വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ  വ്യാപക നാശം;  നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം

പ​ത്ത​നാ​പു​രം: ​വേ​ന​ല്‍ മ​ഴ​യും കാ​റ്റും തു​ട​രു​ന്നു;​നാ​ല് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.​പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കും​ഭാ​ഗം,ചേ​കം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ​ത്.​വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ പെ​യ്ത മ​ഴ​യ്ക്കൊ​പ്പം അ​ഞ്ച് മി​നി​ട്ടോ​ളം നീ​ണ്ടു​നി​ന്ന കാ​റ്റാ​ണ് വ​ലി​യ നാ​ശം വ​രു​ത്തി​വ​ച്ച​ത്. ​റ​ബ​ര്‍,ആ​ഞ്ഞി​ലി,മാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളും,വാ​ഴ,ചീ​നി,ചേ​ന എ​ന്നീ കാ​ര്‍​ഷി​ക വി​ള​ക​ളു​മാ​ണ് ന​ശി​ച്ച​ത്.​ചേ​കം ഈ​ട്ടി​വി​ള തെ​ക്കേ​തി​ല്‍ രാ​ജേ​ഷി​ന്റെ വീ​ട് മാ​വ് ക​ട​പു​ഴ​കി വീ​ണ് ത​ക​ര്‍​ന്നു.​കൈ​പ്പു​ഴ തെ​ക്കേ​തി​ല്‍ ത​ങ്ക​പ്പ​ന്റെ വീ​ടി​ന്റെ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി.​ഈ​ട്ടി​വി​ള വീ​ട്ടി​ല്‍ രാ​ജ​ന്‍,ഉ​ദി​യ​ന്‍​പു​ഴ വീ​ട്ടി​ല്‍ ഭാ​സ്ക​ര​ന്‍ എ​ന്നി​വ​രു​ടെ വീ​ടി​നു​മു​ക​ളി​ലും മ​രം വീ​ണ് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്.​ കൈ​പ്പു​ഴ വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്റെ വീ​ട്ടു​വ​ള​പ്പി​ല്‍ നി​ന്ന കൂ​റ്റ​ന്‍ മ​രം റോ​ഡി​ന് കു​റു​കെ വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.​ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി മ​രം​മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.​ഈ​ട്ടി​വി​ള തെ​ക്കേ​തി​ല്‍ രാ​ജേ​ഷി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പി​ക്അ​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് വാ​ഹ​ന​ത്തി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

Read More

ബാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

പ​ത്ത​നാ​പു​രം : കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ബാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര മ​ര്‍​ദ​ന​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബാ​ർ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു പേ​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ലി​ല ര​ഞ്ജി​ത് ഭ​വ​നി​ൽ ര​ഞ്ജി​ത്തി​ന്(27) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ബാ​റി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ശോ​ക​ൻ, പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ​ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​വ് മ​ദ്യ ല​ഹ​രി​യി​ൽ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​മാ​യി ര​ക്തം വാ​ർ​ന്നു കി​ട​ന്ന യു​വാ​വി​നെ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്

Read More

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച​ത് മാ​ത്രം മി​ച്ചം;  പ്രയോജനമില്ലാതെ ശാ​സ്താം​കോ​ട്ട കെഎ​സ്ആ​ർടിസി ഡിപ്പോ

ശാ​സ്താം​കോ​ട്ട: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ശാ​സ്താം​കോ​ട്ട കെഎ​സ്ആ​ർടിസി ബ​സ് ഡി​പ്പോ ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ കി​ട​ക്കു​ന്നു. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ഓ​രോ ഡി​പ്പോ എ​ന്ന നി​ല​യി​ലാ​ണ് കു​ന്ന​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ശാ​സ്താം​കോ​ട്ട​യി​ൽ 2005 ൽ​ഡി​പ്പോ ആ​രം​ഭി​ച്ച​ത്. ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു ച​ന്ത​യു​ടെ ഭാ​ഗ​മാ​യ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 50 സെ​ന്‍റ് വ​സ്തു ഇ​തി​ന് വേ​ണ്ടി വി​ട്ടു ന​ൽ​കു​ക​യും ശാ​സ്താം​കോ​ട്ട​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യിക​ൾ 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ഫീ​സ് നി​ർ​മ്മി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.​അ​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​ന്പാണ് ഡി​പ്പോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​ഏ​താ​നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ അ​ട​ക്കം ഇ​വി​ടെ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​വും മെ​ല്ലെ നി​ല​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഗാ​രേ​ജ് ഇ​ല്ലാ​തെ ഡി​പ്പോ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല​ന്ന പു​തി​യ നി​ല​പാ​ടു​മാ​യി കെ ​എ​സ് ആ​ർ…

