കൊല്ലം: ഏഴുവയസുകാരി ദേവനന്ദയെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. വീട്ടിൽനിന്ന് കുറെ അകലത്തുള്ള പള്ളിക്കലാറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അമ്മ തുണി കഴുകാൻ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് പരിസരവാസികൾ. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും അവർ പറയുന്നു. പ്രതിഷേധം ഉയർന്നതോടെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുമെന്ന് സിറ്റിപോലീസ് കമ്മീഷണർ നാട്ടുകാർക്ക് ഉറപ്പുനൽകി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംഭവത്തിൽ പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പോലീസിന്റെ അന്വേഷണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മുതൽ വൻജനാവലിയാണ് ഇളവൂരിലെ വീട്ടിലെത്തിയിരുന്നത്.…
Read MoreCategory: Kollam
കല്ലട ജലസേചന പദ്ധതിയുടെ ഓഫീസുകൾ മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് എംപി
കൊല്ലം :കല്ലട ജലസേചന പദ്ധതിയുടെ സര്‍ക്കിള്‍ ഓഫീസും അനുബന്ധ ഓഫീസുകളും നിര്‍ത്തല്‍ ചെയ്ത് മറ്റ് പ്രദേശങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്കി. നിലവിലെ ഓഫീസുകള്‍ നിര്ത്തിലാക്കുന്നതിനും അവ മറ്റ് പ്രദേശങ്ങളിലേയ്ക്ക് പുനസ്ഥാപിക്കുന്നതിന് നടത്തുന്ന ശ്രമം പദ്ധതി പ്രവര്‍ത്തനത്തെ തകിടം മറിക്കും. ജനങ്ങളുടെ സുരക്ഷയ്ക്കും ജലസേചനത്തിനും വേണ്ടി നിരന്തരവും ജാഗ്രതാപൂര്‍വ്വമായ നിരീക്ഷണവും നടപടികളും സ്വീകരിക്കുക, പദ്ധതി പ്രദേശത്തെ കൈയ്യേറ്റം തടയുക, ഡാമിന്റെ അറ്റകുറ്റപ്പണി, ഡാമിന്റെ സംരക്ഷണം, കാലപ്പഴക്കം കൊണ്ട് തകര്‍ന്ന കനാലുകളുടെ അറ്റകുറ്റപ്പണി, കനാലുകളുടെ സംരക്ഷണം, ജലസംഭരണ നിരീക്ഷണം, വെളളപൊക്ക നിയന്ത്രണം, തുടങ്ങി ഒഴിവാക്കാനാകാത്ത ജോലികള്‍ നിലവിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കനാല്‍ വ്യാപിച്ചു കിടക്കുന്ന മൂന്ന് ജില്ലകളില്‍ വേനല്‍ കാലത്ത് കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് ആശ്രയമാകുന്നത് കനാലില്‍ കൂടി…
Read Moreഭക്തിയുടെ നിറവിൽ കൊടിമൂട്ടിലമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല സമർപ്പണം
ചാത്തന്നൂർ: ഭക്തിയുടെ നിറവിൽ കൊടിമൂട്ടി ലമ്മയ്ക്ക് ആയിരക്കണക്കിന് ഭക്ത കളുടെ പൊങ്കാല സമർപ്പണം. ക്ഷേത്രോത്സവത്തിന് പൊങ്കാല സമർപ്പണത്തോടെ തുടക്കമായി. വൃതശുദ്ധിയോടെ പുലർച്ചേ തന്നെ ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിലെത്തി കൊണ്ടിരുന്നു. ക്ഷേത്ര കാമ്പൗണ്ടിലും തൊട്ടടുത്ത ഇടറോഡുകളിലും പാരിപ്പള്ളി -മടത്തറ റോഡിൽ കളമടവരെയും ദേശീയ പാതയിലും പൊങ്കാല അടുപ്പുകൾ നിരന്നു. രാവിലെ പത്തോടെ പൊങ്കാല നേർച്ച ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലിന് മുന്നിലൊതുക്കിയ പണ്ടാര അടുപ്പിൽ ശ്രീകോവിലിൽ നിന്നും കൊളുത്തിയ തിരി ക്ഷേത്രം മേൽശാന്തി അമ്പലപ്പുഴ പാഴൂർ മഠത്തിൽ കേശവൻ നമ്പൂതിരി പകർന്നു അതോടെ പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു . പൊങ്കാല അടുപ്പുകൾ ജ്വലിച്ചപ്പോൾ ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു ഇതോടെ വായ്ക്കുരവകളും ദേവീസ്തുതികളും കൊണ്ട് ക്ഷേത്ര പരിസരമാകെ ഭക്തി സാന്ദ്രമായി. പൊങ്കാല സമർപ്പിക്കാനെത്തിയ ഭക്തജനങ്ങൾക്ക് അടുപ്പ് ,വെള്ളം തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ക്ഷേത്ര ഭരണ സമിതിയും ഉത്സവ…
Read Moreയുവതലമുറയെ വഴി തെറ്റിക്കുന്ന മയക്കുമരുന്ന് വ്യാപനം തടയാൻ ശക്തമായ നടപടി വേണം
ചാത്തന്നൂർ: യുവതലമുറയെ വഴി തെറ്റിക്കുന്ന മയക്കുമരുന്ന് വ്യാപനം തടയണമെന്നും പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ കണ്ടെത്തണമെന്നും ചാത്തന്നൂർ മാമ്പള്ളിക്കുന്നം ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വൈകുന്നേര സമയങ്ങളിലുള്ള യാത്രാക്ലേശത്തിന് പരിഹാരമുണ്ടാക്കാൻ കെ.എസ്.ആർ.ടി.സി.ചാത്തന്നൂർ ഡിപ്പോ നടപടി സ്വീകരിക്കണം. ചാത്തന്നൂർ പോലീസ് കോംപ്ലക്സിന് ചുറ്റുമതി ലും ഗേറ്റും നിർമ്മിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് 498050 രൂപ ഫണ്ട് ലഭ്യമായിട്ടും ടെൻഡർ നടപടികൾ വൈകുന്നതിലും സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ചാത്തന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ജി.ദിവാകരൻ അധ്യക്ഷനായിരുന്നു. കെ.സി.ജേക്കബ്ബ്, ആർ.സുഗേഷ്, ഷാജി ചെറിയാൻ, വി.കെ.ജോൺ, കെ.വൈ.തോമസ്, ജോൺസ് ലൂക്കോസ്, ലിസ്സി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർക്കെല്ലാം പ്ലാസ്റ്റിക്കിന് ബദലായി തുണി സഞ്ചി സമ്മാനിച്ചു. ഭാരവാഹികളായി കെ.സി.ജേക്കബ്(രക്ഷാധികാരി)…
Read Moreകള്ളനോട്ട് കേസ്; ചാത്തന്നൂരിൽ അറസ്റ്റിലായ ദമ്പതികളുടെ വീട്ടിൽ നോട്ടുകളുടെ ശേഖരം; 68500 രൂപ പോലീസ് പിടിച്ചെടുത്തു
ചാത്തന്നൂർ: കള്ളനോട്ടുകളുമായി പാലക്കാട് മങ്കര പോലീസിന്റെ പിടിയിലായ ദമ്പതികളുടെ വീട്ടിൽ കള്ളനോട്ടുകളുടെ ശേഖരം. കള്ളനോട്ട് അച്ചടിക്കാനുള്ള പ്രിന്റർ, സ്കാനർ , കട്ടിംഗ് മെഷീൻ, കമ്പ്യൂട്ടർ എന്നിവയും അച്ചടി പൂർത്തിയാകാത്ത നോട്ടുകളും പിടിച്ചെടുത്തു . മങ്കര പോലീസ് ചാത്തന്നൂർ പോലീസിന്റെ സഹായത്തോടെയാണ് കാരംകോട് കണ്ണേറ്റയിലെ വീട് റെയ്ഡ് ചെയ്തത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനിൽ രഞ്ജിത്, ഭാര്യ ലിജ എന്നിവരാണ് കള്ളനോട്ട് മാറി സാധനങ്ങൾ വാങ്ങുന്നതിനിടയിൽ മങ്കരയിൽ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനെ ഏല്പിച്ചത് . ഇവരിൽ നിന്നും 500 ന്റെയും 200-ന്റെയും നോട്ടുകൾ ഉൾപ്പെടെ 68500 രൂപ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ഇവർ റിമാന്റിലാണ്. ഒമ്പത് മാസം മുമ്പ് വിവാഹിതരായ ഇവർ നാല് മാസം മുമ്പാണ് കണ്ണറ്റയിൽ വീടും വസ്തുവും വാങ്ങിയത്. രഞ്ജിത് മൈലക്കാട് സ്വദേശിയും ലിജ ഉളിയനാട് തേനു സ്വദേശിനിയുമാണ്. ഇലക്ട്രിക് ഉപകരണങ്ങൾ വില്‍ക്കുന്ന സ്ഥാപനത്തിന്റെ…
