കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ; കൊ​ല്ലം എ​സ്എ​ൻ​കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷം ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്

കൊ​ല്ലം: കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ക​ണ്ടെ​ത്തി. എ​ഴി​പ്പു​റം സ്വ​ദേ​ശി​നി ഐ​ശ്വ​ര്യ​യു​ടെ (20) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​ആ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൊ​ല്ലം എ​സ്എ​ൻ​കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷം ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ കോ​ള​ജി​ൽ പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗ് ഇ​ത്തി​ക്ക​ര​പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​ണ് തെ​ര​ച്ചി​ലി​ന് ഇ​ട​യാ​ക്കി​യ​ത്.

Read More

വനാതിർത്തികളിൽ ഫയർലൈൻ തെളിക്കൽ വൈകുന്നു; ​ മ​ല​യോ​ര​ഗ്രാ​മ​വാ​സി​ക​ള്‍​ പ്ര​തി​ഷേ​ധ​ത്തി​ല്‍

പ​ത്ത​നാ​പു​രം : വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​യ്ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ല്ല.​ മ​ല​യോ​ര​ഗ്രാ​മ​വാ​സി​ക​ള്‍​ പ്ര​തി​ഷേ​ധ​ത്തി​ല്‍.​ക​ഴി​ഞ്ഞ വ​ര്‍​ഷം ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​യ്ക്കാ​നു​ണ്ടാ​യ കാ​ല​താ​മ​സം കാ​ര​ണം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​ഇ​തോ​ടെകാ​ട്ടു​തീ​യു​ടെ തീ​വ്ര​ത​യും കൂ​ടു​ത​ലാ​യി​രു​ന്നു.​കാ​ട്ടു​തീ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​ക്കു​ന്ന​ത്.​ വ​നം വ​കു​പ്പും വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.​ജ​ന​വാ​സ​മേ​ഖ​ല​യി​ലും പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലു​മാ​ണ് കൂ​ടു​ത​ലും ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്.​പ​ത്ത​നാ​പു​രം,പു​ന​ലൂ​ര്‍ റേ​ഞ്ചി​ൽ ഉ​ൾ​പ്പെ​ട്ടെ മി​ക്ക ഡി​വി​ഷ​നു​ക​ളി​ലും അ​തി​ർ​ത്തി തെ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​സം​ബ​ര്‍ ആ​ദ്യം ത​ന്നെ ആ​രം​ഭി​ക്കു​ന്ന​താ​ണ്.​ ഇ​ത്ത​വ​ണ ന​വം​ബ​ര്‍ മു​ത​ല്‍ ത​ന്നെ ചൂ​ട് വ​ര്‍​ദ്ധി​ച്ചി​ട്ടു​ണ്ട്.​ പാ​ത​ക​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ നി​ന്നും മൂ​ന്ന് മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ വ​ര്‍​ഷം വ​നം​വ​കു​പ്പും വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം കാ​ര​ണം കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ർ​ത്തി തെ​ളി​യി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ര്‍​ണ്ണ​മാ​യി​ല്ല.​ഇ​തി​നാ​ല്‍ ത​ന്നെ ഏ​ക്ക​ർ ക​ണ​ക്കി​ന് വ​ന​ഭൂ​മി​യാ​ണ് ക​ത്തി ന​ശി​ച്ച​ത്.​ കാ​ട്ടു​തീ വ​ർ​ധി​ച്ച​ത് കാ​ര​ണം ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും വൃ​ക്ഷ​ങ്ങ​ൾ​ക്കും ഏ​റെ കേ​ടു​പാ​ടു​ക​ളും വ​രു​ത്തി​യി​രു​ന്നു.​ചൂ​ടേ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ൾ…

Read More

ചാത്തന്നൂരിൽ  യു​വാ​വി​നെ മ​ർ​ദി​ച്ചു​കൊ​ന്ന കേസിലെ  പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാനൊരുങ്ങി പോലീസ്

