കരുനാഗപ്പള്ളി: ടൗണിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ തുണിക്കടയായ തുപ്പാശ്ശേരിൽ ക്ലോത്ത് സെന്ററിൽ തീപിടുത്തം. കോടികളുടെ നഷ്ടം . പുലർച്ചെ അഞ്ചടെ യായിരുന്നു സംഭവംകടയിലെ സെക്യുരിറ്റി ജീവനക്കാരും ക്ഷേത്ര ദർശനത്തിനു പോയവരുമാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പോലീസ് ഫയർ ആന്റ് റസ്ക്യൂവിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത് കരുനാഗപ്പള്ളി കായംകുളം കൊല്ലം എന്നിവിടങ്ങിൽ നിന്നുമുള്ള പത്തോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് എത്തിച്ചേർന്നത് ആറോടെ തീ നിയന്ത്രണ വിധേയമായി. തുണിക്കടയുടെ സാരി വിഭാഗവും അതിനോടു ചേർന്നുള്ള ഗോഡൗണുമാണ് കത്തിനശിച്ചത് .ഏകദേശം ഒരു കോടി രൂപയിലധികം നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കരുനാഗപ്പള്ളി എ സി പി എസ് വിദ്യാധരൻ,കൊല്ലം ജില്ലാ ഫയർഫോഴ്സ് ഓഫീസർ ഹരികുമാർ എന്നിവരുടെ നേത്യത്ത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്.
Read MoreCategory: Kollam
ഹെല്‍മെറ്റില്ലാതെ വന്ന ബൈക്ക് യാത്രികനെ ലാത്തികൊണ്ടെറിഞ്ഞ് വീഴ്ത്തി പോലീസ്; യുവാവിന് ഗുരുതര പരിക്ക്; സംഭവം കൊല്ലത്ത്
കൊല്ലം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മെറ്റില്ലാതെ വന്ന ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തി പോലീസ്. കൊല്ലം കടയ്ക്കലിലാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ചന്ദ്രമോഹനെ സസ്പെന്‍ഡു ചെയ്തു. വാഹന പരിശോധസംഘത്തില് ഉണ്ടായിരുന്ന മറ്റ് പോലീസുകാരെ സ്ഥലം മാറ്റും.
Read Moreവായ്പ്പ അടച്ചുതീര്‍ത്തിട്ടും രേഖകള്‍ നല്‍കിയില്ല ; സെക്രട്ടറിയെ തടഞ്ഞുവച്ച് പ്രതിഷേധം
അഞ്ചല്‍ : വായ്പ്പ അടച്ചുതീര്‍ത്ത് നാളുകള്‍ പൂര്‍ത്തിയായിട്ടും രേഖകള്‍ തിരികെ നല്കാന് ബാങ്ക് അധികൃതര്‍ തയാറാകുന്നില്ലന്ന് ആരോപണം. സഹകാരികളുടെ പരാതിയെ തുടര്‍ന്ന് ഭരണസമിതിയിലെ ഒരു വിഭാഗം അംഗങ്ങള്‍ സെക്രട്ടറിയടക്കമുള്ളജീവനക്കാരെ തടഞ്ഞുവച്ചു. അഞ്ചല്‍ ഇടമുളക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യുഡിഎഫ് ഭരിക്കുന്ന ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ ആകെ 11 അംഗങ്ങളാണ് ഉള്ളത് . ഇതിൽ അഞ്ച് പേരാണ് ബാങ്ക് സെക്രട്ടറിയേയും ജീവനക്കാരെയും തടഞ്ഞുവെച്ചത്. വായ്പ പൂര്‍ണ്ണമായും അടച്ചു തീര്‍ത്തിട്ടും പ്രമാണങ്ങള്‍ അടക്കമുള്ള രേഖകള്‍ തിരികെ നല്കാന് ബാങ്ക് അധികൃതര്‍ തയാറാകുന്നില്ല എന്നാണ് പരാതി. ഉപരോധം രാത്രിവരെ നീണ്ടതോടെ അഞ്ചല്‍ പോലീസും സ്ഥലത്ത് എത്തി. പോലീസും ബാങ്ക് അധികൃതരും ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ എത്രയും വേഗത്തില്‍ പ്രമാണം അടക്കമുള്ള രേഖകള്‍ തിരികെ നല്‍കാം എന്ന ഉറപ്പിന്മേല് ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.ആയൂർ ബിജു,…
Read Moreവനിതാ കമ്മീഷൻ ഒത്തുതീർപ്പാക്കിയ കേസിൽ വീണ്ടും പോലീസ് ഇടപെടൽ; പരാതിക്കാരിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി സിഐ; അപമാനിക്കലിനെതിരേ എസ്പിക്ക് പരാതി നൽകി വീട്ടമ്മ