Read Moreകുളത്തുപ്പുഴയിൽ പാക് നിർമിത വെടിയുണ്ടകൾ കണ്ട സംഭവം: സ്ഥലത്ത് പരിശോധന തുടരുന്നു
അഞ്ചല്‍ : കുളത്തുപ്പുഴയില്‍ നിന്നും പാക് നിര്‍മ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിവരം തേടി റൂറല്‍ പോലീസ്. നാട്ടുകാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതുസംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണ് എങ്കില്‍ റൂറല്‍ പോലീസിലെ 9497904600 എന്ന നമ്പറില്‍ രഹസ്യമായി അറിയിക്കാവുന്നതാണ്. അതേസമയം തന്നെ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. വെടിയുണ്ടകൾ കണ്ട പ്രദേശത്തും സമീപത്തെ വന മേഖലയിലാണ് മണിക്കൂറുകള്‍ നീണ്ട പരിശോധന നടന്നത്. ആയുധങ്ങള്‍, വെടിയുണ്ടകള്‍ അടക്കം കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച കൊല്ലം റൂറല്‍ പോലീസിലെ പോലീസ് നായ അര്‍ജ്ജുനെ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരത്തോടെ വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്ത് റൂറല്‍ പോലീസിലെ ഫോറന്‍സിക്ക് സംഘവും പരിശോധനക്ക്…
Read Moreആര്യങ്കാവില്‍ വന്‍ കഞ്ചാവ് വേട്ട ; പിടികൂടിയത് കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ്
ആര്യങ്കാവ് : ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവും കാറും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോഴഞ്ചേരി ആനപ്പാറയിൽ ചുട്ടിപ്പാറ വടക്കെതിരിവിൽ നൗഫല്‍ (29) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടുന്നത്. കാറിന്റെ ഡോറുകളില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി അതില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ നൗഫല്‍ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസിലെ പ്രധാന കന്നിയുമാണ് എന്ന് എക്സൈസ് സംഘം പറഞ്ഞു. ചെക്ക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ മധുസുദനൻപിള്ള, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സനൽകുമാർ, പ്രിവന്റീവ് ഓഫീസർ ജി .ബിജുകുമാർ, സിഇഒ ശ്രീകുമാർ എന്നിവരുടെ നേതൃത്യത്തിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Read Moreമത്സ്യസമ്പത്തിന്റെ നശീകരണത്തിന് കാരണം; അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടികളുമായി ഫിഷറീസ് വകുപ്പ്
കൊല്ലം: മത്സ്യസമ്പത്തിന്റെ നശീകരണത്തിന് കാരണമാകുന്ന അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് കടലില്‍ മത്സ്യബന്ധനം നടത്തിയ മൂന്ന് പൊങ്ങ് വള്ളങ്ങള്‍, എട്ട് ബാറ്ററി, 20 ല്‍ പരം എല്‍ ഇ ഡി ലൈറ്റുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. നിരോധിത മത്സ്യബന്ധനം നടത്തിയവരില്‍ നിന്നും 45000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരാണ് ഇത്തരം പ്രവര്‍ത്തികളില്‍ പ്രധാനമായും ഏര്‍പ്പെട്ടുവരുന്നത്. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും. ജില്ലയില്‍ പരവൂര്‍പൊഴി മുതല്‍ അഴീക്കല്‍വരെയുള്ള സമുദ്ര ഭാഗത്ത് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ദിവസവും രാത്രി പെട്രോളിംഗ് നടത്തുന്നുണ്ട്. അനധികൃത മത്സ്യബന്ധനത്തിനെതിരെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ചീഫ് ഗാര്‍ഡ്, നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മറൈന്‍ ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് എന്നിവരാണ് പട്രോളിംഗ് ഏകോപിപ്പിക്കുന്നത്. നധികൃത രീതിയിലുള്ള മത്സ്യബന്ധനത്തില്‍ നിന്നും…
Read Moreപുനലൂരിലും സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവ് കച്ചവടം സുലഭമാകുന്നു; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
പുനലൂർ: കിഴക്കൻ മേഖലയിൽ പൊതികളിലാക്കിയ കഞ്ചാവ് സുലഭമാകുന്നു. സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് എത്തിയ്ക്കുന്ന സംഘങ്ങളും സജീവം.പുനലൂർ നഗരത്തിൽ ദിവസേന ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് വില്പന നടത്തി വരുന്നത്. യുവാക്കളടങ്ങിയ സംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിയ്ക്കുന്നത്. അഞ്ചൽ മേഖലയിൽ കഞ്ചാവു കച്ചവടം നടത്തിവന്ന സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്യസംസ്ഥാനക്കാരും കിഴക്കൻ മേഖലയിൽ കഞ്ചാവ് വിതരണം നടത്തി വരുന്നു. 00 രൂപ മുതലുള്ള പൊതികളാണ് സംഘം സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.പോലീസ്, എക്സൈസ് സംഘങ്ങൾ പിടികൂടുന്നത് മിക്കപ്പോഴും ചെറുകിട കച്ചവടക്കാരെയാണ്. വൻകിടക്കാരെ പിടികൂടാൻ കഴിയുന്നുമില്ല. ആര്യങ്കാവ് ചെക്ക് പോസ്റ്റു വഴിയും വൻതോതിൽ കഞ്ചാവുകടത്തുന്നുണ്ട്. എത്രയും വേഗം കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Read Moreട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ
പരവൂർ : ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടുത്ത കാലത്ത് ഒരേ രാത്രിയിൽ ചെന്നൈ – മംഗളരു എക്സ്പ്രസിലും തിരുവനന്തപുരം -മംഗലാപുരം മലബാർ എക്സപ്രസിലും വൻ കവർച്ചയാണ് നടന്നത് . എന്നാൽ കേരളത്തിൽ ഓടുന്ന വിവിധ ട്രെയിനുകളിൽ നൂറ് കണക്കിന് മോഷണങ്ങൾ ദിവസേന നടക്കുന്നുണ്ട് . എന്നാൽ ഭൂരിഭാഗം മോഷണങ്ങളും പുറം ലോകം അറിയുന്നില്ല. പരാതി നൽകിയാൽ അന്വേഷണം പോലും നടക്കുന്നില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് പോകുന്ന നിരവധി ട്രെയിനുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ വച്ച് നിരവധി മോഷണങ്ങൾക്ക് യാത്രക്കാർ വിധേയരാകുന്നു. യാത്രക്കിടയിലായതിനാൽ പരാതി നൽകാൻ പോലും കഴിയുന്നില്ല.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ പോലീസുകാരുടെ എണ്ണം വർദ്ധിപ്പിച്ച് യാത്രക്കാർക്ക് മതിയായ സുരക്ഷ നൽകാൻ റെയിൽവേ തയാറകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ്…
Read More