കൊല്ലം: ഉള്ളിവില പിടിച്ചു നിറുത്താന്‍ പുനെയില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍. കിലോയ്ക്ക് 120 രൂപയ്ക്ക് താഴെയുള്ള നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നാളെ മുതല്‍ കുറഞ്ഞ വിലയ്ക്ക് ഉള്ളി വിതരണം സാധ്യമാക്കും വിധമാണ് നപടികള്‍ പുരോഗമിക്കുന്നത്. 5,000 കിലോ ഉള്ളി സപ്ലൈകോയുടെ സഹായത്തോടെ നാഫെഡ് വഴി ഇറക്കുമതി ചെയ്യാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍. സമസ്ത മേഖലകളുടേയും സുരക്ഷ ലക്ഷ്യമാക്കി ജില്ലയില്‍ നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു. ബ്രാന്‍ഡഡ് ഉത്പന്നമെന്ന പേരിലായിരുന്നു ഇവ വിപണനം ചെയ്തിരുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്ന ഇത്തരം…
Read MoreCategory: Kollam
ബസ് കൃത്യത പാലിക്കും! യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി; ഡിപ്പോ ഉപരോധിച്ച് യാത്രക്കാര്‍
പത്തനാപുരം: യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ്. ഡിപ്പോ ഉപരോധിച്ച് യാത്രക്കാര്‍. പത്തനാപുരം കെഎസ്ആര് ടിസി ഡിപ്പോയില്‍ നിന്നും ഗാന്ധിഭവനിലേക്കും, തിരികെയുമുള്ള ബസാണ് ഗാന്ധിഭവന് ജീവനക്കാരായ യാത്രക്കാരെ കയറ്റാതെ പോയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.ഗാന്ധിഭവന് സമീപം നാല്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിട്ടും ബസ് നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്റെ നേതൃത്വത്തില്‍ ഡിപ്പോ ഉപരോധിക്കുകയായിരുന്നു. സര്‍വീസ് നഷ്ടമാണെന്നും,നിര്ത്താനാലോചിക്കുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് എറ്റിഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് കൃത്യത പാലിക്കുമെന്നും ജീവനക്കാരായ യാത്രക്കാരെ കയറ്റുമെന്നും അറിയിച്ചു. തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.പന്ത്രണ്ട് വര്‍ഷം മുന്‍പ് ഗാന്ധിഭവന് ജീവനക്കാരെ കൂടി ലക്ഷ്യമിട്ടാണ് സര്‍വീസ് ആരംഭിച്ചത്. രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനുമാണ് സര്‍വീസ്. എന്നാല്‍ ബസ് സമയകൃത്യത പാലിക്കാറില്ലെന്നും ആക്ഷേപമുണ്ട്. രാവിലെ എട്ടിന് മുന്‍പ് ബസ് ഡിപ്പോയില്‍ നിന്നും പോകുന്നതും, വൈകുന്നേരം അഞ്ചിന് മുന്‍പ് ഗാന്ധിഭവന് മുന്നില്‍ നിന്നും…
Read Moreകുളിമുറി ദൃശ്യങ്ങൾ കൈയിലുണ്ടെന്നു ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ച സംഭവം; കൂടുതൽപേർ കുടുങ്ങും
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുളിമുറി ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ കൂടുതൽപേർ കുടുങ്ങുമെന്ന് അഞ്ചാലുംമൂട് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയും കരുനാഗപ്പള്ളി ലോഡ്ജ് നടത്തിപ്പുകാരനുമാണ് ആദ്യം പിടിയിലായത്. ഹോംസ്റ്റേനടത്തുന്ന ഷിജു, തിരുവനന്തപുരം സ്വദേശിനി മിനി എന്നിവരെ കൂടാതെ പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. കുട്ടിയെ പലതവണ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പെൺവാണിഭ സംഘത്തിന്റെ കണ്ണികളാണ് പിടിയിലായവരിൽ പലരും. പതിനേഴുകാരിയെ കഴിഞ്ഞ പത്തിന് കാണാതായെന്ന അമ്മയുടെ പരാതിയിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരുന്നു. അന്ന് ഉച്ചയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് അമ്മ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനത്തിനിരയായതായി കണ്ടത്. കോടതിയിൽ ഹാജരാക്കിയെങ്കിലും കുട്ടിയെ ഏറ്റെടുക്കാൻ മാതാവ്…
