സാ​മൂ​ഹി​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു​കൊ​ണ്ടിരി​ക്കു​ന്ന തീ​ര​ദേ​ശം ല​ഹ​രി​നി​രോ​ധ​ന  മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം

കൊ​ല്ലം : മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​യു​ടെ വ​ർ​ധിച്ച സ്വാ​ധീ​നം മൂ​ലം സാ​മൂ​ഹി​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു​കൊ​ണ്ട ിരി​ക്കു​ന്ന തീ​ര​ദേ​ശം ല​ഹ​രി നി​രോ​ധ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. കെ​സിബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച പു​ക​യി​ല വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ ത​ല സ​മാ​പ​ന സ​മ്മേ​ള​നം മൂ​താ​ക്ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ തീ​ര​പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മാ​ക്കി മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ർ ദീ​ർ​ഘ​നാ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​ണ്. ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തീ​ർ​ത്തും ദു​ർ​ബ​ല​മാ​ണ്. ല​ഹ​രി മാ​ഫി​യ​യെ നി​രീ​ക്ഷി​ക്കാ​നും ക​ർ​ശ​ന​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ സം​സ്ഥാ​ന​ത്തു​ട​നീ​ളം ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. കൂ​ട്ട​ഓ​ട്ടം കൊണ്ട ും ചി​ത്ര​ര​ച​ന​കൊ​ണ്ട ും പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​യി ല​ഹ​രി​വി​പ​ത്തി​നെ ല​ഘൂ​ക​രി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഹ​രി​വി​പ​ത്ത് ത​ട​യു​ന്ന​തി​ൽ മാ​റി മാ​റി വ​രു​ന്ന…

Read More

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ഫാ​ക്ട​റി​ക​ളി​ൽ 3000 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി തൊ​ഴി​ൽ 

പു​ന​ലൂ​ർ: സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​വി​ധ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ പു​തു​താ​യി 3000 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പ​തി​ന​യ്യാ​യി​രം ആ​കും​വി​ധം മി​ക​ച്ച തൊ​ഴി​ലി​ട​മാ​ക്കി മാ​റ്റാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ഫാ​ക്ട​റി​ക​ൾ എ​ല്ലാം ഹൈ​ടെ​ക്ക് ആ​ക്കു​ക​യാ​ണ്. കോ​ർ​പ്പ​റേ​ഷ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 30 ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ ഇ​പ്പോ​ൾ ഹൈ​ടെ​ക് ആ​ക്കി മാ​റ്റു​ന്നു​ണ്ട്. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ട​മു​ള​യ്ക്ക​ൽ കാ​ഷ്യു ഫാ​ക്ട​റി ന​വീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ ​രാ​ജു അ​ധ്യ​ക്ഷ​നാ​കും. സു​വ​ർ​ണ ജൂ​ബി​ലി സ്കോ​ള​ർ​ഷി​പ്, കാ​ഷ് അ​വാ​ർ​ഡു​ക​ൾ, പ​ഠ​ന​സ​ഹാ​യം, മി​ക​വ് അ​വാ​ർ​ഡ് എ​ന്നി​വ​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. തൊ​ഴി​ലി​ട​ങ്ങ​ൾ, പ്ര​വേ​ശ​ന​ക​വാ​ടം, ചു​റ്റു​മ​തി​ൽ, വി​ശ്ര​മ​മു​റി, കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​നു​ള്ള കെ​ട്ടി​ടം, ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഹൈ​ടെ​ക് രീ​തി​യി​ൽ ആ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. കോ​ർ​പ്പ​റേ​ഷ​ൻ…

Read More

യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തം സ​മ്മാ​നി​ച്ച്  അച്ചൻകോവിൽ റോഡ്;  വികസന പദ്ധതികളെല്ലാം കടലാസിൽ തന്നെ; ആ​ദി​വാ​സി ഡെ​വ​ല​പ്പ്മെ​ൻ​റ് സൊ​സൈ​റ്റി  സമരത്തിലേക്ക്

