കരുനാഗപ്പള്ളി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പച്ചക്കറി വികസന പദ്ധതിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്ക്കാര വിതരണവും സമ്പൂർണ സുരക്ഷിത പച്ചക്കറി ഉൽപ്പാദന നിയോജക മണ്ഡല പ്രഖ്യാപനവും മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്നതാണ് ജീവനി പദ്ധതിയുടെ ലക്ഷ്യം. ഇനി മുതൽ സംസ്ഥാനത്തെ മുഴുവൻ ജനപ്രതിനിധികളുടെയും വീട്ടിൽ കൃഷി ആരംഭിക്കും. മുന്നോടിയായി മുഴുവൻ പഞ്ചായത്ത് അംഗങ്ങളുടെയും വീട്ടിൽ കൃഷി ആരംഭിക്കാനാണ് കൃഷി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷമുള്ള പച്ചക്കറികളിലൂടെ നമുക്ക് ഉണ്ടാകുന്ന മാരകമായ രോഗങ്ങൾ ഇല്ലാതാക്കുന്നതിന് നമ്മൾ തന്നെ മുൻ കൈ…
Read MoreCategory: Kollam
ഇടതുമുന്നണി ഭരിക്കുന്ന കുളത്തൂപ്പുഴ സഹകരണബാങ്കിനെതിരെയുളള യുഡിഎഫിൻന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് മുൻ ഡി.സി.സി അംഗം
കുളത്തൂപ്പുഴ:ഇടതുമുന്നണി ഭരിക്കുന്ന കുളത്തൂപ്പുഴ സർവ്വീസ് സഹകരണബാങ്ക് ഭരണസമിതി ക്രമക്കേടുനടത്തിയെന്നുളള ആരോപണം അടിസ്ഥാന രഹിതമാണെന്ന വാദവുമായി മുൻ ഡി.സി.സി അംഗം രംഗത്ത്.ബാങ്കിൻെറ ഹെഡ്ഓഫീസ് നവീകരിച്ച് പുതിയകെട്ടിടം നിർമ്മിക്കുന്നതിനായി ബാങ്കിനോട് ചേർന്ന് 20സെൻറ് ഭൂമി ബാങ്ക്ഭരണസമിതി വിലകൊടുത്തുവാങ്ങിയിരുന്നു. ഭൂമിവാങ്ങിയതിൽ അഴിമതി ഉണ്ടെന്നാരോപിച്ച് കുളത്തൂപ്പുഴ യു.ഡി.എഫ് നേതൃത്വം പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് ആരോപണം വസ്തുതാവിരുദ്ധമാണെന്ന വാദവുമായി ബാങ്ക് മുൻഭരണസമിതി അംഗം,അഞ്ചൽ ഹൗസിംഗ് സഹകരണ ബാങ്ക് പ്രസിഡൻറുകൂടിയായ ബഷീർറാവുത്തർ യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കി പ്രസ്താവനയുമായി രംഗത്ത് വന്നത്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപമുളളതും ലാഭത്തിൽ പ്രവർത്തിക്കുന്നതും എല്ലാവർഷവും സഹകാരികൾക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നതുമായ ബാങ്കിനെ രാഷ്ട്രീയ ദുഷ്ടലാക്കോടെ സമൂഹത്തിനുമുന്നിൽ താറടിക്കാൻ ചിലർനടത്തുന്ന ശ്രമത്തിൻെറ ഭാഗമായുളള കെട്ടുകഥയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഒന്നരവർഷം മുമ്പ് നടന്ന ഭൂമി ഇടപാട് പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ടാണ്. മുമ്പ് യു.ഡി.എഫ് ഭരണത്തിലുന്ന ബാങ്കിൽ കോൺഗ്രസ് തമ്മിലടികാരണം കഴിഞ്ഞതിരഞ്ഞെടു പ്പിൽ…
Read Moreഫേസ് ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍
അഞ്ചല്‍ : ഫെയിസ് ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വാദേശി അൽ അമൽ, മുഹമ്മദ് നബീൽ എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ മുമ്പ് പിടിയിലായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലോളം സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വിവരം ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ പോലീസ് ഒരു മാസം മുമ്പ് രണ്ടുപ്രതികളെ പിടികൂടിയിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. രണ്ടുപേര്‍ പിടിയിലായെന്ന് അറിഞ്ഞതോടെ അല്അമലും, മുഹമദ് നബിലും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തില്‍ എസ് ഐ ദീപു, എ എസ് ഐ…
Read Moreവിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിക്ക് നാല് വര്‍ഷം തടവ് ശിക്ഷ
കൊല്ലം: വിധവയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ നാല് വര്‍ഷം കഠിന തടവും 15,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച് കോടതി ഉത്തരവായി.കൊല്ലം മയ്യനാട് പിണയ്ക്കല്‍ സ്വദേശി സോമരാജനെ(69)യാണ് കോടതി ശിക്ഷിച്ചത്. 2014 സെപ്റ്റംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധവയായ അയല്‍വാസി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി വീട്ടില്‍ അതിക്രമിച്ചു കടക്കുകയും അടുക്കളയില്‍ നിന്ന വീട്ടമ്മയെ ബലമായി വലിച്ചിഴച്ചുകൊണ്ടുവന്ന് ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പുറത്തു ബഹളം കേട്ടതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇളയമകള്‍ വീട്ടുജോലിക്കായി പോകുന്നതുകണ്ട പ്രതി ആ തക്കം നോക്കി വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്നായിരുന്നു കേസ്. മറ്റ് ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ലൈംഗികാതിക്രമത്തിനു വിധേയയായ സ്ത്രീയുടെ മൊഴി വിശ്വസനീയമായി പരിഗണിച്ച കോടതി പ്രതിയെ കുറ്റക്കാരനാണെന്നു കാണുകായായിരുന്നു. ഭയന്നുപോയ വീട്ടമ്മ വിവരം…
Read Moreമരണത്തിൽ ദുരൂഹത; അടക്കം ചെയ്ത വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു
കുണ്ടറ: മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായി മാതാവും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടും പോസ്റ്റ്മോർട്ടം ചെയ്യാതെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു.കുണ്ടറ വെള്ളിമൺ നാന്തിരിയ്ക്കൽ ഷിനുഭവനിൽ സിംസന്റെ ഭാര്യ ഷീലയുടെ (46) മൃതദേഹമാണ് സ്പെഷൽ തഹസീൽദാരുടെ സാന്നിധ്യത്തിൽ നാന്തിരിയ്ക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. പള്ളി സെമിത്തേരിയോട് ചേർന്ന് പ്രത്യേകം ഒരുക്കിയ പന്തലിൽ വിദഗ്ധ ഡോക്ടർമാരുടെയും സർജൻമാരുടെയും നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. സ്പെഷൽ തഹസീൽദാർ നിസാം , റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അശോകൻ, മെഡിക്കൽ ടീം, ഫോറൻസിക് വിദഗ്ധർ, പള്ളി അധികാരികൾ, ഷീലയുടെ ഭർത്താവ് സിംസൺ, സഹോദരി ഷീന ബന്ധുക്കളടക്കം വൻ ജനാവലി സെമിത്തേരിയിലെത്തിയിരുന്നു. രാവിലെ എട്ടോടെ മൃതദേഹം പുറത്തെടുക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും തിരുവനന്തപുരത്തു നിന്നും സർജൻ എത്തിച്ചേരാൻ താമസിച്ചതിനാൽ 12 ഓടെ പുറത്തെടുത്ത ശരീരം…
Read Moreപാൽ എടിഎമ്മും കൗ ബസാറും; മിൽമ വൈവിധ്യവത്ക്കരണത്തിന്; ജില്ലാ ഗ്രാമോത്സവം ആനയടിയിൽ
