽ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ…

Read More

ആ​ര്യ​ങ്കാ​വിലൂടെ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ളെ​ക്ക​ട​ത്ത​ല്‍; ചെക്കുപോസ്റ്റു അടച്ചു; ജാ​ഗ്ര​ത​യി​ല്‍ അ​ധി​കൃ​ത​ർ

ആ​ര്യ​ങ്കാ​വ് : ജി​ല്ല​യി​ലെ ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ല്‍ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ അ​തി​ര്‍​ത്തി ക​ട​ത്തു​ന്ന​തായി​ട്ടു​ള്ള റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് ക​ന​ത്ത പ​രി​ശോ​ധ​ന​യും ജാ​ഗ്ര​ത​യി​ലു​മാ​ണ് അ​ധി​കൃ​ത​ര്‍. ക​ഴി​ഞ്ഞ ദി​വ​സം ച​ര​ക്ക് വാ​ഹ​ന​ത്തി​ല്‍ പ​ഴ​വ​ര്‍‍​ഗ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന പെ​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​വ​രെ ആ​ര്യ​ങ്കാ​വി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പെ​ട്ടി​ക​ള്‍ അ​ടു​ക്കി​യി​രു​ന്ന​തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് സം​ഘം ഇ​വ മാ​റ്റി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രേ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഇ​വ​ര്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും ത​മി​ഴ​നാ​ട്ടി​ലെ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പോ​ലീ​സ് കൊ​റോ​ണ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​തു​സം​ബ​ന്ധി​ച്ച നാ​ലു​കേ​സു​ക​ള്‍ തെ​ന്മ​ല പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ലോ​റി​ക​ളി​ലും ടെ​മ്പോ​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ വ്യാ​പ​ക​മാ​യി ആ​ളു​ക​ളെ ക​ട​ത്തു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ല്‍. ലോ​റി​ക​ളി​ല്‍ ക്യാ​ബി​ന് മു​ക​ളി​ല്‍ കി​ട​ത്തി​യാ​ണ് ഇ​വ​ര്‍ ആ​ളു​ക​ളെ ക​ട​ത്തു​ന്ന​ത്. ഇ​തോ​ടെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തി​ര്‍​ത്തി​യി​ലെ പ​രി​ശോ​ധ​ന​ക്ക് പു​റ​മേ തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ നെ​ടു​വ​ന്നൂ​ര്‍​ക​ട​വി​ലെ വ​നം ചെ​ക്ക്പോ​സ്റ്റി​ലും…

Read More

കു​ള​ത്തൂപ്പു​ഴ​യി​ൽ രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പർക്ക ത്തിലേർപ്പെട്ട വൃദ്ധയ്ക്ക് കോവിഡ്

കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ത​നാ​യ കു​ള​ത്തൂപ്പു​ഴ സ്വ​ദേ​ശി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട കു​മ​രം​ക​രി​ക്കം സ്വ​ദേ​ശി​നി​യാ​യ വൃ​ദ്ധ​യ്ക്ക് കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.​കു​ള​ത്തൂപ്പു​ഴ സ്വ​ദേ​ശി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഏ​ർ​പ്പെ​ട്ട 13 പേ​രി​ൽ ഒ​രാ​ളാ​ണ് വൃ​ദ്ധ . ഇ​നി പ​ട്ടി​ക​യി​ലു​ള്ള ജ​ന​പ്ര​തി​നി​ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ഫ​ലം ഇ​ന്ന് വ​രു​മെ​ന്നാ​ണ് സൂ​ച​ന. കു​ള​ത്തൂപ്പു​ഴ​യി​ൽ നി​ല​വി​ൽ ര​ണ്ട് പേ​ർ​ക്ക് രോ​ഗം കാ​ണ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ര​ന്നി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച വൃ​ദ്ധ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ഇ​വ​രു​ടെ റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ 13 ഓ​ളം വീ​ടു​ക​ളി​ൽ സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ അ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. 21 നാ​ണ് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വൃ​ദ്ധ​യെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് ഫ​ലം വ​ന്ന​ത്. പ്ര​ദേ​ശ​ത്ത് സ​മൂ​ഹ വ്യാ​പ​ന​മി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ അ​ച്ച​ൻ​കോ​വി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ 20 പേ​രെ ഇ​തി​ന​കം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വ​ന​വി​ഭ​വ​ങ്ങ​ൾ വി​ൽ​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ൽ…

