കൊല്ലം:പരവൂരിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ ഏറ്റുമുട്ടി. വെട്ടേറ്റ് ഒരാളെ പരവൂർ രാമറാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലുംകുന്ന് കോളനിയിൽ വീരപ്പൻ എന്നുവിളിക്കുന്ന ബിജുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.സുഹൃത്തായ ജോസിനോടൊപ്പമിരുന്ന് മദ്യപിച്ചശേഷം വാക്കേറ്റം നടത്തുകയും പരസ്പരം ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി ജോസിനെതിരെ പരവൂർപോലീസ് കേസെടുത്തു.
Read MoreCategory: Kollam
വീട് വിട്ടിറങ്ങിയ മകളുടെ വിവാഹചിത്രം കണ്ട പിതാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം
കുളത്തൂപ്പുഴ:വീടുവിട്ടിറങ്ങിയ മകൾ ഒരു യുവാവിനോടൊപ്പം നിൽക്കുന്ന വിവാഹ ചിത്രം കണ്ടശേഷം പിതാവിനെ കാണാനില്ലെന്ന് പരാതി. അഞ്ചൽ അലയമൺ കരുകോൺ സ്വദേശി കൊച്ചുപൊടിയൻ എന്നുവിളിക്കുന്ന മാധവൻകുട്ടി(50)യെയാണു കാണാനില്ലെന്നുകാട്ടി മകൻവിഷ്ണുകുളത്തൂപ്പുഴ പോലീസിൽ പരാതിനൽകിയത്. മാധവൻകുട്ടിയുടെ മകൾ കഴിഞ്ഞദിവസം രാവിലെ വീടുവിട്ടുപോയിരുന്നു അന്വേഷണത്തിനിടയിൽ മറ്റൊരാളൊടൊപ്പം നിൽക്കുന്ന വിവാഹചിത്രം സഹോദരന്റെഫോണിലേയ്ക്കു അയച്ചുകൊടുത്തു. ഇതുകണ്ട പിതാവ് കുളത്തൂപ്പുഴ മറൻവൻചിറയിലുളള സഹോദരൻബാബുവിന്റെ വീട്ടിൽ ബൈക്കിലെത്തി ബൈക്ക് അവിടെ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പിന്നീട് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണു കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകിയത്. കുളത്തുപ്പുഴപോലീസ് കേസെടുത്തു അന്വേഷണം അരംഭിച്ചു..
Read Moreനേതാക്കൾക്കെതിരെ അപകീർത്തി പ്രചാരണം :രണ്ടു സിപിഎം പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ
ശൂരനാട്: മുതിർന്ന നേതാക്കൾക്കെതിരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ട് സിപിഎം.നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. സിപി.എം. ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് കമ്മറ്റി അംഗവുമാണ് കസ്റ്റഡിലായത്. സി.പി.എം. ഭരിക്കുന്ന ശൂരനാട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിൽ ബാങ്ക് പ്രസിഡന്റിനെതിരെയും മുതിർന്ന നേതാക്കൾക്കെതിരെയുമാണ് ഇവർ വ്യാജ പ്രചരണം നടത്തിയത്. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് അടിച്ച് വിതരണം ചെയ്തെന്ന പരാതിൽ ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Read Moreകരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എസ്പിസി യൂണിറ്റ് ഐഎസ് ഒ നിറവിൽ
കരുനാഗപ്പള്ളി: നിരവധി അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്പിസി യൂണിറ്റിന് ലഭിച്ച ഐ എസ് ഒ അംഗീകാരം ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന ചടങ്ങിൽ ഐ എസ് ഒ മാർക്കറ്റിംഗ് മാനേജർ എം ശ്രീകുമാറിൽ നിന്നും സിറ്റി പോലീസ് കമ്മീഷണർ പി കെ മധു അവാർഡ് ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ചു ചേർന്ന യോഗം ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷനായി. എസ് പി സി യൂണിറ്റ് തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷീല ടി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ്കുമാർ, നഗരസഭാ കൗൺസിലർ എസ് ശക്തികുമാർ, എസിപി വിദ്യാധരൻ, സി ഐ മഞ്ജുലാൽ, എസ്എംസി ചെയർമാൻ ബി എസ് രഞ്ജിത്ത്, ഹെഡ്മിസ്ട്രസ് ജെ…
Read Moreമണ്ഡലകാലത്തിന് മുൻപെന്ന വാഗ്ദാനം പാഴായി; കല്ലുകടവിലെ കംഫർട്ട് സ്റ്റേഷൻ പൂട്ടിത്തന്നെ
