കു​ന്നി​ക്കോട് പോ​ലീ​സ്റ്റേഷനിൽ എ​സ് ഐക്ക് ക​സേ​ര​യി​ല്ല; കു​ടു​സു മു​റി​ക​ളി​ല്‍ നി​ന്ന് തി​രി​യാ​ൻ പോ​ലും ഇ​ട​മി​ല്ലാ​തെ വീ​ർ​പ്പ് മുട്ടി പോലീസുകാർ

പ​ത്ത​നാ​പു​രം :ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ന്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​രം.​നാ​ടു സം​ര​ക്ഷി​ക്കു​വാ​ൻ രാ​പ്പ​ക​ൽ ഓ​ടി ന​ട​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ൽ ഒ​ന്നി​രി​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ല. കു​ടു​സു മു​റി​ക​ളി​ല്‍ നി​ന്ന് തി​രി​യാ​ൻ പോ​ലും ഇ​ട​മി​ല്ലാ​തെ വീ​ർ​പ്പ് മു​ട്ടു​ക​യാ​ണ് നി​യ​മ​പാ​ല​ക​ർ.​സ്റ്റേ​ഷ​ൻ ചു​മ​ത​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ എ​സ് ഐ ​ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര​യും ഇ​ല്ലാ​തെ​യാ​യി. ഉ​ള​ള സ്ഥ​ല​ത്ത് ഞെ​രു​ങ്ങി​യി​രു​ന്നാ​ണ് ജോ​ലി​നോ​ക്കു​ന്ന​ത്.​ മി​ക്ക​വ​രും പു​റ​ത്തു​ള​ള താ​ൽ​കാ​ലി​ക ഷെ​ഡി​ലി​രു​ന്നാ​ണ് കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.​പു​റ​ത്തു നി​ന്നു നോ​ക്കി​യാ​ൽ ഭം​ഗി​യു​ണ്ടെങ്കി​ലും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ക്യാ​മ്പി​നേ​ക്കാ​ൾ ദ​യ​നീ​യ​മാ​ണ് ഉ​ൾ​വ​ശം.​ വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള​ള​മി​ല്ലാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ശ്നം.​ഒ​ന്നു വി​ശ്ര​മി​ക്കാ​നോ വ​സ്ത്രം മാ​റു​വാ​നോ ക്വാട്ടേ​ഴ്സു​മി​ല്ല. സ​മീ​പ​ത്താ​യി മ​റ്റൊ​രു കെ​ട്ടി​ടം നി​ർ​മ്മി​ച്ച് നി​യ​മ​പാ​ല​ക​രു​ടെ പ​രാ​തി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; മു​ഖ​ത്തും ക​ണ്ണി​നും പൊള്ളലേറ്റു; ബന്ധു അറസ്റ്റിൽ

അ​ഞ്ച​ൽ : അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​യെ ആ​സി​ഡൊ​ഴി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യാ​പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​നാ​ണ് (60) അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കുന്നേരം അ​ഞ്ചോ​ടെ ഷാ​ജ​ഹാ​ന്‍ അ​ട​ങ്ങു​ന്ന മൂ​ന്നം​ഗ സം​ഘം പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ല്‍ എ​ത്തി അ​ഞ്ച​ല്‍ സ്വ​ദേ​ശി ഉ​സ്മാ​ന്‍ എ​ന്ന​യാ​ള്‍​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ ഉ​സ്മാ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പി​ടി​യി​ലാ​യ ഷാ​ജ​ഹാ​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​രെ കു​റി​ച്ചും അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ആ​ക്ര​മ​ണം ന​ട​ന്ന ഉ​സ്മാ​ന്‍റെ ക​ട​യി​ല്‍ ഫോ​റ​ന്‍​സി​ക് സം​ഘം അ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഷാ​ജ​ഹാ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

Read More

കേന്ദ്ര ബ​ജ​റ്റ് ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലാ​ക്കു​മെ​ന്ന് സി ​പി ഐ ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ. ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​ൻ

