ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്; വോട്ടിംഗ് മെഷീനുകൾ  സ്ട്രോംഗ് റൂമിലേക്ക്

കൊല്ലം: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഇ​വ 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്‌​ട്രോ​ംഗ് റൂ​മു​ക​ളി​ല്‍ പോ​ലീ​സ് കാ​വ​ലി​ല്‍ സൂ​ക്ഷി​ച്ചു. ക​രി​ക്കോ​ട് വെ​യ​ര്‍​ഹൗ​സി​ംഗ് കോ​ര്‍​പ​റേ​ഷ​ന്‍ ഗോ​ഡൗ​ണി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് തു​ട​ങ്ങി​യ വി​ത​ര​ണം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ജി​ല്ല​യി​ലെ അ​സി​സ്റ്റന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ (​എആ​ര്‍ഒ) ​മെ​ഷീ​നു​ക​ള്‍ കൈ​പ്പ​റ്റി. ഓ​രോ മെ​ഷീ​ന്‍റെ​യും ബാ​ര്‍​കോ​ഡു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്ത് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ കൈ​മാ​റി​യ​ത്. ഇവി​എം മാ​നേ​ജ്മെന്‍റ് സി​സ്റ്റം സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് രേ​ഖ​പ്പെ​ടു​ത്ത​ല്‍. പ​ത്ത് വീ​തം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റും പെ​ട്ടി​യി​ലാ​ക്കും. ഇ​തി​ന് മു​ന്പ് എആ​ര്‍ഒ​മാ​ര്‍ ഒ​രു​ത​വ​ണ കൂ​ടി ബാ​ര്‍​കോ​ഡ് സ്‌​കാ​ന്‍​ചെ​യ​ത് രേ​ഖ​പ്പെ​ടു​ത്തും. ഇ​വ ക​വ​ചി​ത വാ​ഹ​ന​ത്തി​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ സ്‌​ട്രോ​ംഗ് റൂ​മു​ക​ളി​ലെ​ത്തി​ക്കും. അ​വി​ടെ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ള്ളി​ക​ളി​ലാ​യാ​ണ് ഇ​വ വ​യ്ക്കു​ക. സിസിടി​വി സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ എ​ല്ലാ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ്‌​ട്രോ​ംഗ്…

Read More

പ​ട്ടി​ണി​ക്കി​ട്ട് യു​വ​തി​യെ കൊ​ന്ന സം​ഭ​വം; അ​മ്മ​യേ​യും മ​ക​നേ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

കൊ​ല്ലം :ഓ​യൂ​രി​ൽ യു​വ​തി​യെ പ​ട്ടി​ണി​ക്കി​ട്ട് കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ഭ​ർ​ത്താ​വ് ച​ന്തു​ലാ​ലും മാ​താ​വ് ഗീ​താ​ലാ​ലി​നെ​യും ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ തു​ഷാ​ര​യെ​യാ​ണ് സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ അ​മ്മ​യും മ​ക​നും ചേ​ർ​ന്ന് പ​ട്ടി​ണി​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ക​ളെ ക​സ്റ്റ​ഡ​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ക്കും. ക​ഴി​ഞ്ഞ 21ന് ​രാ​ത്രി​യി​ലാ​ണ് ഓ​യൂ​ർ ചെ​ങ്കു​ള​ത്തെ വീ​ട്ടി​ൽ തു​ഷാ​ര മ​രി​ച്ച​ത്. അ​രി കു​തി​ർ​ത്ത​തും പ​ഞ്ച​സാ​ര വെ​ള്ള​വു​മാ​ണ് തു​ഷാ​ര​യ്ക്ക് ന​ൽ​കി​വ​ന്ന​ത്. മ​രി​ക്കു​ന്പോ​ൾ 20 കി​ലോ ഭാ​രം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​ഹാ​രം കൊ​ടു​ക്കാ​തെ തു​ഷാ​ര​യെ കൊ​ടി​യ മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​വ​ന്നി​രു​ന്നു. തു​ഷ​ര​താ​മ​സി​ച്ചു​വ​ന്ന ചെ​ങ്കു​ള​ത്തെ വീ​ട്ടി​ൽ​വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ​ക​മാ​ൽ സ​ന്ദ​ർ​ശി​ച്ച് പ​രി​സ​ര​വാ​സി​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Read More

