ഭാ​ഷ​യു​ടെ പേ​രി​ൽ ഭാ​ര​ത​ത്തെ  ഭി​ന്നി​പ്പി​ക്ക​രു​തെന്ന്  എൻ.കെ.പ്രേമചന്ദ്രൻ എംപി

കൊ​ല്ലം: രാ​ജ്യ​ത്തി​ന്‍റെ സ​ന്പൂ​ർ​ണഭാ​ഷ എ​ന്ന നി​ല​യി​ൽ ഹി​ന്ദി​യെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യു​ള​ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം രാ​ജ്യ​ത്തെ ഇ​ത​ര ഭാ​ഷ​ക​ൾ​ക്കും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി . എം.​ഇ.​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ചാ​ത്ത​ന്നൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ വി​ക​ല​മാ​യ സാ​ന്പ​ത്തി​ക​ന​യ​ങ്ങ​ൾ മൂ​ലം പാ​ര​ന്പ​ര്യ​വ്യ​വ​സാ​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​തും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യ ഘ​ട്ട​ത്തി​ൽ അ​വ​യെ ത​മ​സ്ക​രി​ക്കാ​നാ​യി മ​ഹാ​ത്മ​ജി​യു​ടെ​യും പ​ട്ടേ​ലി​ന്‍റെ​യും സ്വ​പ്ന​ന​യം എ​ന്ന പേ​രി​ൽ രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള​ള നീ​ക്കം കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണം. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന നി​ല​യി​ലും വി​വി​ധ ഭാ​ഷ​ക​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും മ​ത​ങ്ങ​ളു​ടെ​യും സം​ഗ​മ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യ ഭാ​ര​ത​ത്തെ ഭാ​ഷ​യു​ടെ പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നു​ള​ള നീ​ക്കം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും എം.​പി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി​ൽ ഷം​സു​ദ്ദീ​ൻ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. സാ​ങ്കേ​തി​ക രം​ഗ​ത്തെ വി​ജ​യി​ക​ൾ​ക്കും ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കും പ്രൊ​ഫ. പി.​ഒ.​ജെ ല​ബ്ബ…

Read More

 എസ്ഐ ചെയ്തത് തെറ്റ്;  മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച പോ​ലീ​സു​കാ​ര​നു സ​ഹാ​യം; എ​സ്ഐ​ക്കു സ​സ്പെ​ൻ​ഷ​ൻ

കൊ​ല്ലം: കു​ന്നി​ക്കോ​ട് എ​സ്ഐ എ​ൻ. അ​ശോ​ക് കു​മാ​റി​നു സ​സ്പെ​ൻ​ഷ​ൻ. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ പോ​ലീ​സു​കാ​ര​ന്‍റെ വൈ​ദ്യ പ​രി​ശോ​ധ​ന വൈ​കി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​സ്ഐ​ക്കെ​തി​രാ​യ ന​ട​പ​ടി. കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഇ​ക്ക​ഴി​ഞ്ഞ 14-ന് ​ക​മു​കം​ചേ​രി ചി​റ്റാ​ശേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ ബി​ജു എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ വാ​ഹ​നം അ​പ​ക​ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും പോ​ലീ​സു​കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​സ്ഐ സ്വീ​ക​രി​ച്ച​ത്. ഇ​തു വി​വാ​ദ​മാ​യ​തോ​ടെ റൂ​റ​ൽ എ​സ്പി അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ധാ​തു​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക്  ന​ൽ​കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ബിന്ദുകൃഷ്ണ

