ചാത്തന്നൂർ: ഇത്തിക്കരയിൽ ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന അഞ്ച് ലോറികളിൽ നിന്നും ഇന്ധനം മോഷ്ടിച്ചതായി പരാതി. ഇത്തിക്കരയിലെ ഗോഡൗണിൽ സിമന്റുമായി എത്തിയ ലോറികളിൽ നിന്നായി ആയിരത്തോളം ലിറ്റർ ഡീസൽ മോഷ്ടിച്ചതായാണ് പറയുന്നത്.ലോറികൾ പാർക്ക് ചെയ്ത ശേഷം ഡ്രൈവർമാർ രാത്രി പന്ത്രണ്ടരയോടെ ഉറങ്ങാൻ പോയി. രാവിലെ ലോറി സ്റ്റാർട്ടാക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡീസൽ ടാങ്കിന്റെ പൂട്ട് പൊളിച്ച് ഇന്ധനം ഊറ്റിയതായി കണ്ടെത്തിയത് പെട്ടിയിൽ സൂക്ഷിച്ചിരുന്ന ജാക്കിയും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചു.വാഹനത്തിൽ എത്തിയാണ് ഇന്ധനം മോഷ്ടിച്ചതെന്ന് കരുതുന്നു.ചാത്തന്നൂർ പോലീസിന് പരാതി നല്കി.
Read MoreCategory: Kollam
ചാത്തന്നൂർ ജംഗ്ഷനിലെ മാലിന്യനീക്കം നിലച്ചു; ദുർഗന്ധം മൂലം ദുരിതത്തിലായി യാത്രക്കാരും കടക്കാരും
ചാത്തന്നൂർ: മാലിന്യനീക്കം നിലച്ചതോടെ ചാത്തന്നൂർ ജംഗ്ഷനിലെത്തുന്നവർ ദുർഗന്ധം മൂലം ദുരിതത്തിലായി. ദേശീയപാതയോരത്ത് ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലും മാർക്കറ്റിന് മുന്നിലുമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും, നിക്ഷേപിച്ചാൽ കുറ്റകരമാണെന്നും ശിക്ഷാർഹമാണെന്നുമുള്ള ഗ്രാമ പഞ്ചായത്തിന്റെ ബോർഡിന് ചുറ്റുമാണ് മാലിന്യം നിക്ഷേപിക്കന്നത് എന്നതാണ് വിരോധാഭാസം. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല .ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ ഹോട്ടൽ, കോഴി മാലിന്യങ്ങൾ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതായി നാട്ടുകാർ പറയുന്നു. മാലിന്യം നീക്കം ചെയ്തു കൊണ്ടിരുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വാഹനം വർക്ക്ഷോപ്പിലാണ് .പകരം ഏർപ്പെടുത്തിയ വാഹനവും തൊഴിലാളികളും നാലു ദിവസം മുമ്പുവരെ ഇവിടത്തെ മാലിന്യം നീക്കം ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഇത് നിലച്ചു. ഇതോടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പുഴുവരിച്ചുതുടങ്ങി. തെരുവ് നായകളും ഇതിന് ചുറ്റും കൂടി. കാക്കയും കിളികളും കൊത്തി തെറിപ്പിക്കുന്നു. വഴിയാത്രക്കാരുടെ ദേഹത്തും ഇത് വീഴുന്നുദുർഗന്ധവും തെരുവ് നായകളുടെ ശല്യം…
Read Moreപ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; പ്രതി നിസാം രണ്ടു വിവാഹം കഴിച്ചയാളെന്ന് പോലീസ്
അഞ്ചല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു മാസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തടിക്കാട് സ്വദേശി നിസാം (38) ആണ് അറസ്റ്റിലായത്. ഏതാനും മാസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ അഞ്ചല്‍ പോലീസില്‍ പരാതി നൽകിയിരുന്നു. കർണാടകത്തിലെ കുറ്റാ, വീരാറ്റുപേട്ട, വയനാട്ടിലെ തോൽപ്പെട്ടി എന്നിവിടങ്ങളിലായി മാറി മാറി താമസിച്ചു വരികയായിരുന്നു നിസാമും പെണ്‍കുട്ടിയും. വയനാട്ടിലെ തോൽപ്പെട്ടിയിൽ ഇവർ താമസിച്ചു വരുന്നതാതി കൊല്ലം റൂറൽ എസ്.പി ശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നിസാമിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രണ്ടു വിവാഹം കഴിച്ചയാളും സമാനമായ കേസില്‍ മുമ്പും പിടിക്കപ്പെട്ട പ്രതിയുമാണ്. പുനലൂർ ഡിവൈഎസ്പി അനിൽദാസ് അഞ്ചൽ സിഐ എസ്.എൽ സുധീർ, എഎസ്ഐ പ്രേംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ഷൈലാബീവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read Moreഅരിപ്പാ ഭൂസമരം; കഞ്ഞിവെയ്പ്പ് സമരത്തിന് മുന്നോടിയായിപദയാത്രയ്ക്ക് തുടക്കംകുറിച്ച് സമരസമിതി
