ചാത്തന്നൂർ: ജനാധിപത്യ സമൂഹത്തിൽ സമന്വയത്തിന്റെയും സമവായത്തിന്റെയും പാത സ്വീകരിക്കാൻ ബാദ്ധ്യതപ്പെട്ട സർക്കാർ പ്രകോപനാത്മകമായ പ്രതികരണങ്ങളിലൂടെ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പാരിപ്പള്ളി വ്യാപാര ഭവനിൽ നടന്ന ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം സംഘർഷ ഭരിതമാക്കുന്ന നടപടികളാണ് ബി.ജെ.പിയും സി.പി.എം തുടരുന്നത്.ശബരി മലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസത്തെ മതപരമായ ധ്രൂവീകരണത്തിനായി ബി.ജെ.പിയും സാമുദായിക ധ്രൂവീകരണത്തിനായി സി.പി.എമ്മും ഉപയോഗിക്കുന്നു. ഇതിനെതിരെ മതേതര ജനാധിപത്യ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാനാണ് ആർ.എസ്.പി ശ്രമിക്കുന്നതനെന്നും പ്രേമചന്ദ്രൻ പറഞ്ഞു.ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഫിലിപ്പ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം ജി.രാജേന്ദ്രപ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്ലാക്കാട് ടിങ്കു,ജി.രാജേന്ദ്രപ്രാസാദ്, എൻ.രാജൻകുറുപ്പ്, ഡി.സുഭദ്രാമ്മ,വി.ആർ.വിനിൽകുമാർ,തുളസീധരൻ, ജെ.വേണുഗോപാൽ,എസ്.ഉണ്ണികൃഷ്ണപിളള, ഷാലു.വി.ദാസ് , കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ജി.രാജേന്ദ്രപ്രസാദിനെ ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു.നെടുങ്ങോലം…
Read MoreCategory: Kollam
ലക്ഷങ്ങൾ മുടക്കി നിർമിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസ കെട്ടിടം സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു
കുന്നിക്കോട് : ലക്ഷങ്ങള്‍ മുടക്കി ഇളമ്പലില്‍ നിര്‍മിച്ച സര്‍ക്കാര്‍ വെള്ളപ്പൊക്കദുരിതാശ്വാസകെട്ടിടം കാടുകയറി നശിക്കുന്നു. ഇളമ്പല്‍ വില്ലേജ് ഓഫിസിന് പിന്നിലെ റവന്യൂ ഭൂമിയില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് സംരക്ഷണമില്ലാതെ തകര്‍ച്ചയിലായിരിക്കുന്നത്. പ്രദേശത്തെ ദുരിതബാധിത സമയങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് കെട്ടിടം നിര്‍മിച്ചത്. ഹാളും വിശ്രമമുറിയും ടോയ് ലറ്റുകളും സ്ത്രീകള്‍ക്കുള്ള താമസസൗകര്യവുമെല്ലാം അടങ്ങുന്നതായിരുന്നു കെട്ടിടം. പത്തനാപുരം താലൂക്കിലെതന്നെ ഏക സംരക്ഷണകേന്ദ്രമാണിത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദുരിതാശ്വാസകേന്ദ്രം സംരക്ഷിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കെട്ടിടത്തിന്‍െറ വാതിലും ജനലുകളുമെല്ലാം തകര്‍ന്നുകിടക്കുകയാണ്. നടപ്പാത പൂര്‍ണമായും കാടുമൂടി ഇല്ലാതായിരിക്കുന്നു. ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ജലവിതരണ സംവിധാനം അടക്കം നശിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്‍െറ ഒരു ഭാഗത്തെ ഭിത്തിയില്‍ കാട്ടുവള്ളികളടക്കം പടര്‍ന്നുകയറിയിട്ടുണ്ട്. ഇതോടൊപ്പം തകര്‍ന്നുകിടക്കുന്ന കെട്ടിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. പലപ്പോഴും മദ്യപാനികളും സാമൂഹ്യവിരുദ്ധരും കെട്ടിടത്തിനുള്ളില്‍ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.വിളക്കുടി ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും…
