ശാസ്താംകോട്ട: ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നു പോകുന്ന ശാസ്താംകോട്ട റെയിൽ വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയെന്ന് യാത്രക്കാരുടെ പരാതി.പ്ലാറ്റ്ഫോമിനോട് ചേർന്ന് നിന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ഇരിക്കുവാൻ പരിമിതമായ ഇരിപ്പിടങ്ങൾ മാത്രമുള്ള ഇവിടെ ഉള്ള ഇരിപ്പിടങ്ങൾ ഉപയോഗിക്കാൻ കഴിയാതെ കാടുപിടിച്ചു കിടക്കുകയാണ്. യാത്രക്കാരുടെ പരാതിയെ തുടർന്നു കഴിഞ്ഞയാഴ്ച കുറച്ചു കാടുവെട്ടിയെങ്കിലും പ്ലാറ്റ്ഫോമിലേക്ക് ചാഞ്ഞ് നിന്ന മരങ്ങൾ മുറിച്ച് പ്ലാറ്റ്ഫോമിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം അധികമായി വന്ന മെറ്റൽ കഷണങ്ങൾ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിലാണ്. പ്ലാറ്റു ഫോമിൽ കൂടികിടക്കുന്ന മെറ്റൽ പൊടിയിൽ കാട് പിടിച്ചതോടെ പ്ലാറ്റ്ഫോമിൽ നിൽക്കാനുള്ള സ്ഥലം കുറയുകയും ഇഴജന്തുക്കളുടെ ശല്യവും നേരിടുന്നതായി യാത്രക്കാർ പരാതി പറയുന്നു. റെയിൽവേസ്റ്റേഷൻ പരിപാലനം കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണയിൽ വഴിപാടായി മാറുന്നുവെന്ന് യാത്രക്കാർ…
Read MoreCategory: Kollam
കരിമണൽ ഖനനവിരുദ്ധ സമരം; ജനകീയ സമരസമിതിയുടെ കളക്ടറേറ്റ് മാർച്ച് 23ന്
കൊല്ലം: കരിമണൽ ഖനനവിരുദ്ധ ജനകീയ സമരസമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ഐക്യദാർഡ്യ സമിതിയുടെ ആഭിമുഖ്യത്തിൽ 23ന് കൊല്ലം കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്ന് സമിതി ഭാരവാഹികളായ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വി.കെ.സന്തോഷ്കുമാർ, ബാബു ലിയോൺസ്, ഇഗ്നേഷ്യസ് റോബർട്ട്, കെ.ചന്ദ്രദാസ് എന്നിവർ പറഞ്ഞു. ധർണയുടെ ഉദ്ഘാടനം കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ നിർവഹിക്കും. സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ്, സേവ് കേരള എന്ന മുദ്രാവാക്യം ഉയർത്തി ആലപ്പാട് കരിമണൽ ഖനന വിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം 325 ദിവസത്തിലേയ്ക്ക് കടന്നിരിക്കയാണ്. രണ്ടായിരത്തിലധികം പേരാണ് സമര പന്തലിൽ ഇതിനകം സത്യഗ്രഹം അനുഷ്ഠിച്ചത്. സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെല്ലാം തന്നെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ചെറിയഴീക്കലിൽ എത്തുകയുണ്ടായി.എന്നാൽ സമരസമിതിയുടെ ഏക ആവശ്യമായ ഖനനം നിർത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് സർക്കാർ നാളിതുവരെയും…
Read Moreതോക്ക് ചൂണ്ടി നാട്ടുകാരെയും പോലീസിനെയും ഭീഷണിപ്പെടുത്തിയ സംഭവം ; ഓയില്‍പാം അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് പോലീസ് കസ്റ്റഡിയിൽ; തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും
കടയ്ക്കല്‍ : തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പോലീസിനെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഓയില്‍പാം അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് പി നായരുടെ പക്കല്‍ നിന്നു പോലീസ് പിടികൂടിയ തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. തോക്കിന്റെ നിലവാരം കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രമേ പ്രതീഷിനെതിരേ ആയുധ നിയമം ചേര്ക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. നിറ തോക്കാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. ഇന്നലെയാണ് കൊല്ലം ചിതറ എസ്റ്റേറ്റില്‍ അരിപ്പയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് .