കുളത്തൂപ്പുഴ: കൃഷി ഭൂമി ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി (എഡിഎംഎസ്)യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഭൂസമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സമര വാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പ്രതിഷേധ കഞ്ഞിവെപ്പ് സമരത്തിനു മുന്നോടിയായുള്ള പദയാത്രക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി. പൊതുമാര്‍ക്കറ്റ് ജംങ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം നാടന്‍പാട്ട് കലാകാരന് സത്യന് കോമല്ലൂര്‍, ഏകതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വടക്കോട് മോനച്ചന് എന്നിവര്‍ ചേര്‍ന്ന് സമര സമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൈമാറാന്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കണ്ടെത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവിതാവശ്യത്തിനായ കൃഷി ഭൂമി ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന ഭൂസമരം കണ്ടില്ലെന്നു നടിക്കുന്നത് തൊഴിലാളികളുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്നവര്‍ക്ക് അപമാനമാണെന്നും, മുമ്പ് പ്രതി പക്ഷത്തിരുന്നപ്പോള്‍ സമരത്തെ അനുകൂലിച്ചവര്‍…
Read Moreമദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണം ആരംഭിച്ചു
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. മൂന്ന് ദിവസം മുൻപാണ് കേസ് സിബിഐ ഏറ്റെടുത്തത്. തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറി. ഐഐടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബർ ഒമ്പതിനാണ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടേത് അസ്വാഭാവിക മരണമാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.
Read Moreസഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക! ക്രിസ്മസ് സന്ദേശം അന്വര്‍ഥമാക്കി പ്രവാസി
പത്തനാപുരം: ക്രിസ്മസ് സന്ദേശം അന്വര്‍ഥമാക്കി പ്രവാസി. പിടവൂര്‍ നെല്ലിമൂട്ടില്‍ ജേക്കബ് ജോര്‍ജാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ക്രിസ്മസ് സന്ദേശം സമൂഹത്തിന് സമ്മാനിക്കുന്നത്. പിടവൂര്‍ ശാലേം ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ക്രിസ്മസ് കരോളിന്റെ ഭാഗമായി ഇടവകാംഗമായ പുന്നല ചാച്ചിപ്പുന്ന തച്ചക്കോട് പറങ്കാംവിള ഷാജിയുടെ വീട്ടിലെത്തിയ സംഘം കനാല്‍ പുറമ്പോക്കിലെ തകരാറായ കൂരയിലാണ് ഷാജിയെയും കുടുംബത്തെയും കാണുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കണമെന്ന തീരുമാനം ഇടവക വികാരി ഫാ. തോമസ് പി മുകളിലും കരോള്‍ സംഘത്തിലുള്ളവരും ആലോചന നടത്തുന്നതിനിടയിലാണ് ജേക്കബ് ജോര്‍ജെന്ന കൊച്ചുമോന് തന്റെ വക അഞ്ച് സെന്റ് പുരയിടം കുടുംബത്തിന് ദാനമായി നല്കാമെന്നേറ്റത്. കനാല്‍ പുറമ്പോക്കിലെ താമസക്കാരായതിനാല്‍ പട്ടയം പോലും ഇവര്‍ക്ക് ലഭ്യമല്ല. അതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് പോലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നോ മറ്റോ യാതൊരുവിധ സഹായവും ലഭ്യമല്ല. കൂലിവേലക്കാരനായ ഷാജിയ്ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തന്നെ പാടുപെടുമ്പോള്‍ കിടപ്പാടം മെച്ചപ്പെടുത്താനാവാത്ത…
Read Moreസ്ഥാനത്തെ ചൊല്ലി ഐഎ പോര് ; പത്തനാപുരത്ത് കോൺഗ്രസ് ഗ്രൂപ്പ് പോര് മറനീക്കി പുറത്തേക്ക്
പത്തനാപുരം:കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കലഹം പത്തനാപുരത്ത് വീണ്ടും രൂക്ഷമാകുന്നു. എ, ഐ ഗ്രൂപ്പുകൾ തമ്മിലുളള പോര് നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുകയാണ്.പിടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് പുതിയ വിവാദം. യുഡിഎഫ് ഭരണം നടത്തുന്ന ബാങ്കിൽ ഐ ഗ്രൂപ്പിലെ ബിനുവായിരുന്നു ബാങ്ക് പ്രസിഡന്റ്. കഴിഞ്ഞ ആഴ്ച നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽഐ ഗ്രൂപ്പിന് ആറും, എ ഗ്രൂപ്പിന് അഞ്ചും അംഗങ്ങളെ ലഭിച്ചു. നിലവിലെ സാഹചര്യത്തില്‍ ബിനുവിനെ തന്നെ പ്രസിഡന്റാക്കാനായിരുന്നു (ഐ) ഗ്രൂപ്പ് തീരുമാനം.എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പും അവകാശവാദം ഉന്നയിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ (എ) ഗ്രൂപ്പിലെ ലാലുമോന് ആറ് വോട്ട് നേടി അട്ടിമറി വിജയത്തിലൂടെ പ്രസിഡന്റായി. ഐ ഗ്രൂപ്പിലെ ഒരാളുടെ വോട്ട് കൂടി ലഭിച്ചാണ് ലാലുമോന് തുണയായത്. പ്രസിഡന്റിനെ അംഗീകരിക്കില്ലന്ന നിലപാടുമായി ഐ ഗ്രൂപ്പുകാർ രംഗത്ത് വരികയും സെക്രട്ടറിക്ക് മുമ്പാകെ രാജി സമർപ്പിക്കുകയും ചെയ്തു.…
