പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: അപ്രത്യക്ഷമായ കൈത്തൊഴിൽ മേഖലയെ കൊറോണക്കാലം വീണ്ടും പുനരുജ്ജീവിപ്പിച്ചു. ഒരു കാലത്ത് എല്ലാ മുറുക്കാൻ – ചെറുകിട കടകളിൽ സജീവമായിരുന്ന ബീഡി തെറുപ്പാണ് ഇപ്പോൾ വീടുകളിൽ സ്വയം തൊഴിലായി സജീവമായിരിക്കുന്നത്. മുമ്പ് കടകളിലെ സ്ഥിരം കാഴ്ചയായിരുന്നു ബീഡി തെറുപ്പ്. ബീഡി കമ്പനികളുടെ കടന്നുകയറ്റവും കുറഞ്ഞകൂലിയും ഒരേയിരുപ്പിലിരുന്ന് ചെയ്യുന്ന ജോലിയായതിനാൽ ബീഡി തെറുപ്പുകാരുടെ ആരോഗ്യ പ്രശ്നങ്ങളും മൂലം ഈ രംഗത്ത് നിന്നും ജോലിക്കാർ സ്വയം പിന്മാറുകയായിരുന്നു. പുതിയ തലമുറ ഈ രംഗത്തേയ്ക്ക് വരാൻ തയാറായതുമില്ല. കുറഞ്ഞകൂലിയും ബീഡി തെറുപ്പു കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമാണ് പരമ്പരാഗതമായ ഈ കൈത്തൊഴിൽ മേഖലയെ തകർത്തത്. ലോക്ക് ഡൗണും, ചെയ്തു കൊണ്ടിരുന്ന തൊഴിൽ നഷ്ടമായതും ഇപ്പോൾ സ്വയം തൊഴിലായി ബീഡി തെറുപ്പിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നു. വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലായതിനാൽ കിട്ടുന്നത് തുച്ഛമായ വരുമാനമാണെങ്കിലും നിത്യനിദാന ചെലവുകൾക്ക് ഇത് പ്രയോജനപ്പെടുന്നു. മാത്രമല്ല…
Read MoreCategory: Kollam
കൊല്ലം സ്വദേശിനി പാലക്കാട്ട് കൊല്ലപ്പെട്ട സംഭവം: പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി സൂചന
കൊല്ലം: കൊല്ലത്തു നിന്നും കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതിയെ കൊല്ലത്തു നിന്നെത്തിയ പോലീസ് സംഘം ചോദ്യം ചെയ്തു വരുന്നതായാണ് സൂചന. മുഖത്തല സ്വദേശിനിയായ സുചിത്ര പിള്ള (42)യാണ് പാലക്കാട്ടുള്ള ബന്ധുവീട്ടിൽ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന. കൊല്ലത്ത് ഒരു ബ്യൂട്ടീഷ്യൻ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന സുചിത്ര കഴിഞ്ഞ 17 മുതൽ സ്ഥാപനത്തിൽ വരാതെയായി. താൻ പുതിയ കോഴ്സ് പഠിക്കാൻ പോകുകയാണെന്നായിരുന്നു സ്ഥാപന ത്തിൽ പറഞ്ഞത്.20 വരെയുവതി പലതവണ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു.20ന് ശേഷം മകൾ വിളിക്കാതായതോടെ മാതാവ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.തുടർന്ന് ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കൊല്ലം സ്വദേശിയായ ഒരു ബന്ധുവിന്റെ കുടുംബം കോഴിക്കോട് ഉള്ളതായാണ് വിവരം. അയാളുടെ പാലക്കാട്ടുള്ള വാടകവീട്ടിലേക്കാണ് യുവതി…
Read Moreആയുർ, അഞ്ചൽ മേഖലകളിൽ കാറ്റിലും മഴയിലും വ്യാപകമായ നാശ നഷ്ടം; മിന്നലേറ്റ് രണ്ടു പശുക്കൾ ചത്തു
കൊല്ലം :ജില്ലയുടെ കിഴക്കൻ മേഖലയായ ആയൂർ, അഞ്ചൽ ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മൂന്ന് വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. നിരവധി വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു വീണ നിലയിലാണ്. മിന്നലേറ്റ് വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് പശുക്കൾ ചത്തു. മരക്കൊമ്പ് തലയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇട്ടിവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 ഓളം മരങ്ങൾ കsപുഴകി വീണിട്ടുണ്ട്. മരങ്ങൾ വീണാണ് വീടുകൾ തകർന്നത്. വൈദ്യുത ‘ ബന്ധം പൂർണമായി തകർന്ന നിലയിലാണ്. ശക്തമായ കാറ്റിൽ കൃഷി നാശവും വ്യാപകമാണ്. മരങ്ങൾ വീണ് റോഡ് ഗതാഗതവും പല സ്ഥലങ്ങളിലും തടസപ്പെട്ടു.