പത്തനാപുരം : കല്ലുംകടവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന് ഈ മണ്ഡലക്കാലത്തും പൊതുജനങ്ങള്‍ക്ക് തുറന്ന് നൽകാൻ നടപടിയില്ല. നഗരത്തിലെത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാവാതെ ബുദ്ധിമുട്ടുന്നു.കല്ലുംകടവിലെ കംഫര്‍ട്ട് സ്റ്റേഷനിൽ രാപകല്‍ ഭേദമെന്യേ മദ്യപാനമുള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ശബരിമല സീസണില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ ആ മണ്ഡലകാലം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിയുമ്പോഴും വാഗ്ദാനം പാലിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.പത്തനാപുരം കല്ലുംകടവില്‍ സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് വക സ്ഥലത്താണ് കംഫര്‍ട്ട് സ്റ്റേഷന് പണി പൂര്‍ത്തിയായിട്ടുള്ളത്. മല്‍സ്യലേലം നടക്കുന്ന സ്ഥലത്താണ് കംഫര്‍ട്ട് സ്റ്റേഷനും ഉള്ളത്.ഇതിനാല്‍ തന്നെ കെട്ടിടത്തിന് ചുറ്റും പെട്ടികള്‍ അടുക്കി വച്ചിരിക്കുകയാണ്.ഇതും തീര്‍ത്ഥാടകസംഘങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
Read Moreശബരിമലയുടെ വികസനത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
കൊല്ലം : ശബരിമലയുടെ സമഗ്ര വികസനത്തിനും ഭക്തജനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര സാമ്പത്തിക സഹായവും വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് മുന്നിലുള്ള വികസന പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് അനുമതി നല്‍കുകയും വേണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ശബരിമല വികസനത്തിനായി കേരള സര്‍ക്കാര്‍ 100 കോടി രൂപ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഈ ആവശ്യത്തിന് മേല്‍ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലകാലത്ത് ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്ന ഭക്തജനങ്ങള്‍ക്ക് വിരിവെയ്ക്കാനും, ശുചിമുറികള്‍, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സഹായകമാകുന്ന പദ്ധതികള്‍ക്ക് ഉടന്‍ ഫണ്ട് അനുവദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി കേരള സര്‍ക്കാര്‍…
Read Moreമാലിന്യവുമായെത്തിയ കണ്ടെയ്നർ ദുർഗന്ധം പരത്തിറോഡിൽ; സഹികെട്ട നാട്ടുകാർ റോഡ് ഉപരോധിച്ച
ചാത്തന്നൂർ: കോഴി മാലിന്യവുമായെത്തിയ കണ്ടെയ്നറിന്റെ െ ഡ്രൈവറും ക്ലീനറും ദേശീയ പാതയിൽ വാഹനം ഉപേക്ഷിച്ച് മുങ്ങി’. ചോർച്ചയുണ്ടായ കണ്ടെയ്നറിൽ നിന്നും മാലിന്യം റോഡിലേക്കൊഴുകി ദുർഗന്ധം വ്യാപിച്ചു. സഹികെട്ട നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയായിരുനന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നും തമിഴ്നാട്ടിലെ കൂടംകുളത്തെ വളം നിർമ്മാണ ഫാക്ടറിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു മാലിന്യം. ചാത്തന്നൂരിനടുത്ത് ഇത്തിക്കര വളവിലാണ് കണ്ടെയ്നർ നിർത്തിയിട്ടത്.കൊട്ടിയത്ത് എത്തിയതോടെ കണ്ടെയ്നറിൽ ചോർച്ച ഉണ്ടായി. ബൈക്കിൽ വന്നവരുടെ ദേഹത്തേയ്ക്ക് മാലിന്യംതെറിച്ചു വീണതോടെ തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം നാട്ടുകാർ തടഞ്ഞു.പോലീസ് സ്ഥലത്തെത്തി പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.ഈ വാഹനമാണ് ഇത്തിക്കര വളവിൽ നിർത്തിയിട്ടത്. പരിസരമെങ്ങും ദുർഗന്ധത്താൽ മൂടി ‘വീടുകളിൽ പോലും കഴിയാൻ പറ്റാത്ത അവസ്ഥ.നാട്ടുകാർ റോഡിലേക്കിറങ്ങി.ഡി. വൈ. എഫ്.ഐ.പ്രവർത്തകരും എത്തി. വാഹനം നീക്കാത്തതിൽ പ്രതിഷേധിച്ചു.റോഡ് ഉപരോധസമരം ആരംഭിച്ചു.റോഡിൽ ഗതാഗത സ്തംഭനം.ചാത്തന്നൂർ സി.ഐ.പ്രദീപ് കുമാർ ‘, പാരിപ്പള്ളി എസ്.ഐ.പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി…
