പത്തനാപുരം: കേരളത്തിലും തമിഴ്നാട്ടിലുമടക്കം നിരവധി കേസുകളില്‍ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.സേലം സ്വദേശി രാജശേഖരാനാണ്(38) പത്തനാപുരം പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കൊല്ലം റൂറൽ, തൃശൂർ, തമിഴ്നാട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായാണ് മോഷ്ടാവിനെ കുടുക്കിയത് . നിലവിൽ തമിഴ്നാട്ടിൽ ആറോളം മോഷണ കേസുകളിലും ഒരു കൊലപാതക കേസിലും പ്രതിയാണ് രാജശേഖരൻ. കൊലക്കേസിൽ പ്രതിയായ ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഈ സമയത്താണ് തൃശ്ശൂർ മണ്ണുത്തിയിലെ ഒരു വീട്ടിൽ നിന്നും 32 പവൻ സ്വർണവും എഴുപതിനായിരം രൂപയും സിസിടിവി ഹാർഡ് ഡിസ്കും മോഷ്ടിച്ചത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാർ (കർണാടക രജിസ്ട്രേഷൻ) പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനുശേഷം പത്തനാപുരത്തെ ഒരു വീട്ടിൽ മോഷണം നടത്തുകയും തുടർന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. കൊല്ലം റൂറൽ പോലീസ് മേധാവി എസ്. ഹരിശങ്കറും തൃശൂർ പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസാണ് പ്രതിയെ…
Read MoreCategory: Kollam
പള്‍സ് പോളിയോ; മുന്നൊരുക്കം വിലയിരുത്തി; 19 ന് ബൂത്തുകളിലും 20, 21 തീയതികളില്‍ വീടുകളിലെത്തിയും വാക്സിനേഷന് നല്‍കും
കൊല്ലം :പള്‍സ് പോളിയോ വാക്സിനേഷന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.ജില്ലയില്‍ 1,387 ബൂത്തുകളും 47 മൊബൈല്‍ ബൂത്തുകളും 37 ട്രാന്‍സിറ്റ് ബൂത്തുകളും വാക്സിനേഷന് നല്‍കുന്നതിനായി സജ്ജീകരിച്ചു. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍, മേളകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. 19 ന് ബൂത്തുകളിലും 20, 21 തീയതികളില്‍ വീടുകളിലെത്തിയും വാക്സിനേഷന് നല്‍കും. വീടുകളിലെത്തി വാക്സിനേഷന് നല്‍കുന്നതിന് 3,206 ടീമുകള്‍ രൂപീകരിച്ചു.ജില്ലയില്‍ അഞ്ചു വയസുവരെ പ്രായമുള്ള 1,72,070 കുട്ടികളാണുള്ളത്. വാക്സിനേഷന് വരുമ്പോള്‍ മാതാപിതാക്കള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള പ്രതിരോധ കാര്‍ഡും കൊണ്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി പറഞ്ഞു. ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര് സന്ധ്യ, ഡോ ജെ മണികണ്ഠന്, ആര് സി എച്ച് ഓഫീസര്‍ ഡോ വി കൃഷ്ണവേണി, ആര്‍ദ്രം…
Read Moreസുനാമി ദുരന്തം: സ്മൃതി മന്ദിരം കാടും പടലും മൂടി പരിപാലനത്തിന് ആരുമില്ലാതെ നശിക്കുന്നു
