ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്; വോട്ടിംഗ് മെഷീനുകൾ  സ്ട്രോംഗ് റൂമിലേക്ക്

കൊല്ലം: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഇ​വ 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്‌​ട്രോ​ംഗ് റൂ​മു​ക​ളി​ല്‍ പോ​ലീ​സ് കാ​വ​ലി​ല്‍ സൂ​ക്ഷി​ച്ചു. ക​രി​ക്കോ​ട് വെ​യ​ര്‍​ഹൗ​സി​ംഗ് കോ​ര്‍​പ​റേ​ഷ​ന്‍ ഗോ​ഡൗ​ണി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് തു​ട​ങ്ങി​യ വി​ത​ര​ണം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

ജി​ല്ല​യി​ലെ അ​സി​സ്റ്റന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ (​എആ​ര്‍ഒ) ​മെ​ഷീ​നു​ക​ള്‍ കൈ​പ്പ​റ്റി. ഓ​രോ മെ​ഷീ​ന്‍റെ​യും ബാ​ര്‍​കോ​ഡു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്ത് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ കൈ​മാ​റി​യ​ത്. ഇവി​എം മാ​നേ​ജ്മെന്‍റ് സി​സ്റ്റം സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് രേ​ഖ​പ്പെ​ടു​ത്ത​ല്‍. പ​ത്ത് വീ​തം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റും പെ​ട്ടി​യി​ലാ​ക്കും.

ഇ​തി​ന് മു​ന്പ് എആ​ര്‍ഒ​മാ​ര്‍ ഒ​രു​ത​വ​ണ കൂ​ടി ബാ​ര്‍​കോ​ഡ് സ്‌​കാ​ന്‍​ചെ​യ​ത് രേ​ഖ​പ്പെ​ടു​ത്തും. ഇ​വ ക​വ​ചി​ത വാ​ഹ​ന​ത്തി​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ സ്‌​ട്രോ​ംഗ് റൂ​മു​ക​ളി​ലെ​ത്തി​ക്കും. അ​വി​ടെ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ള്ളി​ക​ളി​ലാ​യാ​ണ് ഇ​വ വ​യ്ക്കു​ക. സിസിടി​വി സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ എ​ല്ലാ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ്‌​ട്രോ​ംഗ് റൂം ​പ​രി​സ​ര​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്ഥാ​ന​ര്‍​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​ങ്ങ​ളും മ​റ്റും സ്ഥാ​പി​ക്കു​ന്ന ഇ​വിഎം ​ക​മ്മീ​ഷ​നി​ംഗ് സ​മ​യ​ത്ത് മാ​ത്ര​മേ സ്‌​ട്രോ​ംഗ് റൂ​മി​ല്‍ നി​ന്നും ഇ​വ പു​റ​ത്തെ​ടു​ക്കു​ക​യു​ള്ളു. തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം ്‍ 22ന് ​ഈ യൂ​ണി​റ്റു​ക​ള്‍ പോ​ളിംഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ 1947 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍​ക്കാ​യി 2314 ക​ണ്‍​ട്രോ​ള്‍-​ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് ന​ല്‍​കി​യ​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള 2674 വി-​വി​പാ​റ്റ് മെ​ഷീ​നു​ക​ളും (വോ​ട്ട​ര്‍ വെ​രി​ഫ​യ​ബി​ള്‍ പേ​പ്പ​ര്‍ ഓ​ഡി​റ്റ് ട്ര​യ​ല്‍) വി​ത​ര​ണം ചെ​യ്തു.

ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നാ​ണ് വിവി പാ​റ്റ് മെ​ഷീ​നു​ക​ള്‍ എ​ത്തി​ച്ച​ത്. കഴിഞ്ഞ 25 ന് ​ന​ട​ന്ന ഒ​ന്നാം ഘ​ട്ട റാ​ന്‍റ​മൈ​സേ​ഷ​ന്‍ പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ മെ​ഷീ​നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ശി​വ​പ്ര​സാ​ദ്, ഇ​വിഎം ​നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ജ​യ​ന്‍ എം ​ചെ​റി​യാ​ന്‍, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Related posts