പത്തനാപുരം: ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിലേക്ക് സ്കൂള്‍ ബസ് ഇടിച്ചുകയറി. 12 പേര്‍ക്ക് പരിക്ക്.പുനലൂര്‍ താലൂക്ക് സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.15ഓടെയാണ് സംഭവം.വിളക്കുടി ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. 10 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്.നിസാരമായ പരിക്കേറ്റ കുട്ടികളെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.ക്ലീനറുടെ കാലുകള്‍ രണ്ടും ബസില്‍ കുടുങ്ങിയ നിലയിലായിരുന്നു.ആവണീശ്വരത്തുനിന്നും അഗ്നിശമന സേനയെത്തി ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.ഡ്രൈവറും,ക്ലീനറും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
Read MoreCategory: Kollam
അന്ത്യയാത്രയ്ക്കായി മോർച്ചറിയിൽ ഇരിക്കേണ്ടി വന്നത് ഒരു മാസം; സെമിത്തേരിക്ക് ചുറ്റുമതിലില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം കേസായി; ഒടുവിൽ അനുകൂലവിധി നേടി മൃതദേഹം സംസ്കരിച്ചു
ശാസ്താംകോട്ട : നാട്ടുകാരുടെ പ്രതിഷേധത്തിനിടയിൽ പോലീസ് ഇടപെട്ടതിനെതുടർന്ന് മൃതദേഹം സംസ്കരിച്ചു. കുന്നത്തൂർ തുരുക്കിക്കര കാളിശേരി മേലേ വീട്ടിൽ പത്രോസിന്റെ ഭാര്യ അന്നമ്മ (75)യുടെ മൃതദേഹമാണ് ഒരു മാസത്തിനുശേഷം കൊല്ലാറ സെമിത്തേരിയിൽ ്സംസ്കരിച്ചത്. കഴിഞ്ഞ 14നാണ് ഇവർ മരിച്ചത്. അന്ന് സംസ്കരിക്കാൻ മൃതദേഹം കൊണ്ടുവന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് കഴിഞ്ഞില്ല. സെമിത്തേരിക്ക് ചുറ്റുമതിലില്ല. ഇതിനാൽ മാലിന്യങ്ങൾ സമീപത്തേ വീടുകളിലെ കിണറുകളിലും മറ്റും ഒലിച്ചിറങ്ങുമെന്ന ആശങ്കയിലാണ് പരിസരവാസികൾ മൃതദേഹം സംസ്കരിക്കുന്നത് വിലക്കിയിരുന്നത്. ചുറ്റുമതിൽ കെട്ടണമെന്ന് നിരന്തരം അവർ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് അന്നമ്മയുടെ മൃതദേഹം സ്ംസ്ക്കരിക്കാൻ കൊണ്ടുവന്നത്. ഇത് തടഞ്ഞ പരിസരവാസികളിൽ ഒരാൾ മരത്തിൽ കയറി ആത്മഹത്യഭീഷണിമുഴക്കി. കോടതിയുടെ ഇടപെടലിനെതുടർന്നാണ് സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കാൻ നടപടിയുണ്ടായത്. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം പോലീസ് സാന്നിധ്യത്തിലാണ് മൃതദേഹം സംസ്ക്കരിച്ചത്. മരത്തിൽ കയറിഭീഷണിമുഴക്കിയയാളെ പോലീസ് അനുനയിപ്പിച്ച് താഴെയിറക്കി.
