കച്ചവടത്തിന്‍റെ മറവിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പു​ക​യി​ല ഉ​ൽ​പ്പ​ന്നം വി​റ്റയാൾ പി​ടി​യി​ൽ

കൊ​ല്ലം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര മൈ​ത്രി ന​ഗ​ർ വി​ഷ്ണു ഭ​വ​നി​ൽ വി​ജ​യ​ൻ (58) ആ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ലു​ള്ള ഒ​രു ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര പ്ര​ദേ​ശ​ത്തു​ള്ള വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ ക​ട​യി​ൽ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി എ​ത്തു​ന്നു​ണ്ട് എ​ന്ന് റൂ​റ​ൽ എ​സ്.​പി ഹ​രി​ശ​ങ്ക​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മു​മ്പും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി ആ​യി​ട്ടു​ള്ള ആ​ളാ​ണ്. കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി മിൽ​മ​കാ​ലി​ത്തീ​റ്റ​യ്ക്ക് വി​ല കൂ​ട്ടി; സ​ബ്സി​ഡിയും പി​ൻ​വ​ലി​ച്ചു

ശാ​സ്താം​കോ​ട്ട: മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ കാ​ലി​ത്തീ​റ്റ​യ്ക്ക് ന​ൽ​കി വ​ന്നി​രു​ന്ന സ​ബ്സി​ഡി പി​ൻ​വ​ലി​ക്കു​ക​യും വി​ല വ​ർ​ദ്ധി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ല വ​ർ​ദ്ധ​ന ഒ​രാ​ഴ്ച മു​മ്പ് ത​ന്നെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നെങ്കി​ലും സ​ബ്സി​ഡി പി​ൻ​വ​ലി​ച്ച​ത് ഈ ​മാ​സം ഒ​ന്നു മു​ത​ലാ​ണ്.​ ഒ​രു വ​ർ​ഷം മു​മ്പ് വ​രെ 900 രൂ​പ മാ​ത്രം വി​ല​യു​ണ്ടാ​യി​രു​ന്ന മി​ൽ​മ കാ​ലി​ത്തീ​റ്റ​യ്ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി വി​ല വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 100 രൂ​പ വീ​തം ക​ഴി​ഞ്ഞ മാ​ർ​ച്ച് 1 മു​ത​ൽ മേ​ഖ​ലാ യൂ​ണി​യ​ൻ സ​ബ്സി​ഡി ന​ൽ​കി​യ​ത്.​ ക​ർ​ഷ​ക​ർ സം​ഘ​ത്തി​ൽ ന​ൽ​കു​ന്ന 60 ലി​റ്റ​ർ പാ​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 100 രൂ​പ സ​ബ്സി​ഡി ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഒ​രു പ​രി​ധി വ​രെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. ഈ ​സ​ബ്സി​ഡി​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഇ​ത് കൂ​ടാ​തെ​യാ​ണ് വി​ല വ​ർ​ദ്ധി​പ്പി​ച്ച​തും. 50 കി​ലോ​ഗ്രാം ചാ​ക്കി​ന് 45 രൂ​പ​യാ​ണ്…

Read More

ക​രാ​റു​കാ​രു​ടെസൗ​ക​ര്യാ​ര്‍​ഥം മലയോര ഹൈവേയുടെ അലൈൻമെന്‍റ് അട്ടിമറിക്കുന്നതായി ആരോപണം

കു​ള​ത്തൂ​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്ക​വേ പ​ല​യി​ട​ത്തും ക​രാ​റു​കാ​രു​ടെസൗ​ക​ര്യാ​ര്‍​ഥം പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. പാ​ത​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​നു മു​മ്പാ​യി പൊ​തു​മ​രാ​മ​ത്ത് വ​ക സ്ഥ​ലം സ​ര്‍​വ്വേ ന​ട​ത്തി ക​ല്ല് സ്ഥാ​പി​ക്കാ​ത്ത​തി​നാ​ല്‍ താ​ല്പ​ര്യ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ തോ​ന്നും​പ​ടി​യാ​ണ് പാ​ത​യു​ടെ വീ​തി​യും വ​ള​വു​ക​ളും നി​ശ്ച​യി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട സ​ര്‍​വ്വേ​യി​ല്‍ നി​ന്നും വ്യത്യസ്തമാ​യി പ​ല സ്ഥ​ല​ത്തും വീ​തി കു​റ​ഞ്ഞും കൂ​ടി​യു​മാ​ണ് ഇ​പ്പോ​ള്‍ നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നാ​ണ​് ആ​രോ​പ​ണം. മു​ന്‍​കൂ​ട്ടി സ​ര്‍​വ്വേ ന​ട​ത്തി പൊ​തു​മ​രാ​മ​ത്ത് വ​ക സ്ഥ​ലം തി​ട്ട​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ നി​ര്‍​ധ​ന​രാ​യ സാ​ധാ​ര​ണ​ക്കാ​രു​ടെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ ക​യ​റി​യും താ​ല്പ​ര്യ​ക്കാ​രു​ടെ അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണ​ങ്ങ​ള​ട​ക്കം സം​ര​ക്ഷി​ച്ചു​മാ​ണ് നി​ല​വി​ല്‍ ക​രാ​റു​കാ​ര്‍ പാ​ത​യു​ടെ നി​ര്‍​മ്മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം യാ​തൊ​രു മു​ന്ന​റി​യി​പ്പും ന​ല്‍​കാ​തെ കു​ള​ത്തൂ​പ്പു​ഴ സെ​ൻ​റ് ജോ​ർ​ജ്ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ദേ​വ​ല​യ​ത്തി​ൻെ​റ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ലെ പാ​ത​യും കു​രു​ശ​ടി​യും ത​ക​ർ​ത്ത​തി​ൽ വി​ശ്വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ദേ​വ​ല​യി​ത്തി​ന് ത​ക​രാ​ർ…