പി. നായര്‍ ക്വാർട്ടേ്ഴ്സിനു പുറത്തിറ ങ്ങി നാട്ടുകാരെയും സ്കൂള്‍ കുട്ടികളെയുമടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുണ്ടായത്. അന്വേഷണത്തിനെത്തിയ കടയ്ക്കല്‍ പോലീസിനെയും ഇയാൾ തോക്കിന്മുനയില് നിര്‍ത്തി. അരിപ്പയിലെ ഓയില്‍പാം ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന പ്രതീഷുമായി പോലീസ് സംസാരിച്ചു നില്ക്കുന്നതിനിടയില് റിവോള്‍വര്‍ മോഡല്‍ തോക്ക് എടുത്ത് എസ് ഐ ക്ക്…
Read Moreറോഡിൽ നായയുമായി ഗതാഗത തടസം സൃഷ്ട്ടിച്ച യുവാവ്; ഒടുവിൽ പോലീസ് എത്തിയപ്പോൾ യുവാവ് പറഞ്ഞത് ഇങ്ങനെ…
കൊല്ലം: കൊല്ലം- ചെങ്കോട്ട റോഡിൽ നായയുമായെത്തി ഗതാഗതതടസം സൃഷ്ടിച്ചയാളെ പോലീസ് പിടികൂടി. കടപ്പാക്കട ജംഗ്ഷനിലാണ് സംഭവം. രാവിലെ മുതൽ മുന്തിയ ഇനം സെൻ ബെർണാഡ് ഇനത്തിൽപെട്ട നായയുമായി യുവാവ് കടകളുടെ മുന്നിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെയും അടുത്തെത്തി പോലീസ് ഡോഗ് സ്കോഡ് പരിശോധന നടത്തും വിധം പരിശോധന നടത്തുകയും യാത്രാതടസം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു . കൂറ്റൻ നായയെകണ്ടുഭയന്ന യാത്രക്കാരും കുട്ടികളും പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് സമീപത്തെ കടയുടമകളും ടാക്സിക്കാരും യുവാവിനെ ചോദ്യം ചെയ്തപ്പോൾ കൊല്ലത്തു നടക്കുന്ന ശ്വാന പ്രദർശനത്തിന്റെ മുന്നോടി ആയുള്ള ട്രെയിനിംഗ് ആണെന്നും കടകളും വാഹനങ്ങളും പരിശോധിക്കാൻ തന്നെയാണ് സ്കോഡ് ഏൽപ്പിച്ചിരിക്കുന്നത് എന്നും പട്ടത്താനത്തുള്ളതാണ് താനെന്നും താൻ നിരവധി നായകളെ വളർത്തുന്നുണ്ടെന്നും നായപരിശീലകൻ ആണെന്നും പറഞ്ഞു പരസ്പ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ സമീപവാസികൾ പോലീസിനെ അറിയിക്കുകയും പോലീസെത്തി യുവാവിനെ പിടികൂടുകയായിരുന്നു. മുന്തിയ ഇനത്തിലുള്ള നായ ഇതിനോടകം തീരെ…
Read Moreവളവിൽ ഒളിഞ്ഞുനിന്നുള്ള പോലീസിന്റെ വാഹന പരിശോധന; പൊലിഞ്ഞത് വീട്ടമ്മയുടെ ജീവൻ;പ്രതിഷേധം ശക്തമാകുന്നു
പത്തനാപുരം:നഗരഹൃദയത്തിലെ വാഹന പരിശോധന, പൊലിഞ്ഞത് വീട്ടമ്മയുടെ ജീവന്;പ്രതിഷേധം വ്യാപകം.പത്തനാപുരം നഗരഹൃദയത്തിലെ വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ച് നിര്‍ത്തിയ ഇരുചക്രവാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ ടാറ്റാ സുമോ ഇടിച്ച് പരിക്കേറ്റാാാണ് പുളിവിള അയത്തില്‍ തേക്കുവിള മേരിലാന്റില്‍ കുഞ്ഞുമോന്റെ ഭാര്യ ലാലമ്മ(47)മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.പത്തനാപുരം ജംഗ്ഷനിലെ പഴയ പോലീസ് സ്റ്റേഷന് സമീപമാണ് പോലീസ് വാഹന പരിശോധന നടത്തുന്നത്.ഇത് വ്യാപാരത്തിന് തടസമുണ്ടാക്കുന്നെന്ന് ആരോപിച്ച് വ്യാപാരികള്‍ മുന്‍പും പ്രതിഷേധവുമായി എത്തിയിരുന്നു.വാളകം പത്തനാപുരം ശബരിബൈപാസ് വന്നുചേരുന്ന വളവിലാണ് പരിശോധന.പെട്ടെന്ന് പോലീസ് കൈകാണിക്കുന്നതുമൂലം അപകടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വളവ് തിരിഞ്ഞെത്തിയ ടാറ്റാ സുമോയാണ് ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റവേ റോഡ് മുറിച്ചുകടക്കുകയായിരുന്ന ലാലമ്മയെയും മകള്‍ ലിഞ്ചു(23)വിനെയും ഇടിച്ചുതെറിപ്പിച്ചത്.ഇരുവരെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ ലാലമ്മ മരിക്കുകയായിരുന്നു.അപകട വളവിലെ പോലീസ് പരിശോധന അവസാനിപ്പിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.
