കൊല്ലം: കൊല്ലം ഓയൂരിൽ ഭർതൃവീട്ടുകാർ യുവതിയെ പട്ടിണിക്കിട്ടുകൊന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മരണപ്പെട്ട തുഷാരയുടെ ഭര്‍തൃപിതാവ് ലാലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കുരിശുമൂട് ചരുവിളവീട്ടിൽ ചന്തുലാലിന്റെ ഭാര്യ തുഷാരയാണു കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരിലാണ് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്നത്. സംഭവത്തില്‍ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീതാലാലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Read MoreCategory: Kollam
കൊല്ലം ചെങ്കോട്ട റെയില്‍ പാതയിലെ കാര്യറയില്‍ ലെവല്‍ക്രോസ് വേണമെന്ന ആവശ്യം ശക്തം
കുന്നിക്കോട് : കൊല്ലം ചെങ്കോട്ട റെയില്‍ പാതയില്‍ കാര്യറയില്‍ ലെവല്‍ക്രോസ് വേണമെന്ന ആവശ്യം ശക്തമാകുന്നു.വിളക്കുടി പഞ്ചായത്തിനെ രണ്ടാക്കി കടന്നുപോകുന്ന പുനലൂര്‍ കൊല്ലം ബ്രോഡ്ഗേജ് പാതയ്ക്ക് കുറുകെയാണ് ലെവല്‍ക്രോസ് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇവിടെ ലെവല്ക്രോസോ ഓവര്‍ബ്രിഡ്ജോ ഇല്ലാത്തതിനാല്‍ കാര്യറ നിവാസികള്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ വിളക്കുടിയിലെത്തണമെങ്കില് പത്ത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്.കാര്യറ മണ്ണാംങ്കുഴിയില് ലെവല്‍ക്രോസ് വന്നാല്‍ ഈ ദൂരം രണ്ട് കിലോമീറ്ററായി ചുരുങ്ങും. പ്രദേശവാസികള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രം,വില്ലേജ്ഓഫീസ്,മൃഗാശുപത്രി എന്നിവിടങ്ങളില്‍ എത്താനും ഏറെ ബുദ്ധിമുട്ടാണ്.നിലവില്‍ ആവണീശ്വരം,കുന്നിക്കോട് വഴിയോ പേപ്പര്‍മില്‍,പുനലൂര്‍ വഴിയോ ആണ് ആളുകള്‍ വിളക്കുടിയിലെത്തുന്നത്.വിളക്കുടി ഹൈസ്ക്കൂളിലേക്കും വിവിധ ഓഫീസുകളിലേക്കും ദിവസേന നിരവധി വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഇതുവഴി കടന്നു പോകുന്നുണ്ട്.ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുണ്ട്. റെയില്‍വേ പാതയുടെ ഇരുവശങ്ങളിലും ഉയരത്തില്‍ മണ്‍തിട്ടകള്‍ ആയതിനാല്‍ തന്നെ നിര്‍മ്മാണം വേഗത്തില്‍ സാധ്യമാകും.പുനലൂര്‍ ചുറ്റാതെ വേഗത്തില്‍ കൊല്ലം തിരുമംഗലം ദേശീയ പാതയിലെത്താനുള്ള വഴിയാണിത്.നിരവധി തവണ സംസ്ഥാന…
Read Moreബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് രാഹുൽഗാന്ധിക്ക് എൽഡിഎഫ് പിൻതുണ നൽകണമെന്ന് ജി.ദേവരാജൻ