കരുനാഗപ്പള്ളി : മനോഹരമായ വാസ്തു ശൈലിൽ നിർമ്മിച്ച കെട്ടിടം. പക്ഷെ ഇന്നതിന്റെ സ്ഥിതി ദയനീയമാണ്.സുനാമി ദുരന്തത്തെ തുടർന്ന് ആലപ്പാട് ഗ്രാമത്തിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഒഴുകിയെത്തിയ സഹായങ്ങൾക്കൊപ്പമാണ് ആലപ്പാട് ഗ്രാമത്തിൽ ഏറെ പ്രതീക്ഷയോടെ കുട്ടികളുടെ ഗ്രാമവും രൂപം കൊണ്ടത്. പൊട്ടിപൊളിഞ്ഞ് കാടും പടലും മൂടി പരിപാലനത്തിന് ആരുമില്ലാതെ അനാഥമായി കിടക്കുകയാണ് ഇന്ന് ഈ കെട്ടിടം. ഗൾഫ് മലയാളികളുടെ കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷനാണ് (ജി എം എഫ്) ചെറിയഴീക്കൽ ക്ഷേത്രത്തിനു സമീപം ഉദ്യോഗ തുരുത്തിന്റെ തെക്കേയറ്റം കുട്ടികളുടെ ഗ്രാമം യാഥാർത്ഥ്യമാക്കിയത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ് വസ്തു വാങ്ങിയത്.2005 മെയ് 10ന് ആഘോഷമായി ഉത്ഘാടനവും നടന്നു. കായലിൽ തീർത്ത വേദിയിൽ വച്ച് കവി കടമ്മനിട്ട രാമകൃഷ്ണനും പ്ലാച്ചിമട സമര നായിക മയിലമ്മയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.പിന്നീട് കുറെ നാൾ വിവിധ പരിപാടികളും ഇവിടെ നടന്നു. പിന്നീട്…
Read Moreജെഎൻയു ക്യാമ്പസ് ആക്രമണം; എഐ എസ് എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
കൊല്ലം: ജെ എൻ യു കാന്പസിൽ എ ബി വി പി – ആർ എസ് എസ് ഗുണ്ടകൾ വിദ്യാർത്ഥികളേയും അധ്യാപകരേയും ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എ ഐ എസ് എഫ് -എ ഐ വൈ എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പുലമണിൽ റോഡ് ഉപരോധിച്ചു.സുരേന്ദ്ര ഭവനിൽ നിന്നാരംഭിച്ച പ്രകടനം പുലമണിൽ കെ എസ് ആർ ടി സി ബസ്റ്റാന്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധസമരം എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ജോബിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവംഗം എം ആർ ശ്രീജിത് ഘോഷ്, മണ്ഡലം പ്രസിഡൻറ് എൻ ആർ ജയചന്ദ്രൻ, എ ഐ എസ് എഫ്…
Read More17 വയസിൽ താഴെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്നഉല്ലാസ് ട്രോഫി : ഫുട്ബോൾ ടൂർണമെന്റ് 9ന് ആരംഭിക്കും
ചാത്തന്നൂർ: പള്ളിമൺ സിദ്ധാർത്ഥ ഫൗണ്ടേഷനും സി.സി.എം-ഉം ചേർന്ന് 17 വയസിൽ താഴെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഉല്ലാസ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ് 9 ന് തുടങ്ങും. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. കായികാധ്യാപകനായിരുന്ന എൻ.ഉല്ലാസ് കുമാറിന്റെ സ്മരണാർത്ഥം നടത്തുന്ന മൂന്നാമത് ടൂർണമെൻറാണ് ഇത്. അംഗീകൃത സി.ബി.എസ്.ഇ.സ്കൂളുകൾക്കും സ്റ്റേറ്റ് സിലബസ്സ് സ്കൂളുകൾക്കും പങ്കെടുക്കാം. പ്രഥമാധ്യാപകന്റെ ശുപാർശയോടെ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് അവസരം. റണ്ണേഴ്സ് അപ്പിൻ 7500 രുപയും ലൂസേഴ്സ് ഫൈനലിലെ വിജയിയ്ക്ക് 5000 രുപയും സമ്മാനമായി നൽകും. ഫൈനൽ റൗണ്ടിലെത്തുന്ന ടീമുകൾക്ക് 500 രൂപ വീതം നല്ലം. മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ടീമുകൾക്ക് താമസ സൗകര്യവുമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9249871846.
