ചാത്തന്നൂർ: യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്ന കരുനാഗപ്പള്ളി – കല്ലമ്പലം ചെയിൻ സർവീസ് നിർത്തലാക്കി. ചാത്തന്നൂർ ഡിപ്പോയുടെ വരുമാനത്തിൽ സിംഹഭാഗവും നേടികൊണ്ടിരുന്നത് ഈ ചെയിൻ സർവീസാണ്. കൊല്ലം, കരുനാഗപ്പള്ളി മേഖലയിലെ സ്വകാര്യ ബസപ്പടമകളെ സഹായിക്കാനാണ് ഈ നടപടിയെന്ന് ജീവനക്കാർ ആരോപിച്ചു. കരുനാഗപ്പള്ളി – കല്ലമ്പലം ചെയിൻ സർവീസ് നിർത്തലാക്കിയിട്ട് സ്വകാര്യ ബസ് സർവീസ് കുറവായ കൊല്ലം – ആറ്റിങ്ങൽ റൂട്ടിലേക്ക് പുതിയ ചെയിൻ സർവീസ് ഇന്നലെ ആരംഭിച്ചു.നിരവധി കെ.എസ്.ആർ.ടി.സി.ബസുകൾ ഓടുന്ന ഈ റൂട്ടിലെ ചെയിൻ സർവീസ് ലാഭകരമാകാൻ സാധ്യത കുറവാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. ചാത്തന്നൂർ ഡിപ്പോയിൽ നിന്നും ഏഴ് ബസുകളാണ് കരുനാഗപ്പള്ളി – കല്ലമ്പലം റൂട്ടിൽ ചെയിൻ സർവീസ് നടത്തിയിരുന്നത്.ഈ ചെയിൻ സർവീസ് പ്രതിദിനം ഒരു ലക്ഷത്തോളം രൂപ ക ള ക്ഷൻ നേടിയിരുന്നു.പി.എസ്.സി.പരീക്ഷ പോലുള്ള ദിവസങ്ങളിൽ ഓരോ ബസും 20000 രൂപയ്ക്ക് മേൽ നേടിയിരുന്നു. ചാത്തന്നൂർ ഡിപ്പോയിലെ…
Read MoreCategory: Kollam
പോലീസ് കസ്റ്റഡിയില്‍ നിന്നു പ്രതികള്‍ ചാടിപ്പോയ സംഭവം; ബന്ധുവീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
കടയ്ക്കല്‍(കൊല്ലം) : സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിന് കടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി . ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കടയ്ക്കല്‍ വയ്യാനം സ്വദേശികളായ പ്രതീഷ്, രാജീവ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ നിന്നും ചൊവ്വാഴ്ച ചാടിപ്പോയത്.ഇക്കഴിഞ്ഞ 22-ന് വയ്യാനം സ്വദേശിനിയായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമച്ചുവെന്ന കുറ്റത്തിനാണ് രാജേഷിനേയും, പ്രതീഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ ആക്രമിച്ച സ്ത്രീയുടെ ബന്ധുക്കളുടെ ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്ക് പറ്റിയതിനാല്‍ ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നുമാണ് സുരക്ഷയിലുണ്ടായിരുന്ന പോലീസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കടയ്ക്കല്‍ പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സിവില്‍ പോലീസ്…
Read Moreഎംബിബിഎസ് വിദ്യാർഥിനി മരിച്ച നിലയിൽ; വയനാട് സ്വദേശിയായ യുവതി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് മരണപ്പെട്ടത്
പരിയാരം: കൊല്ലം കൊട്ടിയം സ്വകാര്യ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിൽ വയനാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒന്നാം വർഷ വിദ്യാർഥിനിയും വയനാട് പരിയാരം പാറയ്ക്കൽ പാതിരി വീട്ടിൽ അബ്ദുൽ ഷുക്കൂർ സജ്ന ദന്പതികളുടെ മകളുമായ നെഹല (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ സഹപാഠികളുമായി ചായ കുടിക്കാൻ കാന്റീനിൽ എത്തിയിരുന്നു. എന്നാൽ താമസമുണ്ടായതിനാൽ കുട്ടി മുറിയിലേക്ക് മടങ്ങി. കാന്റീനിൽ പോയവർ തിരികെ മുറിയിൽ എത്തിയപ്പോഴായിരുന്നു മരിച്ച നിലയിൽ കണ്ടത്. നിഹാൽ ഏക സഹോദരനാണ്.