പരവൂർ : ബിജെപിക്കെതിരെയുള്ള ഇടതുപക്ഷ പോരാട്ടത്തിന് ആത്മാർത്ഥതയുണ്ടെ ങ്കിൽ വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുൽ ഗാന്ധിക്ക് പിൻതുണ നൽകാൻ ഇടതുമുന്നണി തയാറാകണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി. എൻ.കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പരവൂർ നോർത്ത് മണ്ഡലം ഐക്യജനാധിപത്യമുന്നണി കണ്വെൻഷൻ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളിൽ സിപിഐ യും സിപിഎമ്മും മത്സരിക്കുന്നത് കോണ്‍ഗ്രസ് മുന്നണിയിലാണെന്നും ദേവരാജൻ ചൂണ്ട ിക്കാട്ടി. യുഡിഎഫ് പരവൂർ നോർത്ത് മണ്ഡലം ചെയർമാൻ പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. ജയചന്ദ്രൻ, പരവൂർ രമണൻ, രാജേന്ദ്രപ്രസാദ്, പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, ബി.സുരേഷ്, എൻ. രഘു, ഉണ്ണികൃഷ്ണപിള്ള, ജി.രഘു, ഗീത, ഷൈനിസുകേഷ്, ഗീത കല്ലുംകുന്ന്, മിനി, ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
Read Moreഓൺലൈൻ തട്ടിപ്പ് ശൃംഖലയിലെ രണ്ട് പേർ കൊല്ലത്ത് പിടിയിൽ; പ്രതികളിൽ നിന്ന് നിരവധി രേഖകൾ കണ്ടെടുത്തു
കരുനാഗപ്പള്ളി:വ്യാജരേഖകൾ ചമച്ച് ഓൺലൈനിലൂടെ ലക്ഷങ്ങൾതട്ടിപ്പു നടത്തി വന്നിരുന്ന ശൃംഖലയിലെ രണ്ടുപേർ കരുനാഗപ്പള്ളി പോലീന്റെ പിടിയിലായി .കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ട്രേഡിംഗ് കമ്പനിയുടെ വ്യാജ രേഖകൾ ചമച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ മഹാരാഷ്ട്ര താനെ സ്വദേശി ഗുലാം അബ്ബാസ് (45) പശ്ചിമബംഗാൾ സ്വദേശി മസൂദ് കരീം മൊൻഡൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . കമ്പനിയുടെ പേരുപയോഗിച്ച് ഓർഡർ എടുത്തശേഷം സാധനങ്ങൾ കിട്ടാതെ വരുമ്പോൾ അതിന്മേൽ അന്വേഷണം നടത്തുമ്പോഴാണ് തട്ടിപ്പു ബോധ്യമാകുന്നത് .കമ്പനിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു അന്വേഷിച്ചു വരവേ കച്ചവടക്കാർ എന്ന വ്യാജേന പോലീസ് സംഘത്തെ ബന്ധപ്പെടുകയും പാലക്കാട്ടെത്തിയ സംഘത്തെ തന്ത്രപൂർവ്വം കുടുക്കുകയും ആയിരുന്നു. പ്രതികളിൽനിന്ന് ഒട്ടേറെ വ്യാജരേഖകൾ പിടിച്ചെടുത്തിട്ടുണ്ട് . അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടാനുണ്ട് .അയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് .ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ പറ്റി ജനങ്ങൾ ബോധവാന്മാരാകണമെന്ന് പോലീസ് അറിയിച്ചു…
Read Moreകൊല്ലത്ത് മൽസ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിൽ ബോട്ട് ഇടിച്ച് ഒരാൾ മരിച്ചു
കൊല്ലം: മൽസ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിൽ ബോട്ട് ഇടിച്ച് ഒരാൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. കൊല്ലം തങ്കശേരിയിൽനിന്നു പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കരയിൽനിന്നു മൂന്നു നോട്ടിക്കൽ മൈൽ അകലെ പുറം കടലിലായിരുന്നു അപകടം. ഇടിച്ച ബോട്ട് നിർത്താതെ പോയി. ഇതിനായി തെരച്ചിൽ തുടരുകയാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു.
