ആ ​നാ​ല്‍​വ​ര്‍ സം​ഘം വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റു​മാ​യി ചാ​ടി​യി​റ​ങ്ങി​യ​ത് തീ​യി​ലേ​ക്ക് മാ​ത്ര​മ​ല്ല; ​ഒ​രു ഗ്രാ​മ​ത്തി​ന്‍റെ മ​ന​സി​ലേ​ക്ക് കൂ​ടി​യാ​ണ്! കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ

പ​ത്ത​നാ​പു​രം: ആ​ളി​പ്പ​ട​രു​ന്ന തീ​യും, ശ​ക്ത​മാ​യ ചൂ​ടും വ​ക​വ​യ്ക്കാ​തെ ആ ​നാ​ല്‍​വ​ര്‍ സം​ഘം വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റു​മാ​യി ചാ​ടി​യി​റ​ങ്ങി​യ​ത് തീ​യി​ലേ​ക്ക് മാ​ത്ര​മ​ല്ല; ​ഒ​രു ഗ്രാ​മ​ത്തി​ന്‍റെ മ​ന​സി​ലേ​ക്ക് കൂ​ടി​യാ​ണ്.​ ഇ​പ്പോ​ള്‍ കു​ട്ടി​ക​ളു​ടെ ധീ​ര​ത​യെ നാ​ടൊ​ന്നാ​യി അ​നു​മോ​ദി​ക്കാ​നൊ​രു​ങ്ങു​മ്പോ​ള്‍ പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​ന​ല്ല, അ​തി​ജീ​വി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​ക​ളാ​ണെ​ന്ന് സ​മൂ​ഹ​ത്തി​ന് കാ​ട്ടി​ത്ത​രി​ക​യാ​ണ് അ​ന​ന്തു​വും കൂ​ട്ട​രും.​ തീ ആ​ളി​പ​ട​ർ​ന്ന​പ്പോ​ൾ ഉ​ണ്ടാ​കു​ന്ന ദു​ര​ന്തം മു​ന്നി​ൽ ക​ണ്ട് അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട്ട നാ​ല​വ​ര്‍ സം​ഘം ഇ​പ്പോ​ള്‍ നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​ണ്. കു​ട്ടി​ക്കൂ​ട്ട​ത്തി​ന്‍റെ നേ​താ​വാ​യ ര​തീ​ഷ് ഭ​വ​നി​ല്‍ ര​തീ​ഷ്-അം​ബി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ന​ന്തു​വി​ന് മാ​തൃ​വി​ദ്യാ​ല​യം സ്വീ​ക​ര​ണം ന​ല്‍​കി. ​ മാ​ലൂ​ര്‍ എംറ്റിഡി​എം സ്കൂ​ളിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ അ​ന​ന്തു​വി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.​ ചി​റ​യി​ല്‍ കി​ഴ​ക്കേ​ക്ക​ര​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍-അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി​ത്യ​ന്‍, വാ​ലു​തു​ണ്ടി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍-സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്രീ​ക്കു​ട്ട​ന്‍, ത​ണ​ല്‍​വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍-രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബി​ജി​ല്‍ എ​ന്നി​വ​രാ​ണ് അ​ന​ന്തു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.​ മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റാ മാ​നേ​ജ്മെ​ന്‍റും…

Read More

യൂ​ത്തു​കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് നാളെ; ​അ​രു​ൺ​രാ​ജ് കൊ​ല്ലം ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്

​കൊല്ലം: യൂ​ത്തു​കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. ഭാ​ര​വാ​ഹി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം 29ന് ​ഉ​ണ്ടാ​കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി എ​ഗ്രൂ​പ്പ് പ്ര​തി​നി​ധി ഷാ​ഫി പ​റ​ന്പി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള ശ​ബ​രി​നാ​ഥ് ഉ​ൾ​പ്പ​ടെ ഏ​ഴ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​യി. സ​മ​വാ​യം ആ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നാളെ ​ന​ട​ക്കും. ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ യൂ​ത്തു​കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. 12ജി​ല്ല​ക​ളി​ലെ യൂത്തുകോൺഗ്രസ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക​യും ത​യാ​റാ​യി. 14 ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​രി​ൽ എ​ട്ടെ​ണ്ണം എ​ഗ്രൂ​പ്പി​നും 6എ​ണ്ണം ഐ ​ഗ്രൂ​പ്പി​നും വീ​തംവ​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​ത്തു​കോ​ൺ​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റാ​യ അ​രു​ൺ​രാ​ജ് കെ​എ​സ് യു ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്, യൂ​ത്തു​കോ​ൺ​ഗ്ര​സ് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ്.