Read Moreബാങ്കിന്റെ ജനാലകൾ പൊളിച്ച് മോഷണശ്രമം; അലാറം മുഴങ്ങിയതിനാൽ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു; കള്ളന്റേതെന്ന് കരുതുന്ന ഫോൺ കിട്ടിയതായി പോലീസ്
കരുനാഗപ്പള്ളി: ബാങ്കിന്റെ ജനാലകൾ പൊളിച്ച് മോഷണശ്രം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് മോഷണശ്രമം നടന്നത്. പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത് .മോഷണശ്രമം നടക്കുന്നതിനിടയിൽ അലാറം കേട്ടതിനാൽ സമീപത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തിയതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ ഓടിപ്പോയി. മുഖം മൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. ഇത് സിസിടിവി യിൽ നിന്നും വ്യക്തമായി. ബാങ്കിന്റെ ജനാലകൾ പൊളിച്ചാണ് മോഷണശ്രമം നടത്തിയത്. ഇവിടെ നിന്നും ഒരു ഹാക്സോ ബ്ലേഡും മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട് .പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ബാങ്ക് അധികൃതർ എത്തി പ്രാഥമിക പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അറിയിച്ചത്.പോലീസ് കേസെടുത്തു.
Read Moreകേരള ഗ്രന്ഥശാലാ സംഘം നിയമഭേദഗതി നടപ്പാക്കണമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ
കൊല്ലം : ഗ്രന്ഥശാലാ സംഘത്തിന്റെ വിപുലീകരണത്തിനായി കേരളാ ഗ്രന്ഥശാലാ സംഘം നിയമഭേദഗതി നടപ്പാക്കി ഈ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് മുല്ലക്കര രത്നാകരൻ എം എൽ എ അഭിപ്രായപ്പെട്ടു. കേരളാ ഗ്രന്ഥശാലാ സംഘം ആക്ട് നിലവിൽ വന്നിട്ട് 25 വർഷം പിന്നിടുകയാണ്. ഈ നിയമത്തിൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിലും ചട്ടക്കൂടിലും മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ സ്റ്റേറ്റ് ലൈബ്രേറിയൻ അസോസിയേഷൻ കൊല്ലം ജില്ലാ കൺവൻഷൻ കൊട്ടാരക്കരയിൽഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ലൈബ്രറികളെ സംരക്ഷിക്കുന്നതിനോടൊപ്പം ലൈബ്രേറിയന്മാരേയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം.ആറുമാസത്തിലൊരിക്കൽ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം വർദ്ധിപ്പിച്ചു കൊണ്ട് പ്രതിമാസ വേതനമാക്കി നൽകണം. ലൈബ്രേറിയന്മാരെ പാർട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെ സി അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിലംഗം എം സലീം, എ എസ്…
Read Moreവഴിവിട്ട നിയമനങ്ങൾ നടത്തി മീറ്റർകന്പനിയെ തകർക്കരുതെന്ന് എ.എ.അസീസ്
കൊല്ലം : കാലാകാലങ്ങളിലെ മാനേജ്മെന്റുകളുടെ പിടിപ്പുകേടും വൈദ്യുതി ബോർഡിന്റെയും ഗവണ്മെന്റുകളുടെ അനാസ്ഥയുമാണ് മീറ്റർ കന്പനിയുടെ തകർച്ചയ്ക്ക് കാരണമായതെന്ന് യുറ്റിയുസി. ദേശീയ പ്രസിഡന്റ് എ.എ. അസീസ്. മീറ്റർ കന്പിനി പടിക്കൽ നടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈദ്യുതി ബോർഡിനുവേണ്ടി മീറ്റർ ഉല്പ്പാദിപ്പിക്കുവാൻ ഗവണ്മെന്റ് രൂപം നൽകിയ സ്ഥാപനമാണ് മീറ്റർ കന്പനി. മെക്കാനിക്കൽ മീറ്റർ ഉല്‍പ്പാദിപ്പിച്ചിരുന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങൾ അനുസരിച്ച് ഇലക്ട്രോണ്‍ മീറ്ററുകളാണ് ഇപ്പോൾ ഉല്‍പ്പാദിപ്പിക്കുന്നത്. 500 ൽ പരം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ 200 ൽ പരം തൊഴിലാളികൾ മാത്രമാണ് ഉള്ളത്. അനാവശ്യ ചെലവുകൾ നടത്തുക. അനധികൃതമായി പിൻവാതിൽ നിയമനം നടത്തുക, പുറത്തു നിന്നും പ്രവർത്തനശേഷി കുറഞ്ഞ മീറ്റർ വാങ്ങി മീറ്റർ കന്പനിയുടെ ലേബലിൽ കച്ചവടം നടത്തുക മുതലായ വഴിവിട്ട പ്രവർത്തനങ്ങൾ മീറ്റർ കന്പനിയുടെ നിലവാര തകർച്ചയ്ക്ക് കാരണമായിയെന്നും എ.എ.അസീസ് പറഞ്ഞു. സജി.ഡി.ആനന്ദിന്റെ…