Read Moreനാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങൊനൊരുങ്ങി പോലീസ്
കൊല്ലം :ഓച്ചിറയിൽനിന്ന് രാജസ്ഥാനി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതി മുഹമ്മദ് റോഷനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നാളെ ഇയാളെ തെളിവെടുപ്പിനായ ിമുംബൈയിലേക്ക് കൊണ്ടുപോകും . മുംബൈയിലെ പനവേലിലാണ് താമസിച്ചിരുന്നതെന്നും ഇവിടെവച്ചാണ് പീഡിപ്പിച്ചതെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായ ി മുഹമ്മദ് റോഷനെ മുംബൈയിലേക്ക് കൊണ്ടുപോകുന്നത് .ഇയാളെ കസ്റ്റഡിയിൽ കിട്ടുന്നതിനായി കഴിഞ്ഞദിവസം പോലീസ് അപേക്ഷനൽകിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മാത്രമല്ല പെൺകുട്ടിയുടെ അച്ഛൻ നൽകിയ സ്കൂൾ സർട്ടിഫിക്കറ്റിലും ഇത് വ്യക്തമാക്കുന്നു. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മ്ദ റോഷന്റെ സുഹൃത്തുക്കളാണ് മറ്റ് നാലുപേർ റിമാൻഡിലാണ്. വയസ് സംബന്ധിച്ച കാര്യത്തിന്റെ നിജസ്ഥിതിയും രാജസ്ഥാനിൽനിന്നും പോലീസിന് സ്വിരീകരിക്കേണ്ടതുണ്ട്. അതേസമയം പെൺകുട്ടിക്ക് 18വയസ് തികഞ്ഞതായാണ് റോഷനും ബന്ധുക്കളും പോലീസിന് മൊഴിനൽകിയിട്ടുള്ളത്.
Read Moreപൊടിശല്യത്താൽ പട്ടാഴിയിൽ കടകമ്പോളങ്ങൾ അടച്ചു ; പൊറുതിമുട്ടി ജനം
പത്തനാപുരം: കനത്ത ചൂടിൽ പൊടിശല്ല്യംകൂടി എത്തിയതോടെ പട്ടാഴി നിവാസികളുടെ ദുരിതം ഇരട്ടിയായി. നിർമാണത്തിലിരിക്കുന്ന മെതുകുമ്മേൽ-കുന്നിക്കോട്-പൊലിക്കോട് മിനി ഹൈവേയിലെ പൊടിശല്യമാണ് നാട്ടുകാരെയും യാത്രക്കാരെയും ഒരേപോലെ വലയ്ക്കുന്നത്. മെതുകുമ്മേലിൽ തുടങ്ങി പട്ടാഴി മാർക്കറ്റ് ജംഗ്ഷൻവരെ റോഡിൽ മെറ്റലിനൊപ്പം നിരത്തിയ പാറപ്പൊടി വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരമാകെ നിറയുന്ന അവസ്ഥയാണ്. പൊടിശല്ല്യത്താൽ പട്ടാഴിയിലെ മിക്ക കച്ചവടക്കാരും വ്യാപാര സ്ഥാപനങ്ങൾ അടച്ചിരിക്കുകയാണ്. കൂടാതെ റോഡരികിൽ താമസിക്കുന്നവരെയും പൊടിശല്യം ഏറെ ബുദ്ധിമുട്ടിക്കുന്നു. റോഡിൽ വെള്ളം തളിക്കാതെ പാറകയറ്റി ഇടതടവില്ലാതെ അമിതവേഗത്തിൽ പോകുന്ന ടിപ്പർലോറികളാണ് പൊടിശല്യത്തിന് പ്രധാന കാരണം. നിർമാണം നടന്നുവരുന്ന റോഡിൽ എത്രയുംവേഗം ടാറിംഗ് നടത്തി പൊടിശല്യത്തിന് അറുതിവരുത്തണമെന്ന ആവശ്യം ശക്തമാണ്.