പു​ന​ലൂ​രി​ൽ ക​ട​യ്ക്കു തീപിടിച്ചു വൃ​ദ്ധ​ൻ വെ​ന്തു മ​രി​ച്ചു; മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ലാ​ണ്

പു​ന​ലൂ​ർ : ക​ട​യ്ക്ക് തീ​പി​ടി​ച്ച് വൃ​ദ്ധ​ൻ വെ​ന്തു​മ​രി​ച്ചു. പു​ന​ലൂ​ർ കാ​ഞ്ഞി​യി​ൽ വീ​ട്ടി​ൽ ഐ​സ​ക് (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. ഷീ​റ്റ് മേ​ഞ്ഞ തേ​പ്പു​ക​ട​യാ​ണ് പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യ​ത്. കടയ്ക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു ഐസക്. പു​ന​ലൂ​രി​ൽ​നി​ന്നെ​ത്തിയ ​ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റാ​ണ് തീ​കെ​ടു​ത്തി​യ​ത്. സ​മീ​പ​ത്തെ ക​ട​യു​ട​മ​യാ​യ മു​ട്ട​വ്യാ​പാ​രി​യു​ടെ സ​ഹോ​ദ​രനാ​ണ് മ​രി​ച്ച ഐ​സ​ക്. ഇ​യാ​ൾ വ​ല്ല​പ്പോ​ഴും ഇ​വി​ടെ​യാ​ണ് ഉ​റ​ങ്ങാ​റു​ള്ള​ത്. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ലാ​ണ്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. പു​ന​ലൂ​ർ പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​സ്വീ​ക​രി​ച്ചു. മ​റ​ിയാ​മ്മ​യാ​ണ് ഭാ​ര്യ.

Read More

കാഷ്യു ബോർഡിന്‍റെ പ്രവർത്തനം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പ്രേമചന്ദ്രൻ

കൊല്ലം : കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ മു​ത​ലെ​ടു​ത്തു​കൊ​ണ്ടാ​രം​ഭി​ച്ച കാ​ഷ്യു ബോ​ർ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​രു​ബാ​ദ്ധ്യ​ത​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ കാ​പെ​ക്സും ഈ-​ടെ​ന്‍റ​റി​ലൂ​ടെ കു​റ്റ​മ​റ്റ​രീ​തി​യി​ൽ തോ​ട്ട​ണ്ടി ശേ​ഖ​ര​ണം ന​ട​ത്തു​ന്പോ​ഴാ​ണ് കാ​ഷ്യു ബോ​ർ​ഡ് പു​റ​ത്തു​നി​ന്ന് തോ​ട്ട​ണ്ടി ശേ​ഖ​രി​ക്കു​ന്ന​ത്. കാ​ഷ്യു ബോ​ർ​ഡി​ലെ അ​ഴി​മ​തി ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ച​വ​റ​യി​ലെ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​പൊ​ള്ള​ത്ത​ര​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രാ​യി വി​ധി​യെ​ഴു​ത്ത് ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പത്തനാപുരം മേഖലയിൽ പൊരിവെയിലത്തും പ്രചാരണം കൊഴുക്കുന്നു