Read Moreജീവനക്കാർ എത്തുന്നത് തോന്നുന്ന സമയത്ത്, മരുന്നുണ്ടെങ്കിലും കുറുപ്പടികൾ സമീപത്തെ മെഡിക്കൽ സ്റ്റോറിലേക്ക്; പിറവന്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മിന്നൽപരിശോധനയിൽ വൻ ക്രമക്കേട്
പത്തനാപുരം: പിറവന്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്റെയും ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു ഡി നായരുടെയുംനേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആയിരക്കണക്കിന് പാരസറ്റ്മോൾ ഗുളികകളും ജീവിത ശൈലി രോഗികൾക്ക് നൽകുന്ന വിലപിടിപ്പുള്ള ഇൻസുലിൻ മരുന്നുകളടക്കം കണ്ടെത്തി. മെഡിക്കൽ ഓഫീസർ അടക്കമുള്ള ജീവനക്കാർ 10.30നും, സ്വീപ്പർ അടക്കമുള്ളവർ 11 നുംവരെ എത്തുന്ന രീതിയിലാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത് .ഇൻസുലിൻ മരുന്നുകൾ നശിപ്പിച്ചതായും കണ്ടെത്തി .മെഡിക്കൽ ഓഫീസർ അടക്കമുള്ള ജീവനക്കാർ യഥാസമയം എത്തുന്നില്ലെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഗ്രാമ പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ദിനംപ്രതി മുന്നൂറിനും അഞ്ഞൂറിനും ഇടയിൽ രോഗികളാണ് ഇവിടെ പരിശോധനയ്ക്കായിഎത്തുന്നത്. പഞ്ചായത്ത് അതിർത്തിയായ 30 കിലോമീറ്റർ അകലെയുള്ള ചെമ്പനരുവിയിൽ നിന്നടക്കം രാവിലെഎട്ടോടെ രോഗികൾ എത്തുമെങ്കിലും ഡോക്ടറെ കാണുന്നത് ബുദ്ധിമുട്ടായി മാറിയതിനെ തുടർന്നാണ് ജനപ്രതിനിധികൾ…
Read Moreജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതിയെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
കൊല്ലം :അഞ്ചല്‍ തടിക്കാട് ഹയര്‍സെക്കണ്ടറിസ്കൂളിലെ പ്യൂണ്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതിയെയും ഭര്‍ത്താവിനെയും ചിലര്‍ മര്‍ദിച്ചുവെന്ന പരാതി സംബന്ധിച്ച് കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് അംഗം എം എസ് താര കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കാനും കൊല്ലം എസ് പിയോട് വനിതാ കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. മാനേജരുടെ നിര്‍ദേശപ്രകാരം ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതിയെ മാനേജ്മെന്റിലെ തന്നെ ചില അംഗങ്ങള്‍ തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് ആരോപണം. മാനേജ്മെന്റിലെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമെങ്കില്‍ അത് തീര്‍പ്പാക്കുന്നതിനും യുവതിയുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreമൃഗങ്ങളെ കുടുക്കാൻ കെട്ടി വൈദ്യുത വേലിയിൽ തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം; പോലീസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ അബദ്ധത്തിൽ വേലിയിൽ തട്ടുകയായിരുന്നു
പത്തനാപുരം: പോലിസ് ജീപ്പ് വരുന്നത് കണ്ട് ഭയന്നോടിയ വിദ്യാർഥി വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ ഷീന ദമ്പതികളുടെ മകൻ ആഷിക്ക്(19)ആണ് മരിച്ചത്.ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. പാടം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിൽ സുഹൃത്തുക്കൾക്കൊപ്പം കാരംസ് കളിക്കുകയായിരുന്നു ആഷിക്.ദൂരെ നിന്നും പോലീസ് ജീപ്പ് വരുന്നതു കണ്ട് എല്ലാവരും ഓടി.വന്യമൃഗശല്യത്തിൽ നിന്നും രക്ഷയ്ക്കായി കർഷകനായ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ കുടുങ്ങി ആഷിക്കിന് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീപ പ്രദേശമായ മാങ്കോട്ട് സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ ഫുട്ബോൾ കളിയെ ചൊല്ലി എ ഐ എസ്എഫ്, എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു..ഇതിന്റെ ഭാഗമായി പ്രദേശത്ത് പോലീസ് കാവലേർപ്പെടുത്തിയിരുന്നു. നൈറ്റ് പട്രോളിംഗ് നടത്തിയ പോലീസിനെ കണ്ട്…