Read More

കശുവണ്ടി വ്യവസായത്തെ തകർക്കാൻ നീക്കമെന്ന്  സംയുക്തസമര സമിതി

കൊല്ലം :കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കാ​ൻ നീ​ക്കം നടക്കുന്നതായി കേരളകശുവണ്ടി വ്യവസായ സംയുക്തസമിതി ആരോപിച്ചു. കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​യി​രി​ക്കു​ന്ന ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ അ​ന്യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സം​സ്ക​രി​ച്ച മു​ന്തി​യ ഇ​നം ക​ശു​വ​ണ്ടി​പ്പ​രി​പ്പ് കാ​ലി​ത്തീ​റ്റ എ​ന്ന പേ​രി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത് റോ​ഡ് മാ​ർ​ഗ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി സം​സ്ക​രി​ക്കു​ന്ന ക​ശു​വ​ണ്ടി​പ്പ​രി​പ്പ് ബ്ലീ​ച്ച് ചെ​യ്തു പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന പ​രി​പ്പി​ന്‍റെ നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്കു​ന്നു. സ​ൾ​ഫ​ർ ക​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​ൾ​ഫ​ർ ഡൈ ​ഓ​ക്സൈ​ഡി​ൽ ഉ​ണ്ടാ​കു​ന്ന പൊ​ടി കു​ട​ലി​നും ശ​രീ​ര​ത്തി​നും ഹാ​നി​ക​ര​മാ​ണ്. ബ്ലീ​ച്ചി​ംഗിലൂ​ടെ പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ൽ പ​രി​പ്പി​ന് ല​ഭി​ക്കു​ന്ന നി​റ​ത്തേ​ക്കാ​ൾ വെ​ള്ള​നി​റം ല​ഭി​ക്കു​ന്ന​തി​നാ​ൽ സം​ശ​യ​ത്തി​ന് ഇ​ട ന​ൽ​കാ​തെ അ​ന്താ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യു​ന്നു.​ ഈ അ​ന​ധി​കൃ​ത ഇ​റ​ക്കു​മ​തി മൂ​ലം പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി…

Read More

മ​ദ്യ​വി​ൽ​പ​ന​ശാ​ല വീ​ണ്ടും ബ​സ് സ്റ്റാ​ന്‍റുക​ൾ​ക്ക്  സ​മീ​പം; പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന​ക​ൾ

കൊ​ട്ടാ​ര​ക്ക​ര: ടൗ​ണി​ൽ നി​ന്നും മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ മ​ദ്യ വി​ൽ​പ​ന​ശാ​ല വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി​യ ബ​സ്റ്റാ​ന്റു​ക​ൾ​ക്കു സ​മീ​പം തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന​ക​ൾ. ബി.​ജെ.​പി.-​യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ മ​ഹി​ളാ കോ​ൺ: ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണി​ൽ കെ.​എ​സ്.​ആ​ർ.​റ്റി.​സി.​ബ​സ് സ്റ്റാ​ന്റി​നെ​യും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ടു​ങ്ങി​യ റോ​ഡ​രു​കി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന​ശാ​ല പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്. അ​ന്നു മു​ത​ൽ പ്ര​തി​ഷേ​ധ​വും ആ​രം​ഭി​ച്ചി​രു​ന്നു. ബ​സ് സ്റ്റാ​ന്റു​ക​ൾ തൊ​ട്ട​ടു​ത്താ​യ​തി​നാ​ൽ ഈ ​ഇ​ടു​ങ്ങി​യ റോ​ഡ് എ​പ്പോ​ഴും ജ​ന​നി​ബി​ഡ​മാ​ണ്. തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​യി​ൽ നി​ന്നു​ള്ള ക്യൂ ​റോ​ഡും ക​ഴി​ഞ്ഞ് ബ​സ് സ്റ്റാ​ന്റു​വ​രെ​യും നീ​ളാ​റു​ണ്ട്.​ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.​പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​വും സം​ഘ​ർ​ഷ​ങ്ങ​ളും ക​യ്യാ​ങ്ക​ളി​ക​ളും ഇ​വി​ടെ പ​തി​വാ​യി ന​ട​ന്നി​രു​ന്നു. ഇ​തു മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഭ​യ​ന്നാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ​തി​രു​ന്ന​ത്.​ഇ​വി​ടെ നി​ന്നും മ​ദ്യ​വി​ൽ​പ​ന​ശാ​ല മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടും ബി​വ​റേ​ജ​സ്…

