കൊല്ലം: മയ്യനാട് ആലുംമൂട് നന്ദനത്തിൽ വൃക്ക രോഗിയായ രാധാകൃഷ്ണനെയും ഭാര്യയെയും മകനെയും ഗുണ്ടകൾ വീടുകയറി ആക്രമിച്ചതായി പരാതി. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ധനകാര്യ സ്ഥാപനത്തിലെ ചിട്ടിയുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്റെ വസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയ വ്യക്തിയുടെയും കൂട്ടരുടെയും പേരിൽ സമൻസ് വന്നതുമായി ബന്ധപ്പെട്ടാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ നാലു ഗുണ്ടകളാണ് പാതിരാത്രി വീട്ടിൽ കയറി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തത്. രാധാകൃഷ്ണന്റെ ഭാര്യ പോലീസിൽ വിളിച്ചതോടെ കടന്നു കളഞ്ഞ ഇവരിൽ രണ്ടു പേർ പോലീസ് എത്തി കാര്യം ചോദിച്ചറിയുന്നതിന് ഇടയിൽ വീണ്ടും തിരിച്ചെത്തി രാധാകൃഷ്ണനെയും കുടുംബത്തെയും അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് പ്രതികളെ പോലീസ് പിടികൂടി കേസ് ഫയൽ ചെയ്തു. എന്നാൽ മറ്റു രണ്ടു പ്രതികളെ ഇതുവരെ കണ്ടെത്തുകയോ ഗുണ്ടകളെ അയച്ചവർക്ക് എതിരെ നടപടികൾ സ്വീകരിക്കുകയാേ ചെയ്തിട്ടില്ലെന്ന് രാധാകൃഷ്ണന്റെ ഭാര്യ പ്രവീണ പറഞ്ഞു.…
Read MoreCategory: Kollam
കൊല്ലം എസ്പി ഓഫീസിന് സമീപം കടകളിൽ മോഷണം;സിസിടിവി കാമറകൾ തകർത്ത നിലയിൽ ; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം :എസ്പി ഓഫീസിന് സമീപം നിരവധി കടകളിൽ മോഷണം. പ്രമോദിന്റെ ഉടമസ്ഥതയിലുള്ള എക്സൽ ഗ്രാഫിക്സ് സ്ഥാപനത്തിലെ സിസിടിവി കാമറ തകർത്തശേഷം 43000 രൂപയും പ്രിന്റിംഗിന് ഉപയോഗിക്കുന്ന സാധനങ്ങളും കവർന്നു. രാവിലെ കടതുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിയുന്നത് . സമീപത്തെ പല കടകളിൽ മോഷണം നടന്നതായാണ് വിവരം.സമീപത്തെ കമൽസ്റ്റുഡിയോവിൽനിന്ന് സ്റ്റുഡിയോ ഉപകരണങ്ങളും മറ്റും മോഷണം പോയി. സമീപമുള്ള കാഷ്യൂ ഓഫീസിൽനിന്ന് ലാപ് ടോപ്പുകളും മോഷണം പോയതായി സൂചനയുണ്ട്. മോഷണം നടന്ന സ്ഥാപനങ്ങളിലെല്ലാം മോഷ്ടാക്കൾ പരമാവധി നാശനഷ്ടം വരുത്തിയിരിക്കുകയാണ്. കടതുറക്കുന്നതോടെ മാത്രമെ വിവരങ്ങൾ അറിയാൻ കഴിയു. കടയുടമകൾ വിവരം അറിയിച്ചതിനെതുടർന്ന് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തിവരികയാണ്.