Read More

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച തു​ക പൂ​ര്‍​ണ​മാ​യും ചി​ല​വ​ഴി​ക്ക​ണം; ഫ​ണ്ടു​ക​ള്‍ ചെ​ല​വ​ഴി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെതിരേ ശി​ക്ഷാ​ന​ട​പ​ടി

കൊല്ലം : വി​വി​ധ വ​കു​പ്പു​ക​ള്‍ മു​ഖേ​ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക പൂ​ര്‍​ണ​മാ​യും ചി​ല​വ​ഴി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ല്‍ മു​രു​കന്‍ പ​റ​ഞ്ഞു. ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക​ജാ​തി ഫ​ണ്ടു​ക​ള്‍ ചെ​ല​വ​ഴി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ശി​ക്ഷാ​ന​ട​പ​ടി ബാ​ധ​ക​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പീ​ഡ​ന കേ​സു​ക​ളി​ല്‍ അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പൊ​ലീ​സ് അ​ധി​കാ​രി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യെ കേ​സു​ക​ള്‍​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഭ​വ​ന നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണം. ഭൂ​മി ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഭൂ​മി​വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​ക​ണം. സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍, വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ലോ​ണ്‍ വി​വി​ധ ബാ​ങ്കു​ക​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ മു​ഖേ​ന ല​ഭ്യ​മാ​ക്ക​ണം. ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റു​ക​ള്‍, സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് സ്‌​കൂ​ളു​ക​ള്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ…

Read More

അ​ട​ങ്ങാ​ത്ത ആ​വേ​ശ​ത്തി​ര​യി​ൽ കൊല്ലം  ബീ​ച്ച് ഗെ​യിം​സ്; അ​ഞ്ചു​വ​രെ നീ​ട്ടി

കൊല്ലം: അ​ട​ങ്ങാ​ത്ത ആ​വേ​ശ​ത്തി​ര​യി​ലാ​ണ് കൊ​ല്ലം ബീ​ച്ച്. പു​ല​രു​വോ​ളം നീ​ളു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ നി​ര​യു​മാ​ണ് ഇ​വി​ടെ തു​ട​രു​ന്ന​ത്. ജി​ല്ല​യൊ​ട്ടാ​കെ​യു​ള്ള​വ​രു​ടെ സം​ഗ​മ​വേ​ദി​യാ​യി മാ​റി​യി​ട്ടു​ണ്ട് ക​ട​പ്പു​റം. തി​ര​ക്കേ​റി വ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗെ​യിം​സ് അ​ഞ്ചു​വ​രെ നീ​ട്ടി​യി​ട്ടു​ണ്ട് സം​ഘാ​ട​ക സ​മി​തി. കാ​ര്‍​ണി​വ​ലി​ന്‍റെ ആ​ക​ര്‍​ഷീ​ണ​യ ദി​ന​ങ്ങ​ളും ഇ​തോ​ടൊ​പ്പ​മു​ണ്ട്. വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക​ട​ക​ളെ​ല്ലാം രാ​ത്രി വൈ​കി മാ​ത്ര​മേ അ​ട​യ്ക്കൂ. 31 വ​രെ ന​ഗ​രം ഒ​രു വ​ലി​യ വ്യാ​പാ​ര സ​മു​ച്ച​യ​മാ​യി തു​ട​രും. കു​ടും​ബ​ശ്രീ​യു​ടെ ഫു​ഡ്‌​കോ​ര്‍​ട്ട് ഉ​ള്‍​പ്പ​ടെ ജ​ന​പ്രി​യ​ത​യു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ബീ​ച്ചി​ല്‍ സ​ജീ​വ​മാ​യി തു​ട​രും.ക​ട​ല്‍​പ്പൂ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ഴ്ച​യു​ടെ ഉ​ത്സ​വം സ​മ്മാ​നി​ച്ച​ത്. ഡോ. ​നീ​ന പ്ര​സാ​ദി​ന്‍റെ നൃ​ത്തം ക​ലാ​പ്രേ​മി​ക​ള്‍​ക്ക് വി​രു​ന്നാ​യി. പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ല്‍​ക്കാ​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​ര​മാ​വ​ധി പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും പ​ക​രം സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന തു​ണി​സ​ഞ്ചി​ക​ളു​ടെ വി​ത​ര​ണ​വും വേ​ദി​യി​ല്‍ ന​ട​ത്തി. എം.​നൗ​ഷാ​ദ് എം​എ​ല്‍എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കൃ​തി…