കൊല്ലം : തീ​ര​ദേ​ശ​ത്തെ അ​പൂ​ർ​വ്വ​മാ​യ ധാ​തു മ​ണ​ൽ ഖ​ന​നം ചെ​യ്യു​വാ​നു​ള്ള അ​ധി​കാ​രം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് ന​ൽ​കു​വാ​ൻ ഇ​ട​ത് സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​തി​ലൂ​ടെ കോ​ടി ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​ക്ക് സി ​പിഎമ്മിന് അ​വ​സ​രം ല​ഭി​ച്ച​താ​യി ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ആ​രോ​പി​ച്ചു. ധാ​തു മ​ണ​ൽ ഖ​ന​ന കാ​ര്യ​ത്തി​ൽ 2016ലെ ​ഇ​ട​ത് മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക പൊ​തു മേ​ഖ​ല​യ്ക്ക് ഒ​പ്പ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും, കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ആ​റ്റ​മി​ക് മി​ന​റ​ൽ ക​ണ്‍​സ​ക്ഷ​ൻ നി​യ​മ​ത്തി​ൽ (2016) ഭേ​ദ​ഗ​തി​യി​ലൂ​ടെ സ്വ​കാ​ര്യ മേ​ഖ​ല​യെ വി​ല​ക്കി​യി​ട്ടും ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് സി ​പി എം നീ​ക്കം കൊ​ല്ല​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ട​ണ്‍ ധാ​തു ശേ​ഖ​രം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കു​ന്ന​തിനാണ്. ഇതിലൂടെ അ​ഴി​മ​തി​യു​ടെ പു​തി​യ മു​ഖം തു​റ​ക്കാ​ൻ സി ​പി എം ​ശ്ര​മി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും, പൊ​തു​മേ​ഖ​ല​യി​ൽ ധാ​തു ഖ​ന​നം നി​ല​നി​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്…

Read More

പ​രി​മ​തി​ക​ളാ​ൽ‌ വീ​ർ​പ്പു​മു​ട്ടി പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ;  അ​വ​ഗ​ണ​ന​യി​ൽ പ്രതിഷേധിച്ച് യാത്രക്കാർ

പരവൂർ: കൊ​ല്ലം ക​ഴി​ഞ്ഞാ​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും ക​ള​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ലും ജി​ല്ല​യി​ൽ മു​ന്നി​ൽ‌ നി​ൽ​ക്കു​ന്ന പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ അ​ധി​കൃ​ത​ർ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്നു. പ​രി​മ​തി​ക​ളാ​ൽ‌ വീ​ർ​പ്പു​മു​ട്ടു​ക‍​യാ​ണ് ഇ​ന്ന് ഈ ​സ്റ്റേ​ഷ​ൻ.മി​ക്ക കേ​ന്ദ്ര ബ​ജ​റ്റു​ക​ളി​ലും സ്റ്റേ​ഷ​നെ ആ​ദ​ർ​ശ് സ്റ്റേ​ഷ​നാ​യും മാ​തൃ​കാ സ്റ്റേ​ഷ​നാ​യും പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തി​ന് അ​നു​സ​രി​ച്ചു​ള്ള ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ക​ഴി​ഞ്ഞ കു​റെ വ​ർ‌​ഷ​ങ്ങ​ളാ​യി ന​ട​ന്നി​ട്ടി​ല്ല. സ്റ്റേ​ഷ​നി​ലെ ബു​ക്കിം​ഗ് കൗ​ണ്ട​റി​ന്‍റെ കാ​ര​മാ​ണ് ഏ​റെ പ​രി​താ​പ​ക​രം. യാ​ത്രാ​ടി​ക്ക​റ്റി​നും സീ​സ​ൺ ടി​ക്ക​റ്റി​നും റി​സ​ർ​വേ​ഷ​നു​മൊ​ക്കെ​യാ​യി ആ​രെ ഒ​രു കൗ​ണ്ട​റേ​യു​ള്ള. നേ​ര​ത്തേ ര​ണ്ട് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​ണ്.കൗ​ണ്ട​റി​ന്‍റെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് കാ​ര​ണം പ​ല​പ്പോ​ഴും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ നീ​ണ്ട​നി​ര കാ​ണാം. ട്രെ​യി​ൻ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​യാ​ലും എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ട്. ഇ​ത് പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രും റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ന് വ​രെ കാ​ര​ണ​മാ​കു​ന്നു. ത​ത്ക്കാ​ൽ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കും ജീ​വ​ന​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി…

Read More

പിന്നിലിരിക്കുന്നവരും ഹെൽമറ്റ് വയ്ക്കണം;  വാഹനങ്ങളിൽനിന്ന് ഹെൽമറ്റ് മോഷണം പോകുന്നത് പതിവാകുന്നു