കൊ​ട്ടാ​ര​ക്ക​ര: പ​ട്ടി​ൽ പൊ​തി​ഞ്ഞ് കാ​ഴ്ച​യ്ക്ക് ഭം​ഗി​യു​ള്ള​താ​യി അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റ് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലാ​ക്കു​ന്ന​താ​ണെ​ന്ന് സി ​പി ഐ ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ ദേ​ശ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ ഡി ​എ​ഫ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹെ​ഡ്പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക ത​ക​ർ​ച്ച​യും തൊ​ഴി​ലി​ല്ലാ​യ്മ​യും രൂ​ക്ഷ​മാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന ബ​ജ​റ്റാ​ണ് കേ​ന്ദ്ര ബ​ജ​റ്റ്. രാ​ജ്യ​ത്തി​ന്‍റെ പൊ​തു​സ്വ​ത്ത് കോ​ർ​പ​റേ​റ്റ്ക​ൾ​ക്ക് വ​ൻ​തോ​തി​ൽ വി​റ്റ​ഴി​ക്കാ​നു​ള്ള ഗൂ​ഡ ല​ക്ഷ്യ​മാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണാ​രാ​ഷ​ട്രീ​യ പ്രേ​രി​ത​മാ​ണ്. സം​സ്ഥാ​നം സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളെ കേ​ന്ദ്രം തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. റെ​യി​ൽ​വേ വി​ക​സ​നം, ശ​ബ​രി​റെ​യി​ൽ പാ​ത, എ​യിം​സ്, റെ​യി​ൽ കോ​ച്ച് തു​ട​ങ്ങി​യ​വ​യെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ജ​ന വി​രു​ദ്ധ ബ​ജ​റ്റി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി ​സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ ഡി…

Read More

കൊട്ടിയം- കല്ലമ്പലം റൂട്ടിലെ യാ​ത്രാദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​രി​ൽ നി​ന്നും കൊട്ടിയം കല്ലന്പലം റൂട്ടിലെ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് കെഎ​സ്ആ​ർടിസി. പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.​ സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന തൊ​ഴി​ലാ​ളി ക​ളും ജീ​വ​ന​ക്കാ​രും ട്യൂ​ഷ​ൻ ക​ഴി​ഞ്ഞെ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളും ചേ​ർ​ന്ന യാ​ത്ര​ക്കാ​രെ കൊ​ണ്ട് ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​ൻ ജ​ന​നി​ബി​ഡ​മാ​ക്കും.​ ചാ​ത്ത​ന്നൂ​രി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കും സ്വ​കാ​ര്യ ബ​സും ഉ​ൾ​പ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ത്തേ​യ്ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​ധി​കം ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നി​ല്ല. എ​ന്നാ​ൽ കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഇ​രു​ട്ടു വീ​ഴു​ന്ന​തോ​ടെ കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ വീ​ട്ടി​ലെ​ത്താ​നു​ള്ള തി​ടു​ക്ക​ത്തി​ൽ ബ​സ് ഇ​ല്ലാ​ത്ത​തു​മൂ​ല​മു​ള്ള ദു​രി​തം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റി​ല്ല. കൊ​ല്ല​ത്തു നി​ന്നും ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ചെ​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സുക​ളാ​ണ് കു​റ​ച്ചെ​ങ്കി​ലും ഈ ​സ​മ​യ​ത്തു​ള്ള​ത്. എ​ങ്ങ​നെ​യെ​ങ്കി​ലും കു​റെ​പ്പേ​ർ ഈ ​ബ​സുക​ളി​ൽ ക​യ​റി​പ്പ​റ്റും. മ​റ്റു​ള്ള​വ​ർ പെ​രു​വ​ഴി​യി​ൽ ത​ന്നെ. കെഎ​സ്.​ആ​ർ.​ടി.​സി.​യ്ക്ക് നി​സാ​ര​മാ​യി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും. ഈ…

Read More

ഇ​ള​മ്പ​ൽ സ്കൂ​ളിലെ ആ​ക്ര​മ​ണം;​ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞത് രാഷ്ട്രീയസം​ഘ​ര്‍​ഷം ഒഴിവാക്കാനായെന്ന് പോലീസ്

പ​ത്ത​നാ​പു​രം: ഇ​ള​മ്പ​ൽ ഗ​വ​ൺ​മെ​ന്റ് യു ​പി സ്കൂ​ളി​ൽ ന​ട​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തോ​ടെ ഒ​ഴി​വാ​യ​ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടായേക്കാവുന്ന സം​ഘ​ര്‍​ഷ​മാ​ണ്.​ ഇ​രു​വി​ഭാ​ഗം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ത​മ്മി​ല്‍ സ്കൂ​ളി​ന്റെ ശോ​ച​നാ​വ​സ്ഥ​യെ​യും,അ​ടു​ത്ത കാ​ല​ത്താ​യു​ണ്ടാ​യ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ചൊ​ല്ലി നേ​ര​ത്തേ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു.​ ഈ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ളി​ന് നേ​രെ അ​ക്ര​മം ന​ട​ക്കു​ന്ന​ത്.​ഇ​തേ ചൊ​ല്ലി ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.​ ഇ​ത് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ഴാ​ണ് പോ​ലീ​സി​ന്റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ അ​ക്ര​മി​ക​ള്‍ പി​ടി​യി​ലാ​യ​ത്. സ്കൂ​ളി​ലെ പൊ​തു​മു​ത​ലു​ക​ൾ​ക്കു നാ​ശ​ന​ഷ്ടം വ​രു​ത്തി​യ കേ​സി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ൾ കു​ന്നി​ക്കോ​ട് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ മൂ​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. മൂ​ന്ന് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഇ​തേ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ര​ണ്ടാ​മ​ത്തെ​യാ​ൾ സ്കൂ​ളി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​യും മൂ​ന്നാ​മ​ത്തെ ആ​ൾ മ​റ്റൊ​രു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യു​മാ​ണ് ഇ​വ​ർ മൂ​വ​രും ഒ​രേ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ്.​ ഒ​രു…