Read Moreപരവൂർ ടൗണിൽ ഇരുട്ടിന്റെ മറവിൽ അക്രമി വിളയാട്ടം ഹൈമാസ്റ്റ് തെളിയാതായിട്ടു നാലു മാസമായി
പരവൂർ: നഗരഹൃദയമായ നാല് മൂക്ക് ജംഗ്ഷനിലും പരിസരത്തും ഇരുട്ടിന്റെ മറവിൽ അക്രമികൾ അഴിഞ്ഞാടുന്നു.ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതാണ് സാമൂഹ്യവിരുദ്ധർക്കും മദ്യപസംഘത്തിനും തുണയാകുന്നത്. അറ്റകുറ്റ പണികൾക്കായി ഹൈമാസ്റ്റ് ലൈറ്റുകൾ താഴെ ഇറക്കിയിട്ട് ആറു ദിവസം കഴിയുന്നു. ഇതു കാരണം സന്ധ്യ ആകുന്നതോടെ പരവൂർ ജംഗ്ഷൻ ഇരുട്ടിൽ അമരും. പിന്നീട് പലപ്പോഴും ടൗണിന്റെ നിയന്ത്രണം. അക്രമികളുടെ കൈയിലാണ്.കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ സംഘം അര മണിക്കൂറിലധികം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികൾ വളഞ്ഞിട്ട് ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. വിവരം ഉടൻ അറിയിച്ചങ്കിലും അക്രമികൾ തിരികെ പോയ ശേഷമാണ് പോലീസ് എത്തിയതെന്ന് വ്യാപാരികൾ പറയുന്നു.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ അടുത്തിടെ നഗരസഭ സിസി ടിവി കാമറകൾ സ്ഥാപിക്കുകയുണ്ടായി. രാത്രി നഗരം ഇരുട്ടിൽ ആയതിനാൽ ഒരു കാമറയിലും അക്രമികളുടെ ഭൃശ്യം വ്യക്തമായി പതിഞ്ഞിട്ടില്ല. ഇതു കാരണം അക്രമികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടുമില്ല.അതിരാവിലെയും ടൗണിലെ അവസ്ഥ…
Read Moreകുളത്തൂപ്പുഴയുടെ ആദ്യകാല ചരിത്രമറിയുന്ന വ്യക്തി! ചന്ദനക്കാവ് നേര്‍ച്ചപ്പള്ളിയിൽ ഇനി ആയിഷാബീവി ഇല്ല
കുളത്തൂപ്പുഴ: സര്‍വമത സാഹോദര്യം അടയാളപ്പെടുത്തുന്ന തെക്കന്‍ കേരളത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കുളത്തൂപ്പുഴ ചന്ദനക്കാവ് നേര്ച്ചപ്പള്ളിയുടെ പരിപാലകയായിരുന്ന പള്ളീലുമ്മാമ എന്നറിയപ്പെട്ടിരുന്ന ആയിഷാബീവി ഓര്മ്മയായപ്പോള് കുളത്തൂപ്പുഴയുടെ ആദ്യകാല ചരിത്രമറിയുന്ന വ്യക്തിത്വങ്ങളിലൊരാളെയാണ് നഷ്ടമായത് . കഴിഞ്ഞ ദിവസം തൊണ്ണൂറ്റാറാം വയസില്‍ നിര്യാതയായ ആയിഷാ ബീവിഒരു കാലഘട്ടത്തിന്റെ നേര് സാക്ഷ്യമായി വളരെ കാലത്തോളം കുളത്തൂപ്പുഴക്കാര്ക്ക് സാഹോദര്യത്തിന്റെ പര്യായമായിരുന്നു. തന്റെ മൂന്ന് തലമുറകള്‍ക്ക് മുമ്പ് സ്ഥാപിതമായ ചന്ദനക്കാവ് പള്ളിയുടെ സാരഥ്യം പാരമ്പര്യമായി ഏറ്റെടുത്ത പള്ളൂലുമ്മ പതിറ്റാണ്ടുകള്‍ പള്ളിയിലെത്തുന്ന നാനാജാതി മതസ്ഥര്‍ക്ക് നന്മയുടെ വെളിച്ചമായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രോഗശയ്യയിലായിരുന്ന ആയിഷാബീവി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. നാലു തലമുറകളിലായി 91 പേരടങ്ങുന്ന ചന്ദനക്കാവ് പള്ളിക്കുടുംബത്തിലെ മുത്തശിയാണ് ഇതോടെ ഓര്‍മ്മയായത്.