Read Moreപ്രധാനമന്ത്രി മണ്ഡലങ്ങളെപ്പോലും വർഗീയമായി വേർതിരിക്കുന്നുവെന്ന് പി.സി.വിഷ്ണുനാഥ്
ശാസ്താംകോട്ട: ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ നിന്നും രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്ന് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇൻഡ്യയുടെ പാർലമെൻ്റ് മണ്ഡലങ്ങളെപ്പോലും വർഗ്ഗീയമായി വേർതിരിക്കുകയാണെന്ന് എ.ഐ.സി.സി.സെക്രട്ടറി പി.സി.വിഷ്ണുനാഥ് . യു.ഡി.എഫ്മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.വർഗീയ ഫാസിസ്റ്റ് ശക്തികൾ വീണ്ടും അധികാരത്തിൽ വന്നാൽ ഇത് അവസാനത്തെ തെരഞ്ഞെടുപ്പാകുമെന്നതിനാൽ ഇൻഡ്യയെ നില നിറുത്താനാണ് കോൺഗ്രസ് മൽസരിക്കുന്നത്. എന്നാൽ സി.പി.എം മൽസരിക്കുന്നത് ദേശീയ പാർട്ടി എന്ന സ്ഥാനം നിലനിറുത്താനാണ്.അല്ലെങ്കിൽ സി.പി.എമ്മിന് വരുന്ന തെരഞ്ഞെടുപ്പുകളിൽ കുടം, ടോർച്ച് പോലുള്ള ചിഹ്നങ്ങളിൽ മൽസരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകൊല്ലം ഓയൂരിലെ തുഷാരയുടെ മരണം; പ്രതികൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു
കൊല്ലം :ഓയൂരിൽ യുവതിപട്ടിണികിടന്ന് മരിച്ച സംഭവത്തിൽ പ്രതികളായ ഭർത്താവ് ചന്തുലാലിനേയും മാതാവ് ഗീതാലാലിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാരയെയാണ് സ്ത്രീധനത്തിന്റെ പേരിൽ അമ്മയും മകനും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. കൊലപാതകം, അന്യായമായി തടങ്കലിൽ വയ്ക്കൽ, സ്ത്രീധനപീഡനം എന്നീവകുപ്പുകളിലാണ് കേസ്. കഴിഞ്ഞ 21ന് രാത്രിയിലാണ് ഓയൂർ ചെങ്കുളത്തെ വീട്ടിൽ തുഷാര മരിച്ചത്. തുഷരതാമസിച്ചുവന്ന ചെങ്കുളത്തെ വീട്ടിൽവനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. അധ്യക്ഷ എം.സി ജോസഫൈന്റെ നിർദേശപ്രകാരം തുഷാര കൊല്ലപ്പെട് ടസംഭവത്തിൽ കൊല്ലം റൂറൽഎസ്പിയോട്റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഭർത്ത്യഗൃഹത്തിൽ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. റൂറൽ ജില്ലാ പോലീസ് മേധാവി സംഭവത്തിൽ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചകകം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻ കുമാർ ആവശ്യപ്പെട്ടു. മാതാപിതാക്കളിൽ നിന്ന് സ്ത്രീധനതുക ഈടാക്കാൻ വേണ്ടി…
Read Moreയുഡിഎഫിന്റേത് വർഗീയതയ്ക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടമെന്ന് പ്രതാപവർമ്മ തമ്പാൻ
കൊല്ലം :വർഗീയതയ്ക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടത്തിൽ അന്തിമവിജയം ഡിഎഫിനായിരിക്കുമെന്ന് മുൻ ഡിസിസി പ്രസിഡൻറ് ഡോ:ജി,പ്രതാപവർമ്മ തമ്പാൻ അഭിപ്രായപ്പെട്ടു.തഴവയിൽ യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ വിജയി ഷാനിമോൾ ഉസ്മാനായിരിക്കുമെന്നും രാഷ്ട്രീയവും നിലപാടും ഇല്ലാതെ ഉഴറുന്ന ഇടതുപക്ഷം യുഡിഎഫ് സ്ഥാനാർത്ഥികളെ വ്യക്തിഹത്യ നടത്തി നിലനിൽക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നുംതന്പാൻ ആരോപിച്ചു. ദേശീയതലത്തിൽ ഇന്നലെവരെ വർഗീയത പറഞ്ഞ നരേന്ദ്രമോദി ഇന്ന് രാവിലെ മുതൽ ദേശീയത പറയാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും നല്ല നാടകനടനാണ് മോദി എന്നും അദ്ദേഹം കളിയാക്കി.എ.ഐ.സി.സി.മെമ്പർ സി ആർ മഹേഷ്, ആർ.രാജശേഖരൻ, കെ.ജി.രവി, ചിറ്റുമൂല നാസർ, എം.എ.ആസാദ്, രമാ ഗോപാലകൃഷ്ണൻ, മുനമ്പത്ത് വഹാബ്, എം.അൻസാർ എൽ കെ ശ്രീദേവി, വാഴയ്യത്ത് ഇസ്മയിൽ,കാട്ടൂർ ബഷീർ, ഷിബു.എസ്.തൊടിയൂർ, വാലേൽ ബിജു, ഷോപ്പിൽ ഷിഹാബ്, അഡ്വ:എൻ സുഭാഷ് ബാബു എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് തഴവാ മണ്ഡലം ഇലക്ഷൻ കമ്മിറ്റി…
Read More