പ​ത്ത​നാ​പു​രം : മീ​ന​ചൂ​ടി​നേ​ക്കാ​ള്‍ തീ​ഷ്ണ​മാ​കു​ക​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​രം​ഗം. പു​റ​ത്ത് ഉ​ള്ള​തി​നേ​ക്കാ​ളും ഇ​ര​ട്ടി ചൂ​ടാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ഉ​ള്ളി​ൽ.എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യും അ​ടൂ​ര്‍ എം ​എ​ൽ എ​യു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​റും യു ​ഡി എ​ഫ് ടി​ക്ക​റ്റി​ൽ സി​റ്റിം​ഗ് എം ​പി​യാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷും ക​ള​ത്തി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്.എൻഡിഎ സ്ഥാനാർഥി തഴവസഹദേവനാണ്. യുഡിഎഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ളും സ​ജീ​വ​മാ​യി ക​ഴി​ഞ്ഞു.​തി​ള​ച്ചു മ​റി​യു​ന്ന വേ​ന​ൽ ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും കൈ​കൊ​ള്ളു​ന്നു​ണ്ട്.ഉച്ചകഴിഞ്ഞ് മൂന്നുവ​രെ കാ​ര്യ​മാ​യു​ള്ള പ്ര​ച​ര​ണ​മോ,സ്വീ​ക​ര​ണ​മോ ല​ഭി​ക്കി​ല്ലെ​ന്ന് ഏ​വ​ർ​ക്കും അ​റി​യാം.​ എ​ന്നാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ചു​രു​ക്കം ദി​വ​സ​ങ്ങ​ളെ ഉ​ള്ളൂ.​ക​ളം നി​റ​ഞ്ഞ് നി​ന്നി​ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തും.​അ​തി​രാ​വി​ലെ ത​ന്നെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.നേ​താ​ക്ക​ളു​മാ​യി അ​ൽ​പ​നേ​രം സം​ഭാ​ഷ​ണം.​പ്ര​ച​ര​ണം ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ,അ​വി​ടു​ത്തെ പൊ​തു​വാ​യ പ്ര​ശ്നം എ​ന്നി​വ​യി​ൽ വ്യ​ക്ത​ത വ​രു​ത്തും.​ചൂ​ടി​ന്‍റെ ആ​ധി​ക്യം അ​ൽ​പ്പ​മൊ​ന്ന് കു​റ​യ്ക്കാ​നാ​യി കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ളാ​ണ് അ​ധി​ക​വും.​ കു​ടി വെ​ള്ളം വാ​ഹ​ന​ത്തി​ല്‍ ത​ന്നെ ക​രു​തും.അത്…

Read More

ക​രി​മ​ണ​ൽ ഖ​ന​ന​വി​രു​ദ്ധ സ​മ​രം 151-ാം ദി​വ​സ​ത്തി​ലേ​ക്ക്; സ​ത്യ​ഗ്ര​ഹി​ സം​ഗ​മ​വും പൊ​തു​സ​മ്മേ​ള​ന​വും നാളെ

ക​രു​നാ​ഗ​പ്പ​ള്ളി: സേ​വ് ആ​ല​പ്പാ​ട് സ്റ്റോ​പ്പ് മൈ​നിം​ഗ് എ​ന്ന മു​ദ്രാ​വ​ക്യം ഉ​യ​ർ​ത്തി ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ 151-ാം ദി​വ​സ​മാ​യ നാളെ സ​ത്യ​ഗ്ര​ഹി​ക​ളു​ടെ സം​ഗ​മ​വും പൊ​തു​സ​മ്മേ​ള​ന​വും ചെ​റി​യ​ഴീ​ക്ക​ൽ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വ​ഹി​ക​ൾ അ​റി​യി​ച്ചു.​ സം​ഗ​മം ഇ​ൻ​ഡ്യ​ൻ വാ​ട്ട​ർ​മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ.​രാ​ജേ​ന്ദ്ര​സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ചെ​റി​യ​ഴീ​ക്ക​ൽ അ​ര​യ​വം​ശ​പ​രി​പാ​ല​ന യോ​ഗം പ്ര​സി​ഡ​ന്റ് പി.​സ​തീ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.​ദേ​ശീ​യ ക​ർ​ഷ​ക നേ​താ​വ് അ​യ്യ​ക്ക​ണ്ണ് , ന​ദി പു​ന​രു​ദ്ധ ജീ​വ​ന പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ: ഗു​രു​സ്വാ​മി ,വൈ. ​ജോ​ൺ നി​ക്കോ​ളാ​സ് ,സ​മി​തി ചെ​യ​ർ​മാ​ൻ​വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ,സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻഎ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൂടാ​തെ കേ​ര​ള​ത്തി​ലെ വി​വി​ധ ജ​ന​കീ​യ സ​മ​ര നേ​താ​ക്ക​ളും, ജി​ല്ലാ സം​സ്ഥാ​ന ത​ല ഐ​ക്യ​ദാ​ർ​ഢ്യ പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.സ​മ​രം 150 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളും ആ​ല​പ്പാ​ട് സ​മ​ര​ത്തോ​ട് നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണ് ഖ​ന​ന വി​ഷ​യം​നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്ക് വ​ന്ന​പ്പോ​ൾ ഖ​ന​ന​ത്തി​ന് പ​രി​സ്ഥി​തി…