Read Moreബാങ്കിന്റെ ജപ്തി ഭീഷണിക്കിടെ ബേബിയെ തേടി ഭാഗ്യദേവതയെത്തി; ബേബിയുടെ ആഗ്രഹങ്ങള്‍ ഇങ്ങനെ…
ചാത്തന്നൂർ: ജീവിതദുരിതങ്ങളിൽ നട്ടം തിരിഞ്ഞു കൊണ്ടിരുന്ന ബേബിയെത്തേടി ഒടുവിൽ ആശ്വാസമായി ഭാഗ്യദേവതയെത്തി. വീടിന്റെ ജപ്തിയ്ക്കുള്ള മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഭാഗ്യദേവതയുടെ കടാക്ഷമെത്തിയത്. ചാത്തന്നൂരിലെ കശുവണ്ടി വികസന കോർപ്പറേഷനിലെ തൊഴിലാളിയായ ചാത്തന്നൂർകാരം കോട് കോളേജ് ജംഗ്ഷന് സമീപം വെട്ടിക്കുന്നു വിള വീട്ടിൽ ഗിരീശനെന്ന ബേബിയ്ക്കാണ് കേരള ലോട്ടറിയുടെ 60 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനൊപ്പം ആശ്വാസ സമ്മാനമായ 8000 രൂപ വീതം ബേബി എട്ടത്ത ഒമ്പത് ടിക്കറ്റുകൾക്കും ലഭിച്ചു. ഒര സീരിയസിലുള്ള ടിക്കറ്റുകൾക്കാണ് ഒന്നാം സമ്മാനത്തിന്റെ പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചത്. അക്ഷയ ലോട്ടറിയുടെ എ എം.874108 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരു ുക്കിന് സമീപെത്തെ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് എടുത്ത അക്ഷയ എ കെ 42 1നറുക്കെടുപ്പിലാണ് ഭാഗ്യം കടാക്ഷിച്ചത്. ഗിരീശനും ഭാര്യ ലതിക കുമാരിയും കശുവണ്ടി…
Read Moreജിഎസ്ടിയും നോട്ട് നിരോധനവും സംസ്ഥാനത്തിന്റെ വരുമാനം കുറച്ചെന്ന് മന്ത്രി എ.കെ ബാലൻ
കരുനാഗപ്പള്ളി :ജി എസ് ടി യും നോട്ട് നിരോധനവും സംസ്ഥാനത്തിന്റെ വരുമാനം കുറച്ചതായി മന്ത്രി എ .കെ ബാലൻ. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കരുനാഗപ്പള്ളി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പിന്നോക്ക വികസന ഏജൻസി നൽകിയ 290 കോടി രൂപയും തിരിച്ചടവിലൂടെ കോർപ്പറേഷന് ലഭിച്ച 210 കോടിരൂപയും ഉൾപ്പെടെ 600 കോടി രൂപയുടെ വായ്പയാണ് ഈ വർഷം കോർപ്പറേഷൻ നൽകി വരുന്നത്. ജി എസ് ടി യുടെ നടപ്പിലാക്കൽ വഴിയും നോട്ട് നിരോധനവും സൃഷ്ടിച്ച സംസ്ഥാനത്തിന്റെ വരുമാനം വലിയ തോതിൽ കുറഞ്ഞു.ജി എസ് ടി കരാർ പ്രകാരം സംസ്ഥാനത്തിന് കേന്ദ്രം തരേണ്ടിയിരുന്ന 1600 കോടി രൂപയും തന്നില്ല.ഇത് സർക്കാരിന്റെ വിവിധ ആസൂത്രണ പദ്ധതികളെയും വികസന പദ്ധതികളെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ തുടങ്ങിയ കിഫ്ബി പദ്ധതി മാത്രമാണ്…
Read Moreതെന്മല പോലീസ് സ്റ്റേഷന് മാറ്റുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; മാറാനൊരുങ്ങി പോലീസും
തെന്മല : ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന് ഡാം ജംഗ്ഷനില്‍ കെഐപിയുടെ വക ഐബി കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പ്രതിഷേധങ്ങള്‍ക്കിടയിലും ഡിസംബര്‍ ഒന്നുമുതല്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ഐബി കെട്ടിടത്തിലേക്ക് മാറ്റാനുള്ള അവസാന ഘട്ടത്തിലാണ് പോലീസ്.പോലീസ് സ്റ്റേഷന് തെന്മല ജംഗ്ഷനില്‍ നിന്നും മാറ്റുന്നതിനെതിരെ ആര്.എസ്.പിയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യഗ്രഹം സമരം ആരംഭിച്ചിട്ടുണ്ട്. തെന്മല പോലീസ് സ്റ്റേഷൻ നിലവിൽ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് തന്നെ സർക്കാർ പണം മുടക്കി നവീകരിക്കണം എന്നാണ് ആര്.എസ്.പിയുടെ ആവശ്യം. സ്റ്റേഷന് മാറ്റുന്നതില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാന പാതയുടെയും, കൊല്ലം തിരുമംഗലം ദേശീയ പാതയുടെയും സംഗമ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന് വിജനമായ സ്ഥലത്ത് മാറ്റുന്നതോടെ ക്രമസമാധാന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. വനം വകുപ്പിന്റെ ഒരേക്കര്‍ ഭൂമി പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മ്മാണത്തിനായി വിട്ടുനല്‍കി…
Read More