Read Moreചാത്തന്നൂരിൽ പഴകിയ മത്സ്യവും ഭക്ഷണവും പിടിച്ചെടുത്തു; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു
ചാത്തന്നൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്ന ഹോട്ടൽ പൂട്ടിച്ചു.ദേശീയപാതയിൽ പാരിപ്പള്ളി പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ മാംസവും ഭക്ഷണ സാധനങ്ങളും പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി, കല്ലുവാതുക്കൽ, ചാത്തന്നൂർ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർന്ന ചെങ്കലവമത്സ്യം പിടികൂടി. കല്ലുവാതുക്കൽ മാർക്കറ്റിൽ നിന്നും 25 കിലോയിലധികം മത്സ്യം പിടികൂടി നശിപ്പിച്ചു. കൂടാതെ കരിമീൻ ,വാള എന്നിവ പിടികൂടി പരിശോധനയ്ക്ക് അയച്ചു. മത്സ്യത്തിൽ മണ്ണു വിതറി വില്പന നടത്തുന്നത് കർശനമായി വിലക്കി. ജില്ലയിൽ മത്സ്യത്തിൽ ഫോർ മലിനും അമോണിയവും വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന .മത്സ്യവ്യാപാരികൾക്കും ഹോട്ടലിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Moreയുവാവിനെ ആറ്റിൽമരിച്ചനിലയിൽ കാണപ്പെട്ട സംഭവം; അന്വേഷണം വേണമെന്നാവശ്യവുമായി ബന്ധുക്കൾ
പത്തനാപുരം:യുവാവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. പിറവന്തൂര്‍ വെട്ടിത്തിട്ട വന്മള പ്രശാന്തിയില്‍ ശ്രീനിവാസന്റെ മകന് നിധിനെ(32)യാണ് കഴിഞ്ഞ ദിവസം കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ക്രിസ്മസ് ദിനം രാത്രി വീട്ടില്‍ നിന്നും പോയ യുവാവിനെ പിന്നീട് കാണാതാകുകയായിരുന്നു. പോലീസില്‍ പരാതി നല്കി അന്വേഷണം നടന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.ഇതിനിടെയാണ് കല്ലടയാറ്റില്‍ മുക്കടവ് ഭാഗത്ത് ചൂണ്ടയിടാനായെത്തിയ പ്രദേശവാസികളില്‍ ചിലര്‍ മൃതദേഹം കണ്ടെത്തുന്നത്.തുടര്‍ന്ന് പോലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ച് പരിശോധന നടത്തിയപ്പോളാണ് മൃതദേഹം നിധിന്റെതാണെന്ന് തിരിച്ചറിഞ്ഞത്.വെട്ടിത്തിട്ടയില്‍ പാരലല്‍ കോളേജ് നടത്തിവരികയായിരുന്നു നിധിന്. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും,സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെ പി സി സി വിചാര്‍ വിഭാഗം പത്തനാപുരം നിയോജക മണ്ഡലം ചെയര്മാന് ചേത്തടി ശശി ആവശ്യപ്പെട്ടു.
Read Moreചാത്തന്നൂരിൽ ഹോട്ടലിന്റെ മറവിൽ പെൺവാണിഭം; കടമയുടമയും ഭാര്യയുമടക്കം 9 പേർ പിടിയിൽ ‘
ചാത്തന്നൂർ: വാടകയ്ക്കെടുത്ത വീട്ടിൽ ഹോട്ടൽ നടത്തുന്നതിന്റെ മറവിൽ പെൺവാണിഭം നടത്തിവന്നസംഭവത്തിൽ കൂടുതൽ പേർ കുടുംങ്ങും. കടമ യുടമയും ഭാര്യയുമടക്കം ഒമ്പത് പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപാടുകാർ എത്തിയ മൂന്ന് ബൈക്കുകളും പോലീസ് പിടിചെടുത്തു. കൊട്ടിയം ചെമ്പോട്ട് ക്ഷേത്രത്തിന് സമീപം വീട് വാടകക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. കട ഉടമ ഇരവിപുരം സ്വദേശി അനസ് (33) വാളത്തുംഗൽ സ്വദേശി ഉണ്ണി(28) ആദിച്ചനല്ലൂർ സ്വദേശി അനന്തു (24) മങ്ങാട് സ്വദേശി വിപിൻ രാജ്(25) പാലക്കാട് നെന്മാറ സ്വദേശി വിനു(28) തങ്കശ്ശേരി കോത്തല വയൽ സ്വദേശി രാജു എന്നിവരും കടയുടമയുടെ ഭാര്യയടക്കം മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്.പോലീസിനെ കണ്ട് രണ്ട് പേർ കടന്നു കളഞ്ഞു.ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവർ ചെമ്പോട്ട് ക്ഷേത്രത്തിന് സമീപം വലിയ വീട് വാടകയ്ക്കെടുത്തത്.വീട്ടിൽ ഊണ്…
Read More