പ​ത്ത​നാ​പു​രം : യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തം സ​മ്മാ​നി​ച്ച് അ​ച്ച​ന്‍​കോ​വി​ല്‍ അ​ലി​മു​ക്ക് പാ​ത.​അ​ലി​മു​ക്ക് അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ന്‍റെ പേ​രി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം ക​ട​ലാ​സി​ലൊ​തു​ങ്ങി.​ശ​ബ​രി​മ​ല കാ​ന​ന​പാ​ത ആ​യ അ​ലി​മു​ക്ക് വ​ഴി അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് ദി​നം​പ്ര​തി നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.​ശ​ബ​രി​മ​ല സീ​സ​ണാ​യാ​ൽ അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നു പോ​ലും ഭ​ക്ത​ജ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​റു​ണ്ട്.​ക​ഴി​ഞ്ഞ​പ​ത്ത് വ​ർ​ഷ​മായ് അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ മാ​ത്രം ചെ​യ്തു വ​രു​ന്ന ഈ ​റോ​ഡി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യ് അ​തും ന​ട​ക്കു​ന്നി​ല്ല.​ പ​ല തീ​ര്‍​ത്ഥാ​ട​ന വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്ന പാ​ത​യി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ട്. പ​ത്ത​നാ​പു​രം,പ​ത്ത​നം​തി​ട്ട,കു​ന്നി​ക്കോ​ട്,പു​ന്ന​ല,ക​റ​വൂ​ര്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ അ​ച്ച​ൻ​കോ​വി​ലി​ൽ പോ​കാ​നാ​യി അ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലൂ​ടെ​യു​ള​ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നാ​യി വ​നം​വ​കു​പ്പും എ​സ് എ​ഫ് സി ​കെ യും ​സം​യു​ക്ത​മാ​യാ​ണ് റോ​ഡ് നി​ർ​മ്മി​ച്ച​ത്.​ പാ​ത​യി​ൽ ക​റ​വൂ​ർ മു​ത​ൽ മു​ള​ളു​മ​ല വ​രെ​യും ചെ​മ്പ​ന​രു​വി മു​ത​ൽ അ​ച്ച​ൻ​കോ​വി​ൽ വ​രെ​യു​മാ​ണ് വ​നം​വ​കു​പ്പ് നി​ർ​മ്മി​ച്ച​ത്.​മു​ള​ളു​മ​ല മു​ത​ൽ ചെ​രി​പ്പി​ട്ട​ക്കാ​വ് വ​രെ​യു​ള​ള പാ​ത എ​സ് എ​ഫ് സി ​കെ…

Read More

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല ത​ക​ർ​ച്ച​യി​ൽ; മ​ണ്ണെ​ണ്ണ വി​ഹിതം വർധിപ്പിക്കണം

കൊല്ലം : പരന്പരാഗത മത്സ്യതൊഴിലാളികൾക്ക് ഒരു പെർമിറ്റിന് മാസത്തിൽ സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന നീല മണ്ണെണ്ണയുടെ വിഹിതം 129 ലിറ്ററിൽ നിന്നും വെറും 12 ലിറ്റർ ആയി വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധത്തി നിടയാക്കുന്നു. മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ ഒരു യാനത്തിന് ഒരു മാസം കുറഞ്ഞത് ആയിരം ലിറ്റർ മണ്ണെണ്ണ വേണം. കേന്ദ്ര, സംസ്ഥാന സർക്കാർ മണ്ണെണ്ണ വെട്ടിക്കുറച്ചത് കാരണം പുറത്ത് നിന്ന് ലിറ്ററിന് 85 ഉം 90 ഉം രൂപയ്ക്ക് മണ്ണെണ്ണവാങ്ങി മത്സ്യബന്ധനം നടത്തേണ്ട സാഹചര്യമാണ്. മത്സ്യലഭ്യത കുറവ് മൂലം മത്സ്യതൊഴിലാളി സമൂഹം കടക്കെണിയിലാണ്. ആയതിനാൽ മണ്ണെണ്ണ കോട്ടയുടെ വിഹിതം വർദ്ധിപ്പിക്കാൻ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിജുലൂക്കോസ് ആവശ്യപ്പെട്ടു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ മ​ണ്ണെ​ണ്ണ ല​ഭി​ക്കാ​ത്തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​യ്ക്ക് നീ​ങ്ങു​ന്നു. ഈ ​അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ…

Read More

മാ​തൃ​സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ച മധ്യവയസ്കന്‍ പി​ടി​യി​ല്‍; സംഭവം കുന്നിക്കോട്‌

കു​ന്നി​ക്കോ​ട്:​ വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​മ്പ​ത്തി​യ​ഞ്ചു​കാ​ര​നെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ക​മു​കും​ചേ​രി സ്വദേശി ഭാ​സ്ക​ര​നെയാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ ഭാ​സ്ക​ര​ന്‍റെ മാ​തൃ​സ​ഹോ​ദ​രി എ​ഴു​പ​ത് വ​യ​സു​ള്ള വ​യോ​ധി​ക​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.​ ഇ​ക്ക​ഴി​ഞ്ഞഏ​പ്രി​ൽ 14 ​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം ഭ​യ​ന്ന വ​യോ​ധി​ക പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്പി കു​ന്നി​ക്കോ​ട് സി ​ഐ​യെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ഗാ​ന്ധി​ഭ​വ​നി​ൽ അ​ഭ​യം​തേ​ടി​യ വ​യോ​ധി​ക​യെ കാ​ണു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു.​ ഈ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ന്നി​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി ​എ​സ് സു​ജി​ത്ത്, എ​സ്ഐ ജോ​യ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ന്ദു ലാ​ൽ രാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കോ​ട​തി പ്ര​തി​യെ…