ചാ​ത്ത​ന്നൂ​ർ: മ​യ്യ​നാ​ട് ആ​ലും​മൂ​ട്ടി​ൽ ദ​ലി​ത് യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു പോ​യി ത​ല്ലി കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ല്കി. പ്ര​തി​ക​ളെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ വി​ട്ടു​കി​ട്ടു​മെ​ന്ന് ചാ​ത്ത​ന്നൂ​ർ എ ​സി​പി ജോ​ർ​ജ് കോ​ശി പ​റ​ഞ്ഞു. മ​യ്യ​നാ​ട് തെ​ക്കും​ക​ര ആ​ലും​മൂ​ട് ആ​തി​രാ​ഭ​വ​നി​ൽ അ​നി​ൽ കു​മാ​റാ (23)ണ് ​മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചേ ഒ​ന്ന​ര​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​നി​ൽ​കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ നാ​ല്പ​തി​ലേ​റെ മാ​ര​ക​മാ​യ പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. വെ​ട്ടി​യൊ​രു​ക്കി വ​ച്ചി​രു​ന്ന വ​ലി​യ മ​ര​ക​മ്പു​ക​ൾ കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ദ്യം കാ​ലു​ക​ൾ ര​ണ്ടും അ​ടി​ച്ചൊ​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ അ​നി​ൽ​കു​മാ​ർ മ​രി​ച്ചു. അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷ് കു​മാ​റി​നൊ​പ്പം താ​മ​സി​ക്കു​ന്ന ദീ​പ എ​ന്ന സ്ത്രീ​യാ​ണ് സം​ഭ​വം പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്…

Read More

പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ട്രൂ​പ്പു​ക​ളു​ടെ പോ​ക്ക് അ​പ​ച​യ​ത്തിലെന്ന് തി​ര​ക്ക​ഥാ​കൃ​ത്ത് പ്രമോദ് പയ്യന്നൂർ

കൊ​ല്ലം : കേ​ര​ള​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ട്രൂ​പ്പു​ക​ളു​ടെ പോ​ക്ക് അ​പ​ച​യ​ത്തി​ലാ​ണെ​ന്നും അ​ത് തി​രു​ത്തി വി​മ​ർ​ശ​ന​ബു​ദ്ധ്യാ എ​ടു​ത്ത് നാ​ട​ക​ങ്ങ​ളെ അ​ന്താ​രാ​ഷ്ട നി​ല​വാ​ര​ത്തി​ലേ​ക്ക് രൂ​പ​പ്പെ​ടു​ത്തി എ​ടു​ക്ക​ണ​മെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്തും സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ. എ​ന്നാ​ൽ ന​ല്ല നാ​ട​ക​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ത് ജ​ന​മ​ധ്യത്തി​ലേ​ക്ക് എ​ത്താ​ൻ നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മം വേ​ണം. സ​ങ്കീ​ർ​ത്ത​നം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ കെ.​ര​വി​വ​ർ​മ്മ​യേ​യും പി.​ജെ.​ഉ​ണ്ണി കൃ​ഷ്ണ​നേ​യും ആ​ദ​രി​ച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​ശ്രാ​മം 8 പോ​യി​ന്‍റ് ആ​ർ​ട്ട് ക​ഫെ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ച​വ​റ കെ.​എ​സ്.​പി​ള്ള അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് ആ​ശ്രാ​മം, ആ​ൻ​ഡ്രൂ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

Read More

നി​കു​തി വി​ഹി​തം ന​ല്‍​കാ​തെ വി​ക​സ​നം മു​ര​ടി​പ്പി​ക്കാ​നു​ള്ള കേന്ദ്ര  നീ​ക്കം അനുവദിക്കില്ലെന്ന് മ​ന്ത്രി മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം :നി​കു​തി വി​ഹി​തം ന​ല്‍​കാ​തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച് വി​ക​സ​നം മു​ര​ടി​പ്പി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ നീ​ക്കം കേ​ര​ള​ത്തി​ല്‍ വി​ല​പ്പോ​കി​ല്ലെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കി​ഫ്ബി പോ​ലു​ള്ള ബ​ദ​ല്‍ മാ​ര്‍​ഗ​ത്തി​ലൂ​ടെ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം ന​ട​ത്തി വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് മി​ഷ​ന്‍കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി . ഭ​വ​ന നി​ര്‍​മാ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, റോ​ഡു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ളും നി​റ​വേ​റ്റാ​ന്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. 56 കോ​ടി രൂ​പ​യാ​ണ് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ഏ​റ്റെ​ടു​ത്ത 881 വീ​ടു​ക​ളി​ല്‍ 766 വീ​ടു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു. ലൈ​ഫ് ഒ​ന്നാം​ഘ​ട്ടം ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 152 ഗു​ണ​ഭോ​ക്താ​ക്ക​ളും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 26 ഗു​ണ​ഭോ​ക്താ​ക്ക​ളും…

Read More

കാ​പ്പി​പ്പൊ​ടി വി​ല്‍​പ്പന​യു​ടെ മ​റ​വി​ല്‍ മൊ​ബൈ​ല്‍ മെ​സേ​ജ് ശേ​ഖ​ര​ണം; തട്ടിപ്പിനു പിന്നിലെ രാഷ്ട്രീയ കളികളെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ…

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കാ​പ്പി​പ്പൊ​ടി വി​ല്‍​പ​ന​യു​ടെ മ​റ​വി​ല്‍ മൊ​ബൈ​ല്‍ മെ​സേജ് ശേ​ഖ​ര​ണം ത​കൃ​തി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലും ര​ണ്ടു രൂ​പ​യു​ടെ കാ​പ്പി​പൊ​ടി പാ​യ്ക്ക​റ്റു​ക​ളു​മാ​യി വീ​ടു വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി വി​ല്‍​പ​ന ന​ട​ത്താ​നെ​ത്തു​ന്ന​വ​ര്‍ കു​റ​ഞ്ഞ വി​ല​ക്ക് വി​ല്‍​പ​ന​ക്ക് ത​യ്യാ​റാ​വു​ക​യും വാ​ങ്ങി​യാ​ലും വാ​ങ്ങി​യി​ല്ലെ​ങ്കി​ലും ത​ങ്ങ​ള്‍ ഈ ​വീ​ടു​ക​ളി​ല്‍ ഉ​ല്‍​പ​ന്നം വി​ല്‍​ക്കാ​നെ​ത്തി​യെ​ന്ന് ക​മ്പ​നി​യെ ബോ​ധി​പ്പി​ക്കാ​നാ​യി അ​വ​ര്‍ ന​ല്‍​കു​ന്ന പ്ര​ത്യേ​ക മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് മി​സ്ഡ് കോ​ള്‍ ചെ​യ്യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ത്തു വീ​ടു​ക​ളി​ല്‍ ഉ​ല്‍​പ​ന്നം പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​യി മെ​സേജ് എ​ത്തി​യാ​ല്‍ ത​ങ്ങ​ള്‍​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് വീ​ട്ട​മ്മ​മാ​രോ​ട് പ​റ​യു​ക​യും ദ​യ​നീ​യ​ത തോ​ന്നി മി​ക്ക വീ​ട്ട​മ്മ​മാ​രും മി​സ്ഡ് കോ​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത​താ​യി വീ​ട്ട​മ്മ​മാ​ര്‍ പ​റ​യു​ന്നു. അ​തേ സ​മ​യം ദേ​ശീ​യ പൗര​ത്വ ഭേ​ത​ഗ​തി നി​യ​മ​ത്തി​ന​നു​കൂ​ല​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ വോ​ട്ട് തേ​ടു​ന്ന​തി​നാ​യി ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ന​ട​ത്തു​ന്ന നീ​ക്ക​മാ​ണ് പി​ന്നി​ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

Read More

കുടുംബവഴക്ക്;  വീട് ആക്രമിക്കാനെത്തിയ  സംഘത്തിൽപ്പെട്ട യുവാവ് കുത്തേറ്റ് മരിച്ച സംഭവം;രണ്ടു പേർ അറസ്റ്റിൽ

കൊ​ട്ടി​യം : കു​ടും​ബ​വ​ഴ​ക്കി​നെ​തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ടി​യേ​റ്റു യു​വാ​വ് മ​രി​ച്ചു. കൊ​ട്ടി​യം ആ​ലും​മൂ​ട് ആ​തി​രാ​ഭ​വ​നി​ൽ അ​നി​ൽ (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​നി​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്ക​ടി​യേ​റ്റ അ​നി​ലി​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് അ​നി​ലി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​നീ​ഷ്, സു​ഹൃ​ത്ത് സ​ന്തോ​ഷ് എ​ന്നി​വ​രെ കൊ​ട്ടി​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു വ​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- ഇ്ന​നു പു​ല​ർ​ച്ചെ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം അ​നീ​ഷി​നെ ആ​ക്ര​മി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി. അ​വി​ടെ അ​നീ​ഷ് ഇ​ല്ലാ​ത്ത​തി​നാ​ൽ സം​ഘം സ​ഹൃ​ത്ത് സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​നീ​ഷി​നെ​യും സ​ന്തോ​ഷി​നെ​യും സം​ഘം ആ​ക്ര​മി​ച്ചു. തി​രി​ച്ച് ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ അ​നി​ലി​ന്‍റെ കൂ​ടെ​വ​ന്ന​വ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. ഇ​തി​നി​ട​യി​ലാ​ണ് അ​നി​ലി​ന് അ​ടി​യും കു​ത്തു​മേ​റ്റ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ു

Read More

കൊ​ല്ല​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

കൊ​ല്ലം: എ​ഴു​കോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ണ്ട​റ കൊ​ടു​വി​ള സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ സ്റ്റാ​ലി​ൻ (52) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി​യി​ൽ ആ​യി​രു​ന്നു സ്റ്റാ​ലി​ൻ. രാ​വി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ന​റേ​റ്റ​ർ റൂ​മി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത​ത്തി​യ​ത്.

Read More

പൗരത്വഭേദഗതിനിയമം; കേന്ദ്രനയം തന്നെയാണ് സംസ്ഥാനസർക്കാരും പുലർത്തുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

കൊല്ലം :പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍​ത്തു​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ന​യം ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ളെ മ​ര്‍​ദ്ദി​ച്ച് ഒ​തു​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് സ​മാ​ന​മാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. പ​റ​ഞ്ഞു. ഇ​തി​ന് തെ​ളി​വാ​ണ് ചി​ത​റ​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ പോ​ലീ​സ് അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ണം. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ പ​ര​സ്യ​മാ​യി എ​തി​ര്‍​ക്കു​ന്ന സി​പി​എ​മ്മും സം​സ്ഥാ​ന സ​ര്‍​ക്കാ​രും അ​ണി​യ​റ​യി​ല്‍ ബി​ജെ​പി​ക്ക് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. ഡ​ല്‍​ഹി​യി​ലും യു.​പി​യി​ലും ക​ര്‍​ണ്ണാ​ട​ക​ത്തി​ലും പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍​ക്ക് സ​മാ​ന​മാ​യ ന​ട​പ​ടി​യാ​ണ് കേ​ര​ള​ത്തി​ലും സ്വീ​ക​രി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന നേ​താ​ക്ക​ളെ തെ​രെ​ഞ്ഞു​പി​ടി​ച്ച് മ​ര്‍​ദ്ദി​ച്ച് അ​വ​ശ​രാ​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യാ​ണ് രാ​ജ്യ​ത്ത് ഉ​ട​നീ​ളം ബി.​ജെ.​പി സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ബി.​ജെ.​പി സ​ര്‍​ക്കാ​രു​ക​ള്‍ ചെ​യ്യു​ന്ന​ത് പോ​ലെ കേ​ര​ള​ത്തി​ലും പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​രെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​സു​ക​ളിൽ കു​ടു​ക്കു​ന്ന പോ​ലീ​സ് രാ​ജ്…

Read More

 ഇ​രു​മു​ടി കെ​ട്ടു​മാ​യി  റോ​ള​ർ സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ളു​ടെ ശ​ബ​രി​മ​ലയാ​ത്ര നാ​ളെ

കൊ​ല്ലം: ഇ​രു​മു​ടി കെ​ട്ടു​മാ​യി ജി​ല്ലാ സം​സ്ഥാ​ന ദേ​ശീ​യ റോ​ള​ർ സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ളു​ടെ ശ​ബ​രി​മ​ല സ​കേ​റ്റിം​ഗ് യാ​ത്ര നാളെ കൊ​ല്ല​ത്ത് നി​ന്നും ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റി​ന് ക​ള​ക്ട​റേ​റ്റി​ന​ടു​ത്തു​ള്ള കൊ​ട്ടാ​ര​ക്കു​ളം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ന്നാ​ണ് യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. സ്പോ​ർ​ട്സി​ലൂ​ടെ ആ​രോ​ഗ്യം നേ​ടൂ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കൂ, പ്ലാ​സ്റ്റി​ക് ര​ഹി​ത ശു​ചി​ത്വ​കേ​ര​ളം സു​ന്ദ​ര കേ​ര​ളം എ​ന്നീ സ​ന്ദേ​ശ​വു​മാ​യി​ട്ടാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്. ഹൈ​സ്ക്കൂ​ൾ ക​വ​ല, അ​ഞ്ചാ​ലും​മൂ​ട്, പെ​രി​നാ​ട്, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്രം, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട വ​ഴി ശ​നി​യാ​ഴ്ച്ച സ​ന്ധ്യ​യോ​ടെ റാ​ലി റാ​ന്നി പെ​രു​നാ​ട്ട് എ​ത്തി​ച്ചേ​രും. 12ന് രാ​വി​ലെ പെ​രു​നാ​ട്ട് നി​ന്നും പു​റ​പ്പെ​ടു​ന്ന യാ​ത്ര ളാ​ഹ വ​ഴി പ​മ്പ​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് സ​്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ കാ​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കും. സ്പീ​ഡ്, ആ​ർ​ട്ടി​സ്റ്റി​ക്, റോ​ള​ർ ഹോ​ക്കി താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രു​മാ​യ പി .​ആ​ർ.​ബാ​ല​ഗോ​പാ​ൽ (ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റ്, ആ​രോ​ഗ്യ വ​കു​പ്പ്, കൊ​ല്ലം),…

Read More