Read Moreവിലങ്ങ് വെച്ച് ക്രൂരമായി മർദിച്ചു, തല ഭിത്തിയിലിടിപ്പിച്ചു; കൈ കാണിച്ച സ്ഥലത്ത് നിന്ന് മാറ്റി വണ്ടി നിർത്തിയത് ഇഷ്ടപ്പെട്ടില്ല; കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം
കൊല്ലം: കൊല്ലം അഞ്ചലില്‍ കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം. അഞ്ചൽ കരുകോൺ സ്വദേശി രാജേഷിനാണ് മർദനമേറ്റത്. വാഹന പരിശോധനയ്ക്കിടെ ഓട്ടോ നിര്‍ത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരത. കാന്‍സര്‍ ബാധിതനായ രാജേഷിന്റെ തോളെല്ലിന് ഗുരുതരപരുക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു പോലീസ് അതിക്രമം. അഞ്ചല്‍ ജംഗ്ഷനു സമീപത്താണ് പരിശോധനയ്ക്കായി ഹോം ഗാര്‍ഡ് കൈകാണിച്ചത്. മുന്നില്‍ മറ്റൊരു വാഹനം ഉള്ളതിനാല്‍ വണ്ടി മുന്നോട്ട് നീക്കിയാണ് നിർത്തിയത്. എന്നാൽ ഹോം ഗാര്‍ഡ് ഉടനെ വണ്ടിയില്‍ കയറി താക്കോല്‍ ഊരിയെടുക്കുകയായിരുന്നെന്ന് രാജേഷ് പറയുന്നു. തുടര്‍ന്ന് വണ്ടിയുമായി അഞ്ചല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിയ ഉടനെ അകത്തേക്ക് തള്ളിയപ്പോള്‍ തല ചുവരിലിടിച്ചു. കൈകളിൽ വിലങ്ങുവച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ക്യാന്‍സര്‍ രോഗിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേള്‍ക്കാന്‍ പോലീസ് തയാറായില്ലെന്നും രാജേഷ് പറയുന്നു.
Read Moreപത്തനാപുരം താലൂക്ക് ആശുപത്രി കെട്ടിടവിവാദം; സിപിഐ ഗണേഷ്കുമാറിനോടൊപ്പം
പത്തനാപുരം : പുതിയ താലൂക്ക് ആശുപത്രി കെട്ടിടം സംബന്ധിച്ച് നിലപാടിലുറച്ച് സി പി എം. എന്നാൽ ഗണേഷ് കു മാർ എം എല്‍ എ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനം എടുക്കുമെന്ന് സി പി ഐ മണ്ഡലം കമ്മിറ്റി അറിയിച്ചു.ഇതോടെ എല്‍ ഡി എഫിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. നിലവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അവിടെ തന്നെ നിലനിര്‍ത്തി കൊണ്ട് താലൂക്ക് ആശുപത്രിയുടെ കെട്ടിടം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാമെന്നാണ് പാര്‍ട്ടി നിലപാട്.പുതിയ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ കോമ്പൗണ്ടില്‍ നിര്‍മ്മിക്കാനാണ് ധാരണയായത്.ആശുപത്രി പത്തനാപുരം നഗരത്തില്‍ നിന്നും മാറ്റുന്നതിനെതിരെ ആദ്യം മുതല്‍ രംഗത്ത് ഉണ്ടായിരുന്നത് സി പി ഐ ആയിരുന്നു. അന്ന് കേരള കോണ്‍ഗ്രസ് ബി മാത്രമായിരുന്നു എം എല്‍ എയ്ക്കൊപ്പം നിന്നത്.സി പി ഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സി പി എമ്മും…
Read Moreഇടതു മുന്നണി ഭരിക്കുന്ന കുളത്തൂപ്പുഴ ബാങ്കില്‍ ഭരണ സ്തംഭനം; നിയമന തര്‍ക്കം കോടതിയിലേക്ക്