Read Moreക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധാക്രമണം; രണ്ടുപേർ പിടിയിൽ; പ്രദേശത്ത് മദ്യ-മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടമെന്ന് നാട്ടുകാർ
പത്തനാപുരം: പിടവൂർ പ്ലാക്കാട്ട് ക്ഷേത്രത്തിൽ നടന്ന സാമൂഹ്യ വിരുദ്ധാക്രമണത്തില് രണ്ട് പ്രതികൾ പിടിയിൽ.പിടവൂർ തരിയൻ തോപ്പ് പ്രണവ് വിലാസത്തിൽ പ്രണവ് (21), പിടവൂർ കടുവാക്കുന്നിൽ ഉണ്ണികൃഷ്ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഏഴ് പ്രതികൾ കൂടിയുണ്ട്. പോലീസ്ഇവർക്കായി അന്വേഷണം നടത്തുന്നുണ്ട്. 16ന് രാത്രിയാണ് ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വൈദ്യുത ട്യൂബുകളും ദീപാലങ്കാരങ്ങളും ഒൻപതംഗ സംഘം അടിച്ചു തകര്‍ത്തത്. ക്ഷേത്രത്തിന് സമീപം കല്ലട ആറിന് കുറുകെയുള്ള ഇരുമ്പ് പാലത്തിലും സമീപത്തുമായുള്ള വൈദ്യുത വിളക്കുകളാണ് യുവാക്കൾ തകർത്തത്. വൈദ്യുത വിളക്കുകൾ നശിപ്പിച്ച ശേഷം ഇരുട്ടിന്റെ മറവിൽ ചിലരെ അക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു. പാലത്തിന് കീഴിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മദ്യ മയക്ക് മരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ തമ്പടിക്കുന്നത് ഇതുവഴി പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ദേവാലയങ്ങളിൽ പോകുന്നവർക്കും ബുദ്ധിമുട്ടാണെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു യുവാവിനെ മദ്യപസംഘം ക്രൂരമായി…
Read Moreനിർത്തിയിട്ടിരുന്ന കാറിലേക്ക് ബസ് ഇടിച്ചു കയറി; തെങ്കാശിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചു
തെങ്കാശി: തെങ്കാശി വാസുദേവ നല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊല്ലം മാന്നൂര്‍ സ്വദേശി സിഞ്ചു കെ. നൈനാന്, കല്ലുവാതുക്കല്‍ സ്വദേശി സിജു തോമസ് എന്നിവരും ശിവകാശി സ്വദേശി രാജശേഖറുമാണ് മരിച്ചത്. ഇവരുടെ വാഹനത്തിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം തകരാറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ബസ് ഇടിച്ചത്. കേടായ വാഹനം നീക്കാന്‍ എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജശേഖരന്.
Read Moreവനിതാ കമ്മീഷനോട് കടുത്ത ആരാധന; ഒടുവിൽ ആദിലിന്റെ ആഗ്രഹം സഫലമായി; എല്ലാ ആശംസകളും സമ്മാനങ്ങളും നൽകി ഡോ. ഷാഹിദാ കമാൽ
കൊല്ലം: വനിതാ കമ്മീഷനോടുളള കടുത്ത ആരാധനക്കൊടുവിൽ ആദിൽ മുഹമ്മദിന് ആഗ്രഹ സാഫല്യം. വനിതാ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ കൊല്ലം കെടിസിടി സ്കൂളിലെ ഒന്‍പതാം ക്ലാസുകാരനായ ആദിലിന്റെ വലിയ ആഗ്രഹമായിരുന്നു വനിതാ കമ്മീഷനെ നേരിൽ കാണണമെന്നത്. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലിനെ സ്്കൂളിലേക്ക് ക്ഷണിച്ച് സ്്കൂൾ ഗായകൻ കൂടിയായ ആദിലിന്റെ ഈ ആരാധന സഫലമാക്കാൻ സ്്കൂൾ അധികൃതരും ഒപ്പം നിന്നപ്പോൾ വനിതാ കമ്മീഷനും അത് വേറിട്ട ഒരു മുഹൂർത്തമായി മാറി. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് കമ്മീഷൻ എവിടെയാണോ അവിടെ വരാമെന്നായിരുന്നു ആദിൽ അറിയിച്ചിരുന്നത്. എന്നാൽ ഒരു പതിനാലു വയസ്സുകാരന്റെ സാമൂഹ്യബോധവും തിരിച്ചറിവുകളുമാണ് തന്നെ സ്കൂളിലേക്കെത്തിച്ചതെന്ന് ഡോ. ഷാഹിദാ കമാൽ പറഞ്ഞു. വിദ്യാഭ്യാസമെന്നത് അക്ഷരങ്ങളിലെ അറിവ് മാത്രമല്ല ഒരു വ്യക്തിയുടെ മനസിൽ സാമൂഹ്യ സാംസ്ക്കാരിക മൂല്യബോധങ്ങൾ വളർത്തിയെടുക്കുന്നത് കൂടിയാണ്. കെടിസിടി സ്്കൂളിലെ അധ്യാപകർ ഇത്…
