കൊല്ലം: ബൈക്കിൽ ഉരസിയശേഷം നിർത്താതെ പോയ സുരേഷ് കല്ലട ബസിനു നേരെ കല്ലേറ്. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിനടുത്താണ് സംഭവം. തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകൾ തകർന്നതിനാൽ യാത്ര മുടങ്ങി. ബൈക്കിൽ ഉരസിയ ബസ് നിർത്താതെ പോയതാണ് സംഭവങ്ങൾക്ക് കാരണം. നാട്ടുകാർ ബസിന്റെ പിന്നാലെ പിന്തുടർന്നു. ഇതിനിടെ മറ്റൊരു ബൈക്കിനെയും ബസ് തട്ടി. ഇതേ തുടർന്ന് പിന്തുടർന്നവർ കല്ലെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
Read MoreCategory: Kollam
മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി; മത്സ്യബന്ധന മേഖല തകർച്ചയിൽ; കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് തൊഴിലാളികൾ
കൊല്ലം: തൊഴിലാളികൾക്ക് ആവശ്യമായ അളവിൽ മണ്ണെണ്ണ ലഭിക്കാത്തിനാൽ മത്സ്യബന്ധന മേഖല തകർച്ചയിലേയ്ക്ക് നീങ്ങുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാത്ത സ്ഥിതി സംജാതമായി കുടുംബങ്ങൾ പട്ടിണിയിലാകും. ഔട്ട്ബോർഡ് എൻജിൻ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിവന്നിരുന്ന മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെർമിറ്റ് വഴി നൽകിവന്നിരുന്നത് പ്രതിമാസം 130 ലിറ്റർ മണ്ണെണ്ണയായിരുന്നു. ഇത് ക്രമേണം അളവിൽ കുറവ് വരുത്തി ഇപ്പോൾ നിർത്തലാക്കിയിരിക്കയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫനും സെക്രട്ടറി എ.ആൻഡ്രൂസും ചൂണ്ടിക്കാട്ടി.എന്നാൽ മത്സ്യത്തൊഴിലാളികൾ വിവിധ ഘട്ടങ്ങളിൽ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായി മത്സ്യഫെഡ് മുഖാന്തിരം 25 രൂപ സബ്സിഡിയോടെ 140 ലിറ്റർ മണ്ണെണ്ണ സംസ്ഥാന സർക്കാർ അനുവദിക്കുകയുണ്ടായി. എന്നാൽ സബ്സിഡി തുക യഥാസമയം ലഭിക്കാത്തത് തൊഴിലാളികളെ സാന്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കേരളത്തെ പ്രളയം ഗ്രസിച്ച വേളയിൽ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നൽകിയ മണ്ണെണ്ണ മത്സ്യബന്ധന ആവശ്യത്തിന്…
Read Moreകെഎസ്ആർടിസി ബസിന് നേരേ കല്ലേറ് പതിവ്; അമ്പലംകുന്നിൽ എത്തുമ്പോൾഷട്ടർ ഇടാൻ കണ്ടക്ടറുടെ അഭ്യർഥന
കൊല്ലം: കെഎസ്ആർടിസി ബസുകൾ അന്പലംകുന്നിലെത്തുന്പോൾ യാത്രക്കാരോട് കണ്ടക്ടറുടെ അഭ്യർഥന കേട്ടാൽ ആരും തമാശയയായി കരുതരുത്. അങ്ങനെ കരുതിയവർക്കെല്ലാം കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ അനുഭവമാണ് പറയാനുള്ളത്. കുറേദിവസങ്ങളായി കെഎസ്ആർടിസി ബസ് മാത്രം അന്പലംകുന്നിലെത്തുന്പോൾ പുറത്തുനിന്ന് കല്ലേറ് പതിവായതോടെയാണ് കണ്ടക്ടർമാർക്ക് പണി ഇരട്ടിയായത്. ടിക്കറ്റ് നൽകുന്ന ജോലി കൂടാതെ യാത്രക്കാരോടെല്ലാം വരാൻപോകുന്ന അപകടം മുൻകൂട്ടി അറിയിക്കേണ്ട മനുഷ്യത്വപരമായ ഉത്തരവാദിത്തംകൂടി കണ്ടക്ടർമാർക്ക് ഏറ്റെടുക്കേണ്ടിവരികയാണ്. കല്ലേറ് പതിവായതോടെ അക്രമിയെ കണ്ടെത്തിയെങ്കിലും നിയമപരമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പോലീസിനും കെഎസ്ആർടിസി അധികൃതർക്കും. മനോനില തെറ്റിയ വൃദ്ധനാണ് കല്ല് എറിയുന്നതെന്നും അയാളുടെ ബന്ധു ഇവിടെ കുറേനാൾ മുന്പ് കെഎസ്ആർടിസി ബസിടിച്ച് മരണപ്പെട്ടതാണെന്നും പറയപ്പെടുന്നു. ഇതിനുശേഷമാണത്രെ വൃദ്ധൻ കെഎസ്ആർടിസി ബസുകൾക്ക് നേരേ മാത്രം കല്ലേറ് നടത്തുന്നത്.