Read More

പരാതി പ്രളയം;  കരുനാഗപ്പള്ളിയിൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന മ​ത്സ്യം ഭ​ക്ഷ്യ സു​ര​ക്ഷാ പി​ടി​ച്ചെ​ടു​ത്തു നശിപ്പിച്ചു

ക​രു​നാ​ഗ​പ്പ​ള്ളി :ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഷാം​ശം ക​ല​ർ​ന്ന മ​ത്സ്യം ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു.​ക​രു​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന രാ​ത്രി കാ​ല പ​രി​ശോ​ധനയു​ടെ ഭാ​ഗ​മാ​യാ​ണ് ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്.​ ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ കാ​വി​നു സ​മീ​പ​ത്തെ വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ലെ​യും ക​ന്നേ​റ്റി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക​ച്ച​വ​ട കേ​ന്ദ്ര​ത്തി​ലു​മാ​ണ് വി​ഷാം​ശം കി​ളി​മീ​ൻ ക​ണ്ടെ​ത്തി​യ​ത്.​മ​റ്റു മ​ത്സ്യ​ങ്ങ​ളി​ൽ ഫോ​ർ​മാ​ലി​ന്റ അം​ശം ക​ണ്ടെ​ത്തി​യി​ല്ല. പി​ടി​ച്ചെ​ടു​ത്ത കി​ളി​മീ​ൻ പി​ന്നീ​ട് കു​ഴി​ച്ചു​മൂ​ടി.​ക​മ്മീ​ഷ​ൻ ഏ​ജ​ന്റി​ൽ നി​ന്നും വാ​ങ്ങി​യ മ​ത്സ്യ​ത്തി​ലാ​ണ് ഫോ​ർ​മാ​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. കി​ളി​മീ​നി​ൽ രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ക​ല​ർ​ന്ന​താ​യു​ള്ള നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​നു് ല​ഭി​ച്ച​ത്.​ ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​ഞ്ജു, കു​ന്ന​ത്തൂ​ർ സ​ർ​ക്കി​ൾ ഫു​ഡ്സേ​ഫ്റ്റി ഓ​ഫീ​സ​ർ റ​സീ​മ​എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Read More

പുന്നല സ്കൂ​ൾ പ​രി​സ​ര​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന;  ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ

പ​ത്ത​നാ​പു​രം: സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.​വ​ക​യാ​ർ മു​തു​വേ​ലി​ങ്ക​ൽ പു​തു​വേ​ലി​ൽ വീ​ട്ടി​ൽ ശ്രീ​ക്കു​ട്ട​ൻ(23) ആ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​ഗു​ളി​ക​ക​ൾ ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന്ന​ല ഗ​വ.​ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് ശ്രീ​ക്കു​ട്ട​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​യാ​ളു​ടെ ഇ​ട​പാ​ടു​കാ​രാ​ണ​ന്നാ​ണ് സൂ​ച​ന. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്റെ തീ​രു​മാ​നം. പ്ര​തി​യു​ടെ കൈ​യ്യി​ൽ നി​ന്നും മ​യ​ക്കു മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ളി​ക​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Read More

കൊട്ടാരക്കര വെ​ളി​യം തോ​ട്ടി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; ഇഞ്ചക്കാട്ടിലെ അഴുകിയ മൃതദേഹം കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ

കൊ​ട്ടാ​ര​ക്ക​ര: വെ​ളി​യ​ത്ത് തോ​ട്ടി​ൽ ര​ണ്ട് മാ​സം പ​ഴ​ക്കം ചെ​ന്ന അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെസന്ധ്യയോടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാണ് ഇ​വി​ടെ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ അ​ഴു​കി അ​ട​ർ​ന്ന് പോ​യ​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പു​രു​ഷ​ന്റെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്. മൃ​ത​ദേ​ഹം ഇ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​മ്പോ​ൾ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. നെ​ടു​മ​ൺ​കാ​വ് ആ​റ്റി​ൽ വെ​ളി​യം പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്താ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തോ​ട് വൃ​ത്തി​യാ​ക്കി​വ​രി​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഇ​ഞ്ച വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന ഭാ​ഗം വെ​ട്ടി​യൊ​തു​ക്കി​യ​പ്പോ​ഴാ​ണ് പ​ഴ​ക്കം ചെ​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.​മൃ​ത​ദേ​ഹം​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​​റി​യി​ൽ.