Read Moreപൊതു വിദ്യാഭ്യാസ സംരക്ഷണത്തിലും മാതൃഭാഷയ്ക്ക് അയിത്തം
ചാത്തന്നൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളും ഹൈടെക് ക്ലാസ്സ് മുറികൾ ഒരുക്കുമ്പോഴും ജില്ലയിൽ മാതൃഭാഷയ്ക്ക് വേണ്ടി ശബ്ദമുയർത്താൻ ആരും തയാറാകുന്നില്ല.മലയാള ഭാഷ മാധ്യമമായി തിരഞ്ഞെടുത്ത് പഠിക്കുന്നവരുടെ ഇരട്ടിയിലേറെയാണ് സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് മാധ്യമമായി പഠിക്കുന്നവരുടെ എണ്ണം. പ0ന മാധ്യമം മാതൃഭാഷയിൽ എന്ന സങ്കല്പത്തിൽ നിന്നും കേരളം എത്രയോ അകലെയാണെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. 2012 മേയ് 22-ന് പുറപ്പെടുവിച്ച ഉത്തരവ് മലയാള ഭാഷ മാധ്യമമായി പഠിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ കാരണമായതായി വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു.ഇംഗ്ലീഷ് ഭാഷയിൽ പഠിക്കേണ്ടവർക്ക് യഥേഷ്ടം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്നാണ് 2012-ലെ ഭേദഗതി ഉത്തരവ്. 2010 ലെ ഉത്തരവിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കന്നതിന് കുട്ടികളുടെ എണ്ണം 30 ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും തുടർന്നുള്ള ക്ലാസ്സുകളിൽ എണ്ണത്തിൽ കുറവുണ്ടായാൽ തന്നെയും ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ തുടരുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കുന്നു. പി.എസ്.സി.പരീക്ഷകൾ മാതൃഭാഷയിൽ കൂടി വേണമെന്ന…
Read Moreപത്തനാപുരത്ത് നിന്ന് ബിരുദ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; ഇയാളോടൊപ്പം മറ്റൊരാളും ഉള്ളതായി പോലീസ്; അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം
പത്തനാപുരം : ബിരുദ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയിൽ അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് നീക്കം. പത്തനാപുരം പിറവന്തൂര്‍ ചീവോട് പുല്‍ചാണിമുക്ക് മുബാറക്ക് മന്‍സിലില്‍ നസീറിന്റെ മകന് നൗഫല്‍ നസീറി (19) നെയാണ് കാണാതായത്. നവംബർ 26 മുതലാണ് നൗഫലിനെ കാണാതാകുന്നത്.കൊല്ലം ഫാത്തിമ മാതാ കോളെജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നൗഫൽ. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇരിങ്ങാലക്കുട സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയും നൗഫലിനൊപ്പം കാണാതായതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇറ്റലിയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ഇയാൾ അടുത്തിടയ്ക്കാണ് നാട്ടിലെത്തുന്നത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലെത്തിയ ഇയാള്‍ എന്‍ട്രന്‍സ് പരിശീലനത്തിന് പോകുകയായിരുന്നു.ഇരുവരെയും ഒരുമിച്ചാണ് കാണാതാകുന്നത്. 26ന് രാവിലെ കോളെജില്‍ പോകുന്നുവെന്ന് പറഞ്ഞാണ് നൗഫല്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയും തിരികെ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്.