Read More

ഇ​ട​തു പ​ക്ഷ​ത്തി​നു വോ​ട്ട് ചെ​യ്തെന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച യുവാവിന് മർദനം

ശാ​സ്താം​കോ​ട്ട :ഇ​ട​തു പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക്ക് ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്തു എ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച യു​വാ​വി​നെ രാ​ത്രിയിൽ ഒരുസംഘം വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ക്കു​ക​യും പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​ർ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തതായി പരാതി.ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര പ​ടി​ഞ്ഞാ​റേ പൊ​യ്ക​യി​ൽ പ്ര​ത്യു​ഷ് മു​ര​ളി​ക്കാ​ണ് മ​ർ​ദ്ദ​നം ഏ​റ്റ​ത് .കഴിഞ്ഞദിവസം രാ​ത്രി യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത് . കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​യി​രു​ന്ന പ്ര​ത്യു​ഷ് തെ​രെ​ഞ്ഞെ​ടു​പ്പ് ദി​വ​സം ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ബൂ​ത്ത് ഓ​ഫീ​സി​ൽ സ​ജീ​വ​മാ​യി​രു​ന്നു . ഇ​തി​ൽ വി​റ​ളി പൂ​ണ്ട ചി​ല ർ വൈ​കു​ന്നേ​രം ശാ​സ്താം​കോ​ട്ട ടൗ​ണി​ൽ വെ​ച്ച് പ്ര​ത്യു​ഷ​മാ​യി വെ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ക​യും ആ​യി​രു​ന്നുവെന്ന് പരാതിയിൽ പറയുന്നു. പോ​ർ​ച്ചി​ൽ കി​ട​ന്ന ഹോ​ണ്ട സി​റ്റി കാ​റി​ന്റെ ഗ്ലാ​സു​ക​ൾ പൊ​ട്ടി​ക്കു​ക​യും ക​ല്ലും ക​മ്പി പാ​ര​യും ഉ​പ​യോ​ഗി​ച്ച് കാ​ർ ന​ശി​പ്പി​ക്കു​ക​യം ചെയ്തു. ത​ല​ക്ക് പ​രി​ക്കേ​റ്റ പ്ര​ത്യു​ഷി​നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു…

Read More

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​ത്തു​ക​ളി​യെ​ന്ന് ആ​ർ..​ബാ​ല​കൃ​ഷ്ണ​പി​​ള്ള