Read More

മ​ത്സ്യ ഉ​ല്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത; ചെ​മ്മി​ൻ കർഷകർക്ക് വി​പ​ണ​ന​മൊ​രു​ക്കി ചി​റ​ക്ക​ര ഗ്രാമപഞ്ചായത്ത്

ചാ​ത്ത​ന്നൂ​ർ: മ​ത്സ്യോ​ല്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​യ്ക്ക് നീ​ങ്ങു​ന്ന ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ്യ​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി വി​പ​ണി​യൊ​രു​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, മ​ത്സ്യ ക​ർ​ഷ​ക ക്ല​ബ് എ​ന്നി​വ ചേ​ർ​ന്ന് ആ​ണ് വാ​ട്സാ​പ്പ് ഗ്രൂ​പ്പ് വ​ഴി വി​പ​ണ​നം ന​ട​ത്തി​യ​ത്. ചി​റ​ക്ക​ര കൃ​ഷി​ഭ​വ​ന് സ​മീ​പ​ത്താ​യി​രു​ന്നു ചെ​മ്മീ​ൻ വി​പ​ണി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റേ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 300-ലേ​റെ ക​ർ​ഷ​ക​ർ 700 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യ​ത്. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തും പ​ഴ​കി​യ​തു​മാ​യ മ​ത്സ്യ​ങ്ങ​ൾ​ക്ക് പ​ക​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഉ​ല്പാ​ദി​പ്പി​ച്ച വി​ഷ ര​ഹി​ത​മ​ത്സ്യം ല​ഭി​ച്ച​ത് നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. നെ​ടു​ങ്ങോ​ലം മാ​ലാ​ക്കാ​യ​ലി​ൽ വ​ള​ർ​ത്തി​യ കാ​ര ചെ​മ്മീ​നാ (ടൈ​ഗ​ർ ചെ​മ്മീ​ൻ) ണ് ​വി​ല്പ​ന​ക്കെ​ത്തി​ച്ച​ത്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യെ​ങ്കി​ലും ലോ​ക്ക്ഡൗ​ൺ അ​ക​ലം വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​യി. പ്ര​സ​ന്ന​ൻ, ബാ​ബു എ​ന്നീ ക​ർ​ഷ​ക​രു​ടെ അ​റു​നൂ​റ് കി​ലോ ചെ​മ്മീ​നാ​ണ് ആ​ദ്യ ദി​വ​സം ത​ന്നെ വി​ല്പ​ന ന​ട​ന്ന​ത്.കാ​യ​ലി​ലും കു​ള​ങ്ങ​ളി​ലും സി​മ​ന്‍റ്്…

Read More

ചവറയിൽ ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം; മൂന്ന് വള്ളങ്ങളിൽ നിന്നായി 55 പേർ അറസ്റ്റിൽ