Read Moreമന്ത്രിയുടെ വാക്കിനും വിലയില്ല; കല്ലടയാറിന്റെ തീരത്തെ പാർക്ക് നിർമാണംഎങ്ങുമെത്തിയില്ല; പ്രദേശം കാടുകയറി മൂടിയ നിലയിൽ
പുനലൂര്‍ : ടൂറിസം വകുപ്പ് പുനലൂരില്‍ കല്ലടയാറിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പാര്‍ക്ക് ഓണത്തിന് തുറക്കാനായില്ല. സ്ഥലം എം.എല്‍.എ.യായ മന്ത്രി കെ.രാജു രണ്ടുമാസം മുന്‍പ് പുനലൂരില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാര്‍ക്ക് ഓണത്തിന് തുറക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇതിനുശേഷം നാമമാത്രമായ ജോലികള്‍ പോലും ഇവിടെ നടന്നില്ല. മുന്‍പ് നടന്ന പ്രാഥമിക നിര്‍മാണ പ്രവൃത്തികള്‍ കാണാനാകാത്ത വിധം ഇവിടം കാട് മൂടുകയും ചെയ്തു. മഴ മൂലമാണ് നിര്‍മാണം നടത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പുനലൂര്‍ കെ.എസ്ആര്ടിസിഡിപ്പോയുടെ പിന്നില്‍, തൂക്കുപാലത്തിനോട് ചേര്‍ന്നാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 39.96 ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. നടപ്പാത, സ്നാനഘട്ടം, വള്ളം അടുപ്പിക്കാനുള്ള കടവ്, വിശ്രമിക്കാനുള്ള മണ്ഡപം, പടിപ്പുര, ഇരിക്കാന്‍ സ്റ്റീല്‍ ബെഞ്ചുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പാര്‍ക്ക്. ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവൃത്തിയായി ഏതാനും മാസം…
Read Moreകുളത്തൂപ്പുഴയിലെ ക്ഷേത്രങ്ങളിലും കടയിലും മോഷണം; പ്രതി പോലീസ് പിടിയിൽ
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ ക്ഷേത്രങ്ങളിലും കടയിലും മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി ക്ഷേത്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുളത്തൂപ്പുഴ ചോഴിയക്കോട് കല്ലുകുഴി പണയില്‍വീട്ടില്‍ മുഹമ്മദ് ഹാരിസ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലുള്ളത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുളത്തൂപ്പുഴ ടൗണ്‍ വിഷ്ണു ക്ഷേത്രത്തിലും പൊലീസ് സ്റ്റേഷനു സമീപത്തെ ആനക്കൂട് ശിവക്ഷേത്രത്തിലും സ്ത്രീവേഷം ധരിച്ച് മുഖം മറച്ചെത്തിയ മോഷ്ടാവ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തകര്‍ത്ത് പണം കവർന്നത്. മുമ്പ് സമാന മോഷണ കേസുകളില്‍ പിടിയിലായവരെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍ ധരിപ്പിച്ച് പ്രതിയുമായി ഇന്നലെ മോഷണ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്തി. കുളത്തൂപ്പുഴ സി. ഐ. സതികുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ. ജയ്കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Read Moreബസില്‍ നിന്നും യാത്രക്കാരി തെറിച്ച് വീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസന്‍സുകള്‍ പിടിച്ചെടുത്തു