Read Moreമദ്യലഹരിയിൽ കാറോടിച്ചയാൾ പോലീസ് ജീപ്പിലിടിച്ച് ഗുരുതര പരിക്ക്; എസ്ഐ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊട്ടാരക്കര: മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ചിരുന്നയാൾ പോലീസ് ജീപ്പിലിടിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. നെടുമൺകാവ് ശ്രീകൃഷ്ണ വിലാസത്തിൽ ഗിരീഷ് കുമാർ (46)നെയാണ് പോലീസ് തന്നെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വാഹനപരിശോധനക്കായി വെളിയം ജംഗ്ഷനിൽ നിർത്തിയിട്ടിരന്ന പോലീസ് ജീപ്പിലാണ് അമിതവേഗതയിലെത്തിയ കാർ ഇടിച്ചത്. പിന്നോട്ടെടുത്ത കാർ രണ്ടു തവണ കൂടി ജീപ്പിലിടിച്ചു. ജീപ്പിനോട് ചേർന്നു നിന്നിരുന്ന എസ്ഐ.തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വീണ്ടും മുന്നോട്ടുടുത്തു പോയ കാർ സമീപത്തെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്. നട്ടെല്ലിനു ക്ഷതമേറ്ററ ഡ്രൈവർ ഗിരീഷ് കുമാറിനെ പോലീസ് തന്നെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസ് കേസെടുത്തു.
Read Moreവായനയിലൂടെ ലഭിക്കുന്ന സംതൃപ്തി മറ്റൊരു മീഡീയയിൽ നിന്നും നമുക്ക് ലഭിക്കുന്നില്ലെന്ന് എംപി
തേവലക്കര: വായനയിലൂടെ ലഭിക്കുന്ന സംതൃപ്തി മറ്റൊരു മീഡീയയിൽ നിന്നും നമുക്കു ലഭിക്കുന്നില്ലായെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. തേവലക്കര ഇന്ദിരാ പ്രിയദർശിനി സാംസ്കാരിക ഗ്രന്ഥശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി. കാലത്തിന്റെ ചുവരെഴുത്തുകൾ കൃത്യമായി മനസിലാക്കി അതിന് അനുയോജ്യമായ രീതിയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം മാറിയതുകൊണ്ടാണ് സാമൂഹ്യരംഗത്ത് വായന മരിക്കാത്തത്. എല്ലാ ദിവസവും ടെലിവിഷൻ ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ കാണുന്നവരാണ് നമ്മൾ . എന്നാൽ ഇപ്പോൾ വാർത്തകൾക്ക് ടെലിവിഷനെ ആശ്രയിക്കേണ്ട കാലവും കഴിഞ്ഞു. മൊബൈൽ ഫോൺ വഴി വാട്സപ്പ്, ഡെയിലിഹണ്ട്, ട്വിറ്റർ തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ തൽസമയ വാർത്തകൾ കണ്ടും കേട്ടും ബോധ്യപ്പെട്ടാണ് നമ്മൾ ഉറങ്ങുന്നതെങ്കിലും അടുത്തദിവസം രാവിലെ പ്രഭാത ദിനപത്രങ്ങൾ വായിക്കുമ്പോൾ ഉണ്ടാകുന്ന ആസ്വാദനന്റെയും അനുഭവത്തിന്റെയും തലവും തലേ ദിവസം കണ്ട വാർത്തകളും താരതമ്യം ചെയ്യുമ്പോളാണ് പത്ര വായനയുടെ അനുഭവും സുഖവും നമുക്കു മനസ്സിലാകുന്നത്. ഇത്രയേറേ വിവരസാങ്കേതികവിദ്യയുടെ വളർച്ച ഉണ്ടായിട്ടും…
Read Moreപകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജനകീയ ഇടപെടല്‍ അനിവാര്യമെന്ന് മന്ത്രി