Read More

ചൂട് വർധിച്ചു ;കാർഷികമേഖല തകർച്ചയിലേക്ക് ; മ​ല​യോ​ര വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന കാ​ര്‍​ഷി​കോ​ല്‍​പ​ന്ന​ങ്ങളിൽ വൻ ഇടിവ്

പ​ത്ത​നാ​പു​രം: ചൂ​ട് ക​ന​ത്ത​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക്. മ​ല​യോ​ര വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന കാ​ര്‍​ഷി​കോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ അ​ള​വി​ല്‍ വ​ൻ കു‍​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ മേ​ഖ​ല​യി​ലെ ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് കൃ​ഷി സ്ഥ​ല​ത്ത് വി​ള​വി​റ​ക്കാ​ന്‍​പോ​ലും ക​ഴി​യാ​തെ മ​ഴ കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. സാ​ധാ​ര​ണ ജ​നു​വ​രി മാ​സ​ങ്ങ​ളി​ല്‍ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും അ​ന്‍​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണ് ഇ​ക്കൊ​ല്ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ്വാ​ശ്ര​യ വി​പ​ണി​ക​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ അ​പേ​ക്ഷി​ച്ച് മ​ഴ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ചൂ​ടി​ന്‍റെ ആ​ധി​ക്യ​വും ഇ​ര​ട്ടി​യാ​യി. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ അ​ധി​ക​വും ഉ​ണ​ങ്ങി​ക്ക​രി​യു​ന്നു.​ ഏ​ത്ത​വാ​ഴ കൃ​ഷി​യെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം ചൂ​ട് ബാ​ധി​ച്ച​ത്.​കു​ല​ച്ച​വാ​ഴ​ക​ള്‍ വി​ള​വ് പാ​ക​മാ​കും മു​ന്‍​പെ ഉ​ണ​ങ്ങു​ക​യാ​ണ്.​സാ​ധാ​ര​ണ ഏ​പ്രി​ല്‍ മേ​യ് മാ​സ​ങ്ങളിലാ​ണ് ചൂ​ടി​ന് ശ​ക്തി​യേ​റു​ന്ന​ത്.​കാ​ര്‍​ഷി​ക വി​പ​ണി​ക​ള്‍ വ​ഴി പ്ര​തി​മാ​സം വ​ന്‍​തോ​തി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ സം​ഭ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ​ഇ​തു​വ​ഴി വി​ല​ക്ക​യ​റ്റം ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്നു.​എ​ന്നാ​ല്‍ വി​പ​ണി​ക​ള്‍ മ​ന്ദീ​ഭ​വി​ച്ച​തോ​ടെ വി​ല​ക്ക​യ​റ്റ​വും രൂ​ക്ഷ​മാ​ണ്.​പ്ര​ള​യ കാ​ല​ത്ത് മ​ഴ​യി​ലും കാ​റ്റി​ലും പ​കു​തി​യി​ല​ധി​കം…