കൊല്ലം: തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ കൊല്ലം ജില്ലാ മിൽമ ഗ്രാമോത്സവവം ഇന്നും നാളെയും ആനയടി അമരാദ്രി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9.15ന് ശിൽപ്പശാലയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. തുടർന്ന് എൺപതാം വകുപ്പും അനുബന്ധ ചടങ്ങളും, ക്ഷീര സംഘങ്ങൾ ഇന്നലെ ഇന്ന് നാളെ, ഭക്ഷ്യസുരക്ഷ ക്ഷീരമേഖലയിൽ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിക്കും. തിരുവനന്തരം മേഖലാ ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിക്കും. മിൽമ മാനേജിംഗ് ഡയറക്ടർ കുര്യാക്കോസ് സഖറിയ റിപ്പോർട്ട് അവതരിപ്പിക്കും.മുഖ്യപ്രഭാഷണവും ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരെ ആദരിക്കലും കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, എൻ.രാജൻ, അനിതാ പ്രസാദ്, കെ.രാജശേഖരൻ, കെ.അനിത, ഡോ.പി.മുരളി, ഡോ.ജി.ജോർജ് പുത്തൻവീട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.നാളെ രാവിലെ 9.15ന്…
Read Moreവൈവിധ്യ കാഴ്ചയൊരുക്കി പാഴ് വസ്തുക്കളില്‍ വസ്ത്ര വിസ്മയമൊരുക്കി വിദ്യാര്‍ഥികള്‍
കൊല്ലം: പാഴ് വസ്തുക്കളാല്‍ വസ്ത്ര വിസ്മയമൊരുക്കി വിദ്യാര്‍ഥികള്‍. എഴുകോണ്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ തുടരുന്ന സംസ്ഥാന ടെക്നിക്കല്‍ കലോത്സവത്തില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയാണ് വൈവിധ്യ കാഴ്ചയായത്. തേവള്ളി ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ വിദ്യാര്‍ഥികളാണ് പാഴ് വസ്തുക്കളില്‍ പുതുമയാര്‍ന്ന വസ്ത്രങ്ങള്‍ തീര്‍ത്തത്. ന്യൂസ് പേപ്പര്‍, ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് കവര്‍, ചകിരി, ചിരട്ട, മഞ്ചാടി എന്നിവ ഉപയോഗിച്ചു തീര്‍ത്ത വസ്ത്രങ്ങളണിഞ്ഞ് വിദ്യാര്‍ഥികള്‍ വേദിയില്‍ എത്തി. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥികളുടെ ഒരുമാസം നീണ്ട ശ്രമഫലമായാണ് വസ്ത്രങ്ങള്‍ തയ്യാറാക്കിയത്. 23 വ്യത്യസ്ത വസ്ത്രങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു.ജിഐഎഫ്ഡി യിലെ രണ്ട് വര്‍ഷത്തെ കോഴ്സാണ് ഫാഷന്‍ ഡിസൈനിങ്. പഠനത്തിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയും വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ തയ്യാറാക്കണം. ഈ സാധ്യത വിനിയോഗിച്ചാണ് പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളില്‍ മനോഹരമായ വസ്ത്രങ്ങള്‍ തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതെന്ന് ഫാഷന്‍ ഡിസൈനിംഗ് അധ്യാപിക കെ. ബീന…
Read Moreകോര്പറേഷന് സീവേജ് പദ്ധതി; സര്‍വകക്ഷി യോഗം 28ന് ചേരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: കോര്‍പറേഷനിലെ സീവേജ് പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 28ന് സര്‍വകക്ഷി യോഗം ചേരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കളക്ടറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദമായ ആശയവിനിമയമാണ് യോഗത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കോര്‍പറേഷനിലെ തേവള്ളി, വടക്കുംഭാഗം, ആശ്രാമം, കടപ്പാക്കട, കന്റോണ്‍മെന്റ് താമരക്കുളം, പള്ളിത്തോട്ടം, പോര്‍ട്ട്, കച്ചേരി, തങ്കശേരി പ്രദേശങ്ങളിലെ സീവേജ് മാലിന്യം ട്രീറ്റമെന്റ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. ഇരുമ്പ് പാലം, വാടി