Read Moreബിവറേജസ് ഔട്ട് ലെറ്റിന്റെ പ്രവേശന വാതിൽ പ്രൈവറ്റ് ബസ്റ്റാന്റിൽ; യാത്രക്കാർ ബുദ്ധിമുട്ടുന്നു
കൊട്ടാരക്കര: ബിവറേജസ് ഔട്ട് ലെറ്റിന്റെ പ്രവേശന വാതിൽ തുറക്കുന്നത് ജനത്തിരക്കുള്ള കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാന്റിലേക്ക് .പല കോണുകളിൽ നിന്നും പ്രതിഷേധമുയർന്നിട്ടും അവഗണിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ അധികൃതരും നഗരസഭയും.അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരക്കര കെ.എസ്ആർടിസി.ബസ്റ്റാന്റിനും പ്രൈവറ്റ് ബസ്റ്റാന്റിനും ഇടയിലുള്ള ഇരുനില കെട്ടിടത്തിന്റെ മുകൾനിലയിലാണ് ബിവറേജസ് ഔട്ട് ലെറ്റ് പ്രവർത്തിച്ചു വരുന്നത്. ഇതിനു തൊട്ടടുത്തു തന്നെയുള്ള മറ്റൊരു കെട്ടിടത്തിലായിരുന്നു നേരത്തെ പ്രവർത്തിച്ചിരുന്നത്. പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവു വന്നതിനെ തുടർന്ന് ഈ സ്ഥാപനം ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അകലത്തിലേക്കു മാറ്റിയിരുന്നു. പിന്നീട് ഉത്തരവിൽ ഇളവുകളുണ്ടായപ്പോൾ ജനത്തിരക്കേറിയ ബസ് സ്റ്റാന്റുകളുടെ അടുത്തേക്ക് തിരികെക്കൊണ്ടുവരികയായിരുന്നു.ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മഹിളാ കോൺഗ്രസും യുവമോർച്ചയും പ്രത്യക്ഷ സമര പരിപാടികൾ നടത്തി. മഹിളാ കോൺഗ്രസ്സ് നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു.എന്നാൽ ഈ പ്രതിഷേധങ്ങൾക്കെല്ലാം പുല്ലുവിലയാണ് കോർപ്പറേഷൻ അധികൃതരും നഗരസഭയും നൽകിയത്. കെട്ടിടത്തിന് ലൈസൻസ്…
Read Moreകൊല്ലം റെയിൽവേസ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ തീരുമാനമായെന്ന് എം.പി
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരമുളള സ്റ്റേഷനായി ഉയര്‍ത്തുവാന്‍ റയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായും വികസന പ്രവര്‍ത്തനങ്ങളുടെ ചുമതല ഇന്ത്യന്‍ റയില്‍വേ സ്റ്റേഷന് ഡെവല്പമെന്റ് കോര്‍പ്പറേഷനെ ഏല്പിച്ചതായും എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജയ്നിന്റെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷനുകളിലെ എം.പി മാരുടെ യോഗത്തില്‍ രേഖാമൂലം അറിയിച്ചതാണിത്. കൊല്ലത്തിന്റെ റെയില്‍ വികസനത്തില്‍ നിര്‍ണ്ണായക വളര്‍ച്ചയ്ക്ക് വഴി തെളിക്കുന്നതാണ് പിറ്റ് ലൈന്‍. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ക്വിക്ക് വാട്ടറിംഗ് സംവിധാനം നടപ്പാക്കുന്നതിന് 4.10 കോടി രൂപ അനുവദിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രാവിലെ 8 നും 8.30 നും ഇടയ്ക്ക് തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് മെമ്മു സര്‍വ്വീസ് ആരംഭിക്കുണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു. ഇരവിപുരം റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഉയരം വര്ദ്ധിപ്പിക്കുന്നതിനുളളള നിര്‍ദ്ദേശം റയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.…
Read Moreപാൽ വിലവർധന ഇന്നുമുതൽ;ക്ഷീര കർഷകർക്ക് പ്രയോജനം ചെയ്യില്ല;ച കാരണം ഇങ്ങനെ…