കുളത്തൂപ്പുഴ: ഇടതു മുന്നണി ഭരിക്കുന്ന സര്‍വ്വീസ് സഹകരണ ബാങ്കിലെ നിയമനം സംബന്ധിച്ച തര്‍ക്കം കോടതി കയറിയതോടെ മുന്നണിക്കുള്ളിലെ സി.പി.ഐ., സി. പി. എം. അസ്വാരസ്യം മറ നീക്കി പുറത്തേക്ക്. ഏതാനും മാസം മുമ്പ് കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി നടത്തിയ നിയമനങ്ങള്‍ നിയമാനുസരണമല്ലെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐലോക്കല് കമ്മിറ്റി സെക്രട്ടറി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് മുന്നണിക്കുള്ളിലെ തര്‍ക്കം മുറുകിയത്. നാളുകള്‍ക്ക് മുമ്പു മുതല്‍ ഭരണ സമിതിക്കുള്ളില്‍ പടലപിണക്കം ഉടലെടുത്തിരുന്നു. തുടക്കത്തില്‍ സിപിഎം പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കാരായ ഭരണസമിതി അംഗങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നപ്പോൾ മുന്നണിയിലെ സി പിഐ. പ്രതിനിധികളുടെ പിന്തുണയോടെയാണ് ഭരണം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ തുടര്‍ന്ന് വന്ന നിയമനങ്ങള്‍ ഏകപക്ഷീയമായി സിപിഎം നടത്തിയത് ഭരണ സമിതിക്കിടയിലും മുന്നണിയിലും തര്‍ക്കത്തിനിടയാക്കി. ഭരണ പിന്തുണ നല്കുന്ന സി.പി.ഐ.യെ അവഗണിച്ച നടപടിയിലെ പ്രതിഷേധമാണ് ബാങ്ക്…
Read Moreനീണ്ടകര പാലത്തിലെ നടപ്പാതയും റോഡും തകർന്ന നിലയിൽ; പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ
ചവറ : നീണ്ടകര പാലത്തിലെ നടപ്പാതയുടെ സ്ലാബ് തകരുകയും റോഡിൽ കുഴി രൂപപ്പെടുകയും ചെയ്തു .നടപ്പാതയുടെ സ്ലാബ് പൊട്ടി തകർന്നു കുഴിയായി കിടക്കുന്നതു കാരണം കാൽനടയാത്രക്കാർക്ക് യാത്ര ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ട് കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞ് കാണുന്ന അവസ്ഥയിലുമാണ്. ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടത്തിന് കാരണമാകും. കൂടാതെ പാലത്തിലെ ചില കൈവരികളിലും വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വലിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമ്പോൾ പാലത്തിന് നേരത്തെതിനു അപേക്ഷിച്ച് കുലക്കം വർദ്ധിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Read Moreകാലവർഷം; മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകമായ നാശനഷ്ടം; താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി
കൊല്ലം: കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകമായ നാശനഷ്ടം . കിഴക്കൻ മേഖലകളിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കടൽക്ഷോഭ വും ശക്തമാണ്. കൊല്ലം നഗരത്തിൽ പല ഭാഗങ്ങളിലും ഇന്നലെ പെയ്ത മഴയിൽ വെള്ളം കയറി. ഇവിടെ കാൽനടയാത്രപോലും ദുഷ്കരമായി. ആണ്ടാമുക്കം, ചിന്നക്കട പുള്ളിക്കട കോളനി, ഉളിയക്കോവിൽ, ആശ്രാമം, ചിന്നക്കട മെയിന്‍ റോഡ്, ലിങ്ക് റോഡ്, മുളങ്കാടകം, തുന്പറ, കപ്പലണ്ടിമുക്ക്, കടപ്പാക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ചിന്നക്കട ഉൾപ്പെടെയുള്ള ഫുട്പാത്തുകളിലും വെള്ളം കയറിയതിനെതുടർന്ന് കാൽനടയാത്ര ദുഷ്കരമായി. വൈകുന്നേരം ഓഫീസുകളിലും മറ്റും ജോലി കഴിഞ്ഞ് പോയവരും വിദ്യാർഥികളും ആണ് റോഡിലെ വെള്ളക്കെട്ട് മൂലം ഏറെ വലഞ്ഞത്. ശക്തമായ മഴയെതുടർന്ന് കടൽക്ഷോഭവും രൂക്ഷമാണ്. ഇരവിപുരം, കാക്കത്തോപ്പ്, കരുനാഗപ്പള്ളി ആലപ്പാട് തുടങ്ങിയ തീരദേശമേഖലകളിലാണ് കടൽക്ഷോഭം ശക്തമായത്. കുളത്തൂപ്പുഴ, പത്തനാപുരം, തെന്മല, അഞ്ചൽ, പുത്തൂർ, പട്ടാഴി, ആയൂർ എന്നിവിടങ്ങളിൽ കൃഷിയ്ക്കും നാശം സംഭവിച്ചു. ചവറ: കാലവർഷത്തെ…
Read More