Read Moreകൊല്ലം ചടയമംഗലം സ്വദേശി ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചു
കൊല്ലം: ദുബായിൽ കോവിഡ് ബാധിച്ച് ചടയമംഗലം സ്വദേശി മരിച്ചു.ചടയമംഗലം ഇളം പഴന്നൂർ കല്ലും കൂട്ടത്തിൽ വീട്ടിൽ രതീഷ് സോമരാജ (36) നാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 12 നാണ് ശ്വാസതടസത്തെ തുടർന്ന് രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ ടാക്സി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ഇന്നലെ മൂന്നു പേരാണ് ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചത്.
Read Moreആശ്വാസത്തോടെ ജനങ്ങൾ; ശാസ്താംകോട്ടയിലും ചാത്തന്നൂരിലും ഇന്നലെ പുറത്തു വന്ന ഫലങ്ങളെല്ലാം നെഗറ്റീവ്
കൊല്ലം: ചാത്തന്നൂരിൽ ആശാ വർക്കർക്കും ശാസ്താംകോട്ടയിൽ ഏഴു വയസുകാരിക്കും കൊറോണ ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിട വരുത്തിയെങ്കിലും പുറത്തു വന്ന ഫലമെല്ലാം നെഗറ്റീവായത് ആശ്വാസം പകരുന്നു. ചാത്തന്നൂരിലെ ആശാ വർക്കറുടെ ഭർത്താവ്, മകൾ, മരുമകൻ ഉൾപ്പടെ 60 പേരുടെ പരിശോധനാ ഫലം പുറത്തു വന്നത് നെഗറ്റീവാണ്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 100 ഓളം പേരുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചു. ശാസ്താംകോട്ടയിൽ ഏഴു വയസുകാരിയുമായി സമ്പർക്കത്തിലേർപ്പെട്ട മാതാവ് ഉൾപ്പടെയുള്ളവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ് .ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. ജില്ലയിൽ കോവിഡിന്റെ സമൂഹ വ്യാപനം പ്രതിരോധിക്കുന്നതിനായി 200 തീവ്രനിരീക്ഷണ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read Moreപരവൂരിൽ വൃദ്ധയുടെ കൊലപാതകം; തെളിവെടുപ്പ് നടത്തി; കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കൊല്ലം: പരവൂരിൽ വൃദ്ധ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പുത്തൻകുളം കല്ലുവിള വീട്ടിൽ കൊച്ചു പാർവതിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൾ ശാന്തകുമാരി, ചെറുമകൻ സന്തോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്ന് പരവൂർ സി ഐ പറഞ്ഞു. വൃദ്ധ ബന്ധുവീടുകളിൽ പോകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൊലപാതക ത്തിനിടയാക്കിയതെന്നാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൃദ്ധയുടെ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിരുന്നതായി പറയുന്നു.കൈവിരലുകൾ ഒടിഞ്ഞ നിലയിലുമായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിനുശേഷമാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വൃദ്ധയുടെ സംസ്കാര ചടങ്ങ് നടക്കാനിരിക്കെ മരണത്തിലെ ദുരൂഹത ആരോ പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസെത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടു പോകുകയായിരുന്നു.