Read More

ജില്ലയിൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത ; 9, 10 തീ​യ​തി​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

കൊല്ലം :ജി​ല്ല​യി​ല്‍ ഒ​ന്‍​പ​ത്, 10 തീ​യ​തി​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ‘ഓ​റ​ഞ്ച്’ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​ന്‍​പ​തി​ന് ആ​ല​പ്പു​ഴ​യി​ലും 10 ന് ​തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ഇ​തേ മു​ന്ന​റി​യി​പ്പു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മോ അ​തി​ശ​ക്ത​മോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ജൂ​ണ്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലും, ഒ​ന്‍​പ​തി​ന് തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും പത്തിന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഓ​രോ സ​ര്‍​ക്കാ​ര്‍ വ​കു​പ്പും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും ത​യ്യാ​റെ​ടു​പ്പു​ക​ളും സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

Read More

ബ്രായ്ക്കറ്റ് പൊട്ടിച്ച്…!  പ​താ​ര​ത്ത് സിപിഎമ്മിൽ നി​ന്ന് ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ സിപിഐലേക്ക്

ശൂ​ര​നാ​ട്: ശൂ​ര​നാ​ട് തെ​ക്ക് പ​താ​ര​ത്ത് സി ​പി എമ്മിൽ നി​ന്ന് ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ സി ​പി ഐ ​യി​ൽ ചേ​ർ​ന്നു. സി ​പി എം ​മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ സോ​മ​ച​ന്ദ്ര​ൻ പി​ള്ള, സു​ഗ​ത​ൻ, നി​ല​വി​ൽ ശൂ​ര​നാ​ട് പ​ടി​ഞ്ഞാ​റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശി​ശു​പാ​ല​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, സ​ജീ​വ്, മാ​ലു മേ​ൽ​ക്ക​ട​വ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ന്ധ്യ സു​രേ​ഷ് എ​ന്നി​വ​രെ കൂ​ടാ​തെ മാ​ലു മേ​ൽ ക​ട​വ് ബ്രാ​ഞ്ച് ക​മ്മി​റ്റി, ച​രു​വി​ൽ കു​ള​ങ്ങ​ര ബ്രാ​ഞ്ച് ക​മ്മി​റ്റി, ഇ​ര​വി​ച്ചി​റ ന​ടു​വി​ൽ കി​ഴ​ക്ക്, വാ​യ​ന​ശാ​ല ബ്രാ​ഞ്ച് ക​മ്മി​റ്റി, ക​ത്താ​ടി ബ്രാ​ഞ്ച് ക​മ്മി​റ്റി, എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​രു​പ​ത്തി​നാ​ലോ​ളം പാ​ർ​ട്ടി അം​ഗ​ങ്ങ​ളും, പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളും, വ​ർ​ഗ്ഗ ബ​ഹു​ജ​ന സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന നൂ​റ്റി​യ​മ്പ​തി​ൽ​പ​രം ആ​ളു​ക​ളു​മാ​ണ് സി ​പി ഐ ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​പു​തി​യ​താ​യി പാ​ർ​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കു​വാ​ൻ വി​പു​ല​മാ​യ സ്വീ​ക​ര​ണ യോ​ഗ​വും ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്.്

Read More

വീടിനു മുന്നിൽ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനും നേരെ ആക്രമണം; സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്; പോലീസ് കേസെടുത്തു