കൊല്ലം: വീട്ടമ്മയോട് അയൽവാസി അപമര്യാദയായി പെരുമാറിയ പരാതി വനിതാ കമ്മീഷൻ ഇടപെട്ട് ഒത്തുതീർപ്പാക്കിയിട്ടും വിടാതെ പിന്തുടർന്ന് പോലീസ്. ചന്ദനത്തോപ്പ് കൊറ്റങ്കര സ്വദേശിയായ യുവതിക്കാണ് കുണ്ടറ പോലീസിൽ നിന്ന് മോശം അനുഭവം ഉണ്ടായത്.ഒക്ടോബർ 26-നാണ് അയൽവാസി ഇവരെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തത്. തുടർന്ന് കുണ്ടറ സർക്കിൾ ഇൻസ്പെക്ടർ മുന്‍പാകെ അയൽവാസിക്കെതിരേ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ വിളിപ്പിച്ച് വീട്ടമ്മയുട മൊഴി രേഖപ്പെടുത്തി. 15 ദിവസത്തിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകണമെന്നും സിഐ പറഞ്ഞു. 19 ദിവസം കഴിഞ്ഞിട്ടും തുടർ നടപടി ഇല്ലാത്തതിനാൽ മൊഴിപ്പകർപ്പിനും എഫ്ഐആറിന്റെ കോപ്പിക്കുമായി ഈ മാസം 15ന് യുവതി സിഐക്ക് അപേക്ഷ നൽകി. പിന്നീട് 17ന് രാവിലെ പത്തിന് സിഐയെ നേരിട്ട് കാണാൻ ചെല്ലണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ നിന്ന് അറിയിപ്പ് വന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ വീട്ടമ്മയ്ക്ക് പോകാൻ…
Read More22 കോടി രൂപ ചെലവിൽ കുന്നത്തൂരിൽ ടാറിംഗ് കഴിഞ്ഞ റോഡ് മണിക്കൂറുകൾക്കകം തകർന്നു
കുന്നത്തൂർ:കിഫ്ബിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്ന റോഡ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തകർന്നു. കൊട്ടാരക്കര – സിനിമാപറമ്പ് റോഡിൽ കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലാണ് ടാറിംഗ് പാളിയായി ഇളകി മാറ്റിയത്. ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ചീക്കൽകടവ് ഭാഗത്തേക്കുള്ള റോഡിന്റെ തുടക്കം ഇളകിയും ഇടിഞ്ഞും മാറിയത്.പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ചു.രണ്ട് വർഷമായി നവീകരണത്തിന്റെ ഭാഗമായി റോഡ് പൂർണമായും ഉഴുതുമറിച്ചിട്ടിരിക്കുകയായിരുന്നു. കുണ്ടും കുഴിയുമായി കിടന്ന റോഡിൽ ഗതാഗതം അസാധ്യമായിരുന്നു.പൊടിശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയിട്ടും അധികൃതർ അനങ്ങിയില്ല.ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം മുതൽ കുന്നത്തൂർ പാലത്തിനു സമീപത്തു നിന്നും നിർമ്മാണം ആരംഭിച്ചത്.മാത്രമല്ല ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാൻ ടാറിംഗ് വൈകുന്നേരം 6.30വരെ നടത്താമെന്ന അധികൃതരുടെ നിർദേശം ലംഘിച്ച് രാത്രി 8 വരെ തോന്നിയപോലെ ടാറിംഗ് നടത്തിയതായും പരാതിയുണ്ട്. കിഫ്ബി ഒരു…
Read Moreപോളച്ചിറയിൽ നെൽകൃഷിയുടെ മറവിൽ സബ്സിഡി തട്ടിപ്പ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ചാത്തന്നൂർ: പോളച്ചിറ ഏലായിൽ നെൽകൃഷിയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി ലക്ഷങ്ങളുടെ സബ്സിഡി തട്ടിയെടുക്കാൻ കൂട്ടുനിന്ന കൃഷി ഓഫീസർക്കും പാടശേഖര സമിതിക്കെതിരെയും വിജിലൻസ് അന്വേഷണം ആവശ്യപെട്ട് ബി ജെ പി ചിറക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചിറക്കര കൃഷിഭവനിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി.ബി ജെ പി ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽകുമാർ ഉൽഘാടനം ചെയ്തു. പോളച്ചിറ ഏലാ ചിറക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളുടെ ബിനാമി ഇടപാടുകളുടെ കേന്ദ്രമാണെന്നും, ഇവരുടെ ബിനാമികളാണ് പോളച്ചിറ ഏലായിൽ പാട്ടത്തിനു രേഖയുണ്ടാക്കി കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷകണക്കിന് രൂപ തട്ടിയെടുക്കുന്നതെന്നും ബി ജെ പി ആരോപിച്ചു. 20 സെന്റ് നിലം മാത്രമുള്ളയാളും 5 ഏക്കർ സ്ഥലത്തിന് സബ്സിഡി വാങ്ങിയിരിക്കുന്നത് കരഭൂമിയുടെ പട്ടയം…
Read Moreപതിനെട്ട് കഴിഞ്ഞാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്ന മാതാ-പിതാക്കളുടെ ചിന്താഗതി മാറണമെന്ന് വനിതാ കമ്മീഷൻ
കൊല്ലം :ചെന്നൈ ഐ ഐ ടി വിദ്യാര്‍ഥിനിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന മെഗാ അദാലത്തിലാണ് കമ്മീഷന്റെ നിര്‍ദേശം. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ വംശീയ അതിക്രമവും ഉള്‍പ്പെടുന്നു. അതിന്റെ തെളിവാണ് ഐ ഐ ടി യിലെ ഒന്നാം റാങ്കുകാരിയായ ഫാത്തിമാ ലത്തീഫിന്റെ മരണം. കമ്മീഷന് ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നതെന്നും വ്യക്തമാക്കി. 18 വയസ് കഴിഞ്ഞാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്നുള്ള മാതാപിതാക്കളുടെ ചിന്താഗതി മാറണം. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സ്വയംപ്രാപ്തി കൈവരിച്ചതിനുശേഷം മാത്രം വിവാഹം നടത്തണം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികള്‍ പരിഗണിക്കവേയാണ് പരാമര്‍ശം. സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമായിരുന്നു കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറെയും. 70 പരാതികള്‍ പരിഗണിച്ചു. 16 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍…
Read Moreറെയിൽവേ പുറമ്പോക്കിലെ ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു
ശാസ്താംകോട്ട: ആശാരിമുക്ക് – കാരൂർക്കടവ് റോഡിൽ റെയിൽവേ പുറമ്പോക്കിലെ ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. പ്രധാന പാതയിൽ നിന്ന് കാരൂർക്കടവിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റെയിൽവേ ഗേറ്റിനു സമീപമാണ് റോഡിലേക്ക് വീഴത്തക്ക രീതിയിൽ ഉണങ്ങി നിൽക്കുന്ന കൂറ്റൻ അക്കേഷ്യ മരം നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നത്. റെയിൽവേ ഗേറ്റ് അടക്കുന്ന സമയങ്ങളിൽ സ്കൂൾ ബസുൾപ്പടെ നിരവധി വാഹനങ്ങൾ ഇവിടെ നിർത്തിയിടാറുണ്ട്. ഏതു നിമിഷവും വീഴുമെന്ന അവസ്ഥയിലുള്ള മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗ്രാമ പഞ്ചായത്ത് അംഗം ലതാകുമാരിയുടെയും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വൈ. നജീമിന്റെയും നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്കും റയിൽവെ അധികാരികൾക്കും പഞ്ചായത്തിനും പരാതി നൽകി.