Read More

മുട്ടുസൂചി മുതൽ,സംസ്ഥാനത്ത് അഴിമതിയില്ലാത്ത ഒരു വകുപ്പുമില്ലെന്ന്ബി.ബി ഗോപകുമാർ

കൊല്ലം: കേ​ര​ള​ത്തി​ൽ അ​ഴി​മ​തി ന​ട​ക്കാ​ത്ത ഒ​രു വ​കു​പ്പു​പോ​ലു​മി​ല്ലെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ദ്ധ്യ​ക്ഷ​ൻ ബി.​ബി. ഗോ​പ​കു​മാ​ർ. 100 കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള അ​ഴി​മ​തി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.​ യു​വ​മോ​ർ​ച്ച കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ത്‌​ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. വാ​ഹ​ന​ങ്ങ​ൾ,സു​ര​ക്ഷ കാ​മ​റ​ക​ൾ മു​ത​ൽ മൊ​ട്ടു സൂ​ചി വാ​ങ്ങി​യ​തി​ൽ വ​രെ അ​ഴി​മ​തി​യാ​ണ്. ഡി​ജി​പി​യി​ൽ മാ​ത്രം ഒ​തു​ങ്ങ​ന്ന​ത​ല്ലി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ വ​രെ ആ​രോ​പ​ണ നി​ഴ​ലി​ലാ​ണ്.​സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.​യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് വി.​എ​സ് ജി​തി​ൻ ദേ​വ് അ​ദ്ധ്യ​ക്ഷ​ത ആവശ്യപ്പെട്ടു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളി​മ​ൺ ദി​ലീ​പ് ,യു​വ​മോ​ർ​ച്ചാ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ഷ്‌​ണു പ​ട്ട​ത്താ​നം,അ​ഡ്വ.​അ​നീ​ഷ് പാ​രി​പ്പ​ള്ളി,നേ​താ​ക്ക​ന്മാ​രാ​യ വി.​ധ​നേ​ഷ്,അ​ഭി​ഷേ​ക് മു​ണ്ട​ക്ക​ൽ,ജ​മു​ൻ ജ​ഹാം​ഗീ​ർ,സി.​ത​മ്പി ,എ​ജി ശ്രീ​കു​മാ​ർ, മ​ന്ദി​രം ശ്രീ​നാ​ഥ്,സി.​ബി പ്ര​തീ​ഷ്,ശം​ഭു മാ​രാ​രി​ത്തോ​ട്ടം, സ​ന​ൽ മു​ക​ളു​വി​ള,ദീ​പു രാ​ജ്, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Read More

പാക് നിർമിത വെടിയുണ്ട കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനയ്ക്ക് വെ​ടി​യു​ണ്ട​ക​ൾ ഹൈദരാ​ബാ​ദി​ലെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേക്ക്

തി​രു​വ​ന​ന്ത​പു​രം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ വെ​ടി​യു​ണ്ട​ക​ൾ പാ​ക് നി​ർ​മി​ത​മെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കും തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി ഹൈ​ദ്രാ​ബാ​ദി​ലെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കും. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ചി​ല തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വെ​ടി​യു​ണ്ട​ക​ളു​ടെ നി​ർ​മ്മാ​ണം പ​ഴ​ക്കം ലോ​ഹം തു​ട​ങ്ങി​യ​വ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നും വെ​ടി​യു​ണ്ട​ക​ളി​ൽ നി​ന്ന് വി​ര​ല​ട​യാ​ളം അ​ട​ക്കം ല​ഭി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വെ​ടി​യു​ണ്ട​ക​ൾ പാ​ക് നി​ർ​മ്മി​ത​മെ​ന്ന് മ​ന​സി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ​ഐ​എ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കു​ള​ത്തൂ​പ്പു​ഴ​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ൽ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ചി​ല തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ഡി​ജി​പി ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്ന് വി​ശ​ദ​മാ​യി ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

Read More

കൊല്ലത്ത് പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; തമിഴ്നാട് ബന്ധവും അന്വേഷിക്കുന്നു

അ​ഞ്ച​ല്‍: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യും ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി. കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ എ​ടി​എ​സി​ന്‍റെ കീ​ഴി​ല്‍ പ്ര​ത്യേ​ക ടീ​മി​നെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ലോ​ക്ക​ല്‍ പോ​ലീ​സ്, ക്രൈം​ബ്രാ​ഞ്ച്, സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടീ​മി​ലു​ണ്ടാ​കും. ചി​ല തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി. ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന എ​ടി​എ​സ് ത​ല​വ​ന്‍ അ​നൂ​പ്‌ ജോ​ണ്‍ കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം ത​ന്നെ വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്നാ​ട് ബ​ന്ധ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ക​ളി​യി​ക്ക​വി​ള​യി​ല്‍ ത​മി​ഴ്നാ​ട് എ​എ​സ്ഐ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ഇ​തി​ന് ബ​ന്ധ​മു​ണ്ടോ എ​ന്ന​ത​ട​ക്കം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. കു​ള​ത്തു​പ്പു​ഴ​ക്ക്‌ അ​ടു​ത്ത് ആ​ര്യ​ങ്കാ​വി​ല്‍ നി​ന്നു​മാ​ണ് കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല​ട​ക്കം പ​ങ്കു​ണ്ടെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ചി​ല​രെ ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് പി​ടി​കൂ​ടു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ചി​ല​രെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍…