കൊല്ലം : കൊറോണ പോലെയുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് തടയാന്‍ ജനകീയ ഇടപെടലോടുകൂടിയ പ്രതിരോധ പരിപാടികള്‍ അനിവാര്യമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ആരോഗ്യ ജാഗ്രത ട്വന്റി ട്വന്റിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം രോഗപ്രതിരോധ നടപടികളെ വിജയിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. നിപ അടക്കമുള്ള രോഗങ്ങളുടെ വ്യാപനം ഫലപ്രദമായി തടയുന്ന മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. സമാനമായ ജാഗ്രതയാണ് കൊറോണയുടെ കാര്യത്തിലും നാം കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ നഴ്സിംഗ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹോമിയോ വകുപ്പിന്റെ യോഗ ഡാന്‍സ്, തൃക്കോവില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം അവതരിപ്പിച്ച ഓട്ടന്തുള്ളല്, അര്‍ബന്‍ ആശ പ്രവര്‍ത്തകരുടെ ആരോഗ്യ സന്ദേശ തിരുവാതിര എന്നിവ ശ്രദ്ധേയമായി. ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ സന്ദേശ ബൈക്ക് റാലിയും നടന്നു. കൊല്ലം സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ്…
Read Moreചവറയിൽ ന്യൂജെൻ ലഹരിമരുന്നായ എം ഡി എം എ യുമായി തിരുവനന്തപുരം സ്വദേശിപിടിയിൽ
ചവറ: ന്യൂജെൻ ലഹരിമരുന്നായ എം ഡി എം എ യുമായി ചവറയിൽ ഒരാൾ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം മലയിൻകീഴ് മണപ്പുറം സ്വദേശി ഗോകുൽ ( 24 ) ആണ് പിടിയിലായത്. കൊല്ലം സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള ഉള്ള സംഘമാണ് ഗോകുലിനെ പിടികൂടിയത് . ഇന്ന് രാവിലെ ഏഴോടെ ചവറ ബസ്സ്റ്റാൻഡിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് വലയിലായത്. ബംഗളൂരുവിൽ നിന്നും വന്ന ആഡംബര ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയാണെന്നാണ് ഇയാൾ എക്സൈസ്നോട് പറഞ്ഞിരിക്കുന്നത്. വാഹന പരിശോധനയ്ക്ക് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി രാജീവ് ,പ്രിവന്റ്യു ഓഫീസർമാരായ നിഷാദ് , ശ്രീകുമാർ, ശ്രീനാഥ് ,മനു കെ മണി എന്നിവരും ഉണ്ടായിരുന്നു .നിരവധി അന്തർസംസ്ഥാന ആഡംബര വാഹനങ്ങൾ ഇവരുടെ നേതൃത്വത്തിൽ പരിശോധന…
Read Moreആശുപത്രിയിൽ എത്തുന്നവരുടെ മാനസികോല്ലാസം; പുനലൂർ താലൂക്ക് ആശുപത്രിക്ക് ടി.വി നൽകി വേൾഡ് മലയാളി കൗൺസിൽ
പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായി വരുന്ന പുതിയ ബഹുനില മന്ദിരത്തിൽ സ്ഥാപിക്കാൻ വേൾഡ് മലയാളി കൗൺസിൽ 20 ടി.വി നൽകുന്നു. ആശുപത്രിയിൽ എത്തുന്നവരുടെ മാനസികോല്ലാസവും മറ്റും ഉദ്ദേശിച്ചാണിത്. നിലവിൽ സംഗീതം കേൾക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്. 32 ഇഞ്ച് വലിപ്പമുള്ള എൽ.ഇ.ഡി ടി.വികളാണ് നൽകുന്നത്. ഇതിന് മൂന്നുലക്ഷത്തോളം രൂപ ചെലവാകും. പുതിയ ആശുപത്രിയിലേക്ക് ആവശ്യമായ 6000 ബഡ്ഷീറ്റുകൾ കൂടി നൽകണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിക്കുമെന്നും കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ഗോപാലപിള്ള അറിയിച്ചു. കിഫ്ബി അനുവദിച്ച 68.17 കോടി രൂപ ചെലവിൽ പത്ത് നിലയുള്ള കെട്ടിടത്തിെൻറ പൂർത്തീകരണം അവസാനഘട്ടത്തിലാണ്. മാർച്ച് മാസത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ കെട്ടിടത്തിലേക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നത് ഉൾപ്പടെ 85 കോടിയോളം രൂപയുടെ ചെലവ് കണക്കാക്കുന്നതായി നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ എന്നിവർ…
Read More