കൊല്ലം :അഷ്ടമുടി കായലില്‍ നിന്നും ജീവനുള്ള കക്ക വാരി വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് കക്ക വാരുന്നതിനുള്ള ലൈസന്‍സും ഗതാഗതം ചെയ്യുന്നതിനുള്ള അനുവാദവും ഫിഷറീസ് വകുപ്പ് മുഖേന ലഭിക്കും. കക്ക വാരല്‍ നിരോധനം അവസാനിച്ച സാഹചര്യത്തില്‍ ലൈസന്‍സില്ലാതെ കക്ക വാരുന്നതും ഗതാഗതം ചെയ്യുന്നതും വിപണനം നടത്തുന്നതും നിശ്ചിത കണ്ണിവലിപ്പമില്ലാത്ത വല ഉപയോഗിച്ച് പൊടികക്ക വാരുന്നതും നിരോധിച്ചിട്ടുള്ളതും കുറ്റകരവുമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ഉപകരണങ്ങള്‍ പിടിച്ചെടുത്ത് 10000 രൂപ ശിക്ഷ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read MoreCategory: Kollam
ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കുളത്തുപ്പുഴ: കുളത്തുപ്പുഴ മടത്തറ പാതയിൽ ചരക്ക് ലോറിയുമായി കൂട്ടിഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക് .കടയ്ക്കൽ കാരയ്ക്കാട് മധു വിലാസത്തിൽ വിഷ്ണുവിനെയാണ് ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുളത്തുപ്പുഴ തടി ടിപ്പോക്ക് സമീപത്തെ വളവിലായിരുന്നു അപകടം . കടക്കലിൽ നിന്നു കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന ബൈക്ക് തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പൊങ്കാലക്ക് ആവശ്യമായ സാധനങ്ങളുമായി പോയ ലോറിയുമായി കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബൈക്ക് ലോറിയുടെ മുൻവശത്ത് ഇടിച്ചുകയറുകയും ബൈക്കും യുവാവും ലോറിയുടെ അടിയിൽ കുടുങ്ങുകയുമായിരുന്നു .നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും പുറത്ത് എടുക്കാൻ കഴിഞ്ഞില്ല . സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ പോലിസ് അപകടത്തിൽപ്പെട്ട ലോറി മുന്നോട്ട് നീക്കിയാണ് പരിക്കേറ്റ യുവവിനെ പുറത്തെടുത്തത് .അരയക്ക് താഴെ ഗുരുതര പരിക്കേറ്റ യുവാവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreആയിരവല്ലിപ്പാറ ഖനനാനുമതി റദ്ദാക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി
കൊല്ലം : ചെറിയ വെളിനല്ലൂർ ആയിരവല്ലിപ്പാറ ഖനനം ചെയ്യുന്നതിനു നൽകിയ അനുമതി റദ്ദാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഖനനവിരുദ്ധ സമരസമിതി അംഗങ്ങളോടൊപ്പം ആയിരവല്ലിപ്പാറയും സമീപ പ്രദേശങ്ങളും സന്ദർശിച്ചശേഷമാണ് ആവശ്യം ഉന്നയിച്ചത്. നാൽപതേക്കറോളം വരുന്ന സ്ഥലത്ത് നിറഞ്ഞുനിൽക്കുന്ന ഒറ്റപ്പാറയുടെ ഖനനം പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമാണ്. പാറപൊട്ടിക്കുന്നതിലൂടെയുണ്ട ാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ചോ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ചോ പഠനം നടത്തിയിട്ടില്ല. വംശനാശഭീഷണി നേരിടുന്ന ഒട്ടനവധി പക്ഷിമൃഗാദികളുടെയും ഇതര ജീവജാലങ്ങളുടെയും സങ്കേതമാണ് ആയിരവല്ലിപ്പാറ. 2018 ൽ ആയിരവല്ലിപ്പാറയുടെ ഖനനത്തിനായി നൽകിയ അപേക്ഷ അന്നത്തെ കളക്ടർ പരിഗണിച്ചില്ല. ക്വാറി മാഫിയകളെയും വൻകിട കോർപറേറ്റുകളെയും നിയമം വിട്ട് സഹായിക്കുന്നതിനാണ് ഏകജാലക സംവിധാനത്തിലൂടെ ഇപ്പോൾ അനുമതി നൽകിയത്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആയിരവല്ലിപ്പാറയ്ക്ക് മുകളിലാണ് ആയിരവല്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനവും വനദുർഗ്ഗാ ക്ഷേത്രവും നൂറ്റാണ്ട ുകൾ പഴക്കമുള്ള കാവുകളും നാഗത്തറയും സ്ഥിതി ചെയ്യുന്നത്. പാറയുടെ അടിവാരത്ത്…