പ​ത്ത​നാ​പു​രം: ​ഹെ​ല്‍​മ​റ്റ് മോ​ഷ​ണം പ​തി​വാ​കു​ന്നു.​വാ​ഹ​ന​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യ​തോ​ടെ​യാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും ഹെ​ല്‍​മ​റ്റ് മോ​ഷ​ണം പ​തി​വാ​യ​ത്.​ന​ഗ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.​ ഇ​തി​നി​ടെ ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​തെ​യെ​ത്തു​ന്ന​വ​രാ​കാം പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഹെ​ല്‍​മ​റ്റു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​ത്.​വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പാ​ര്‍​ക്കിം​ഗ് ഉ​ള്ള​തി​നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷം മാ​ര്‍​ക്ക​റ്റി​ലേ​ക്കും,വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​ണ് ഹെ​ല്‍​മ​റ്റ് ന​ഷ്ട​മാ​യ​ത് പ​ല​രും അ​റി​യു​ന്ന​ത്.​ ദേ​വാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ഹെ​ല്‍​മ​റ്റ് മോ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.​വീ​ണ്ടും പ​ണം മു​ട​ക്കി ഹെ​ല്‍​മ​റ്റ് വാ​ങ്ങു​ക മാ​ത്ര​മാ​ണ് പോം​വ​ഴി.​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴു​ള്ള അ​സൗ​ക​ര്യ​മോ​ര്‍​ത്താ​ണ് പ​ല​രും ഇ​വ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ സൂ​ക്ഷി​ക്കു​ന്ന​ത്.​പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ല്‍ സി​സി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Read More

എ​എ​സ്ഐ​യു​ടെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം: മൂ​ന്നു​ പേ​ർ പി​ടി​യി​ൽ;  പ്രതികളെല്ലാം നിരവധി കേസുകളിൽപ്പെട്ടവർ

ച​വ​റ: എ​എ​സ്ഐ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കാ​വ​നാ​ട് മു​ക്കാ​ട് ഡാ​നി​ഷ് ഭ​വ​നി​ൽ ഡാ​നി​ഷ് ജോ​ർ​ജ് (34), ച​വ​റ മു​കു​ന്ദ​പു​രം പു​ത്ത​ൻ​കാ​വി​ൽ കി​ഴ​ക്ക​തി​ൽ പ്ര​മോ​ദ് (24), പ​ന്മ​ന ചി​റ്റൂ​ർ മൈ​ക്കാ​ത്ത​റ പ​ടി​ഞ്ഞാ​റ്റ​തി​ൽ മ​നു (34) എ​ന്നി​വ​രെ​യാ​ണ് തെ​ക്കും​ഭാ​ഗം സി​ഐ മു​ഹ​മ്മ​ദ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പു​ല​ർ​ച്ചെ​യോ​ടെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി കൊ​ച്ച​നി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്. പി​ടി​യി​ലാ​യവ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വി​നോ​ദി​ന്‍റെ ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗ​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വി​നോ​ദി​ന്‍റെ ഭാ​ര്യ​യും അ​മ്മ​യും കു​ട്ടി​ക​ളും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള​ളു. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന സം​ഘം വീ​ടി​ന്‍റെ ഭി​ത്തി​യി​ല്‍ വാ​ളു കൊ​ണ്ട് വെ​ട്ടു​ക​യും ക​സേ​ര​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു…

Read More

സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രൻ യാത്രക്കാരിയെ മർദിച്ചതായി പരാതി; ശാരീരിക അസ്വസ്ഥത മൂലം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ

ശാ​സ്താം​കോ​ട്ട: സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ൻ യുവതിയെ മർദിച്ചതായി പരാതി അ​ടൂ​രി​ൽ നി​ന്നും ശാ​സ്താം​കോ​ട്ട​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് ശാ​സ്താം​ന​ട ജം​ഗ്ഷ​നി​ൽ വ​ച്ച് കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യാ​യ യു​വ​തി യ്ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. അ​മ്പ​ല​ത്തും ഭാ​ഗ​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ലേ​ക്ക് വ​ന്ന യു​വ​തി ശാ​സ്താം​ന​ട ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങി​യ​പ്പോ​ൾ ബ​സ് ജീ​വ​ന​ക്കാ​ര​ൻ ത​ല​യു​ടെ പി​ന്നി​ൽ ശ​ക്ത​മാ​യി അ​ടി​ച്ചെ​ന്നും ബ​സി​ൽ വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി​യ യു​വ​തി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നു ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശൂ​ര​നാ​ട് പോ​ലീ​സ് കേ​സെടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