ച​വ​റ: ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ 55 പേ​ർ പി​ടി​യി​ൽ. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യ 25 എ​ച്ച് പി ​എ​ൻ​ജി​ൻ, 15 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ, ഫി​ഷ​റീ​സി​ന്‍റെ അം​ഗീ​കൃ​ത പാ​സ് എ​ന്നി​വ ഇല്ലാ​തെ മ​ത്സ്യബ​ന്ധ​ന​ത്തി​ന് പോ​യ മൂ​ന്ന് വ​ള്ള​ങ്ങ​ളി​ൽ നി​ന്നുമാ​ണ് 55 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ​ൽ പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ട​യി​ൽ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​ത്ത​ൻ​തു​റ​യി​ൽ നി​ന്നും 28 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ലോ​ക്ക് ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചും പാ​സ് എ​ടു​ക്കാ​തെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ ഉ​ണ്ണികു​ട്ട​ൻ എ​ന്ന വ​ള്ളം അ​ഴി​മു​ഖ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും, രാ​വി​ലെ 10 ഓ​ടെ നി​യ​ന്ത്രണ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യും ഹാ​ർ​ബ​റി​ൽ മ​ത്സ്യം വി​ൽ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ച മൈ​നാ​കം എ​ന്ന വ​ള്ള​വും ഒന്പത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും, കൊ​ല്ലം ത​ങ്ക​ശേരി​യി​ൽ 18 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും ക​യ​റ്റി ലോ​ക്ക് ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ സെ​ന്‍റ് ആ​ന്‍റണി വ​ള്ള​ത്തേ​യു​മാ​ണ് പി​ടി​കൂ​ടിയത്. ഇ​വ​ർ​ക്കെ​തി​രേ…

Read More

കോവിഡ് 19; അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പെ​ര്‍​മി​റ്റ്‌ റ​ദ്ദ് ചെ​യ്യും; നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യും

തെ​ന്മ​ല : ജി​ല്ല​യി​ല്‍ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി ജി​ല്ലാ​ഭ​ര​ണ​കൂ​ടം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും ഇ​ത്ത​ര​ക്കാ​രെ പ​ക​ര്‍​ച്ച​വ്യാ​ധി പ​ട​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ള​ത്തു​പ്പു​ഴ​യി​ല്‍ വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.അ​തി​ര്‍​ത്തി​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ധാ​രാ​ള​മാ​യി ആ​ളു​ക​ള്‍ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ആ​ളു​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യും. ഒ​പ്പം അ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പെ​ര്‍​മി​റ്റ്‌, ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് എ​ന്നി​വ റ​ദ്ദ് ചെ​യ്യും. വാ​ഹ​ന​യു​ട​മ​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും. റേ​ഷ​ന്‍ ക​ട​ക​ള്‍, ബാ​ങ്കു​ക​ള്‍, അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ ഒ​ഴി​ക​യു​ള്ള യാ​തൊ​ന്നി​നും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ഇ​ല്ല. വ്യാ​ജ സ​ത്യ​വാ​ങ്ങ്‌​മൂ​ല​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ലും ന​ട​പ​ടി. സ്വ​ന്ത​ക്കാ​രെ എ​ത്തി​ക്കാ​ന്‍ ചി​ല​യി​ട​ത്ത് സ​ര്‍​ക്കാ​ര്‍…

Read More

കൊല്ലം ജില്ലയിൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​തീ​വ ജാ​ഗ്ര​ത​യി​ൽ; അ​തി​ർ​ത്തി​യി​ൽ ബി​ഗ് ച​ല​ഞ്ച്

എ​സ്‌.​ആ​ർ.​സു​ധീ​ർ​കു​മാ​ർ കൊ​ല്ലം: ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യു​ടെ സ​മ്പ​ർ​ക്കം സം​ബ​ന്ധി​ച്ച് പൂ​ർ​ണ വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ൻ വെ​ല്ലു​വി​ളി​യാ​യി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് തി​രി​കെ വ​ന്ന ശേ​ഷം ഇ​യാ​ൾ ആ​രു​മാ​യൊ​ക്കെ ഇ​ട​പെ​ട്ടു എ​ന്ന​ത് കൃ​ത്യ​മാ​യി ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​ണ്. യാ​ത്രാ​മ​ധ്യേ ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​രീ​ക്ഷ​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ പോ​ലീ​സും പെ​ടാ​പ്പാ​ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മു​ത​ൽ ആ​ര്യ​ങ്കാ​വ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് അ​ഞ്ചി​ട​ത്താ​ണ് ഇ​ന്ന​ലെ മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തുകൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട ദേ​ശീ​യ പാ​ത​യി​ൽ ക​ള​ത്തൂ​പ്പു​ഴ നെ​ടു​വ​ന്നൂ​ർ ക​ട​വി​ലെ വ​നം വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ലും നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി. വ​നി​താ ഫോ​റ​സ്റ്റ് ഗാ​ർ​ഡു​ക​ള​ട​ക്കം കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ഇ​വി​ടെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു. അ​തേ സ​മ​യം ആ​ര്യ​ങ്കാ​വി​ൽ…

