ഒ​ൻ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ;  വിദ്യാർഥിനി പഠിച്ചിരുന്ന സ്കൂളിലെ ബസ് ഡ്രൈവറാണ് പ്രതി

കൊ​ട്ടാ​ര​ക്ക​ര : ഒ​ൻ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യി​രു​ന്ന​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2018 ലാ​യി​രു​ന്നു സം​ഭ​വം. വാ​ള​കം പാ​വു​കോ​ണ​ത്തി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ്‌ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത് പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ൾ .സം​ഭ​വ​ത്തി​ന്‌ ശേ​ഷം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഇ​യാ​ൾ ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​യി നാ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സി. ​ഐ ടി ​ശി​വ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts