കൊല്ലം: ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ നാടോടി പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കേസിൽ ഒന്നാംപ്രതി മുഹമ്മദ് റോഷനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ഇന്ന് ശിശുസംരക്ഷണസമിതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. മുംബൈ പനവേലിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പനവേൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും കോടതിയിൽ നിന്നു ട്രാൻസിറ്റ് വാറന്റ് വാങ്ങിയാണ് കേരളത്തിലെത്തിച്ചത്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ചു സംശയം നിലനിൽക്കുന്നതിനാൽ പോലീസ് ആവശ്യപ്പെട്ടതുപ്രകാരം രാജസ്ഥാനിലെ രാം പുര സ്കൂളിൽ നിന്നു നൽകിയ ടിസി പെൺകുട്ടിയുടെ പിതാവ് ഹാജരാക്കി. അതിൽ പെൺകുട്ടിയുടെ ജനന തീയതി 2001 സെപ്റ്റംബർ 17 എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇതനുസരിച്ചു കുട്ടിക്ക് പതിനേഴര വയസേ ആയിട്ടുള്ളൂ. സർട്ടിഫിക്കറ്റിന്റെ ആധികാരികത ബോധ്യപ്പെടേണ്ടതായിട്ടുണ്ടെന്നും എന്നിരുന്നാലും ലഭ്യമായ തെളിവുകൾ വെച്ച് പെൺകുട്ടിക്ക് പ്രായപൂർത്തി…
Read MoreCategory: Kollam
വാട്ടർ അഥോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: കേരളാ വാട്ടർ അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് കാര്യക്ഷമമായി കുടിവെള്ള വിതരണം ചെയ്യുന്ന സ്ഥാപനമായി വാട്ടർ അതോറിറ്റി മാറണണെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻ റ്റി യു സി) ജില്ലാസമ്മേളനംഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്.കൊടിയുടെ നിറം നോക്കി ട്രാൻസഫറും പോസ്റ്റിംഗും അതോറ്റിയിൽ വ്യാപകമാകുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഇടതുപക്ഷം ഭരണത്തിലേറുന്ന കാലത്തെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് സ്ഥലമാറ്റം നടത്തുന്നത്. ഇതിന് കൂടുതൽ ഇരയാകുന്നത് കോണ്‍ഗ്രസ് ജീവനക്കാരാണെന്ന് അവർ ആരോപിച്ചു. കൃത്യ നിർവ്വഹണത്തിനിടയിൽ സാമൂഹ്യ ദ്രോഹികളിൽ നിന്നും അക്രണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്വമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സംഘടനാ സംസ്ഥാന സെക്രട്ടറി ടി എസ് ഷൈൻ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി എ ഷാനവാസ്ഖാൻ മുഖ്യപ്രഭാഷണം നടത്തി.
Read Moreമോദിയുടെ ഭരണനേട്ടം അഴിമതിയും വിലക്കയറ്റവുമെന്ന് ആര് ബാലകൃഷണപിള്ള
കുളത്തുപ്പു: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തില്‍ സാര്‍വത്രിക അഴിമതിയും വിലക്കയറ്റവും ആണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷണപിള്ള. കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ നടന്ന അഴിമതികണ്ട് മടുത്താണ് ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ കയറ്റിയത്. ബിജെപിയുടെ ഭരണത്തില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍ എല്ലാം കൊടിശ്വരന്മാരാണ്.സാധാരണക്കാര്‍ക്ക് ഈ ഭരണത്തില്‍ യാതൊന്നും ലഭിച്ചിട്ടില്ലെന്നും ആര് ബാലകൃഷണപിള്ള പറഞ്ഞു. കുളത്തുപ്പുഴയില്‍ എൽഡിഎഫ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര് ബാലകൃഷണപിള്ള. കൊല്ലം മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിക്കാന്‍ പറഞ്ഞാല്‍ കഴിയില്ല. അങ്ങനെയുള്ള ഒരാളെ വീണ്ടും തെരഞ്ഞെടുക്കണോ എന്നത് ജനം തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ രാജു, ഇടതുമുന്നണി നേതാക്കളായ പി എസ് സുപാല്‍, എസ് ജയമോഹന്, എം സലിം,…
Read Moreജപ്പാൻ കുടിവെള്ളം മുടങ്ങി ; കല്ലുവാതുക്കലിൽ ദാഹജലത്തിനായി നാട്ടുകാർ നെട്ടോട്ടത്തിൽ
ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ മീനമ്പലം,പാരിപ്പള്ളി ടൗൺ,കരിമ്പാലൂർ,വരിഞ്ഞം,നടയ്ക്കൽ,അടുതല വാർഡുകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി ജപ്പാൻ കുടിവെള്ളമെത്താത്തത് നാട്ടുകാരെ വലയ്ക്കുന്നു.കരിമ്പാലൂർ ,മീനമ്പലം വാർഡുകളിൽ പുത്തൻകുളം ടാങ്കിൽ നിന്നും നടയ്ക്കൽ,അടുതല,വരിഞ്ഞം വാർഡുകളിൽ ശീമാട്ടിയിലെ ജെഎസ്എം ടാങ്കിൽ നിന്നുമാണ് വെള്ളമെത്തിക്കുന്നത്. വെള്ളം ലഭിക്കാതായതോടെ നൂറിലധികം വീട്ടുകാരാണ് ദാഹജലത്തിനായി നെട്ടോട്ടമോടുന്നത്. അവസരം മുതലാക്കിയ കുടിവെള്ള മാഫിയക്കാരിൽ നിന്ന് കൊള്ളവിലയ്ക്ക് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.അതേസമയം കല്ലുവാതുക്കൽ പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ളമില്ലാത്തതിനാൽ സമീപ പഞ്ചായത്തുകളിൽ നിന്നാണ് വെള്ളമെത്തിക്കുന്നതെന്ന് വാട്ടർഅതോറിറ്റി ചാത്തന്നൂർ എഇ സന്തോഷ് പറഞ്ഞു. ശീമാട്ടിയിൽ പൈപ്പ് പൊട്ടിയത് നന്നാക്കിയതായും ഇന്ന് മുതൽ വെള്ളം ലഭിക്കുമെന്നും കരിമ്പാലൂർ,മീനമ്പലം ,പാരിപ്പള്ളി വാർഡുകളിലെ വെള്ളം വിതരണം തടസപ്പെട്ട കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreയോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വ്യക്തിപരമായ അഭിപ്രായം; കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കള് കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് വെള്ളാപ്പള്ളി
കൊല്ലം: എസ്എൻഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശൻ. തുഷാര്‍ അച്ചടക്കമുള്ള സംഘടനാ നേതാവാണെന്നും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് അദ്ദേഹം ചെയ്യുമെന്നും എസ്എൻഡിപി ജനറല്‍ സെക്രട്ടറി പറഞ്ഞു. യോഗം ഭാരവാഹികള്‍ മുന്‍പ് മല്‍സരിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ടാണ് ഭാരവാഹികള്‍ മത്സരിക്കരുതെന്ന് പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായമായിരുന്നു ഇത് അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കള് കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Moreകാഷ്യു മേഖലയിലെ ശമ്പള വർധനവ് തൊഴിലാളികളെ വഞ്ചിക്കാനെന്ന് ബിന്ദുകൃഷ്ണ