Read Moreഓച്ചിറ പടനിലത്തുനിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ആരോക്യ വകുപ്പ്
കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്മ ക്ഷേത്രപരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ നടപടികളുമായി ആരോഗ്യ വകുപ്പ്. ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിനായി ആരോഗ്യവകുപ്പ് അധികൃതർ പവിത്രം പടനിലം എന്ന പേരിൽ പ്ലാസ്റ്റിക് രഹിത വൃശ്ചികോത്സവത്തിനായി ഭരണ സമിതിയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ തുടങ്ങി.വൃശ്ചികോത്സവത്തോടനുബന്ധിച്ച് പടനിലത്തുള്ള സ്റ്റാളുകളിൽ പ്ലാസ്റ്റിക് ഉപയോഗം മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറയ്ക്കുവാൻ സാധിച്ചു. ബജിക്കടകളിൽ ഭക്ഷണം വാഴ ഇലകളിൽ നല്‍കിയതോടെ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ ഇല്ലാതായി. ആദ്യ ദിവസം തന്നെ എല്ലാ കടകളിലും നല്കിയ അച്ചടിച്ച ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്റ്റാളുകളെ കണ്ടെത്തി നിരീക്ഷണം ശക്തമാക്കി.തുടർന്നും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഫൈൻ ഈടാക്കിയതോടെ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഡിസ്പോസിബിൾ ഗ്ലാസ്സ് ഉപയോഗം പൂർണമായി അവസാനിപ്പിക്കുവാൻ സാധിച്ചു. കളറുകൾ ചേർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ ഫൈൻ ഈടാക്കുകയും ചെയ്തു.ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, ഹെൽത്ത് ഇൻസെപ്ക്ടർമാരായ പി…
Read Moreതെങ്ങിന്‍തൈ ഉത്പാദന കേന്ദ്രവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
കൊല്ലം : തൊഴിലുറപ്പ് തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക്. വെളിയം ഗ്രാമ പഞ്ചായത്തിലെ വാപ്പാല വാര്‍ഡില്‍ 10 പേരടങ്ങുന്ന കൂട്ടായ്മ തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം തുടങ്ങിക്കഴിഞ്ഞു.പഞ്ചായത്തിന്റെ 15 സെന്റ് ഭൂമിയിലാണ് കേന്ദ്രം. 2000 തൈകളാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടെന്‍ഡര്‍ വിളിച്ചാണ് വിത്ത് തേങ്ങകള്‍ ശേഖരിച്ചത്. തറനിരപ്പാക്കി പ്രത്യേകം സജ്ജീകരിച്ച കുഴികളില്‍ വിത്ത്പാകുന്നു. കേന്ദ്രത്തിന്റെ സംരക്ഷണത്തിനായി തൊഴിലാളികള്‍ തന്നെ ജൈവവേലിയും നിര്‍മിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. എന്‍ ആര് ഇ ജി എസ് വഴിയാണ് തുക ലഭ്യമാക്കിയത്. ഇവിടെ ഉത്പാദിപ്പിക്കുന്ന തെങ്ങിന് തൈകള്‍ പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാല്‍ പറഞ്ഞു.
Read More