Read Moreരക്ഷാകർത്താക്കൾ നിശ്ചയിച്ചുറപ്പിച്ച വിവാഹം! കൊടിമൂട്ടിലമ്മയുടെ സന്നിധിയിൽ അഞ്ച് യുവതികൾക്ക് മംഗല്യഭാഗ്യം
ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിയുടെ കൃപയാൽ അഞ്ച് നിർധന യുവതികൾക്ക് മംഗല്യഭാഗ്യം. കൊടിമൂട്ടിൽ ക്ഷേത്രസന്നിധിയിൽ നാടിന്റെയാകെ പിന്തുണയോടെയും കരുതലോടെയും അനുഗ്രഹങ്ങളോടെയും ആചാര ചടങ്ങുകളോടെ ഇവർ വിവാഹിതരായി. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തി വരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ 16 വർഷമായി നിർധന യുവതികളുടെ വിവാഹം ക്ഷേത്രസന്നിധിയിൽ നടത്തിവരുന്നത്. താലിയും മാലയും വിവാഹ വസ്ത്രങ്ങളും ദമ്പതികൾക്ക് ക്ഷേത്രം മുഖേന നല്കി. ഹിന്ദു വിവാഹാ ചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. നവദമ്പതികൾക്ക് പാരിപ്പള്ളി തിരുവനന്തപുരം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാർ സാമ്പത്തിക സഹായവും സമ്മാനിച്ചു. വിപുലമായ വിവാഹ സദ്യയും ഒരുക്കിയിരുന്നു. ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് നിർധന യുവതികളുടെ വിവാഹം ഒരുക്കിയതെങ്കിലും നാട് ഇത് ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എസ്.പ്രശോഭൻ പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായി ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നതോടൊപ്പം ഇത്തരം കാരുണ്യപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നത് അഭിനന്ദനിയവും അനുകരണീയവുമാണെന്ന് ചടങ്ങ് ഉദ്ഘാടനം…
Read Moreനിന്നെ ഞാൻ കൊല്ലുമെടാ..! ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കൊലപാതകം; പ്രതിക്ക് ജീവപര്യന്തം
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് പോലീസിൽ കേസ് കൊടുത്ത വിരോധത്താൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി ജീപര്യന്തം തടവിന് ശിക്ഷിച്ചു. കൊറ്റങ്കര മനക്കര മേലൂട്ട്കാവ് ഭദ്രാദേവീ ക്ഷേത്രത്തിന് സമീപം മനക്കര തൊടിയിൽ വീട്ടിൽ താമരാക്ഷനെ(51)യാണ് പ്രതി കല്ലുകൊണ്ട ് ഇടിച്ച് കൊലപ്പെടുത്തിയത്. 2013 ജനുവരി ഏഴിന് വൈകുന്നേരം അഞ്ചിന് കൊറ്റങ്കര മേലൂട്ടുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പൂവണ്ണാവിൽ ഏലായിലേക്ക് പോകുന്ന ഇടവഴിയിൽ, പൂവണ്ണാവിൽ തൊടി എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം കൊറ്റംകര വില്ലേജിൽ കൊറ്റംകര വായശാലയ്ക്ക് സമീപം കാവുങ്കൽ ശാന്താ ഭവനിൽ സന്തോഷിനെ(36)യാണ് കോടതി ജീവപര്യന്തം കഠിന തടവും 50,000- രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. സുജിത്താണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ട ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ട ി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് കോടതിയിൽ ഹാജരായി.…
Read Moreമാലമോഷണം നടത്തിയ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ; ചവറയില്‍ നടന്ന സംഭവം ഇങ്ങനെ…
