കൊട്ടാരക്കര: വിശ്വാസം വിശ്വസത്തിന്റെ വഴിക്ക് വിടണം, വിശ്വാസികളോടൊപ്പം നിൽക്കണമെന്നാണ് കോൺഗ്രസിന്റെ താൽപര്യമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം വിശ്വാസങ്ങളെ എല്ലാം ഒരു നിയമത്തിലൂടെ മാത്രം മാറ്റി എടുത്തുകളയാമെന്നു വെച്ചാൽ ഈ രാജ്യത്ത് അത് നടപ്പുള്ള കാര്യമല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. വിശ്വസികളെ മുഴുവൻ വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാരിന്. അത് വിജയിക്കില്ല. ശബരിമല വിഷയത്തിൽ രാഷ്ട്രീയ ലാഭമാണ് ബിജെപി ശ്രമിക്കുന്നത്. വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കുന്ന നയമാണ് കോൺഗ്രസിന്. വിശ്വാസത്തെ വെല്ലുവിളിച്ച വിശ്വാസത്തിനെതിരായി ആരെയെങ്കിലും നടപടി സ്വീകരിപ്പിച്ചേ എന്ന ഭാഷ്യം ആണ് കേരളത്തിലെ ഗവൺമെന്റിന്. ശബരിമലയിലെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കാനുള്ള സമാധാനപരമായ വിശ്വാസ പേരാട്ടത്തിൽ ഏറ്റവും മുന്നിൽ കോൺഗ്രസ് ഉണ്ടാക്കും. രാജ്യത്തിന്റെ…
Read MoreCategory: Kollam
കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ച നാടിന്റെ പുരോഗതിയുടെ അവിഭാജ്യ ഘടകമെന്ന് മന്ത്രി
കൊല്ലം:പേരൂര്‍ മീനാക്ഷിവിലാസം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സാധാരണക്കാരന്റെ മക്കള്‍ക്ക് മികച്ചനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ച നാടിന്റെ പുരോഗതിയുടെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജില്ലാപഞ്ചായത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയായി. എന്‍.കെ. പ്രേമചന്ദ്രന് എംപി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനീതകുമാരി, ജില്ലാ പഞ്ചായത്തംഗം ഷെര്‍ളി സത്യദേവന്, മുഖത്തല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭനാ സുനില്‍, കൊറ്റങ്കര ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. ഷംല ബീവി, എച്ച്. ഹുസൈന്, കോര്പറേഷന് കൗണ്‍സിലര്‍മാരായ സതീഷ്, ശൈലകുമാരി,…
Read Moreമുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വഹിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് യുഡിഎഫ്
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലായെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലാ ചെയർമാൻ കെ.സി.രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം 31ന് ക്യൂഎസി ഗ്രൗണ്ടിൽ വന്പിച്ച ജനപങ്കാളിത്വത്തോടെ രാഷ്ട്രീയ വിശദീകരണ യോഗം നടത്താൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന നേതാക്കളും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ ഭരണഘടന ആചാരാനുഷ്ഠാനങ്ങളെ, വിശ്വാസത്തെ എങ്ങനെ അനുശാസിക്കുന്നുവെന്ന് മനസിലാക്കാതെയാണ് എൽ.ഡി.എഫ്. ഗവണ്മെന്റ് പെരുമാറുന്നത്. ഗവണ്മെന്റ് സുപ്രിംകോടതിയിൽ നല്കിയ സത്യവാങ്മൂലമാണ് ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാകാൻ ഇടയായത്. സിപിഎമ്മും ബിജെപിയും ഈ കാര്യത്തിൽ ഒത്തുകളിക്കുകയാണ്. ആചാര അനുഷ്ടാനങ്ങളെയും വിശ്വാസത്തെ നിലനിർത്തുന്നതിനും വേണ്ടി യു.ഡി.എഫ്. എന്ത് വില കൊടുത്തും പ്രവർത്തനരംഗത്ത് ഉണ്ടാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മുൻഎംഎൽഎ എ.എ. അസീസ് , എൻ.കെ. പ്രേമചന്ദ്രൻ എം.പി., മുൻ മന്ത്രി ഷിബു…