കൊല്ലം :ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിന് വേണ്ടിയാണ് കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും സ്റ്റാഫ് അംഗങ്ങൾക്കുള്ള ശന്പള വർദ്ധനവിന്റെ തീരുമാനം എടുത്തതെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കാഷ്യു മേഖലയിൽ സ്റ്റാഫുകൾക്കുള്ള ശന്പള വർദ്ധനവ് കഴിഞ്ഞവർഷം നടന്ന ഐ ആർ സി മീറ്റിംഗിൽ തീരുമാനം എടുക്കുകയുണ്ടായി. ഇതിന്റെ മിനിറ്റ്സ് അംഗീകാരത്തിനായി ലഭിക്കുന്നത് കഴിഞ്ഞമാസമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ ഐ ആർ സി തീരുമാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല. ചർച്ചയും തീരുമാനവും എടുത്ത് മൂന്നര മാസം കാലാവധി ഉണ്ടായിട്ടും സർക്കാർ ശന്പള വർദ്ധനവ് നടപ്പിലാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിന്റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ അംഗീകാരമോ അനുവാദമോ വാങ്ങാതെ കാഷ്യു കോർപറേഷന്റെയും കാപെക്സിന്റെയും സ്റ്റാഫ് അംഗങ്ങൾക്ക് ശന്പള വർധന നടപ്പിലാക്കാൻ തിരക്കിട്ട് ബന്ധപ്പെട്ട അധികാരികൾ തീരുമാനം എടുത്തതിന്റെ…
Read Moreകിഴക്കൻമേഖലയിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു; ഇതോടെ പൊള്ളലേറ്റവരുടെ എണ്ണം പതിനഞ്ചായി
പത്തനാപുരം/പുനലൂർ: കിഴക്കൻ മേഖലയിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു.പട്ടാഴി ചെളിക്കുഴി പാലവിള പുത്തന്‍വീട്ടില്‍ അജിത്ത് (31), ഉറുകുന്ന് പ്രിയേഷ് ഭവനിൽ പ്രിയേഷ് ബാബു എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. പട്ടാഴി പോസ്റ്റോഫീസിലെ പോസ്റ്റ്മാനായ അജിത്തിന് ജോലിക്കിടെയാണ് പൊളളലേല്‍ക്കുന്നത്. കൈയില്‍ പൊള്ളലിന്റെ അനുഭവമേറ്റതിനെ തുടര്‍ന്ന് സമീപത്തുളള ഇഎസ്ഐ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.ആശുപത്രിയിലെത്തിയ ശേഷമാണ് സൂര്യാതപമാണെന്ന് ബോധ്യമായത്.പ്രിയേഷ് ബാബുവിന്റെ തോളിന്റെ പുറകുവശത്താണ് പൊളളിയിട്ടുളളത്. സൂര്യാഘാതമേറ്റ ഇയാളെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സൂര്യാഘാതമേറ്റവരുടെ എണ്ണം കിഴക്കൻ മേഖലയിൽ 15 ആയി. കനത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളാൽ പുനലൂരിൽ അനുഭവപ്പെട്ടത്.
Read Moreവേനൽ ചൂടിൽ വെന്തുരുകി കുരുന്നുകൾ ; ആംഗൻവാടി കെട്ടിടത്തിൽ വൈദ്യുതി ബന്ധവും വെള്ളവും ഇല്ല
ശാസതാംകോട്ട: പോരുവഴി വള്ളി തുണ്ടിൽ പ്രവർത്തിക്കുന്ന 33-ാം നമ്പർ ആംഗൻവാടിയിൽ കുരുന്നുകൾ വേനൽ ചൂടിൽ വെന്തുരുകുന്നു.ആംഗൻവാടി കെട്ടിടത്തിന് വൈദ്യുതി ബന്ധവും കുടിവെള്ള സൗ കര്യവുംലഭിക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.മുപ്പത് വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന അംഗനവാടിയാണിത്. കല്ലട ഇറിഗേഷൻ പ്രോജക്ടിൻ്റെ ഭാഗമായുള്ള വസ്തുവിട്ട് നൽകിയാണ് കെട്ടിടം പണിഞ്ഞിരുന്നത് .ഇവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടം അഞ്ച് വർഷം മുമ്പ് നവീകരിച്ചിരുന്നു. ഒരു വർഷം മുമ്പ് കെട്ടിടത്തിൽ വയറിംഗ് ജോലികൾ ചെയ്തിരുന്നങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷ നൽകാഞ്ഞതാങ്ങ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇതിനാൽ കുട്ടികളെ പകൽ സമയത്ത് വരാന്തയിലാണ് ഇരുത്തിയിരിക്കുന്നത്.ആംഗൻവാടി കെട്ടിടം നിൽക്കുന്നത് ആളൊഴിഞ്ഞ പ്രദേശത്തായതിനാൽ കെട്ടിടത്തിന്റെ പരിസരം കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെ ശല്യവും ഉള്ളതിനാൽ കുട്ടികളെ പുറത്തിരുന്നതും സുരക്ഷിതമല്ല. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ആംഗൻവാടിയിലെ കുടിവെള്ള ക്ഷാമം.പാചകത്തിനും മറ്റും ആവശ്യമുള്ള വെള്ളം…
Read Moreആലുവയിൽ പാടശേഖരത്തിൽ കെട്ടിയിട്ടിരുന്ന കാള സൂര്യാഘാതമേറ്റു ചത്തു ‘
ആലുവ: പാടശേഖരത്തിൽ കെട്ടിയിട്ടിരുന്ന നാൽക്കാലി സൂര്യഘാതമേറ്റു ചത്തു. കീഴ്മാട് എടയപ്പുറം മനക്കത്താഴത്ത് ഷംസുവിന്റെ ഉടമസ്ഥതയിലുള്ള മൂന്നു വയസ് പ്രായമുള്ള കാളയെയാണ് ഇന്നലെ ഉച്ചയോടെ ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ 10ന് കാളയ്ക്ക് വെള്ളം കൊടുക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നു ഷംസു പറയുന്നു. കീഴ്മാട് പഞ്ചായത്ത് വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് കാളയെ കുഴിച്ചിട്ടത്. സൂര്യാഘാതമാണ് കാള ചത്തതിനു കാരണമെന്നു ഡോക്ടർ പറഞ്ഞു. വർഷങ്ങളായി നാൽക്കാലികളെ വളർത്തി കുടുംബം പുലർത്തുന്നയാളാണ് ഷംസു. എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് സൂര്യാഘാതമേറ്റ് നാൽകാലി ചത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
Read Moreഓച്ചിറയിലെ തട്ടിക്കൊണ്ടുപോകൽ; തനിക്ക് പതിനെട്ട് വയസായെന്ന് പെൺകുട്ടി; പ്രായം തെളിയിക്കാനുള്ള ശ്രമത്തിൽ പോലീസും
കൊല്ലം: ഓച്ചിറയിൽനിന്ന് കാണാതായ പെൺകുട്ടിയേയും കടത്തിക്കൊണ്ടുപോയ ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനേയും നാളെ ഓച്ചിറയിൽ കൊണ്ടുവരും. ഇന്ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളെയെത്തുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. മുംബൈയിലെ പനവേൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ചേരിയിലെ ലോഡ്ജിൽനിന്നാണ് പോലീസ് സംഘം ഇരുവരെയും പിടികൂടിയത്. പനവേൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷമാണ് ഇരുവരെയും ഓച്ചിറയിലേക്ക് കൊണ്ടുവരുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റോഷന്റെ സഹായികളായ പ്യാരി, വിപിൻ, അനന്തു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ റിമാൻഡിലാണ് .ഒന്നാംപ്രതിയായ മുഹമ്മദ് റോഷനും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. മാത്രമല്ല പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതായും ഇയാൾ പോലീസിനോട് പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ മാതാപിതാക്കൾ 15വയസേയുള്ളുവെന്നാണ് പോലീസിനോട് പറഞ്ഞത്. വയസ് തെളിയിക്കുന്നതിനുള്ള രേഖകൾ തങ്ങളുടെ കൈവശമില്ലെന്നും ഇവർ പോലീസിനെ അറിയിച്ചു. പെൺകുട്ടിയെ നാട്ടിലെത്തിച്ചശേഷം വയസ് തെളിയിക്കാനുള്ള നടപടി ആരംഭിക്കും. അതിന്…
Read More