അഞ്ചൽ : ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടോടെ അഞ്ചല്‍ പയറ്റുവിളയ്ക്ക് സമീപമുള്ള കൊടുംവളവിലാണ് അപകടം. വാളകം – ആനക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മി ട്രാവൽസ് എന്ന സ്വകാര്യ ബസ്സിൽ നിന്നു മാണ് യാത്രക്കാരി റോഡിൽ വീണത്. തടിക്കാട് റിയാസ് മൻസിലിൽ ആരിഫാബീവി (55) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബസിന്റെ മുന്‍ വശത്തെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. അപകട വിവരം അറിഞ്ഞെത്തിയ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ബസ് കസ്റ്റഡിയില്‍ എടുക്കുകയും അഞ്ചല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. മുമ്പും ബസ് ജീവനക്കാര്‍ക്ക് സമാനമായ പരാതിയെ തുടര്‍ന്ന് താക്കീത് നല്കിയുട്ടള്ളതാണ്. ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും…
Read Moreമരണവീട്ടിലേക്കു റീത്തുമായി വന്ന വിദ്യാർഥിക്കു വാഹനാപകടത്തിൽ ദാരുണാന്ത്യം
കൊല്ലം: മരണവീട്ടിലേക്കു റീത്തുമായി വന്ന വിദ്യാർഥി അപകടത്തിൽ മരിച്ചു. കൊല്ലം വെള്ളിമണ്‍ ഇടവട്ടം ചുഴുവൻചിറ സ്വദേശി യദുകൃഷ്ണനാണു മരിച്ചത്. ശിവഗിരി പാങ്ങോട് സംസ്ഥാനപാതയിൽ ഞായറാഴ്ചയായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇടറോഡിലേക്കു തിരിയുന്നതു കണ്ടു ബ്രേക്ക് ചെയ്ത യദുവിന്റെ ബൈക്കിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പൂക്കട ഉടമയുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിടെക്നിക് വിദ്യാർഥിയായ യദു ഒഴിവുസമയത്ത് പൂക്കടയിൽ സഹായിയായി ജോലി ചെയ്തിരുന്നു. ഇതിനിടെ റീത്ത് നൽകാൻ പോകവെയാണ് യദു അപകടത്തിൽപ്പെട്ടത്.
Read Moreനൃത്ത അധ്യാപികയുടെ മരണം! ഞെട്ടലോടെ വിദ്യാർഥികളും നാട്ടുകാരും; മരണം കൊലപാതകം ആണെന്ന് ആരോപിച്ച് മകളുടെ പരാതി
ചവറ: വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലായിരുന്ന നൃത്ത അധ്യാപികയുടെ മരണവിവിരം വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഞെട്ടലോടെയാണ് അറിഞ്ഞത്. ചവറ ചെറുശേരി ഭാഗം മഞ്ജീരത്തിൽ നൃത്ത അധ്യാപകൻ കൂടിയായ ദീപ്തി കുമാറിന്റെ ഭാര്യ മഞ്ജു (42) ആണ് ശനിയാഴ്ച്ച പുലർച്ചെ മരിച്ചത്. കഴിഞ്ഞ 15 ന് അവശനിലയിൽ കണ്ട മഞ്ജുവിനെ മക്കൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചികിൽസയിലിരിക്കെ ഇന്നലെ പുലർച്ചെ മരണമടയുകയായിരുന്നു. എന്നാൽ മഞ്ജു വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലായ വിവരം പലരും അറിഞ്ഞിരുന്നില്ല. മരണ വിവരം അറിഞ്ഞതോടെയാണ് ദുരൂഹത ഉണ്ടെന്ന വിവരം പുറം ലോകം അറിയുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇവർ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ അരങ്ങേറ്റം നടക്കാൻ ഇരിക്കെയാണ് ഇത്തരത്തിലുള്ള മരണവും. പക്ഷെ ആശുപത്രി അധികൃതരും വിഷം ഉള്ളിൽ ചെന്ന യുവതി ചികിത്സ തേടിയ വിവരം പോലീസിനെ…
Read Moreഅഞ്ചലില്‍ ആളൊഴിഞ്ഞ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
അഞ്ചല്‍: കൈപ്പള്ളിമുക്കില്‍ ആളൊഴിഞ്ഞ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ് കണ്ടെത്തി. ഇടമുളയ്ക്കൽ തുമ്പികുന്ന് സ്വദേശിനി കുഞ്ഞുമോളെയാണ് കഴിഞ്ഞ നാലിന് കൈപ്പള്ളിമുക്കിലെ ആൾത്താമസം ഇല്ലാത്ത വീട്ടിലെ ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുളത്തുപ്പുഴ ഏഴംകുളം താന്നിവിള വീട്ടിൽ ബാബു (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ബാബുവും കുഞ്ഞുമോളും ഒരുമിച്ചായിരുന്നു താമസം. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മൂന്നുവര്‍ഷമായി ഒരുമിച്ചു താമസിച്ചിരുന്ന ബാബുവും കുഞ്ഞുമോളും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും ഇരുവരും മദ്യപിക്കുകയും മദ്യ ലഹരിയില്‍ ഉറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഉറക്കമുണര്‍ന്ന ബാബു കുപ്പിയില്‍ ബാക്കി വന്ന മദ്യം കഴിക്കാന്‍ എടുക്കവേ കുപ്പി കാലിയാണെന്ന് കണ്ടെത്തി. താന്‍ കുടിക്കാന്‍…
Read Moreക്രൂരതയ്ക്ക് കൂടുതല്‍ ഇരകളാകുന്നത് വയോജനങ്ങള്‍! ഗ്രാമനഗര വ്യത്യാസമില്ലാതെ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധമാക്കണം; ആവശ്യം ശക്തമാകുന്നു
കുണ്ടറ :- ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലാ ഓട്ടോറിക്ഷകൾക്കും മീറ്റർ ഘടിപ്പിക്കണമെന്ന് കുണ്ചറ പൗരസമിതചി ആവശ്യപ്പെട്ടു. മടക്കയാത്രയിൽ യാത്രക്കാരെ കിട്ടാനില്ലാത്ത സാഹചര്യം നിലനിന്ന കാലത്താണ് ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഓട്ടോറിക്ഷകളെ മീറ്റർ ഘടിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വയോജനങ്ങളാണ് ഓട്ടോക്കാരുടെ ക്രൂരതയ്ക്ക് കൂടുതൽ ഇരകളാകുന്നത്. ഒരു രജിസ്ട്രേഡ് അയയ്ക്കാനോ എടിഎമ്മിൽ നിന്നു പണമെടുക്കാനോ പോകുന്ന അവശരായ വയോജനങ്ങൾ പോലും എത്ര അഭ്യർത്ഥിച്ചാലും വെയിറ്റിംഗ് ചാർജ്ജ് കൊടുക്കാമെന്നു പറഞ്ഞാലും ഒരു നിമിഷം പോലും കാത്തു നിൽക്കാതെ സ്ഥലം വിടുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഒരു നിശ്ചിത സമയം വരെ കാത്തുനിൽക്കാനും അതിന് ഒരു നിശ്ചിത തുക അധികമായി സ്വീകരിക്കാനും എല്ലാ ഓട്ടോക്കാർക്കും ഗതാഗത വകുപ്പ് നിർദ്ദേശം നൽകണമെന്നും പൗരസമിതി വശ്യപ്പെട്ടു. അഞ്ചു മിനിറ്റു മുതൽ അര മണിക്കൂർ വരെ വെയിറ്റ് ചെയ്യുന്നതിന് 10/-രൂപ അധികം ഈടാക്കാമെന്ന…
Read More