ശാസ്താംകോട്ട: ഇന്ന് മുതൽ സംസ്ഥാനത്തെ പാൽ വിൽപ്പന വില 44 ൽ നിന്നും 48 ആയി ഉയർത്തുകയും വർധിപ്പിച്ച നാല് രൂപയിൽ മൂന്നര രൂപക്ഷീര കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അവകാശപ്പെടുമ്പോഴും ഇപ്പോഴത്തെ വില വർധന മൂലം ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കില്ലെന്ന് വിലയിരുത്തൽ. നിലവിലുള്ള കാലിത്തീറ്റയുടെ അമിതമായ വിലയാണ് ഇതിന് പ്രധാന കാരണം. പാൽ വില വർധിപ്പിക്കുന്നതോടെ കാലിത്തീറ്റയുടെ വില ഇനിയും വർധിക്കുമെന്നതിനാലാണ് പാൽ വില വർധന ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കില്ലെന്ന് വിലയിരുത്താൻ കാരണം. ആറ് മാസം മുമ്പ് വരെ 900 രൂപ മാത്രം വിലയുണ്ടായിരുന്ന സമീകൃത കാലിത്തീറ്റകൾക്കാണ് ഇപ്പോൾ 1200 മുതൽ 1300 രൂപ എന്ന നിലയിലാണ് വില വർധിച്ചത്. 1200 രൂപയിൽ താഴെ വിലയുണ്ടായിരുന്ന പരുത്തി പിണ്ണാക്കിന് ഇപ്പോൾ 1700 ന് മുകളിലാണ് വില. മറ്റ് കാലിത്തീറ്റ കൾക്കും സമാനമായ രീതിയിലാണ് വില വർധനവ് ഉണ്ടായത്.…
Read Moreഓണം ബംപറിന്റെ 12 കോടിക്ക് അവകാശികളായി ആറുപേർ; ബംപർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ആലപ്പുഴ ജില്ലയ്ക്കും
കൊല്ലം: ഓണം ബംപറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനം ആറ് ഭാഗ്യശാലികൾ ചേർന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാർക്കാണ് ബംപർ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം രാജീവ് എന്നവാണ് ഭാഗ്യശാലികൾ. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബംപറിനുണ്ടായിരുന്നത്. കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. TM 160869 എന്ന നമ്പറിനാണ് ബംപർ ഭാഗ്യം.
Read Moreപുറമ്പോക്ക് നിവാസികളെ ഒഴിപ്പിച്ചശേഷം മരം മുറിച്ചുകടത്തിയസംഭവം; റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി
കുളത്തൂപ്പുഴ : തിരുവനന്തപുരംചെങ്കോട്ടഅന്തർസംസ്ഥാന പാതയിൽ കല്ലുവെട്ടാംകുഴി സ്ഥലത്ത് പുറമ്പോക്ക് നിവാസികളെ ഒഴിപ്പിച്ചശേഷം അവിടെനിന്ന മരംമുറിച്ചുകടത്തിയ സംഭവത്തിൽ റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. മരം മുറിച്ചു കടത്തുക വഴി സർക്കാറിനു നഷ്ടം വരുത്തിയെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് ് അന്വേഷിക്കാൻ താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘമെത്തിയത്. ഇതിനു മുൻപും മരം മുറിക്കാൻ ശ്രമമുണ്ടായി .നാട്ടുകാർ വിവരം നൽകിയതിന്റ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അനുമതിയില്ലാതെ മരംമുറിക്കാൻ പാടില്ലെന്ന നിർദേശം നൽകി. ഇതിനു പിന്നാലെ യാണ് സ്വകാര്യ വ്യക്തി മരം മുറിച്ച് കടതത്തിയത്. മരം നിന്നിരുന്നസഥലം സംബന്ധിച്ച് സർവേ സ്കെച്ചും രേഖകളും ലഭ്യമല്ലെന്ന കാരണം പറഞ്ഞെങ്കിലും മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് മരാമത്ത് റോഡ്സ് വിഭാഗം പറയുന്നത് ഉദ്യോഗസ്ഥതലത്തിലെ ഒത്തു കളിയാണ് മരംമുറിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ശക്തമായതോടെ സ്ഥലത്തെത്തിയതഹസിൽദാർ സംഭവം സംബന്ധിച്ച് അന്വേഷിച്ച്…
Read More