കൊല്ലം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ 41355 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ജില്ലയില്‍ നാല് കോടി 13 ലക്ഷം രൂപ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷനില്‍ നിന്നും അനുവദിച്ചു നല്‍കിയതായി ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു . അതതു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ഈ തുക തിങ്കളാഴ്ച അവധി ദിനമായിട്ടും തൊഴിലുറപ്പ് വിഭാഗവും സെക്രട്ടറിമാരും ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിച്ചു കൊണ്ട് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലോക് ചടയമംഗലവും (8709 കുടുംബങ്ങള്‍ ) തൊട്ടുപിന്നില്‍ അഞ്ചല്‍ ബ്ലോക്കുമാണ് (8072 കുടുംബങ്ങള്‍ ). 1793 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്കിയ ചിതറ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനത്തും…
Read MoreCategory: Kollam
മോട്ടോർവാഹന ഭേദഗതി നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ
കൊല്ലം : കേന്ദ്ര്രസർക്കാരിന്റെ മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പിലാക്കുന്നത് കേരളത്തിലും മാറ്റിവെയ്ക്കണമെന്ന് ദി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം. ബി. സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം ഗതാഗതമേഖലയിൽ കടന്നുകയറുവാൻ വൻകിട കുത്തകൾക്ക് അവസരം നൽകുമെന്നും ഇത് പൊതുമേഖലയേയും സ്വകാര്യ മേഖലയേയും ഒരുപോലെ നശിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ മോട്ടോർ വാഹന ചട്ടലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർദ്ധിപ്പിച്ചതുവഴി ഇരുചക്രവാഹനമടക്കമുള്ള വാഹന ഉടമകൾക്കും മോട്ടോർ വാഹന തൊഴിലാളികൾക്കുംബുദ്ധിമുട്ട് ഉണ്ടാക്കും. സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നുമുതൽ ഈ നിയമം നടപ്പിലാക്കിയപ്പോൾ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ആന്ധ്ര, തെലുങ്കാന, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കാതെ മാറ്റിവെയ്ക്കുകയാണുണ്ടായത്.സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കും മോട്ടോർ തൊഴിലാളികൾക്കും ആശ്വാസം ലഭിക്കാനുള്ള നടപടിയെന്ന നിലയിൽ കേന്ദ്രമോട്ടോർ വാഹനനിയമം…
Read Moreവിദ്യാഭ്യാസ കുറവും പരീക്ഷാപേടിയും ; തീരദേശവാസികൾക്ക് ലൈസൻസ് എടുത്തു നൽകുന്ന പദ്ധതിക്ക് തുടക്കം
കൊല്ലം: വിദ്യാഭാസക്കുറവ് മൂലവും പരീക്ഷാഭയം മൂലവും ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന തീരദേശവാസികളെ പരിശീലിപ്പിച്ച് ലൈസൻസ് എടുക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു പള്ളിത്തോട്ടം എഫ് സി ഡി പി ഹാളിൽ നടക്കും. മേയർ വി.രാജേന്ദ്രബാബു യോഗം ഉദ്ഘാടനം ചെയ്യും. ;ആർടിഒ വി. സജിത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൊല്ലം എസിപി പ്രദിപ്കുമാർ മുഖ്യ പ്രഭാഷണം നടത്തും. പള്ളിത്തോട്ടം പോലീസും മോട്ടോർ വാഹന വകുപ്പും ട്രാക്കും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കടലോരത്തെ സാധാരണക്കാരിൽ അനേകർക്ക് ലൈസൻസ് ഇല്ലെന്നു മനസിലാക്കിയ പള്ളിത്തോട്ടം എസ് ഐ പ്രദിപ് ഇപ്പോഴത്തെ പുതിയ നിയമ പശ്ചാത്തലത്തിൽ മുന്നോട്ടു പോയാൽ പല കുടുംബങ്ങളും കടക്കെണിയിലാകുമെന്നു തിരിച്ചറിഞ്ഞു പദ്ധതി നിർദേശിക്കുകയായിരുന്നു. തുടർന്ന് സി ഐ ദേവരാജന്റെ അനുവാദത്തോടെ അദ്ദേഹം കൊല്ലം ആർ ടി ഒ വി സജിത്തിനെ സമീപിച്ചു കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്…
Read Moreബാലപീഡനവിരുദ്ധ അവബോധം; ബൈക്ക് റാലി 14ന് കൊല്ലം ബീച്ചിൽ