അ​ര​നൂ​റ്റാ​ണ്ടി​ലെ എ​ഴു​ത്തി​ന്‍റെ സ​ഹ​ചാ​രി  മാ​റി​യ അ​മ്മി​ണി കാ​ക്ക​നാ​ട​ൻ ഇ​നി ഓ​ർ​മ

സന്തോഷ് പ്രിയൻ കൊ​ല്ലം: എ​ഴു​ത്തു​കാ​ര​ന്‍റെ സ​ഹ​ധ​ർ​മി​ണി​യി​ൽ നി​ന്ന് എ​ഴു​ത്തി​ന്‍റെ സ​ഹ​ചാ​രി​യാ​യി മാ​റി​യ അ​മ്മി​ണി കാ​ക്ക​നാ​ട​ൻ ഇ​നി ഓ​ർ​മ. കാ​ക്ക​നാ​ട​ൻ എ​ന്ന ബേ​ബി​ച്ചാ​യ​നോ​ടൊ​പ്പ​മു​ള്ള അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ൾ പു​സ്ത​ക​മാ​യി അ​നു​വാ​ച​ക​രി​ലെ​ത്തി​ച്ച അ​മ്മി​ണി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​കൂ​ടി ചെ​യ്യു​ന്നു. താ​നൊ​രു എ​ഴു​ത്തു​കാ​രി​യ​ല്ലെ​ന്നും എ​ഴു​തി​ക്കൂ​ട്ടി​യ ക​ട​ലാ​സു​കൂ​ന്പാ​ര​ങ്ങ​ൾ​ക്ക​രി​കി​ലി​രു​ന്ന് ഒ​രാ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സു​ക​ളി​ൽ പ​ർ​വ​ത​മു​ന​ന്പോ​ളം വ​ള​രു​ന്ന​തു ക​ണ്ടി​രു​ന്ന ഒ​രു വെ​റും സ​ഹൃ​ദ​യ​മാ​ത്രം എ​ന്ന് അ​മ്മി​ണി കാ​ക്ക​നാ​ട​ൻ ത​ന്‍റെ എ​ന്‍റെ ബേ​ബി​ച്ചാ​യ​ൻ എ​ന്ന പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു. സ​ഹ​ധ​ർ​മി​ണി​യ്ക്കും എ​ഴു​ത്തി​ന്‍റെ ചി​ല ഗ​ന്ധ​ങ്ങ​ൾ കി​ട്ടു​മെ​ന്ന് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ അ​മ്മി​ണി കാ​ക്ക​നാ​ട​ൻ തെ​ളി​യി​ച്ചു. ബേ​ബി​ച്ചാ​യ​ന്‍റെ മി​ക്ക കൃ​തി​ക​ളു​ടേ​യും ആ​ദ്യ​വാ​യ​ന​ക്കാ​രി​യാ​യ​തും അ​മ്മി​ണി ത​ന്നെ​യാ​ണ്. ഈ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ബേ​ബി​ച്ചാ​യ​നോ​ടൊ​പ്പം ന​ട​ന്ന വ​ഴി​ക​ളി​ലൂ​ടെ തി​രി​ഞ്ഞു​ന​ട​ക്കാ​ൻ അ​മ്മി​ണി​കാ​ക്ക​നാ​ട​നെ പ്രേ​രി​പ്പി​ച്ച​ത്. ആ ​വ​ലി​യ എ​ഴു​ത്തു​കാ​ര​ന്‍റെ അ​നു​മ​തി കി​ട്ടി​യ​തോ​ടെ 2007ൽ ​ഓ​ർ​മ​കു​റി​പ്പു​ക​ൾ പു​സ്ത​ക​മാ​യി പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ രോ​ഗം എ​ഴു​ത്ത് സു​ഗ​മ​മാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു. തു​ട​ർ​ന്ന് 2014ൽ…

Read More

അയൽവാസികൾ തമ്മിൽ രാവിലെ വാക്കുതർക്കും; വൈകുന്നേരം കൂട്ടത്തല്ല്; കൊ​ല​പാ​ത​ക ശ്ര​മത്തിന്കേസെടുത്ത് പോലീസ്