Read Moreനിപ്പ: രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ സഹപാഠികളായ കൊല്ലംകാരായ മൂന്നുപേർ നിരീക്ഷണത്തിൽ
കൊല്ലം : എറണാകുളത്ത് നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ സഹപാഠികളായ കൊല്ലം ജില്ലക്കാരായ മൂന്നുപേർ നിരീക്ഷണത്തിൽ. ഇവർക്ക് പനിയോ മറ്റോ വരുന്നുണ്ടോയെന്നുള്ള നിരീക്ഷണത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. അതേസമയം കൊല്ലം ജില്ലാആശുപത്രിയിൽ ഉടൻ ഐസലേഷൻ വാർഡ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ഐസലേഷൻ വാർഡ് ഇന്ന് തുറക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
Read Moreപിന്നണി ഗായിക ലതികയുടെ ഭർത്താവ് തൂങ്ങിമരിച്ചനിലയിൽ
കൊല്ലം : ചലച്ചിത്ര പിണണി ഗായിക പ്രഫ. ലതികാദേവിയുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കടപ്പാക്കട ഭാവനാനഗർ 63 രാജേന്ദ്ര ബാബു(66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. ഈസ്റ്റ് പോലീസെത്തി മേൽനടപടി സ്വീകരിച്ചു. ഏക മകൻ രാഹുൽ.
Read Moreഅച്ഛന്റെ ഫേസ് ബുക്ക് പോസ്റ്റു തുണയായി; ട്രെയിൻ യാത്രയ്ക്കിടെ കാണാതായ പതിനാറുകാരിയെ കൊല്ലം റെയിൽവേസ്റ്റേഷനിൽ കണ്ടെത്തി
കൊല്ലം: ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ കൊല്ലത്തു നിന്ന് കണ്ടെത്തി. പെൺകുട്ടിയെ ഇന്നലെ രാത്രി 11.30ഓടെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് ഹാളിൽ കാണപ്പെട്ടത്. കുട്ടി കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയതായി ചടയമംഗലം പോലീസിന് വിവരം ലഭിച്ചു. ചടയമംഗലം പോലീസ് കൊല്ലം ഈസ്റ്റ് പോലീസിലറിയിക്കുകയായിരുന്നു. ഈസ്റ്റ് പോലീസെത്തി റെയിൽവേസ്റ്റേഷനിലെ വെയിറ്റിംഗ് ഹാളിൽനിന്ന് കുട്ടിയെ കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. ചോറ്റാനിക്കരയിൽ ജോലി ചെയ്യുന്ന അമ്മയെ കണ്ട ശേഷം എറണാകുളത്തു നിന്നും മംഗളൂരുവിലേക്കുള്ള ട്രെയിനിൽ മടങ്ങവേയാണ് കാണാതായത്. വൈകിട്ട് 6ന് കോഴിക്കോട്ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ട കുട്ടിയെ കാണാതായതോടെ കുട്ടിയുടെ പിതാവ് കുട്ടിയെ കാണാതായ വിവരം ചിത്രമുൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും കുട്ടിയെ കണ്ടെത്താൻ സഹായമഭ്യർഥിക്കുകയും ചെയ്തു. ഇന്നലെ രാത്രി ഈസ്റ്റ് പോലീസ് വിവരമറിയിച്ചതനുസരിച്ച് ചോറ്റാനിക്കര പോലീസും കുട്ടിയുടെ മാതാവും ഇന്നു രാവിലെയെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ…