Read More

പ്രതികാരം! അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; ഭാ​ര്യാ​പി​താ​വ് അ​റ​സ്റ്റി​ല്‍

അ​ഞ്ച​ൽ : അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​യെ ആ​സി​ഡൊ​ഴി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ ആ​ഷി​ക് മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​നെ (60) യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കുന്നേരം അ​ഞ്ചോ​ടെയാണ് ഷാ​ജ​ഹാ​ന്‍ ഉ​സ്മാ​ന്‍റെ ക​ട​യ്ക്കു​ള്ളി​ല്‍ ക​യ​റി ആ​സി​ഡ് ഒ​ഴി​ച്ച​ത്. മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ ഉ​സ്മാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം ന​ട​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ഉ​സ്മാ​ന്‍റെ ഭാ​ര്യ​യുമാ​യി ഷാ​ജ​ഹാ​ന്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​ച്ച് വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് ഉ​സ്മാ​ൻ ഷാ​ജ​ഹാ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ചു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ഷാ​ജ​ഹാ​ൻ ആ​സി​ഡു​മാ​യി ഉ​സ്മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച​ൽ മു​ക്ക​ട ജം​ഗ്ഷ​നി​ലെ അ​ഫ്സ​ൽ ഫ്രൂ​ട്ട്സ് ക​ട​യി​ൽ എ​ത്തി മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​ത​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ ഷാ​ജ​ഹാ​നെ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് അ​ഞ്ച​ല്‍ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഷാ​ജ​ഹാ​ന്‍ ത​നി​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഉ​സ്മാ​ന്‍റെ…

Read More

വേ​ന​ലി​ൽ വെ​ന്തു​രു​കി മ​ല​യോ​ര​നാ​ട്! കൊ​ടും​ചൂ​ടി​ൽ വെ​ള​ളി​മൂ​ങ്ങ ത​ള​ർ​ന്നു വീ​ണു; ര​ക്ഷ​ക​രാ​യി നാ​ട്ടു​കാ​ർ

പ​ത്ത​നാ​പു​രം: വേ​ന​ലി​ൽ വെ​ന്തു​രു​കു​ക​യാ​ണ് മ​ല​യോ​ര​നാ​ട്. പ​ത്ത​നാ​പു​രം കു​ണ്ട​യം കാ​രം​മൂ​ടി​ന് സ​മീ​പം ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്താ​ൽ വെ​ള്ളി​മൂ​ങ്ങ ത​ള​ര്‍​ന്നു​വീ​ണു. കു​ഴ​വ​ക്കാ​ട് ഭാ​ഗ​ത്താ​ണ് വെ​ള്ളി​മൂ​ങ്ങ​യെ അ​വ​ശ​നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ക്ക​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ മൂ​ങ്ങ​യെ ര​ക്ഷ​പ്പെ​ടു​ത്തി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ഏ​ക​ദേ​ശം ര​ണ്ട് വ​യ​സ് പ്രാ​യം വ​രു​ന്ന വെ​ള​ളി​മൂ​ങ്ങ​യു​ടെ ചു​ണ്ട് കാ​ക്ക​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. പ​ത്ത​നാ​പു​രം റേ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​ച്ച വെ​ള​ളി​മൂ​ങ്ങ​യെ വെ​റ്റി​ന​റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ക്കു​ക​ള്‍ മാ​റു​ന്ന​ത​നു​സ​രി​ച്ച് വ​ന​ത്തി​നു​ള്ളി​ല്‍ തു​റ​ന്ന് വി​ടു​മെ​ന്ന് റേ​യ്ഞ്ച് ഓ​ഫീ​സ​ർ അ​നീ​ഷ് പ​റ​ഞ്ഞു. കൂ​ടാ​തെ വ​ന​ത്തി​നു​ള​ളി​ൽ ക​ടു​ത്ത വേ​ന​ലി​ല്‍ മ​ര​ങ്ങ​ളും കു​റ്റി​ക്കാ​ടു​ക​ളും ഉ​ണ​ങ്ങി ന​ശി​ക്കു​ക​യും ജ​ലാ​ശ​യ​ങ്ങ​ള്‍ വ​റ്റി​വ​ര​ളു​ക​യും ചെ​യ്ത​തോ​ടെ കാ​ട്ടാ​ന​ക​ള്‍ അ​ട​ക്ക​മു​ള​ള വ​ന്യ​മൃ​ഗ​ങ്ങ​ള്‍ തീ​റ്റ​യും വെ​ള്ള​വും തേ​ടി വ​നാ​തി​ര്‍​ത്തി​ക​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന കാ​ഴ്ച​ക​ളും ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ​തി​വാ​ണ്.