Read More

വാഹനപ​രി​ശോ​ധ​നകർശനം ; ലൈസൻസില്ലാതെ വാഹനമോടിച്ച നിരവധിപേർ കുടുങ്ങി

കൊ​ല്ലം: ഫ്രീ​ക്ക​ൻ​മാ​രെ പി​ടി​കൂ​ടാ​നു​ള്ള പ​രി​ശോ​ധ​ന​യി​ൽ അ​റു​പ​തോ​ളം പേ​ർ കു​ടു​ങ്ങി. കൊ​ല്ലം ആ​ർ​ടി ഓ​ഫീ​സ് പ​രി​ധി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​ഫ് കേ​ര​ള എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. സൈ​ലെ​ൻ​സ​ർ മാ​റ്റി​വ​ച്ചു അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ച പ​തി​ന​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി മാ​റ്റി​വ​ച്ചു കാ​ണി​ക്കു​വാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന മോ​ടി​ച്ച 42 പേ​ർ, ഹെ​ൽ​മ​റ്റി​ല്ലാ​തെ വാ​ഹ​ന മോ​ടി​ച്ച 125 പേ​ർ, ന​മ്പ​ർ​പ്ലേ​റ്റ് ശ​രി​യാ​യ രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത 25 വാ​ഹ​ന​ങ്ങ​ൾ, ഹെ​ൽ​മെ​റ്റ്‌ ഇ​ല്ലാ​ത്ത വാ​ഹ​ന​മോ​ടി​ച്ച 124 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തവർ വാ​ഹ​നം ഓ​ടി​ച്ച എ​ട്ടു പേ​രു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പി​ഴ അ​ട​പ്പി​ച്ചു പ​റ​ഞ്ഞു വി​ട്ടു.‌ കൈ ​കാ​ണി​ച്ചു നി​ർ​ത്താ​തെ പോ​യ മൂ​ന്നു​പേ​ർ ഫോ​ണി​ലൂ​ടെ​യും പ്ര​തി​ക​രി​ക്കാ​ത്ത​തി​നാ​ൽ അ​വ​രെ വീ​ട്ടി​ൽ പോ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ണ്ടാ​യി. പെ​ഡ​സ്ട്രി​യ​ൻ ക്രോ​സി​ങ് മു​റി​ച്ചു ക​ട​ന്ന​വ​ർ​ക്ക് വ​ള​രെ അ​പ​ക​ട​ക​ര​മാ​ക​ത്ത​ക്ക രീ​തി​യി​ൽ വാ​ഹ​നം…

Read More

കുണ്ടറയിൽ കിണറുകൾ വറ്റി വരണ്ടു; കുടിവെള്ളം ക്ഷാമം രൂക്ഷം

കു​ണ്ട​റ : ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ദ്ധി​ച്ച​തു​മൂ​ലം കു​ണ്ട​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ണ​റു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ടു.കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി ജ​നം പ​ര​ക്കം പാ​യു​ക​യാ​ണ്. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പേ​രി​നു മാ​ത്ര​മേ ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്നു​ള്ളു. പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ്ണ​മാ​യും മു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞു. ഇ​ള​ന്പ​ള്ളൂ​ർ, കു​ണ്ട​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള​ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ക​രീ​പ്ര, എ​ഴു​കോ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റി. വേ​ന​ൽ ക​ടു​ത്ത​തും വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ക്കി ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ണ്ട​റ​യി​ലും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ട​ക്കം കൂ​ടാ​തെ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. പ്രൊ​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ. ​വി. മാ​ത്യു, എം. ​മ​ണി, ഇ. ​ശ​ശി​ധ​ര​ൻ​പി​ള്ള, ഡോ. ​എ​സ്. ശി​വ​ദാ​സ​ൻ​പി​ള്ള, മ​ണി​ചീ​ര​ങ്കാ​വി​ൽ, വൈ. ​ഫി​ലി​പ്പോ​സ്, അ​ഡ്വ. റ്റി. ​എ. അ​ൽ​ഫോ​ണ്‍​സ്, വി. ​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, വി​ജ​യ​ൻ പേ​രൂ​ർ എ​ന്നി​വ​ർ…