ചവറ: ക്ഷേത്രത്തിലെത്തി മാല മോഷ്ടിക്കുന്ന സംഘത്തില്‍പ്പെട്ട മൂന്ന് നാടോടി സ്ത്രീകളെ ചവറ പോലീസ് പിടികൂടി. തമിഴ് നാട് തൂത്തുക്കുടി അമ്മന്‍കോവില്‍ സ്വദേശികളായ അനു(27), കീര്‍ത്തി (30), പൊന്നു (28) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച പൊന്മനയിലെ ദേവീ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തേവലക്കര സ്വദേശി കിണറുവിള കോട്ടൂര്‍ വീട്ടില്‍ വിജയകുമാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ക്ഷേത്രത്തിന് സമീപത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ഭക്തരെ ഇറക്കാന്‍ വന്ന ബസില്‍ നിന്ന് ഇറങ്ങാനുളള തിരക്കിനിടയില്‍ നാടോടി സ്ത്രീകള്‍ വിജയകുമാരിയുടെ മാല പിടിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കഴുത്ത് മുറിഞ്ഞ വിജയകുമാരി ബഹളം വച്ചതിനെ തുടര്‍ന്ന് അവിടെയുളളവര്‍ പോലീസിനെ വിവരം അറിയിപ്പിച്ചു. സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകളെ പിടികൂടുകയുമായിരുന്നു. കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി. സമാനമായ രീതിയില്‍…
Read Moreവെളിയത്തുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു; ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീൽ ഉടൻ തുടങ്ങുമെന്ന് എംഎൽഎ
കൊട്ടാരക്കര: വെളിയം പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീൽ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഐ ഷാ പോറ്റി എം.എൽ.എ.അറിയിച്ചു. എംഎൽഎ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇതിന് ധാരണയായത്.ഇതോടെ വെളിയം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. പഞ്ചായത്തിൽ 5.4 കിലോമീറ്റർ ദൂരത്തിൽ പൊതുമരാമത്ത് റോഡിലും 12 കിലോമീറ്റർ ദൂരത്തിൽ പഞ്ചായത്ത് റോഡിലുമാണ് പൈപ്പിടേണ്ടത്.പൊതുമരാമത്ത് റോഡ് ഉപാധികളോടെ പൈപ്പിടുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ബി.എം.ആൻറ് ബി.സി. ഫിനിഷിംഗുള്ള ഓടനാവട്ടം -ചെപ്ര, വെളിയം – ഓടനാവട്ടം, നെടുമൺകാവ് – ഓടനാവട്ടം റോഡുകൾ ഡിഫക്ട് ലയബിലിറ്റി പീരിയഡ് നിശ്ചയിച്ച് നിർമ്മിച്ചവയാണ്.ഈ റോഡുകൾ പൈപ്പിടാൻ കുഴിച്ച ശേഷം കരാറുകാരൻ പുനർനിർമ്മിക്കും. പ്രവർത്തികൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും സാന്നിദ്ധ്യത്തിലും മേൽനോട്ടത്തിലുമായിരിക്കും നടക്കുക. ചെപ്രയിൽ സ്ഥാപിച്ചിട്ടുള്ള പ്ലാൻ്റിൽ നിന്നും വെളിയം ഒഴികെ മറ്റു പഞ്ചായത്തുകളിലേക്ക് ജലവിതരണം ആരംഭിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ വെളിയം പഞ്ചായത്തിലെ പൈപ്പിടീൽ ആരംഭിക്കാനും…
Read Moreസ്കൂൾ പാചക തൊഴിലാളികളുടെ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വേതന കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് എൻടിയുസി
കൊല്ലം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പാചക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മൂന്നുവർഷത്തെ വേതന കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ എൻ ടിയു സി)സംസ്ഥാന ജനറൽ സെക്രട്ടറി എ ഹബീബ് സേട്ട് ആവശ്യപ്പെട്ടു. മിനിമം വേതനം 700 രൂപയായി ഉയർത്തണമെന്നും, അവധിക്കാല വേതനം പ്രതിമാസം 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും, ഒരു തൊഴിലാളിയെകൊണ്ട് 500 കുട്ടികൾക്ക് ഉച്ച ഭക്ഷണം തയാറാക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കുക പ്രായാധിക്യം മൂലം വിരമിക്കുന്നവർക്ക് മതിയായ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുക, 5 വർഷമായി പാചക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്ഥിര നിയമനം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് സംഘടന രൂപം നൽകുമെന്നും എ ഹബീബ് സേട്ട് അറിയിച്ചു.