കൊ​ട്ടാ​ര​ക്ക​ര: മാ​വേ​ലി​ക്ക​ര​യി​ൽ ബി​ജെ​പി യും ​കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഒ​ത്തു​ക​ളി​യെ​ന്ന് കേ​ര​ള​കോ​ൺ ( ബി ) ​ചെ​യ​ർ​മാ​ൻ ആ​ർ..​ബാ​ല​കൃ​ഷ്ണ​പി​ള്ള. ഇ​ത് ര​ഹ​സ്യ​മാ​ണോ പ​ണ​മാ​ണോ പ​ര​സ്യ​മാ​ണോ എ​ന്ന് വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്. പ​ല ബൂ​ത്തു​ക​ളി​ലും ബി​ജെ​പി​ക്ക് ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വോ​ട്ടി​ങ്ങ് മെ​ഷീ​നെ പ​റ്റി​യു​ള്ള ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞെ​ന്നും പി​ള​ള പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള​ത്തി​ൽ മൊ​ത്ത​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി ഭൂ​രി​പ​ക്ഷം നേ​ടും. ആ​ളു​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​റി​യാം. എ​ൽ ഡി ​എ​ഫി​ന് അ​നു​കൂ​ല​മാ​യി​രി​ക്കും എ​ന്ന​താ​ണ് വി​ശ്വാ​സം. മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി കോ​ൺ​ഗ്ര​സ് ഒ​ത്തു ക​ളി ന​ട​ക്കു​ന്നു. പ​ല പോ​ളിം​ഗ് ബൂ​ത്തി​ലും ബി​ജെ​പി ഏ​ജ​ന്‍റ് പോ​ലും ഇ​ല്ല . ഈ ​ഒ​ത്തു​ക​ളി ര​ഹ​സ്യ​മാ​ണോ, പ​ര​സ്യ​മാ​ണോ പ​ണ​മാ​ണോ എ​ന്ന് ഇ​നി വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ൽ ഡി ​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യി പ​രാ​തി ഉ​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.…

Read More

വോ​ട്ടെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് വ​ൻ ആ​വേ​ശം; ക്ര​മാ​നു​ഗ​ത ഉ​യ​ർ​ച്ച​യി​ൽ പോ​ളിം​ഗ് ഗ്രാ​ഫ്

എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടിം​ഗി​ൽ കൊ​ല്ല​ത്ത് മു​ന്പെ​ങ്ങുമി​ല്ലാ​ത്ത ആ​വേ​ശം. രാ​വി​ലെ ഏ​ഴു​മു​ത​ലാ​ണ് വോ​ട്ടെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും 6.30മു​ത​ൽ ത​ന്നെ ജി​ല്ല​യി​ലെ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് ദൃ​ശ്യ​മാ​യ​ത്. രാ​വി​ലെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളെ​ക്കാ​ൾ പു​രു​ഷ​ന്മാ​രാ​യി​രു​ന്നു.​വോ​ട്ടിം​ഗി​ലെ ഈ ​ആ​വേ​ശം പോ​ളിം​ഗ് സ​മാ​പി​ക്കു​ന്ന വൈ​കു​ന്നേ​രം ആ​റു​വ​രെ മി​ക്ക ബൂ​ത്തു​ക​ളി​ലും ദൃ​ശ്യ​മാ​യി​രു​ന്നു. ചി​ല ബൂ​ത്തു​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷം ടോ​ക്ക​ൺ വി​ത​ര​ണം ചെ​യ്ത് ആ​ൾ​ക്കാ​രെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. നി​ർ​ദി​ഷ്ട സ​മ​യ​ത്തി​ന് ശേ​ഷ​വും 160 ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര ഉ​ണ്ടാ​യി​രു​ന്നു.രാ​വി​ലെ മു​ത​ൽ ത​ന്നെ ബൂ​ത്തു​ക​ളി​ലേ​യ്ക്ക് വോ​ട്ട​ർ​മാ​ർ പ​തി​വി​ന് വി​പ​രീ​ത​മാ​യി ഒ​ഴു​കി എ​ത്തി​യ​ത് സ്ഥാ​നാ​ർ​ഥി​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.​കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം ആ​യി​രി​ക്കും ആ​ദ്യ​മ​ണി​ക്കൂ​റി​ലെ പോ​ളിം​ഗി​ലെ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മു​ന്ന​ണി​ക​ൾ വി​ല​യി​രു​ത്തി​യെ​ങ്കി​ലും ഈ ​നി​ഗ​മ​നം ശ​രി​യ​ല്ലെ​ന്ന് അ​വ​ർ​ക്ക് ത​ന്നെ ബോ​ധ്യ​മാ​യി. വേ​ന​ൽ ക​ടു​ത്തി​ട്ടും വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രു​ടെ…

Read More

കൊല്ലം ജി​ല്ല​യി​ൽ പോ​ളിം​ഗ് സ​മാ​ധാ​ന​പ​രം; .കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തിയാൾ കുഴഞ്ഞുവീണ് മരിച്ചു. 