Read More

കു​ള​ത്തു​പ്പു​ഴ​യി​ലും പുനലൂരിലും മൂന്നുപേർക്ക്  വീണ്ടും സൂ​ര്യാ​ഘാ​ത​മേ​റ്റു

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് വീ​ണ്ടും സൂ​ര്യാ​ഘാ​ത​മേ​റ്റു. കു​ള​ത്തു​പ്പു​ഴ വ​ലി​യേ​ല​യി​ൽ ഫ​സ​ലു​ദീ​ന്‍, കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി സ​രോ​ജ​നി എ​ന്നി​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ഘാ​തം ഏ​റ്റ​ത്. സ​രോ​ജ​നി​ക്ക് വ​യ​ര്‍ ഭാ​ഗ​ത്തും മു​തു​കി​ലും, ഫ​സ​ലു​ദീ​നു ക​ണ്ണി​നു താ​ഴെ​യു​മാ​ണ് പൊ​ള്ള​ല്‍. ഇ​വ​ര്‍ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ചി​കി​ത്സ തേ​ടി. പൊ​ള്ള​ല്‍ ഗു​രു​ത​ര​മ​ല്ലെ​ന്ന് കു​ള​ത്തു​പ്പു​ഴ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ​ജീ​ന ബീ​ഗം അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം എ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പു​ന​ലൂ​ർ: പു​ന​ലൂ​രി​ലും വീ​ണ്ടും ഒ​രാ​ൾ​ക്കു​കൂ​ടി സൂ​ര്യാ​ഘാ​ത​മേ​റ്റു. തൊ​ളി​ക്കോ​ട് ര​തീ​ഷ് ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ പി​ള​ള (64) യ്ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ചു​മ​ലി​ന്‍റെ ഭാ​ഗ​ത്താ​ണ് പൊ​ള്ള​ലേ​റ്റി​ട്ടു​ള്ള​ത്‌. ഇ​യാ​ളെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ആ​ര്‍ ബാ​ല​കൃ​ഷ​ണ​പി​ള്ള  സ്റ്റേജിൽ കുഴഞ്ഞു വീണപ്പോൾ പോലീസുകാർ കാഴ്ചക്കാരായി;  പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ കെ .​ബി ഗ​ണേ​ഷ്കു​മാ​ര്‍ രം​ഗ​ത്ത്

ക​ട​ക്ക​ല്‍ : ക​ട​ക്ക​ൽ​പോ​ലീ​സി​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് സം​സ്ഥാ​ന മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​നേ​താ​വു​മാ​യ ആ​ര്‍ ബാ​ല​കൃ​ഷ​ണ​പി​ള്ള ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. ഈ ​സ​മ​യം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി​യ​പ്പോ​ള്‍ വേ​ദി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ള്‍ അ​ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക്ക​ല്‍ പോ​ലീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ആ​ര്‍ ബാ​ല​കൃ​ഷ​ണ​പി​ള്ള​യു​ടെ മ​ക​നും പ​ത്ത​നാ​പു​രം എം​എ​ല്‍​എ​യു​മാ​യ കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ രം​ഗ​ത്തെ​ത്തി. സ​മ്മേ​ള​ന വേ​ദി​യി​ല്‍ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ വാ​ഹ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നോ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നോ പോ​ലീ​സ് ഒ​ന്നും ചെ​യ്തി​ല്ല. പോ​ലീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദ​മാ​യ ന​ട​പ​ടി​യി​ല്‍ എ​സ് പി ​സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യൊ​ന്നും…

Read More