Read More

വേ​ന​ല്‍​ക്കാ​ലം; സൂര്യാഘാതം, വേനൽക്കാല രോഗങ്ങൾ; പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് ഡിഎംഒ

കൊല്ലം: അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.വി ​ഷേ​ര്‍​ളി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചൂ​ട് കൂ​ടു​ത​ലു​ള്ള​പ്പോ​ള്‍ (രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ) പ​ണി​യെ​ടു​ക്കു​ന്ന​വ​രും യാ​ത്ര ചെ​യ്യു​ന്ന​വ​രും ഇ​ളം നി​റ​ത്തി​ലു​ള്ള അ​യ​ഞ്ഞ കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം. ജോ​ലി സ്ഥ​ല​ത്ത് വാ​യൂ സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്ത​ണം. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ലോ​ഷ​ന്‍ ഉ​പ​യോ​ഗി​ക്ക​ണം. വെ​യി​ല​ത്ത് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ക​ണ്ണ​ട, ഹെ​ല്‍​മെ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം. കൂ​ടു​ത​ല്‍ സ​മ​യം വെ​യി​ല​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ നി​ര്‍​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. സോ​ഡി​യം വി​യ​ര്‍​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ശ​രീ​ര​ത്തി​ല്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ത​ല​ചു​റ്റ​ല്‍, ക്ഷീ​ണം, ബോ​ധ​ക്ഷ​യം, മാം​സ പേ​ശി​ക​ളി​ല്‍ പി​ടു​ത്തം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാം. അ​മി​ത ചൂ​ട് പ​ക്ഷാ​ഘാ​ത​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കാം. ശ​രീ​രോ​ഷ്മാ​വ് കൂ​ടു​ന്ന​താ​യി തോ​ന്നി​യാ​ല്‍ ത​ണ​ല​ത്തേ​ക്ക് മാ​റ​ണം. ത​ണു​ത്ത വെ​ള്ള​ത്തി​ല്‍ ശ​രീ​രം തു​ട​യ്ക്ക​ണം. ജ​ല​ക്ഷാ​മം നി​ല​നി​ല്‍​ക്കെ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്.…

Read More

സ്ത്രീ​സു​ര​ക്ഷ;​ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി രൂ​പീ​ക​രി​ക്ക​ണമെന്ന് ക​ള​ക്ട​ര്‍

കൊല്ലം :ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ള്‍​ക്കു​ള്ളി​ലെ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി നി​ര്‍​ബ​ന്ധ​മാ​യും രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. പ​ത്തോ അ​തി​ല്‍ കൂ​ടു​ത​ലോ സ്ത്രീ​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ഓ​ഫീ​സു​ക​ള്‍ രാ​ഷ്ട്രാ​ന്ത​ര വ​നി​താ ദി​ന​മാ​യ മാ​ര്‍​ച്ച് എ​ട്ടി​ന​കം സ​മി​തി രൂ​പീ​ക​രി​ച്ച് അം​ഗ​ങ്ങ​ളു​ടെ പേ​ര് വി​വ​രം പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. വീ​ഴ്ച​വ​രു​ത്തു​ന്ന തൊ​ഴി​ല്‍ മേ​ധാ​വി​ക്കെ​തി​രെ 2018 സെ​പ്റ്റം​ബ​റി​ല്‍ നി​ല​വി​ല്‍​വ​ന്ന നി​യ​മ​പ്ര​കാ​രം അ​ന്‍​പ​തി​നാ​യി​രം രൂ​പ പി​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ സ​ബ് ജ​ഡ്ജ് സു​ബി​ത ചി​റ​ക്ക​ല്‍, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ ഗീ​താ​കു​മാ​രി, വു​മ​ണ്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ താ​ഹി​റ ബീ​വി, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ടി ​ഷീ​ല, നോ​മി​നേ​റ്റ​ഡ് അം​ഗ​ങ്ങ​ളാ​യ പ​ങ്ക​ജാ​ക്ഷ​ന്‍​പി​ള്ള, വി​ജ​യ​മ്മ ലാ​ലി, പോ​ലീ​സ്, കോ​ളി​ജി​യേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍…

Read More

കാപ്പ ചുമത്തിയ പ്രതി മുങ്ങി; അന്വേഷിച്ച് അലഞ്ഞ് പോലീസും; ഒടുവിൽ പിടികിട്ടാപ്പുള്ളിയും സുഹൃത്തും ചെയ്തത്