Read Moreതരിശുനിലത്ത് നൂറുമേനി; മേവനക്കോണം ഏലായിൽ കൊയ്ത്തുത്സവം നടത്തി; കൊയ്തെടുത്ത നെല്ല് സപ്ലൈക്കോയ്ക്ക് കൈമാറും
ചാത്തന്നൂർ: കല്ലുവാതുക്കൽ മേവനക്കോണം ഏലായിൽ നടന്ന കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി ഉദ്ഘാടനം ചെയ്തു.കാർഷിക കർമ്മസേന പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കർമ്മസേന സെക്രട്ടറി രാജീവ്, കൃഷി ഒാഫീസർ ധന്യാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കല്ലുവാതുക്കൽ പഞ്ചായത്ത്, കൃഷിഭവൻ, കാർഷികകർമ്മസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രണ്ട് ഏക്കറോളം തരിശ് നിലം ഏറ്റെടുത്ത് കൃഷിയറക്കിയത്. ഉമ ഇനത്തിലുള്ള നെൽവിത്തും വളവും കൃഷിഭവിനിൽ നിന്ന് സൗജന്യമായി ലഭിച്ചു. കൊയ്തെടുക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് കൈമാറുമെന്നും വരും വർഷങ്ങളിൽ അരിയാക്കി വില്പന നടത്തുമെന്നും കർമ്മസേന സെക്രട്ടറി രാജീവ് അറിയിച്ചു.
Read Moreപരവൂർ സംഗീതസഭയ്ക്ക് ഒന്നാം പിറന്നാൾ; പാടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അവസരം നൽകുന്നതാണ് സംഗീതസഭയുടെ പ്രവർത്തന രീതി
സ്വന്തം ലേഖകൻ പരവൂർ: കേരളപ്പിറവിയുടെ വാർഷിക ദിനത്തിൽ പരവൂർ സംഗീതസഭയ്ക്ക് ഒന്നാം പിറന്നാൾ. സംഗീതത്തിന്റെയും കവിതയുടെയും ചരിത്രമുറങ്ങുന്ന പരവൂരിന്റെ തിരുമുറ്റത്ത് സംഗീതസഭ പിറവിയെടുത്തത് കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു.സംഗീത പ്രേമികളും ആസ്വാദകരുമായ ഒരുസംഘം ആൾക്കാരുടെ ആശയ സാക്ഷാത്ക്കാരമായിരുന്നു സംഗീതസഭ. പരവൂരിന്റെ മാത്രമല്ല മലയാളികളുടെ ആകമാനം അഭിമാനമായ സംഗീത സംവിധായകൻ അന്തരിച്ച ജി.ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ക്വയർ ഗാനങ്ങളുടെ അവതരണത്തോടെയാണ് സഭയുടെ സംഗീതയാത്രയ്ക്ക് സമാരംഭമായത്. ദേവരാജൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന പരവൂർ മുനിസിപ്പൽ പാർക്കിലായിരുന്നു പരിപാടികളുടെ തുടക്കം. പ്രതിമാസ ഗാനസന്ധ്യയിലൂടെ സംഗീതസഭ പിച്ചവച്ചു തുടങ്ങി. പാടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഗാനാലാപനത്തിന് അവസരം നൽകുന്നതാണ് സംഗീതസഭയുടെ പ്രവർത്തന രീതി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പാടാൻ വേദിയൊരുക്കിയപ്പോൾ പലപ്പോഴും ഗാനസന്ധ്യകൾ തലമുറകളുടെ സംഗമവേദിയുമായി മാറി. ഒരു വർഷത്തിനിടയിൽ പ്രമുഖരായ സംഗീത സംവിധായകരുടെയും ഗാനരചയിതാക്കളുടെയും തെരഞ്ഞടുത്ത ഗാനങ്ങൾ ആസ്വാദക സമക്ഷം ആലപിച്ചു. എല്ലാമാസവും രണ്ടാമത്തെ…
Read Moreസംഘർഷ ഭരിതമായ സംസ്ഥാനമായി കേരളം മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ചവറ :കേരള സംസ്ഥാനത്തെ സംഘർഷഭരിതമായ സംസ്ഥാനമാക്കി മാറ്റിയതായി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചവറയിൽ മുൻമന്ത്രിയും ആർഎസ്പി ദേശീയ നേതാവുമായിരുന്ന ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കലുഷിതമായ സംസ്ഥാനമാക്കി മാറ്റിയതിന് ഉത്തരവാദി സംസ്ഥാന മുഖ്യമന്ത്രിയാണ് . ജാതിചിന്തയെ തിരികെ കൊണ്ടുവരുവാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു .ഒരു ഭരണാധികാരി കാണിക്കേണ്ട മാന്യതകൾ മറന്നാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് .മാധ്യമപ്രവർത്തകരെ കടക്ക് പുറത്ത് എന്ന് പറഞ്ഞും ഐപിഎസ് .ഐഎഎസ് ഉദ്യോഗസ്ഥരെ സംശയത്തോടെ നോക്കുകയും , സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാത്ത തരത്തിലാണ് മുഖ്യമന്ത്രി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . സംസ്ഥാനത്തിലെ സമസ്തമേഖലകളിലും തകർച്ചയിലാണ് . സ്റ്റാൻലിസ ത്തിൻറെ തടവറയിലാണ് മുഖ്യമന്ത്രി .പല മേഖലയിലും തിരിച്ചടികൾ ഉണ്ടായി .ഒരുകൂട്ടം അടിമകളുടെ നേതാവായിട്ടാണ് അദ്ദേഹം ഇരിക്കുന്നത് .പ്രളയത്തെക്കാൾ ഏറ്റവും വലിയ ദുരന്തമാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ…
Read Moreകോഴി മോഷണം വ്യാപകം; ബൈക്കിലെത്തി മോഷണം നടത്തുന്നത് ഫ്രീക്കൻന്മാർ
പത്തനാപുരം :രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് കോഴിയെ മോഷ്ടിക്കുന്നവരുടെ ശല്ല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് കാര്യറ നിവാസികൾ . കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറ്റി അൻപതോളം കോഴികളാണ് കാര്യറയിൽ നിന്ന് മാത്രം മോഷണം പോയത്. കോഴി മോഷണം നടത്തുന്നതിന് പിന്നിൽ പ്രദേശത്തെ ഫ്രീക്കൻന്മാരാണന്നുളള ആക്ഷേപവും ശക്തമാണ് . രാത്രി 12 ന് ശേഷം വീടുകളിൽ എത്തുന്ന സംഘം കോഴിയുടെ മുകളിൽ നനഞ്ഞ തുണി വിരിച്ചാണ് മോഷണം .രാവിലെ തീറ്റകൊടുക്കാനായി കൂട് തുറക്കാൻ നേരമാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത് . കാര്യറ മേഖലയിൽ മിക്കവരും മുട്ടകോഴിവളർത്തി ഉപജീവനം നടത്തുന്നവരാണ്. അടിക്കടിയുളള മോഷണം കോഴികർഷകരെ ദുരിതത്തിലാക്കുന്നുണ്ട്.
Read Moreഒരു നാടിന്റെ ദീർഘകാല സ്വപ്നം പൂവണിയുന്നു; ചിറ്റുമൂല റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു; 29.91കോടി രൂപ സർക്കാർ കിഫ്ബി യിൽ നിന്നും അനുവദിച്ചു
കരുനാഗപ്പള്ളി : ഒരു നാടിന്റെ ദീർഘകാല സ്വപ്നം കിഫ്ബി പണം അനുവദിച്ചതോടെ പുതിയകാവ് ചിറ്റുമൂലമേൽപ്പാലം യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായി 29.91കോടി രൂപ സർക്കാർ കിഫ്ബി യിൽ നിന്നും അനുവദിച്ചു.ഏറെ തിരക്കുള്ള പുതിയകാവ് ചക്കുവള്ളി റൂട്ടിലെ ചിറ്റുമൂലലെവൽ ക്രോസ് അടച്ചിടുന്നതുമൂലം വലിയ യാത്രാദുരിതമാണ് വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചിരുന്ന് വന്നിരുന്നത്. 2017 ലെ എൽ ഡി എഫ് സർക്കാരിന്റെ ബജറ്റിലാണ് ആർ രാമചന്ദ്രൻ എം എൽ എ യുടെ നിർദ്ദേശപ്രകാരം മേൽപ്പാലം അനുവദിച്ചത്.തുടർന്ന് കേരളാ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സാധ്യതാ പഠനവും റിപ്പോർട്ടും തയാറാക്കിയിരുന്നു. ഈ റിപ്പോർട്ടിനാണ് കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി യോഗം അംഗീകാരം നൽകിയത്. കാട്ടിൽകടവ് ചക്കുവള്ളി റോഡിന്റെ പുനർനിർമ്മാണത്തിനായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും16.5 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ടി എസ് കനാലിന് കുറുകെ നിർമ്മിക്കുന്ന കാട്ടിൽകടവ് പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളും…