Read More

രാത്രികാല മോഷണങ്ങൾ പെരുകുന്നു; കൊല്ലം സി​റ്റി പോ​ലീ​സ് പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി

കൊ​ല്ലം: സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ സ​മീ​പ സ​മ​യ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ശ്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് സി​റ്റി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. കൊ​ല്ലം ടൗ​ണ്‍ പ​രി​ധി​യെ പ​ന്ത്ര​ണ്ട ് പ​ട്രോ​ളിം​ഗ് ഏ​രി​യ​ക​ളാ​യി തി​രി​ക്കു​ക​യും ഒ​രോ ഏ​രി​യ​യി​ലും രാ​ത്രി 11 മ​ണി രാ​വി​ലെ നാ​ലു വ​രെ പ​തി​ന​ഞ്ചോ​ളം മൊ​ബൈ​ൽ പ​ട്രോ​ളിം​ഗും, പ​ത്തോ​ളം റൈ​ഡ​ർ പ​ട്രോ​ളിം​ഗും രാ​ത്രി​കാ​ല സു​ര​ക്ഷ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് പു​റ​മേ പി​ങ്ക് പ​ട്രോ​ൾ ഹൈ​വേ പ​ട്രോ​ൾ, ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​സ്ഐ മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ട്രോ​ളിം​ഗി​നു​ണ്ടാ​കും. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ന്‍റു​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സി​നി​മാ തീ​യ​റ്റ​റു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, എ​റ്റി​എം കൗ​ണ്ട റു​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​സ്വ​ഭാ​വി​ക​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത് ഉ​ട​ന​ടി പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി…

Read More

പാതയോരത്തെ കമാനങ്ങൾ അപകഭീഷണിയാകുന്നു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക്

പത്ത​നാ​പു​രം : പ്ര​ധാ​ന പാ​ത​യി​ല്‍ സ്ഥാ​പി​ക്കു​ന്ന ക​മാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ല.​അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി ബൈ​പാ​സി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ക​മാ​നം മ​റി​ഞ്ഞ് വീ​ണി​രു​ന്നു. അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ധാ​ന​പാ​ത​യി​ല​ട​ക്കം വ​ലി​യ ക​മാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ വ​യ്ക്കു​ന്ന​ത് യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ​യാ​ണ്. ഇ​തി​നു​പു​റ​മെ മാ​സം പി​ന്നി​ട്ടും ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ല ക​മാ​ന​ങ്ങ​ളും മാ​റ്റി​യി​ട്ടി​ല്ല. ഇ​തു​കാ​ര​ണംഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യും വ​ർ​ദ്ധി​ക്കു​ന്നു​ണ്ട്.​തി​ര​ക്കേ​റി​യ പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ ക​മാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള കോ​ട​തി വി​ധി നി​ല​നി​ല്കെ​യാ​ണ് മി​ക്ക സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ഗ​ത്തു നി​ന്നും ഈ ​നി​യ​മ​ലം​ഘ​നം. ​യാ​ത്രാ ബ​സു​ക​ളും ത​ടി,ക​ച്ചി തു​ട​ങ്ങി​യ​വ ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ധാ​രാ​ളം ക​ട​ന്നു​വ​രു​ന്ന പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട്ടി ക​മാ​നം മ​റി​ഞ്ഞു​വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്നു​ണ്ട്‌.​നി​ര​വ​ധി ത​വ​ണ ക​മാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

Read More