കൊ​ല്ലം: ജി​ല്ല​യി​ൽ പോ​ളിം​ഗ് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​ക​യാ​ണ്. പ​ല ബൂ​ത്തു​ക​ളി​ലും രാ​വി​ലെ മു​ത​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ നീ​ണ്ട​നി​ര​ത​ന്നെ​യാ​ണ്.സ്ത്രീ വോട്ടറന്മാരാണ് രാവിലെ ട്ടുചെയ്യാനെത്തിയവരിലേറെയും. വാശിയേറിയ തെരഞ്ഞെടുപ്പാണെങ്കിലും അനിഷ്ടസംഭവമൊന്നുംതന്നെയില്ല . പട്ടത്താനത്ത് വോട്ട് നഷ്ടപ്പെട്ട സ്ത്രീക്ക് ടെൻഡർ വോട്ട് കൊടുത്തത് ഒഴിച്ചാൽ പ്രശ്നം ഒന്നുംതന്നെയില്ല. ജി​ല്ല​യി​ലെ പ്ര​മു​ഖ​രെ​ല്ലാം​ത​ന്നെ രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യി​രു​ന്നു. പ​ല​രും കു​ടും​ബ​സ​മേ​ത​മാ​ണ് എ​ത്തി​യ​ത്. കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ രാ​വി​ലെ കു​ടും​ബ​സ​മേ​തം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിശേഷം മണ്ഡലത്തിലേക്ക് പോയി. കൊ​ല്ല​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.​ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ ക​ല​ഞ്ഞൂ​ര്‍ ഗ​വ എ​ല്‍ പി ​എ​സി​ലെ 167ാാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്ത​ത്.​രാ​വി​ലെ 7.15ഓ​ടെ ബൂ​ത്തി​ലെ​ത്തി​യെ​ങ്കി​ലും വി ​വി പാ​റ്റ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് പു​തി​യ​തെ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.8.30​ന് വോ​ട്ട് ചെ​യ്ത അ​ദ്ദേ​ഹം കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലേ​ക്ക് പോ​യി. സ്ഥാനാർഥി ഡോ.…

Read More

കനത്ത മഴയിലും പത്തനാപുരം മേഖലയിൽ മിക്കബൂത്തുകളിലും നീണ്ടനിര

പ​ത്ത​നാ​പു​രം:​ര​സം കൊ​ല്ലി​യാ​യി എ​ത്തി​യാ​യ മ​ഴ​യി​ലും ആ​വേ​ശം​കെ​ടാ​തെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ പോ​ളിം​ഗ്.രാ​വി​ലെ ത​ന്നെ മി​ക്ക​ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര ദൃ​ശ്യ​മാ​യി​രു​ന്നു.പോ​ളിം​ഗ് മെഷീന്‍റെ ഭാ​ഗ​മാ​യ വി ​വി പാ​റ്റ് പ​ണി​മു​ട​ക്കി​യ​താ​ണ് പ​ല​രേ​യും വ​ല​ച്ച​ത്.​പ​ല ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത് എ​ട്ട് മ​ണി​ക്കാ​ണ്. പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​രി​ലെ എ​ന്‍ എ​സ് എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലെ 26ാാം ന​മ്പ​ര്‍ ബൂ​ത്ത്,കു​ണ്ട​യം എ​ല്‍​പി​എ​സ്,കു​ണ്ട​യം ഗ്ര​ന്ഥ​ശാ​ല, പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചേ​കം എ​ല്‍​പി​എ​സ്,ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പി​ട​വൂ​ര്‍ എ​ല്‍​പി​എ​സ്,വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ 117,121ബൂ​ത്തു​ക​ളി​ലും വി​വി പാ​റ്റ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. .റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രും പ്രീ​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​മാ​രും എ​ത്തി​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്.

Read More