Read Moreചിരട്ടക്കോണം, പനവേലി ഭാഗങ്ങളിൽ മോഷ്ടാക്കൾ വിലസുന്നു ; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പോലീസ്
കൊട്ടാരക്കര ചിരട്ടക്കോണം, പനവേലി ഭാഗങ്ങളിൽ മോഷ്ടാക്കൾ വിലസുന്നു, ഒരു മാസത്തിനിടയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നടന്നത് പത്ത് മോഷണങ്ങൾ. രാത്രിയിൽ മോഷ്ടാക്കളുടെ ശല്യമേറിയിട്ടും പൊലീസ് ഈ വഴി തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി. പനവേലി- ചിരട്ടക്കോണം റോഡരികിലുള്ള ആരണ്യകത്തിൽ കെ.സുഭാഷിന്റെ വീട്ടിലാണ് ഒടുവിൽ മോഷണം നടന്നത്. 19ന് സുഭാഷും വീട്ടുകാരും മൂന്നാറിൽ പോയിരുന്നതാണ്. പിറ്റേദിവസം ഉച്ചയോടെ തിരികെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ പൊളിച്ച് മോഷ്ടാക്കൾ കയറിയ വിവരം അറിയുന്നത്. അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയും മറ്റും കുത്തിപ്പൊളിച്ചിട്ടുണ്ട്. സാധനങ്ങൾ വാരിവലിച്ചിട്ടിരുന്ന നിലയിലാണ്. കൊട്ടാരക്കര പോലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി.കെ.എസ്.സദനത്തിൽ സേതുനാഥൻ, വൈ.ബി.ഭവനിൽ യശോധരൻ, കണിയാരുവീട്ടിൽ റോസമ്മ, പത്തീലഴികത്ത് വീട്ടിൽ പ്രദീപ്, ഹർഷാലയത്തിൽ കെ.ഷാജി, പത്മവിലാസത്തിൽ ഗിരിജാദേവി, തലച്ചിറ ജിൻസി ഭവനിൽ സാമുവൽ മത്തായി എന്നിവരുടെ വീടുകളിലും ഒരു മാസത്തിനുള്ളിൽ മോഷണം നടന്നിരുന്നു. ലാപ് ടോപ്, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയവ…
Read Moreകല്ലുകടവിലെ പഴയപാലം സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
പത്തനാപുരം : കല്ലുംകടവ് പാലത്തിന്റെഅറ്റകുറ്റപ്പണികള്ക്കായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കാല്‍നടയാത്രക്കാര്‍ക്കായി പഴയപാലം സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.പത്തനംതിട്ട കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗതാഗതക്കുരുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. പാലം കടക്കാന്‍ കഴിയാതെ കാല്‍നടയാത്രികരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. പാലത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പഴയ പാലം സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കില്കാല്നടയാത്രികര്ക്കും,ഇരുചക്രവാഹനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാന്‍ കഴിയുമായിരുന്നു.എന്നാല്‍ പഴയപാലം നിലവില്‍ കാല്‍നടയാത്രപോലും സാധ്യമല്ലാത്ത വിധം കാടുമൂടിയ നിലയിലാണ്. സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞിറങ്ങിയ നിലയിലുമാണ്.അപകടാവസ്ഥയിലായ പാലം പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിക്കപ്പെട്ടതാണ്.എന്നാല്‍ കാടുനീക്കം ചെയ്യാന്‍ പോലും ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ല. രണ്ട് ദിവസം കൊണ്ട് വലിയ പാലത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത സജ്ജമാക്കുമെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും പാലത്തിന്റെ ഒരുഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തത്.
Read More