Read Moreആഡംബരക്കാറിൽ ഡോക്ടർമാരുടെ സ്റ്റിക്കർ മറവാക്കി ലഹരി കടത്ത്; ഒന്നേകാൽ ലക്ഷം രൂപയുടെ പുകയില ഉല്പന്നവുമായി രണ്ടു പേർ അറസ്റ്റിൽ
ചാത്തന്നൂർ: ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങങ്ങളുമായി രണ്ടു പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി കുലശേഖരപുരം കെ.എസ്.മൻസിലിൽ കബീർ (37) കബീറിന്റെ സഹോദരപുത്രൻ നസീം (22) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപം വച്ചാണ് ഇവരെ പിടികൂടിയത്. ഡോക്ടർമാരുടെ സ്റ്റിക്കർ ഒട്ടിച്ച ആഡംബര കാർ അമിത വേഗത്തിലാണ് ‘ വന്നത്.കൃത്രിമ അപകടം ഉണ്ടാക്കിയാണ് കാർ തടഞ്ഞു നിർത്തിയത്.തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ കൊല്ലം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പെട്ടി കടകളിലെത്തിക്കും.ഏജന്റുമാരെ വച്ച് ചില്ലറ വില്പന നടത്തിതി വരികയായിരുന്നു. ആഴ്ചയിൽ നാലു ദിവസം തമിഴ്നാട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തികൊണ്ടുവരികയായിരുന്നു. പിടിക്കുമ്പോൾ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന 2100 പാക്കറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Read Moreപിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ അറസ്റ്റ് ചെയ്തു; പൊക്കിയത് എറണാകുളത്തുനിന്ന്
കുണ്ടറ: മൂന്നു വയസുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ മുങ്ങിയ യുവതിയെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പെരിനാട് വെള്ളിമൺ ശ്യാമളസദനത്തിൽ വൈഷ്ണവിയെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ ആറുമുതലാണ് ഇവരെ കാണാതായത്. തുടർന്ന് ഭർത്താവ് ചീരങ്കാവ് സ്വദേശി അനിൽ തുളസി പോലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ എറണാകുളത്തുണ്ടെന്ന് അറിഞ്ഞ പോലീസ് അനുനയത്തിൽ സ്റ്റേഷനിൽ എത്തിച്ച് കേസ് ചാർജ് ചെയ്ത് റിമാൻഡുചെയ്തു. പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ് എടുത്തത്.
Read Moreക്രിസ്മസ് – പുതുവത്സരം; ക്രമസമാധാനപാലനം ഉറപ്പാക്കാൻ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍
കൊല്ലം: ക്രിസ്മസ്-പുതുവത്സര ദിവസങ്ങളില്‍ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനും റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും 24 മണിക്കൂര്‍ പരിശോധനപോലിസ്-എക്സൈസ്-മോട്ടര്‍ വാഹന വകുപ്പ് എന്നിവ ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍.ആഘോഷ വേളയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാതല ഉദ്യോസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്സവകാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. അളവുകളും തൂക്കങ്ങളും വകുപ്പ് പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തണം. സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ പൂഴ്ത്തിവയ്പ്പ് ഉള്‍പ്പടെ വിലകയറ്റത്തിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയണം. ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്കാന് താലൂക്ക്തല സംവിധാനം ഒരുക്കുന്നത് പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്. വ്യാജമദ്യത്തിന്റെ അപകടം മുന്നില്‍കണ്ട് പോലിസും എക്സൈസും സംയുക്ത പരിശോധനകള്‍ നടത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മാലിന്യനിക്ഷേപം തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ രംഗത്ത് ഇറങ്ങണം. കോര്പറേഷന്-മുനിസിപാലിറ്റി തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത…
Read More