Read Moreരണ്ടാലുംമൂട് ജംഗ്ഷനില്‍ അപകടം പതിവാകുന്നു; സിഗ്നല്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തം
പത്തനാപുരം :തലവൂരിന്റെ ഹൃദയ ഭാഗമായ രണ്ടാലുംമൂട് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു .പ്രധാന നാല് പാതകള്‍ സംഗമിക്കുന്ന ഇവിടെ സൂചനാ ബോര്‍ഡുകളോ സിഗ്നല്‍ സംവിധാനമോ ഇല്ലാത്തതാണ് പതിവായുളള അപകടങ്ങള്‍ക്ക് കാരണം.കൊട്ടാരക്കര – പത്തനാപുരം മിനി ഹൈവേയായി ഈ പാതയെ ഉയര്‍ത്തിയതോടെ മിക്ക വാഹനങ്ങളും കടന്നു പോകുന്നത് ഇതുവഴിയാണ്. ടിപ്പറുകളടക്കമുളളവയുടെ അമിത വേഗതയും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചെറുതും വലുതുമായ പതിനഞ്ചോളം അപകടങ്ങളാണ് നടന്നിട്ടുളളത് .സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്ന പ്രധാന ജംഗ്ഷനായ ഇവിടെ സിഗ്നല്‍ സംവിധാനം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. പിടവൂര്‍ മുതല്‍ വടകോട് വരെയാണ് മിനിഹൈവ്വേയുടെ ഒന്നാംഘട്ട നിര്‍മ്മാണം നടത്തിയിട്ടുളളത് .നിര്‍മ്മാണം നടത്തിയ ഒന്‍പത് കിലേമീറ്റര്‍ ദൂരത്ത് ഒരു ഹമ്പ് പോലും പൊതുമരാമത്ത് സ്ഥാപിച്ചിട്ടുമില്ല.പാതയ്ക്ക് സമീപത്തായി നാല് ഗവ.സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗത മൂലം ഭയപ്പാടോടെയാണ് വിദ്യാര്‍ത്ഥികളും കാല്‍നട യാത്രകരും പോകുന്നത്. രണ്ടാലുംമൂട് ജംഗ്ഷനില്‍ സിഗ്നല്‍…
Read Moreജില്ലയുടെ കായിക വികസനത്തിനായി പുനലൂരിലും കൊല്ലത്തും പുതിയ സ്റ്റേഡിയം നിർമിക്കുമെന്ന് ടി. വി. രാജേഷ് എം. എല്‍. എ
കൊല്ലം : കായിക വികസനത്തിനായി കിഫ്ബിയില്‍ നിന്ന് അനുവദിച്ച 700 കോടി രൂപയില്‍ നിന്ന് 40 കോടി രൂപ ചെലവഴിച്ച് കൊല്ലത്ത് ജില്ലാ സ്റ്റേഡിയവും 6.5 കോടി രൂപ വിനിയോഗിച്ച് പുനലൂരില്‍പുതിയ സ്റ്റേഡിയവും നിര്‍മിക്കുമെന്ന് കായികവും യുവജനക്ഷേമവും സംബന്ധിച്ച നിയമസഭാ സമിതി ചെയര്മാന് ടി. വി. രാജേഷ് എം. എല്‍. എ അറിയിച്ചു. കൊല്ലം കളക്ട്രേറ്റില്‍ സമിതി നടത്തിയ സിറ്റിംഗില്‍ അംഗം എല്‍ദോ എബ്രഹാമും പങ്കെടുത്തു. കായിക മേഖലയിലുള്ളവരുടെയും പരിശീലകരുടേയും അഭിപ്രായം കണക്കിലെടുത്ത് പുനലൂരിലോ പത്തനാപുരത്തോ സ്പോര്‍ട്സ് സ്കൂള്‍ തുടങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് സമിതി അംഗങ്ങള്‍ വ്യക്തമാക്കി. എല്ലാ പഞ്ചായത്തിലും ഒരു സ്റ്റേഡിയം എന്ന ആവശ്യം കായികക്ഷമതാ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്നത് പരിഗണിക്കും. കായിക പരിശീലകരുടെ കുറവ് നികത്തുന്നതിനും ശുപാര്‍ശ ചെയ്യും. സ്പോര്‍ട്സ് മാറ്റുകള്‍ ആവശ്യാനുസരണം നല്‍കുന്നതിന് നടപടിയുണ്ടാകുംകൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ സൗക്യങ്ങള്‍ മെച്ചപ്പെടുത്തി…
Read Moreവിജയ് ഫാൻസ് അസോസിയേഷന്റെ ധനസഹായവിതരണം നാളെ ; തീപിടത്തിൽ വീട് നഷ്ടമായ മഹി കൃഷ്ണന്റെ കുടുംബത്തിനാണ് സഹായം നൽകുന്നത്