Read Moreപ്രേമചന്ദ്രന്റെ സ്വീകരണ സമ്മേളനത്തിനിടയിൽ ആക്രമണം; സിപിഎം പ്രവർത്തകൻ ഒളിവിൽ; ഉടൻ പിടികൂടുമെന്ന് പോലീസ്
പരവൂർ :എൻ.കെ പ്രേമചന്ദ്രന്റെ സ്വീകരണ സമ്മേളനത്തിനിടയിൽ മുക്കടയിൽവച്ച് കോൺഗ്രസ് പ്രവർത്തകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനായ മഹേന്ദ്രൻ ഒളിവിൽ. ഇയാൾ ഉടൻ പിടിയിലാകുമെന്ന് പരവൂർ പോലീസ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറി രാധാകൃഷ്ണപിള്ളയ്ക്കുനേരെയാണ് ആക്രമണം നടന്നത്. കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയിരുന്നുവെന്നാണ് യുഡിഎഫ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. പരവൂർ പാരിപ്പള്ളി റോഡിൽ ഒരു മണിക്കൂറിലേറെ റോഡ് ഗതാഗതം തടസപ്പെട്ടു. സിപിഎം പ്രവർത്തകന്റെ പേരിൽ വധശ്രമത്തിലാണ് കേസ്. പരിക്കേറ്റ രാധാകൃഷ്ണപിള്ള തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് ഉറപ്പുനൽകിയതിനെതുടർന്നാണ് യുഡിഎഫ് നേതാക്കൾ ഉപരോധം അവസാനിപ്പിച്ചത്. അതേസമയം കരടിമുക്കിൽ പ്രേമചന്ദ്രന്റെ സ്വീകരണ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
Read Moreകൈയേറ്റങ്ങൾക്കെതിരേ നടപടിയില്ല; കോടികൾ വിലവരുന്ന കെഎസ്ആർടിസി വക ഭൂമി അന്യാദിനപ്പെടുന്നു
കൊട്ടാരക്കര: നഗരത്തിൽ ദേശീയ പാതയോരത്തുള്ള കോടികൾ വിലമതിക്കുന്ന ഈ ഭൂമി കെഎസ്ആർറ്റിസിക്ക് സ്വന്തം. പക്ഷേ അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഭൂമി തങ്ങളുടേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയുന്നില്ല. നാഥനില്ലാത്ത അവസ്ഥയിൽ അനുദിനം കൈയേറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഈഭൂമി. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപത്തായിട്ടാണ് കെഎസ്ആർറ്റിസി വക ആറു സെന്റ് ഭൂമി സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കാത്തിരിപ്പു കേന്ദ്രവും ഒരു പൊതുകിണറും ഇവിടെയുണ്ട്. ശോച്യാവസ്ഥയിലായ കാത്തിരുപ്പു കേന്ദ്രം ഇപ്പോൾ ആളുകൾ ഉപയോഗപ്പെടുത്താറില്ല. പൊതുകിണറും മലിനമാണ്. രേഖകളിൽ ആറു സെന്റ് ഭൂമിയാണെങ്കിലും കൈയേറ്റങ്ങളെ തുടർന്ന് ഇപ്പോഴിത് നേർ പകുതിയായി ചുരുങ്ങിയിട്ടുണ്ട്. രാത്രിയിലും പകലും പ്രവർത്തിക്കുന്ന തട്ടുകടയാണ് ഇപ്പോഴിവിടെയുള്ളത്. ഈ ഭൂമി സംരക്ഷിക്കാനുള്ള ഒരു നടപടിയും കെഎസ്ആർറ്റിസി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇങ്ങനെ ഭൂമിയുള്ളതായി ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും അറിവുതന്നെയില്ല എന്നതാണ് സത്യം . കേരളത്തിൽ പൊതുഗതാഗതസർവീസ്…