ഒഴികെയുള്ള പ്രധാന പമ്പിംഗ് സ്റ്റേഷനുകളുടെ പണികളും ഭാഗികമായി പൂര്‍ത്തീകരിച്ചിരുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി 30 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണശാലയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും സീവേജ് പദ്ധതിയുടെ പണികള്‍ പുതിയ എസ്റ്റിമേറ്റ് പ്രകാരം പുനരാരംഭിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ അതിവേഗത്തിലാക്കാന്‍…
Read Moreമുട്ടറയിൽ സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ; ജോസിന്റെ പേരിൽ മാലപൊട്ടിക്കേൽ കേസ് നിരവധിയുണ്ടെന്ന് പോലീസ്
കൊട്ടാരക്കര : മുട്ടറയിൽ ബസ് ഇറങ്ങി നടന്നു പോയ സ്ത്രീയുടെ നാല് പവൻ മാല സ്കൂട്ടറിൽ പിൻ തുടർന്ന് എത്തി പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിപോലീസ് പിടിയിൽ. നെടുമങ്ങാട് മേക്കുംകര പുത്തൻ വീട്ടിൽ ജോസ് 41 ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം.ബസ് ഇറങ്ങി വീട്ടിലേക്ക് പോയ സ്ത്രീയുടെ മാല ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് പൊട്ടിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസിൽ സ്ത്രീ നൽകിയ പരാതിയെ തുടർന്ന് റൂറൽ എസ്പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി നാസറുദ്ദീന്റെ മേൽനോട്ടത്തിൽ പൂയപ്പള്ളി എസ്ഐ ആർ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കൊട്ടാരക്കര പളളിക്കൽ ചെമ്പൻ പൊയ്കയിൽ താമസിച്ച് റമ്പർ ടാപ്പിംഗ് നടത്തി വരുകയായിരുന്നു. മാല പൊട്ടിക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോട്ടയം, ആര്യനാട്, നെടുമങ്ങാട് സ്റ്റേഷനുകളിൽ പ്രതിയുടെ…
Read Moreആംബുലൻസ് സേവനം കിട്ടിയില്ല; ചികിത്സകിട്ടാതെ രോഗി മരിച്ചു; കുളത്തൂപ്പുഴ സർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ
കുളത്തൂപ്പുഴ: കുളത്തുപ്പുഴ സർക്കാർഅശുപത്രിയിൽ കൊണ്ടുവന്ന അവശനായ രോഗിയെ അവിടെ നിന്നു താലുക്ക് ആശുപത്രിയിൽലെത്തിക്കാൻ ആംബുലൻസ് വിട്ടുനൽകിയില്ല. ചികിത്സ കിട്ടാതെ രോഗി മരിച്ചു.കുളത്തൂപ്പുഴ ആർ.പി.എൽ ഒൺ എ കോളനിയിൽ താമസിക്കുന്ന അളകൻ(78) ആണ് മരിച്ചത്. വീട്ടിനുളളിൽ അവശനായി കിടന്ന അളകനെ ഉച്ചയോടെ ബന്ധുക്കൾ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായും വിഷം ഉളളിൽ ചെന്നിട്ടുണ്ടെന്നു സംശയം പ്രകടിപ്പിച്ച ഡോക്ടർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.എന്നാൽ ആശുപത്രി മുറ്റത്തുണ്ടായിരുന്ന 108ആംബുലൻസ് സേവനം ആവശ്യപ്പെട്ടെങ്കിലും വിട്ടുനൽകാൻ തയാറായില്ലന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ ഏറെ വൈകി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി .അവിടെ നിന്നും ആംബുലൻസ് തരപ്പെടുത്തിതിരുവനന്തപുരം മെഡിക്കൽ കോളേജ്ആശുപത്രിയിലേക്കുളള കൊണ്ടുപോകുന്നതിനിടയിൽ വഴിമധ്യേമരിച്ചു.കുളത്തൂപ്പുഴസർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.കുളത്തൂപ്പുഴ പോലീസ് കേസെടുത്തു ഭാര്യ:രാമായി.മക്കൾ:നടരാജ്,യോഗേശ്വരൻ
Read More