Read More

 രാജ്യത്തെ ഭി​ന്നി​പ്പി​ച്ച് ഭരിക്കാനുള്ള  ആ​ർ​എ​സ്എ​സ് അ​ജ​ണ്ട പൊ​തു സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന്  പി ജയരാജൻ

ശാ​സ്താം​കോ​ട്ട : ആ​ർ​എ​സ്എ​സ് ബ്ര​ട്ടീ​ഷ് ഭ​ര​ണ​ത്തി​ന്റെ അ​വ​സാ​ന​ത്തെ കാ​ലം പോ​ലെ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു .ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ പോ​ലും പ​ങ്കെ​ടു​ക്കാ​ത്ത ആ​ർ​എ​സ്എ​സ് ഇ​ന്ന് രാ​ജ്യ സ്നേ​ഹ​ത്തി​ന്റെ കു​ത്ത​ക അ​വ​കാ​ശം ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും . ബി​ജെ​പി.​യെ എ​തി​ർ​ക്കു​ന്ന​വ​രെ മു​ഴു​വ​ൻ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ക്കു​ന്ന നി​ല​പാ​ടാ​ണ് ആ​ർ​എ​സ്എ​സ് രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും . ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള ശ്ര​മ​ത്തെ പൊ​തു സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് പി ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഡി​വൈ​എ​ഫ്ഐ ശാ​സ്താം​കോ​ട്ട കി​ഴ​ക്ക് മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗ്രാ​മോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ടി​ഞ്ഞ​കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ഖ​ലാ പ്ര​സി​ഡ​ൻ​റ് എ​സ് അ​ജേ​ഷ് അ​ദ്ധ്യ​ക്ഷ​നാ​യി സി​പി​ഐ​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം​ങ്ങ​ളാ​യ റ്റി​ആ​ർ.​ശ​ങ്ക​ര​പ്പി​ള്ള,കെ​കെ ര​വി​കു​മാ​ർ ,കെ ​ശോ​ഭ​ന, എ ​ഷാ​ന​വാ​സ്, ലോ​ക്ക​ൽ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി​ആ​ർ അ​ജി​ത്ത്,ഡി​വൈ​എ​ഫ്ഐ ജി​ല്ല…

Read More

സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​ലൂ​ടെ സാ​മൂ​ഹ്യ​വി​പ്ല​വം ഉ​ണ്ടാ​ക​ണമെന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ

ച​ട​യ​മം​ഗ​ലം: കേ​ര​ളീ​യ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത മൂ​ല്യ​ങ്ങ​ൾ സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​ലൂ​ടെ തി​രി​കെ ല​ഭി​ക്കു​വാ​നും സാ​മൂ​ഹ്യ​വി​പ്ല​വ​ത്തി​നു തി​രി കൊ​ളു​ത്തു​വാ​നും സാം​സ്കാ​രി​ക സൗ​ഹൃ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ. ഇ​സ്ക​ഫ് (ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ക​ൾ​ച്ച​റ​ൽ കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ന്റ് ഫ്ര​ണ്ട്ഷി​പ്പ്) കൊ​ല്ലം ജി​ല്ലാ​ക​ൺ​വ​ൻ​ഷ​ൻ ച​ട​യ​മം​ഗ​ലത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ​മാ​യി കേ​ര​ളം ഔന്ന​ത്യം പു​ല​ർ​ത്തു​മ്പോ​ഴും സാം​സ്കാ​രി​ക രം​ഗ​ത്ത് ത​ള​ർ​ച്ച പ്ര​ക​ട​മാ​ണ്. ന​വോ​ത്ഥാ​ന തു​ട​ർ​ച്ച​യി​ല്ലാ​തെ പോ​യ​താ​ണ് സാ​മൂ​ഹ്യ​തി​ന്മ​ക​ളു​ടെ ശ​ക്തി​പ്പെ​ട​ലി​നി​ട​യാ​ക്കി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​കെ ജി ​താ​ര ‘കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി​സ​മ്മേ​ള​നം അ​ഡ്വ. പ്ര​ശാ​ന്ത് രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി ​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ ജ​നാ​ർ​ദ്ദ​ന​ൻ ആ​ചാ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ ച​ട​യ​മം​ഗ​ലം, ഐ ​ഷി​ഹാ​ബ്, ബി ​സു​ധാ​ക​ര​ൻ​നാ​യ​ർ, ടി ​വി​മ​ൽ​കു​മാ​ർ, മാ​യാ​സ​ജീ​വ്, പി…

Read More