Read Moreഭക്ഷ്യ വിഭവങ്ങളുമായി ഇതരസംസ്ഥാന ചരക്കുലോറികളുടെ പാർക്കിംഗ് ; ആശങ്കയോടെ നാട്ടുകാർ
നെയ്യാറ്റിന്‍കര : സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അമരവിളയിലെ ഗോഡൗണിനു സമീപം ഇതരസംസ്ഥാന ചരക്കുലോറികളുടെ പാര്‍ക്കിംഗ് തദ്ദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഭക്ഷ്യവിഭവങ്ങളുടെ ലോഡുമായാണ് ഈ ലോറികള്‍ വരുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികളാണ് ഒട്ടുമിക്കതും. ലോഡുമായി ലോറികള്‍ എത്തുക ചിലപ്പോള്‍ രാത്രികാലങ്ങളിലൊക്കെയായിരിക്കും. സീനിയോറിറ്റി അനുസരിച്ചാണ് ലോറികളില്‍ നിന്നും ലോഡ് ഗോഡൗണിലേയ്ക്ക് മാറ്റുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ലോറികള്‍ എത്തുന്നതിന്റെയന്നോ അടുത്ത ദിവസമോ തിരികെ പോകാനാവണമെന്നില്ല. ലോറികള്‍ ഗോഡൗണിനു പുറത്ത് പാതയോരത്ത് പാര്‍ക്ക് ചെയ്തതിനുശേഷം ആ വാഹനങ്ങളില്‍ തന്നെയാണ് ഡ്രൈവര്‍മാരും സഹായികളും മടങ്ങുന്നതുവരെ കഴിയുക. വാഹനങ്ങള്‍ക്കരികില്‍ തന്നെയായിരിക്കും പാചകവും. മാത്രമല്ല, അവര്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും ആ പരിസരത്താണെന്നാണ് ആക്ഷേപം. കുളിക്കാന്‍ മാത്രം തൊട്ടപ്പുറത്തെ നെയ്യാറിനെ ആശ്രയിക്കാറുണ്ട്. ഇപ്പോഴത്തെ കോവിഡ് -19 ന്റെ സാഹചര്യത്തില്‍ ഇതരസംസ്ഥാന ലോറികളുടെ പാര്‍ക്കിംഗും മറ്റും അമരവിള നിവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിവിധ ചെക്ക്പോസ്റ്റുകളില്‍ പരിശോധനയ്ക്കു…
Read Moreസംശയം വെറുതേയായില്ല; വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മകളും ചെറുമകനും അറസ്റ്റിൽ
പരവൂര്‍: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മകളെയും ചെറുമകനെയും അറസ്റ്റ് ചെയ്തു. പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ശാന്തകുമാരി (64), ചെറുമകന് സന്തോഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത്: ബുധന്‍ രാവിലെയാണ് കൊച്ചുപാര്‍വതിയെ വീട്ടിലെ മുറിയില്‍ മരിച്ചനിലയിൽ കണ്ടത്. പത്തോടെ മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ വീട്ടുകാര്‍ ചെയ്തു. മരണം നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് മരണ വീട്ടിലെത്തിയ പോലീസ് അയല്‍വാസികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തലേദിവസം വീട്ടില്‍ കൊച്ചുപാര്‍വതിയും മകള്‍ ശാന്തകുമാരിയും ചെറുമകന് സന്തോഷുമായി വാക്കുതര്‍ക്കം ഉണ്ടായെന്ന് അറിയുന്നത്. സംശയം തോന്നിയ സിഐ ആര്.രതീഷ് മരണാനന്തര കര്‍മങ്ങള്‍ നിര്‍ത്തി വച്ച് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും മൃതദേഹം ആശുപത്രി മോര്ച്ചറിയിലേക്കുമാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയുടെ പിന്നിലേറ്റ…
Read Moreകൊല്ലത്ത് കോവിഡ് ബാധിതർ ഒമ്പത്; നിരീക്ഷണത്തിൽ 990 പേർ
കൊല്ലം: ജില്ലയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗബാധിതർ ഒമ്പത്. കോവിഡ് 19 നിയന്ത്രണ ഭാഗമായി 18,897 പേർ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കി. ഇനി 990 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.ഇവരിൽ 35 പേർ ആശുപത്രി നിരീക്ഷണത്തിലുള്ളവരാണ്. പരിശോധനയ്ക്ക് അയച്ച 1369 സാമ്പിളുകളിൽ 19 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വരുന്നതിൽ കൂടുതലും നെഗറ്റീവ് ആണെന്നത് ആശ്വാസം പകരുന്നു. ചാത്തന്നൂർ, ശാസ്താംകോട്ട, പോരുവഴി, തൃക്കോവിൽവട്ടം, കുളത്തൂപ്പുഴ നെടുമ്പന പഞ്ചായത്തുകൾ ജില്ലയിലെ ഹോട്ട് സ്പോട്ട് പഞ്ചായത്തുകളാണ്.
Read Moreആര്യങ്കാവ് ചെക്കു പോസ്റ്റിൽ ലോറിയിടിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
കൊല്ലം: ആര്യങ്കാവ് അതിർത്തി ചെക്കു പോസ്റ്റിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർക്ക് പരിക്ക്.ആര്യങ്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീസിനാണ് പരിക്ക്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. തലയ്ക്കും കാലിനും പരിക്കേറ്റ അനീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിലും ഇടിച്ചു കയറി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More