കൊല്ലം: വിജയ് ഫാൻസ് കൊല്ലം നൻന്പൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കൊല്ലം പീരങ്കി മൈതാനിയിൽ വച്ച് മുണ്ടയ്ക്കൽ അമൃതകുളത്ത് തീപിടത്തിൽ വീട് നഷ്ടമായ മഹി കൃഷ്ണന്റെ കുടുംബത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ നൽകും. ഇതോടൊപ്പം പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ രണ്ടുപേരെ ആദരിക്കും. ഇതോടൊപ്പം നടൻ വിജയിന്റെ ഏറ്റവും വലിയ കട്ടൗട്ടും സ്ഥാപിക്കും.ചടങ്ങിൽ ചലച്ചിത്ര താരം സണ്ണി വെയ്ൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ അനന്തു, എം.സിജോ, രാഹുൽ, കിരൺ എന്നിവർ പറഞ്ഞു. 2012-ൽ അസോസിയേഷൻ രൂപീകരിച്ചതിന് ശേഷം ജില്ലാ കമ്മിറ്റിയുടെ കീഴിൽ 35 രക്തദാന ക്യാന്പുകൾ നടത്തി. 75 പേർക്ക് തയ്യൽ മെഷീനും അന്‍പതിലധികം പേർക്ക് വൈദ്യസഹായവും രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് വർഷം തോറും പഠനോപകരണവും നൽകുന്നു. ഇതുകൂടാതെ അഞ്ച് വിദ്യാർഥികൾക്കുള്ള പഠനത്തിന് വേണ്ടിയുള്ള ചെലവ് സ്ഥിരമായി വഹിക്കും. പ്രളയ ദുരിത സമയത്ത് അസോസിയേഷൻ ജില്ലാ…
Read Moreകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വിഷചികിത്സാ വിഭാഗം ആരംഭിക്കണമെന്ന് ജനകീയവേദി
കൊട്ടാരക്കര: താലൂക്ക് ആശുപത്രി കൊല്ലം ജില്ലയിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ്. എന്നാൽ ലക്ഷക്കണക്കിനു രൂപ അനുവദിച്ച് പല വിധ വികസന പ്രവർത്തനങ്ങൾ ഗവ. നടപ്പാക്കിയിട്ടും ഇതുവരെ വിഷചികിത്സാ കേന്ദ്രം ആശുപത്രിയിൽ ആരംഭിച്ചിട്ടില്ല. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ജില്ലാ ആശുപത്രി മാത്രമാണ് ആശ്രയം. അടിയന്തിര ശുശ്രൂഷ ലഭിക്കാതെ രോഗികൾ മരണപ്പെടുന്ന സ്ഥിതിയാണുള്ളത്.ഈ സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ വിഷചികിത്സാ വിഭാഗം സ്ഥാപിക്കുന്നതിനുള്ള അടിയന്തിര ഇടപെടലുകൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി പ്രവർത്തകരായ സജിചേരൂർ, ജോൺ നോബേൽ, ഇ.ശാമുവേൽ, വെളിയംഅജിത്, അലക്സ് ചെറുകര, റ്റി.എ ശാമുവേൽ, ശാമുവേൽ ജോൺ, ജേക്കബ്ബ് കെ.മാത്യു എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Read Moreചെറിയഴീക്കൽ ആലപ്പാട്ട് കരിമണൽ ഖനനം; ജനകീയസമര സമിതിയുടെ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം ഇന്നുമുതൽ
കൊല്ലം: ചെറിയഴീക്കൽ ആലപ്പാട് കരിമണൽ ഖനന വിരുദ്ധ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ സേവ് ആലപ്പാട്-സ്റ്റോപ്പ് മൈനിംഗ് എന്ന മുദ്രാവാക്യം ഉയർത്തി ഇന്നുമുതൽ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം അരങ്ങേറും.സമരം ഇന്നും വൈകുന്നേരം നാലിന് പ്ലാച്ചിമട സമര നായകൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ഭാരവാഹികളായ കെ.ചന്ദ്രദാസ്, ഇ.മോഹനൻ പൂവളിക്കൽ, രോഹിണി സനിൽ, അനീഷ സുനിൽകുമാർ, ജിജീഷ് മകുന്ദൻ എന്നിവർ പറഞ്ഞു. ആലപ്പാട്പഞ്ചായത്ത് പ്രദേശം 1995-ലെ ലിത്തോ മാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാൽ ഐആർഇ, കെഎംഎംഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്ന് സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ബാക്കി 20,000 ഏക്കറോളം ഭൂമി കടലിൽ വിലയം പ്രാപിച്ചു. പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് മെഷീനറികൾ ഉപയോഗിച്ച് സിആർഇസഡ് നിയമം പോലും പാലിക്കാതെ കരിമണൽ കുഴിച്ചെടുക്കുന്പോൾ പ്രദേശത്തെ…