Read More

ഡ്രോൺ സേവനം സൗജന്യമാണെങ്കിലും ഓപ്പറേറ്റർമാർക്ക് പണം കൊടുക്കണം; വാട​ക പ്ര​ശ്നത്തിന്‍റെ പേരിൽ എ​ക്സൈസിന്‍റെ ഡ്രോ​ൺ നി​രീ​ക്ഷ​ണം നി​ർ​ത്തി

ചാ​ത്ത​ന്നൂ​ർ: വാ​റ്റും വി​ല്പ​ന​യും ക​ണ്ടെ​ത്താ​നാ​യി എ​ക്സൈ​സ് ആ​രം​ഭി​ച്ച ഡ്രോ​ൺ നി​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. ഡ്രോ​ൺ ഉ​ട​മ​സ്ഥ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഡ്രോ​ൺ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൂ​ടു​ത​ൽ വാ​ട​ക ചോ​ദി​ച്ച​താ​ണ് നി​രീ​ക്ഷ​ണം മു​ട​ങ്ങാ​നി​ട​യാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം, അ​ഞ്ച​ൽ റെ​യ്ഞ്ചു​ക​ളി​ൽ ഓ​രോ ദി​വ​സം വീ​ത​മാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. കാ​ര്യ​മാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്താ​നും ക​ഴി​ഞ്ഞി​ല്ല. ചി​ല വാ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലെ പൊ​ട്ടി​യ ക​ന്നാ​സു​ക​ളും ക​ല​ങ്ങ​ളൂം മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ കി​ട്ടി​യ​ത്. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കൂ​ട്ടം കൂ​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സൗ​ജ​ന്യ​മാ​യാ​ണ് 350 ഓ​ളം ഡ്രോ​ണു​ക​ളു​ടെ സേ​വ​നo വി​ട്ടു​കൊ​ടു​ത്ത​തെ​ന്നും എ​ക്സൈ​സ് സു​ര​ക്ഷി​ത യാ​ത്ര​യും ഭ​ക്ഷ​ണ​വും ഓ​പ്പ​റേ​റ്റ​ർ​ക്ക് 500 രൂ​പ ബ​ത്ത​യും ന​ല്കി​യി​രു​ന്നു​വെ​ന്നും എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് ജോ​ൺ പ​റ​ഞ്ഞു. ഡ്രോ​ൺ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 2000 രൂ​പ ബ​ത്ത​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ആ​കാ​ശ നി​രീ​ക്ഷ​ണം നി​ർ​ത്താ​നി​ട​യാ​ക്കി​യ​ത്.

Read More

കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​ക്കു കൊറോണ സ്വിരീകരിച്ചു; കൊ​ല്ലം ജി​ല്ല​യി​ൽ രോഗ ബാ​ധി​ത​ർ ആറുപേർ; രോഗിയുടെ റൂട്ട് മാപ്പ് തയാറായി

കൊ​ല്ലം: കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​ക്കു കൂ​ടി കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ആ​റാ​യി. നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചു പേ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.​ ഇ​ന്ന​ലെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ റൂ​ട്ട് മാ​പ്പും ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി, 19നാ​ണ് ആം​ബു​ല​ൻ​സി​ൽ ഇ​യാ​ളെ പു​ന​ലൂ​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​വി​ടെ സ്ര​വ​ശേ​ഖ​ര​ണ​ത്തി​നു ശേ​ഷം കൊ​ല്ലം ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ഇ​വി​ടെ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യ​വെ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത്.​തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More