കൊ​ട്ടാ​ര​ക്ക​ര: മ​ദ്യ ല​ഹ​രി​യി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ മൂ​ന്ന് പേ​രെ കൊ​ല​പാ​ത​ക ശ്ര​മ കു​റ്റ​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ടാ​ത്ത​ല പ​ണ​വി​ള വീ​ട്ടി​ൽ സ​ന്ദീ​പ് എ​ന്ന് വി​ളി​ക്കു​ന്ന അ​ജ​യ​ൻ(24), അ​മ​ൽ നി​വാ​സി​ൽ അ​മ​ൽ (26), കോ​ട്ടാ​ത്ത​ല ത​റ​മേ​ൽ ഭാ​ഗം മാ​വി​ള വീ​ട്ടി​ൽ ത്യാ​ഗ​രാ​ജ​ൻ (50) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ആ​റു​പേ​ർ​ക്കെ​തി​രെ​യും പോലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ത്യാ​ഗ​രാ​ജ​ന്‍റെ ക​ട​യി​ൽ ഉണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 നാ​യി​രു​ന്നു സം​ഭ​വം. ത്യാ​ഗ​രാ​ജ​നും അ​യ​ൽ​വാ​സി​യും ത​മ്മി​ൽ ക​ട​യി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്കം ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ജ​യ​നും, അ​മ​ലും. വാ​ക്ക് ത​ർ​ക്കം പി​ന്നീ​ട് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ക​ട​യ്ക്ക​ൽ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ദീ​ർ​ഘ​കാ​ല​മാ​യി ത​റ​മേ​ൽ അ​മ്പ​ലം ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചു സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​ണ​ന്നും ഇ​വി​ടം ത​മ്പ​ടി​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പ​രി​സ​ര…

Read More

പൂ​ച്ച​ക​ൾ​ക്കൊ​പ്പം തൂശനിലയിൽ  സ​ദ്യ​യു​ണ്ട് ബാ​പ്പു​ട്ടി​യു​ടെ ഓ​ണാ​ഘോ​ഷം ‘

കൊ​ല്ലം: അ​നാ​ഥ ജ​ന്തു​ക്ക​ളു​ടെ സം​ര​ക്ഷ​ക​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന്തു​ക്ഷേ​മ അ​വാ​ർ​ഡ് ജേ​താ​വും ആ​യ ബാ​പ്പു​ട്ടി ഇ​ക്കു​റി ത​ന്‍റെ അ​രു​മ​ക​ളാ​യ പൂ​ച്ച​ക​ളോ​ടൊ​പ്പം സ​ദ്യ​യു​ണ്ട് ഓ​ണം ആ​ഘോ​ഷി​ച്ചു.അ​നാ​ഥ ജ​ന്തു​ക്ക​ളെ മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ക്കു​ന്ന ബാ​പ്പു​ട്ടി​ക്കൊ​പ്പം ബാ​പ്പു​ട്ടി​ക്കും ജ​ന്തു​ക്ക​ൾ​ക്കും അ​ഭ​യം ന​ൽ​കി​യി​രി​ക്കു​ന്ന വീ​ട്ടു​ട​മ അ​ഡ്വ.​ജോ​ർ​ജ് ഉ​മ്മ​നും ബാ​പ്പു​ട്ടി​യു​ട സ​ഹാ​യി മു​ജീ​ബും സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. പ​തി​വ് പോ​ലെ തൂ​ശ​നി​ല ഇ​ട്ടാ​യി​രു​ന്നു സ​ദ്യ വി​ള​മ്പി​യ​ത്. ഒ​ന്പ​ത് ഇ​നം ക​റി​ക​ളും ര​ണ്ട് ത​രം പാ​യ​സ​വും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു സ​ദ്യ. വീ​ട്ടി​ലെ 25 പൂ​ച്ച​ക​ൾ​ക്കും 10 നാ​യ​ക​ൾ​ക്കും സ​ദ്യ വി​ള​മ്പി​യ ശേ​ഷം ബാ​പ്പു​ട്ടി സ്ഥി​ര​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന തെ​രു​വ് നാ​യ​ക​ൾ​ക്ക് കൊ​ല്ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​ദ്യ വി​ള​മ്പി.

Read More