കൊ​ല്ലം:കാപ്പപ്രതിയും കൂട്ടാളിയും കോടതിയിൽ കീഴടങ്ങി. ഓ​ച്ചി​റ മേ​മ​ന ല​ക്ഷ്മി ഭ​വ​നത്തിൽ കു​ക്കു എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നു ആണ് ക​രു​നാ​ഗ​പ്പ​ള്ളി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങയത്. ഇ​യാ​ൾ​ക്കെ​തി​രെ കഴിഞ്ഞമാസം 16 ന് ​ ജി​ല്ലാ ക​ള​ക്ട​ർ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​വാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ഉൗ​ർ​ജ്ജി​ത ശ്ര​മം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ൾ​ക്ക് എ​തി​രെ ഓ​ച്ചി​റ ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം വ​ള്ളി​കു​ന്നം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ടി​പി​ടി, ത​ട്ടി​ക്കൊ​ണ്ട ുപോ​ക​ൽ, അ​ബ്കാ​രി, തു​ട​ങ്ങി പ​തി​മൂ​ന്നോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട ്. ഗു​ണ്ട ാസം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 6 മാ​സം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വും ഇ​തോ​ടൊ​പ്പം ന​ട​പ്പി​ലാ​ക്കും. മ​നു​വി​നോ​ടൊ​പ്പം കീ​ഴ​ട​ങ്ങി​യ ത​ഴ​വ തെ​ക്കു​മു​റി ബി ​കെ…

Read More

യു​വാ​വി​നെ കമ്പിവടിക്ക് അടിച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ​ശ്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി :യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യു​ള്ള കേ​സി​ലെ പ്ര​തി​യെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ടി​യൂ​ർ ആ​ര്യ​ൻ​പാ​ട​ത്ത് ഷാ​ന​വാ​സ് മ​ൻ​സി​ലി​ൽ സ​ജീ​വ​നെ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി തൊ​ടി​യൂ​ർ വ​ട​ക്ക് ആ​ര്യ​ൻ​പാ​ട​ത്ത് കി​ണ​റു​വി​ള​യി​ൽ ഷാ​ലി​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 16നായിരുന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ക​രു​നാ​ഗ​പ്പ​ള്ളി സി.​ഐ. മ​ഞ്ജു​ലാ​ൽ, എ​സ്.​ഐ. അ​ലോ​ഷ്യ​സ്, എ.​എ​സ്.​ഐ. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഇ​ള​മ്പ​ല്‍ സ്കൂ​ളി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധാ​ക്ര​മ​ണം; പ്ര​തി​ക​ളെ ക​ണ്ട് ഞെ​ട്ടി പോ​ലീ​സ്

പ​ത്ത​നാ​പു​രം: ഇ​ള​മ്പ​ല്‍ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​വ​രെ ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സും സ്കൂ​ൾ അ​ധി​കൃ​ത​രും. സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യും, സ​ഹോ​ദ​ര​നും, സു​ഹൃ​ത്തു​മ​ട​ക്കം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രാ​ണ് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നി​ക്കോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് വി​ദ്യാ​ല​യ​ത്തി​ന് നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക്ലാ​സ് മു​റി​ക​ളും അ​ടി​ച്ച് ന​ശി​പ്പി​ച്ച സം​ഘം കി​ണ​റ്റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കു​ക​യും പെ​ൺ​കു​ട്ടി​ക​ളു​ടെ മൂ​ത്ര​പ്പു​ര​യി​ലെ ടാ​പ്പു​ക​ളും കൈ​ക​ഴു​കു​ന്ന​തി​നു​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ടാ​പ്പു​ക​ളും ത​ക​ർ​ത്തി​രു​ന്നു. കൂ​ടാ​തെ സ്മാ​ർ​ട്ട് ക്ലാ​സി​ലെ എ ​സി യു​ടെ വ​യ​ർ മു​റി​ച്ചു മാ​റ്റു​ക​യും സ്കൂ​ള്‍ പെ​യി​ന്‍റിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ശ​യ​ട​ങ്ങി​യ ടി​ന്നും മ​റ്റ് സാ​ധ​ന​ങ്ങ​ളും ഡെ​സ്കി​ലും ബെ​ഞ്ചി​ലും ത​റ​യി​ലും ഒ​ഴി​ച്ച് വൃ​ത്തി​ഹീ​ന​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​ണ് ന​വീ​ക​ര​ണം ന​ട​ത്തി മു​ഖം മി​നു​ക്കി​യ വി​ദ്യാ​ല​യം പു​തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നേ​റാ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ സ്കൂ​ളി​ല്‍ ന​ട​ന്ന അ​ക്ര​മം നാ​ട്ടു​കാ​രി​ലും വേ​ദ​ന​യു​ണ​ര്‍​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി…

Read More