Read Moreകൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രോത്സവത്തിന് കൊടിയേറി; സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സമൂഹ വിവാഹം നാളെ
ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ ദശദിന ഉത്സവത്തിന് കൊടിയേറി. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർധന യുവതികളുടെ വിവാഹം നാളെ ക്ഷേത്രസന്നിധിയിൽ നടത്തും. കൊടി ഊരുചുറ്റ് ലോഷയാത്ര നടത്തിയാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചത്. ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി ,മേൽശാന്തി പാഴൂർ മഠം കേശവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടത്തി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.ഗോപിനാഥൻ കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ എസ്.പ്രശോഭൻ ,ബി.രവീന്ദ്രൻ, വി.വിനോദ് എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നല്കി.’ കൊടിയേറ്റിന് ശേഷം പടുക്ക സമർപ്പണവും നടത്തി. കോട്ടക്കോരം പുത്തൻകാവ് രക്തേശ്വരി ക്ഷേത്രസന്നിധിയിൽ നിന്നും കാവടിക്കോണം അപ്പുപ്പൻകാവ് ക്ഷേത്രസന്നിധിയിൽ നിന്നും ഭക്തജനങ്ങൾ ഘോഷയാത്രയായി എത്തിയാണ് ദേവി സന്നിധിയിൽ പടുക്ക സമർപ്പണം നടത്തിയത്. രാത്രി സന്താനഗോപാലം കഥകളിയും ഉണ്ടായിരുന്നു. നാളെ രാവിലെ പത്തിനാണ് ക്ഷേത്രസന്നിധിയിൽ നിർധന…
Read Moreകുളത്തുപ്പുഴയിൽ വെടിയുണ്ട കണ്ടെത്തിയസംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി
അഞ്ചല്‍ : തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടിപാലത്തിന് സമീപത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയിട്ട് ഇന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് പ്രധാന പാതയോരത്ത് നിന്നും 12 പാകിസ്ഥാന് നിര്‍മ്മിതവും, 2 ചൈന നിര്‍മ്മിതവുമായ 14 വെടിയുണ്ടകള്‍ കണ്ടെടുത്തത്. പാകിസ്താന് നിര്‍മിത വെടിയുണ്ടയാണ് കണ്ടെത്തിയത് എന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും, എന്‍ഐഎ യും അന്വേഷണം ആരംഭിക്കുകയും സംസ്ഥാന എടിഎസ് ന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയുമാണ്. ചില തെളിവുകളും, സൂചനകളും ലഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസം സ്ഥലം സന്ദര്‍ശിച്ച ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി ഇക്കാര്യം ആവര്‍ത്തിച്ചു. കേസ് എടിഎസ് തന്നെ കണ്ടുപിടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നതാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കുളത്തുപ്പുഴ…
Read More