Read Moreഅടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് എ.ഐടിയു.സി
കുണ്ടറ: അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കുണ്ടറ മേഖലാ കശുവണ്ടി തൊഴിലാളി കൗണ്‍സിൽ (എ.ഐടിയു.സി) യോഗം ആവശ്യപ്പെട്ടു.കൗണ്‍സിലിന്റെ പരിധിയിൽ പേരയം വി സ്റ്റാർ, കാഞ്ഞിരകോട് എൻ.എസ്, വെള്ളിമണ്‍ തന്പുരാൻ, വെള്ളിമണ്‍ വിപിൻ, ചെമ്മക്കാട് മാധവ്, ചിറ്റയം മൂകാംബിക, ഇഞ്ചവിള കൈലാസ് തുടങ്ങിയ കശുവണ്ടി ഫാക്ടറികൾ ഏറെകാലമായി അടഞ്ഞുകിടക്കുകയാണ്. ചന്ദനത്തോപ്പ് എ.എ.നട്ട്സ് ഫാക്ടറി ബാങ്ക് ജപ്തിയിലാണ്. ഇതിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ ഫാക്ടറി അടഞ്ഞുകിടക്കുന്നതുമൂലം ദുരിതത്തിലാണ്. മാത്രമല്ല ഇഎസ്.ഐ ആനുകൂല്യം പോലും ലഭിക്കുന്നില്ല. പ്രവർത്തിക്കുന്ന ഫാക്ടറികളിൽ പലതിലും നിയമനിഷേധം നടന്നുവരുന്നു. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയന്റെ വാർഷികം 22 ന് മുളവനയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. കുണ്ടറ പി.കെ.വി സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് റ്റി.സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുളവന രാജേന്ദ്രൻ,…
Read Moreസ്കൂൾ മുറ്റത്തെ കരനെൽകൃഷി വിളവെടുപ്പ് ആഘോഷമാക്കി അധ്യാപകരും വിദ്യാർഥികളും
കൊട്ടിയം: വടക്കേവിള ഗവൺമെന്റ് പഞ്ചായത്ത് എൽ.പി.സ്കൂളിലെ കുട്ടികൾ നട്ട് വളർത്തിയ കരനെല്ല് കൃഷിയുടെ കൊയ്ത്തുത്സവം നാടിന് ആഘോഷമായി. കൃഷിക്കാരുടെ വേഷവുമായി അരിവാൾ ആയുധവുമായി കൊയ്യാനിറങ്ങിയ കുട്ടികൾ രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കും കൗതുകമായി.എം .നൗഷാദ് എം.എൽ.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.വിനോദ് കുമാർ, സലീന, ബി.എസ്.ശശികുമാർ , വടക്കേവിള കൃഷി ഓഫീസർ ബി.അർച്ചന, പ്രകാശൻ, ഷിബു റാവുത്തർ, സ്കൂൾ വികസന സമിതി പ്രസിഡൻറ് പട്ടത്താനം സുനിൽ, രാജേഷ് മുഹേശ്വരൻ, പള്ളിമുക്ക് താജുദീൻ, ജെ .ഡാഫിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു’ തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
Read More