Read Moreമൂന്നും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് ക്രൂരപീഡനം; രണ്ടാനമ്മയും അച്ഛനും പോലീസ് പിടിയില്‍; കുട്ടികൾപറഞ്ഞ പീഡനവിവരം കേട്ട് ഞെട്ടി നാട്ടുകാരും പോലീസും
പത്തനാപുരം: രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പതിനൊന്നും മൂന്നും വയസുള്ള കുട്ടികളാണ് മർദനത്തിന് ഇരയായത്.പുന്നല കരിമ്പാലൂരിൽ ആർഷ ഭവനിൽ ഷിബു (42) ശ്രീലത ( 38) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. കുട്ടികളെ അടുത്ത വീടുകളുമായോ ബന്ധുക്കളുമായോ സഹകരിക്കുന്നതിന് അനുവദിക്കാതെ പാചകം ഉൾപ്പെടെ വീട്ടുവേലകൾ ചെയ്യിക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. മൂന്ന് വയസുകാരി ഇളയ കുട്ടി കട്ടിലിൽ മൂത്രമൊഴിച്ചിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. പത്തനാപുരത്തെ പ്രമുഖ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മൂത്ത കുട്ടി.പീഡന വിവരങ്ങൾ ക്ലാസ് ടീച്ചറോട് നിരവധി തവണ പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും ആക്ഷേപമുണ്ട്. മൂത്ത കുട്ടിയെ അടിച്ചതിന്റെയും ചട്ടുകം കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ ഉണ്ട്. കഴിഞ്ഞ ദിവസംകുട്ടികളുടെ അമ്മൂമ്മയോട് നാട്ടുകാർ വിവരം ധരിപ്പിച്ചു. ഇതിനെ തുടർന്ന് കുട്ടികളുടെ മുത്തശി സ്കുളിൽ എത്തുകയും പോലീസിൽ പരാതിപ്പെടുകയായിരുന്നു. ശ്രീലതഭർത്താവിനെ ഉപേക്ഷിച്ചശേഷം സ്വകാര്യ ബസ്സിലെ ഡ്രൈവർ ആയിരുന്ന ഷിബുവിനെ…
Read Moreവർണവിവേചനം തിരികെ കൊണ്ടുവരാൻപിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് എൻ. കെ. പ്രേമചന്ദ്രൻ
പുനലൂർ: ശബരിമല വിഷയത്തിൽ വർണവിവേചനം തിരികെ കൊണ്ടുവന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നതെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. പുനലൂർ സ്വയംവര ഹാളിൽ നടന്ന യുഡിഎഫ് നിയോജക മണ്ഡലം ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ കരിക്കത്തിൽ പ്രസേന്നൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്. താജുദീൻ, എം. നാസർഖാൻ, ജോസഫ് മാത്യു, ഷാനവാസ്, ഏറം ജമാലുദീൻ, വർഗീസ്, ഏബ്രഹാം മാത്യു, അഞ്ചൽ സോമൻ, സൈമൺ അലക്സ്, നെൽസൺ സെബാസ്റ്റ്യൻ, സഞ്ജു ബുഖാരി, കെ. ശശിധരൻ, അമ്മിണി രാജൻ, ഗീതാകുമാരി, എ.എ. ബഷീർ, സഞ്ജയ്ഖാൻ, അടൂർ ജയപ്രസാദ്, ദുനൂബ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് കൊല്ലം ക്യുഎസി അങ്കണത്തിൽ സംഘടിപ്പിച്ചിട്ടുള്ള യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ 2500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. കോൺഗ്രസ്…
Read Moreമന്ത്രി മാത്യു ടി. തോമസിന്റെ ഗണ്മാൻ വെടിയേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്
തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി സുജിത്താണ് (27) മരിച്ചത്. കടയ്ക്കലിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സർവീസ് തോക്ക് ഉപയോഗിച്ച് സുജിത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൈയിലെ ഞരന്പ് മുറിച്ച നിലയിലുമാണ്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു വർഷമായി സുജിത്താണ് മന്ത്രിയുടെ ഗണ്‍മാനായി പ്രവർത്തിച്ചിരുന്നത്.
Read More