യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തം സ​മ്മാ​നി​ച്ച്  അച്ചൻകോവിൽ റോഡ്;  വികസന പദ്ധതികളെല്ലാം കടലാസിൽ തന്നെ; ആ​ദി​വാ​സി ഡെ​വ​ല​പ്പ്മെ​ൻ​റ് സൊ​സൈ​റ്റി  സമരത്തിലേക്ക്

പ​ത്ത​നാ​പു​രം : യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തം സ​മ്മാ​നി​ച്ച് അ​ച്ച​ന്‍​കോ​വി​ല്‍ അ​ലി​മു​ക്ക് പാ​ത.​അ​ലി​മു​ക്ക് അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ന്‍റെ പേ​രി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം ക​ട​ലാ​സി​ലൊ​തു​ങ്ങി.​ശ​ബ​രി​മ​ല കാ​ന​ന​പാ​ത ആ​യ അ​ലി​മു​ക്ക് വ​ഴി അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് ദി​നം​പ്ര​തി നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.​ശ​ബ​രി​മ​ല സീ​സ​ണാ​യാ​ൽ അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നു പോ​ലും ഭ​ക്ത​ജ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​റു​ണ്ട്.​ക​ഴി​ഞ്ഞ​പ​ത്ത് വ​ർ​ഷ​മായ് അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ മാ​ത്രം ചെ​യ്തു വ​രു​ന്ന ഈ ​റോ​ഡി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യ് അ​തും ന​ട​ക്കു​ന്നി​ല്ല.​

പ​ല തീ​ര്‍​ത്ഥാ​ട​ന വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്ന പാ​ത​യി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ട്. പ​ത്ത​നാ​പു​രം,പ​ത്ത​നം​തി​ട്ട,കു​ന്നി​ക്കോ​ട്,പു​ന്ന​ല,ക​റ​വൂ​ര്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ അ​ച്ച​ൻ​കോ​വി​ലി​ൽ പോ​കാ​നാ​യി അ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലൂ​ടെ​യു​ള​ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നാ​യി വ​നം​വ​കു​പ്പും എ​സ് എ​ഫ് സി ​കെ യും ​സം​യു​ക്ത​മാ​യാ​ണ് റോ​ഡ് നി​ർ​മ്മി​ച്ച​ത്.​

പാ​ത​യി​ൽ ക​റ​വൂ​ർ മു​ത​ൽ മു​ള​ളു​മ​ല വ​രെ​യും ചെ​മ്പ​ന​രു​വി മു​ത​ൽ അ​ച്ച​ൻ​കോ​വി​ൽ വ​രെ​യു​മാ​ണ് വ​നം​വ​കു​പ്പ് നി​ർ​മ്മി​ച്ച​ത്.​മു​ള​ളു​മ​ല മു​ത​ൽ ചെ​രി​പ്പി​ട്ട​ക്കാ​വ് വ​രെ​യു​ള​ള പാ​ത എ​സ് എ​ഫ് സി ​കെ യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ള​ള​താ​ണ്.​ഇ​തി​ൽ തൊ​ടി​ക​ണ്ടം മു​ത​ൽ അ​ച്ച​ന്‍​കോ​വി​ല്‍ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്.​

കെ എ​സ് ആ​ർ ടി ​സി ബ​സ്സു​ക​ളാ​ണ് ഏ​കാ​ശ്ര​യം.​ഇ​തി​നി​ടെ പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ല്‍ നി​ന്നും ബ​സ് സ​ര്‍​വ്വീ​സ് നി​ര്‍​ത്തി വ​ച്ചി​രു​ന്നു.​നി​ര​വ​ധി ത​വ​ണ റോ​ഡ് പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​നി​യും ഈ ​നി​ല തു​ട​ർ​ന്നാ​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി റോ​ഡി​ന് വേ​ണ്ടി പ്രക്ഷോപം തു​ട​ങ്ങു​മെ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി​യ്ക്ക് ആ​ദി​വാ​സി ഡെ​വ​ല​പ്പ്മെ​ൻ​റ് സൊ​സൈ​റ്റി നി​വേ​ദ​ന​വും ന​ൽ​കി.

Related posts