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​യും ഭാ​ര്യ​യെ​യും ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ചു.​പു​തി​യ പാ​ലം വാ​ർ​ഡം​ഗ​വും കോ​ൺ​ഗ്ര​സ്സ് നേ​താ​വു​മാ​യ തെ​റ്റി​ക്കു​ഴി കു​ട്ടാ​ട്ട്കോ​ണം എ​സ്.​സ​ന്തോ​ഷ് കു​മാ​ർ(45) നും ​ഭാ​ര്യ രാ​ജി (35)ക്കുമാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​ഇ​വ​ർ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കഴിഞ്ഞദിവസം രാ​ത്രി 9.45ന് ​ആ​യി​രു​ന്നു സം​ഭ​വം.​ സ​ന്തോ​ഷി​ന്റെ വീ​ടി​നു​മു​ന്നി​ലു​ള​ള റോ​ഡി​ൽ നി​ന്ന് ആ​റം​ഗ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ഒ​ച്ച​യു​ണ്ടാ​ക്കു​യും ചെ​യ്തു.​ഇ​ത് ചോ​ദ്യം ചെ​യ്ത ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​ക്ര​മി​ക​ൾ അ​ടി​ച്ചു.​വീ​ടി​ന്‍റെ ഗേ​റ്റി​നു​ള​ളി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ പി​ന്നാ​ലെ ചെ​ന്ന് വീ​ണ്ടും ആ​ക്ര​മി​ച്ചു.​ഇ​ത് ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ രാ​ജി​യു​ടെ ക​ര​ണ​ത്ത് അ​ടി​യ്ക്കു​ക​യും പി​ടി​ച്ചു ത​ള​ളു​ക​യും ചെ​യ്തു.​നി​ല​ത്ത് വീ​ണ രാ​ജി​യു​ടെ കാ​ലി​ന്‍റെ മു​ട്ടി​ന് പ​രി​ക്കേ​റ്റു. ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ സ​ന്തോ​ഷി​ന്‍റെ ക​ണ്ണി​ന് ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് ആ​റുപേ​രും ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു.​ഇ​തു ക​ണ്ട് സ​ന്തോ​ഷി​ന്‍റെ മക്കൾ നി​ല​വി​ളി​ച്ചതോടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടു.​സ​ന്തോ​ഷി​ന്‍റെ ക​ണ്ണി​ന് ര​ണ്ട് ശ​സ്ത്രി​ക്രി​യ…

Read More

സ്കൂൾ തുറന്നു ഒപ്പം അപകടവും; അമ്മമാരോടൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പ് കാർ; രണ്ടു കുട്ടികളുടെ നില ഗുരുതരം

കൊല്ലം: അ​ഞ്ച​ലി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​മ്മ​മാ​രെ​യും കാ​റി​ടി​ച്ച് വീ​ഴ്ത്തി. ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​മ്മ​മാ​ർ​ക്കും പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ച​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഏ​റം എൽ‌പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് കാ​റി​ടി​ച്ച് വീ​ഴ്ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ത​ല​യ്ക്കാ​ണ് ഇ​രു​വ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​രും മ​റ്റു​മാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More

പുറത്തു നിന്നു കണ്ടാൽ ആക്രിക്കടയാണന്നോ തോന്നൂ..! കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നുമുന്നിൽ വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ കുന്നുകൂടുന്നു; ദുരിത കാഴ്ചയിങ്ങനെ…

പ​ത്ത​നാ​പു​രം: വി​വി​ധ കേ​സു​ക​ളി​ല്‍​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ കു​മി​ഞ്ഞു കൂ​ടി​യ​തോ​ടെ സ്ഥ​ല​പ​രി​മി​തി​യി​ല്‍ വീ​ര്‍​പ്പ് മു​ട്ടു​ക​യാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍. വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​കു​ന്ന​ത് കാ​ര​ണം ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. വി​വി​ധ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് മാ​ര്‍​ക്ക​റ്റി​ലും വാ​ഹ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ല്‍ മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണ​വു​മാ​യ ബ​ന്ധ​പ്പെ​ട്ട് ഇ​ത് നീ​ക്കം ചെ​യ്തു. കാ​ല​പ​ഴ​ക്കം കാ​ര​ണം ത​ക​ര്‍​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ തു​രു​മ്പെ​ടു​ത്ത് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ചി​ത​റി കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ക​ളി​ലൂ​ടെ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ. പ​ട്ടാ​ഴി, ത​ല​വൂ​ര്‍, വി​ള​ക്കു​ടി, മേ​ലി​ല, വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​രാ​തി പ​രി​ഹാ​ര​ത്തി​നാ​യി ദി​വ​സേ​ന എ​ത്തു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ പാ​ത​യോ​ര​ത്താ​ണ് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ നി​റ​ഞ്ഞ​തി​നാ​ല്‍ സ്റ്റേ​ഷ​നി​ലെ കി​ണ​ര്‍, കു​ടി​വെ​ള്ള​ടാ​ങ്ക്, ടോ​യി​ല​റ്റു​ക​ള്‍ എ​ന്നി​വ സം​ര​ക്ഷി​ക്കാ​നോ ശു​ചീ​ക​രി​ക്കാ​നോ ക​ഴി​യാ​റി​ല്ല. കേ​സി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍…

Read More