കൊല്ലം :ബാലപീഡനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന് നടപ്പിലാക്കുന്ന വിവിധ പ്രചാരണ പരിപാടികളുടെ ഭാഗമായ ജില്ലാതല ബൈക്ക് റാലി 14ന് കൊല്ലം ബീച്ചില്‍ നടത്തും. സംസ്ഥാന ബാലാവകാശ കമ്മീഷന് ഡ്രീം റൈഡ്സ് കേരളയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 400 ലധികം പേര് പങ്കെടുക്കും. റാലിക്കും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ കലാപരിപാടികളുടെ ഏകോപനത്തിനുമായി സംഘാടക സമിതിക്ക് രൂപം നല്കി. എ. ഡി. എം. പി. ആര്. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സമിതിയെ തിരഞ്ഞെടുത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ.കെ.പി സജിനാഥ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി, വനിതാസെല്‍ സബ് ഇന്‍സ്പെക്ടര്‍ വസന്തകുമാരി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഡ്രീം റൈഡ്സ് കേരള പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreആടിയും പാടിയും ഒരുദിവസം..! അഗതികൾക്ക് ഓണക്കോടിയും ഓണ വിഭവങ്ങളുമായി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
ചങ്ങൻകുളങ്ങര : വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഓണം ഒരുക്കി. വവ്വാക്കാവ് മാർത്തോമ ശാന്തി ഭവനത്തിലും വലിയകുളങ്ങര സായീശം വൃദ്ധസദനത്തിലും കഴിയുന്ന അന്തേവാസികൾക്കാണ് ഓണക്കോടിയും ഓണസദ്യയ്ക്കുള്ള വിഭവങ്ങളും നൽകിയത്. ഒരു ദിവസം മുഴുവൻ അവരോട് ഒത്തുകൂടി കുട്ടികൾ ഓണക്കളികളും ഓണപ്പാട്ടും അവതരിപ്പിച്ചു. അന്തേവാസികൾ സന്തോഷത്തിൽ പങ്കു ചേരുകയും അവരുടെ ഓണാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. കുട്ടികൾക്കും അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും അന്തേവാസികൾ ഓണാശംസകൾ നേർന്നു. വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ ചെയർമാൻ ജെ രാജശേഖരൻപിള്ള, പ്രിൻസിപ്പൽ ഡോ. അജിത് കെ സി, പി ടി എ പ്രസിഡന്റ് അബ്ദുൾ ഖാദർ, വരവിള ശ്രീനി, സബീന, അനസ്, ജിനൻ, ശൈലത, കാഞ്ചന ശ്രീകുമാർ, വിമൽ, സക്കീർ, രവികുമാർ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreകിഴക്കൻ മേഖലയിലെ റവന്യൂ സംബന്ധമായ കാര്യങ്ങളില്‍ അടിയന്തിര സര്‍വേ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്
കുന്നിക്കോട്: കിഴക്കൻ മേഖലയിലെ റവന്യൂ സംബന്ധമായ കാര്യങ്ങളില്‍ അടിയന്തിരമായി സര്‍വേ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. പുതിയതായി നിര്‍മ്മിക്കുന്ന തലവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം പട്ടയഭൂമികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സര്‍വേയുടെ ചുമതല കളക്ടര്‍മാര്‍ക്കാണ്. ഇതിനായി കളക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തും.അടുത്ത വര്‍ഷം കൂടുതല്‍ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കി പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ്കുമാര് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാല്‍, ആര് ഡി ഒ രാധാകൃഷ്ണന്, സുനിത രാജേഷ്, എസ് രാകേഷ്, എസ്.ജ്യോതിലക്ഷ്മി, ലെനി ബാബു, എം.ആര്.ചന്ദ്രചൂഡന്, സി എസ് സുരേഷ് കുമാര്‍, ജോസ് ഡാനിയേല്‍, ബാബു ചെറുശേരി, മിനി കെ.ആര്, പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
Read Moreഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി; സംശയരോഗത്തിന് അടിമയായിരുന്നു ജയനെന്ന് നാട്ടുകാർ
അഞ്ചൽ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് വിഷം കഴിച്ചുമരിച്ചനിലയിൽ കാണപ്പെട്ടു. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ജയൻ (41) ആണ് ഭാര്യ ലേഖയെ (39) വെട്ടിക്കൊലപ്പെടുത്തിയശേഷം വിഷം കഴിച്ചുമരിച്ചത്. ലേഖയുടെ മൃതദേഹം നിലത്ത് തുണിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നനിലയിലും ജയന്റെ മൃതദേഹം കട്ടിലിലുമാണ് കാണപ്പെട്ടത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജയൻ വിഷം കഴിച്ചുമരിച്ചതായാണ് പോലീസ് പറയുന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ലേഖയുടെ മുഖത്തും തലയിലും വെട്ടേറ്റനിലയിലാണ്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു. ഇവർക്ക് മക്കളില്ല. സംശയരോഗത്തിന് അടിമയായിരുന്നു ജയനെന്നാണ് പരിസരവാസികളിൽനിന്ന് പോലീസിന് ലഭിച്ച വിവരം. അഞ്ചൽ സിഐ സിഎൽ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read Moreപറവൂരിൽ കെട്ടിടം ഇടിഞ്ഞു വീണ് ഉറങ്ങിക്കിടന്ന രണ്ടു പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
പരവൂർ: പുത്തൻകുളത്ത് ആന പാപ്പാൻമാർക്ക് താമസിക്കാനായി നിർമിച്ച കെട്ടിടത്തിന്റെ ഭിത്തിയിടിഞ്ഞ് വീണു രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. മേവനക്കോണം സ്വദേശി രഞ്ജിത്ത് (30), ചന്തു (30) എന്നിവരാണ് മരിച്ചത്. ഭരതന്നൂർ സ്വദേശി സുധി (24), കിളിമാനൂർ സ്വദേശി വിഷ്ണു (18), ആറ്റിങ്ങൽ സ്വദേശി കുട്ടൻ (27) എന്നിവരാണ് പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് പുലർച്ചെ 3.40ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്ന് പുറത്ത് വളരെ ഉയരത്തിൽ വെട്ടുകല്ല് അടുക്കിവച്ചിരിക്കുകയായിരുന്നു. ശക്തമായ മഴയിൽ വെട്ടുകല്ല് അലിഞ്ഞ് ബലക്കുറവുള്ള ഭിത്തിയിലേക്ക് മറിഞ്ഞതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം . നീളത്തിൽ കെട്ടിയ മുറിക്കുള്ളിലെ ഭിത്തിയോട് ചേർന്നാണ് അഞ്ചുപേരും കിടന്നിരുന്നത്. മണ്ണിനടിയിൽ പെട്ട അഞ്ചുപേരെയും ജെസിബി എത്തിച്ച് മണ്ണ് നീക്കിയാണ് പുറത്തെടുത്തത്. രണ്ടുപേർ മരിച്ചനിലയിലായിരുന്നു. ഇവരുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന ഉടമയായ…
Read Moreചീര മുതല്‍ സൂര്യകാന്തി പൂക്കള്‍ വരെ ഒരു മുറ്റത്ത്; സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത് വീട്ടമ്മ
കൊല്ലം: ചീര മുതല്‍ സൂര്യകാന്തി പൂക്കള്‍ വരെ ഒരു മുറ്റത്ത്. കൃഷിയിടത്തിലെ വൈവിദ്ധ്യത്തിന്റെ നിറവ് കാണാം ചാത്തന്നൂര്‍ എം.സി. പുരത്തുള്ള രാജേന്ദ്ര മനയിലെത്തിയാല്‍. മീരാബായി എന്ന വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യവും കാര്‍ഷികക്ഷേമ കൃഷി വികസന വകുപ്പിന്റെ പദ്ധതികളും ഇവിടെ കൈകോര്‍ക്കുന്നു.ജൈവകൃഷി രീതികള്‍ പിന്തുടര്ന്നാണ് ഇവിടെ സമ്മിശ്ര കൃഷിയില്‍ സമ്പൂര്‍ണ വിജയം ഉറപ്പിക്കാനായത്. വീടിനോട് ചേര്‍ന്ന ഒന്നരയേക്കറില്‍ നാട്ടിലെ കാലവസ്ഥയ്ക്ക് ചേരില്ലെന്ന് കരുതപ്പെട്ടിരുന്ന ബീറ്റ്റൂട്ടും ക്യാരറ്റും കോളിഫ്ളവറും കാബേജും ബീന്‍സും ഒക്കെയുണ്ട്. പാഷന് ഫ്രൂട്ട്, റെഡ് ലേഡി പപ്പായ, മുസംബി തുടങ്ങി വിവിധ പഴവര്‍ഗ്ഗങ്ങളും. പച്ചക്കറി-പഴവര്‍ഗ്ഗ കൃഷിക്ക് പുറമേ പശുക്കളുമുണ്ട്. മീനും, കോഴിയും വേറെ. തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പാവല്‍, പയര്‍, മത്തന്‍, കുമ്പളം, ചേന, കാച്ചില് തുടങ്ങിയവയും വിളയുന്നു. വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് കൊണ്ടുവന്ന ചീര വിത്തില്‍ നിന്നുമാണ് മീരയുടെ കാര്‍ഷിക ജീവിതത്തിന്റേയും തുടക്കം. ഇന്നത് മികച്ച…
Read Moreകൗമാര-യുവജന ശക്തിയെ പ്രയോജനപ്പെടുത്തിയാൽ ചൈനയെ മറികടക്കാമെന്ന്പ്രേമചന്ദ്രൻ എംപി
കൊല്ലം: രാജ്യത്തെ 64 ശതമാനം വരുന്ന കൗമാര-യുവജന ശക്തിയെ പ്രയോജനപ്പെടുത്തിയാൽ സമീപഭാവിയിൽ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാൻ കഴിയുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. ജാതിമത വിഭാഗീയത സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിന് പകരം തൊഴിലസവസരങ്ങൾ ഉണ്ടാക്കി യുവജനതയെ കർമോത്മുഖരാക്കി നവഭാരതം കെട്ടിപ്പടുക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. കുട്ടികളെ അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കാൻ അനുവദിക്കണമെന്നും രക്ഷിതാക്കളെ എംപി ഉപദേശിച്ചു. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിയിലെ മെരിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് എ.അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനവും മെരിറ്റ് അവാർഡ് വിതരണവും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.യുവ ശാസ്ത്രജ്ഞൻ അജിത് നൈസാമിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ബാലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി.മുരളീകൃഷ്ണൻ, പഞ്ചായത്ത്…
Read More