Read Moreനവോത്ഥാന മുന്നേറ്റത്തിന് തിരിതെളിക്കേണ്ടത് ഗ്രന്ഥശാലകളെന്ന് മന്ത്രി കെ രാജു
കൊല്ലം :നേടിയെടുത്ത സാംസ്കാരിക മൂല്യങ്ങളെ പിന്നോട്ടടിക്കാൻ ശ്രമം നടക്കുമ്പോൾ നവോത്ഥാന മുന്നേറ്റത്തിന് തിരി തെളിക്കേണ്ടത് ഗ്രന്ഥശാലകളാണെന്ന് മന്ത്രി കെ.രാജു .വാളകത്ത് എം.കെ.കുമാരൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര ദാനവും പഠനോപകരണ വിതരണവും നിർവ്വഹിച്ച് സംഗിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സ്പന്ദനമായ വായനശാലകളെ പുസ്തകശാലകൾ മാത്രമായി മാറ്റരുത്. സമസ്ത മേഖലകളിലും ഇടപെടുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് പരമാവധി പ്രയോജനപ്പെടുകയും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന തലമുറയെ രൂപപ്പെടുത്തുകയും വേണം. വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ പോര. സാമൂഹിക- സാംസ്കാരിക രംഗത്തേക്കുകൂടി ഇടപെടണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് പി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പ്രകാശ് ലക്ഷ്മണൻ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ, ജി.ആർ.സുരേഷ്, വി.ദിലീപ് കുമാർ, ജലജ ശ്രീകുമാർ, ജോൺകുട്ടി ജോർജ്ജ്, ജി.രംഗനാഥൻ, ബി.ഉദയൻ എന്നിവർ പ്രസംഗിച്ചു.
Read Moreകുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിൽ;അറ്റകുറ്റപ്പണികൾ നടത്താതെ തുറന്ന കനാലിലൂടെ ജലംപാഴാകുന്നു; നടപടിയെടുക്കാതെ അധികൃതർ
ശാസ്താംകോട്ട: വേണ്ടത്ര അറ്റകുറ്റപ്പണികൾ നടത്താതെ കനാലുകൾ തുറന്ന് വിട്ടതിനെ തുടർന്ന് കനാൽ ചോർന്ന് വ്യാപക നഷ്ടം.ഭരണിക്കാവ് – പതാരം കനാലിൽ കൂടി വെള്ളം കടന്ന് പോകുന്ന ശാസ്താംകോട്ട കിഴക്കേ പള്ളിശ്ശേരിക്കൽ ഭാഗത്താണ് കനാൽ ചോരുന്നത്. ഇത് മൂലം കിണറുകളും കക്കൂസുകളും നിറഞ്ഞ് ഒഴുകുകയും കൃഷികൾ വ്യാപകമായി നശിച്ചു കൊണ്ടിരിക്കുകയുമാണ്. വെള്ളം കുടുതൽ ആയതിനാൽ വയലുകളിൽ കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.വീടുകൾക്ക് ചുറ്റും വെള്ളം കിടക്കുന്നത് ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. റോഡുകളിൽ കുടിവെള്ളം തുടർച്ചയായിഒഴുകി കൊണ്ടിരിക്കുന്നതിനാൽ റോഡ് തകർച്ചയ്ക്കും ഇത് കാരണമായേക്കും. വെള്ളം കടത്തിവിടുന്നതിന്റെ ശക്തി പരിമിതപ്പെടുത്തിയാൽ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. എ ന്നാൽ കനാലിൻ്റെ അവസാന ഭാഗം വരെ വെള്ളം എത്തണമെങ്കിൽ നിശ്ചിത ശക്തിയിൽ വെള്ളം കടത്തിവിടണമെന്നാണ് കെഐപി അധികൃതർ പറയുന്നത്.
Read More