പുനലൂർ: കൊല്ലത്ത് നിന്ന് പുനലൂർ ഭാഗത്തേക്കുള്ള രണ്ട് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്ത്. കേന്ദ്ര സർക്കാരിനന്റേയും റെയിൽവേയുടെയും ജന വിരുദ്ധ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പുനലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ 22 ന് 10 ന് പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഏരിയാ സെക്രട്ടറി എസ് ബിജു അറിയിച്ചു. ആയിരക്കണക്കിന് യാത്രക്കാരെ വലയ്ക്കുന്ന തീരുമാനം റെയിൽവേ കൈക്കൊണ്ടിട്ടും പ്രതികരിക്കാനോ റെയിൽവേ മന്ത്രാലയത്തിൽ ഇടപെടാനോ കൊല്ലം മാവേലിക്കര എം പിമാർ തയാറായിട്ടില്ല. ഈ നടപടിയും പ്രതിഷേധാർഹമാണ്. കൊല്ലത്ത് നിന്ന് ദിവസവും 6.25 ന് പുറപ്പെടുന്ന കൊല്ലം പുനലൂർ പാസഞ്ചറും 8.40 ന് ഉള്ള കൊല്ലം ഇടമൺ പാസഞ്ചറുമാണ് നിർത്തലാക്കാൻ കഴിഞ്ഞ 12 ന് റെയിൽവേ ബോർഡ് ഉത്തരവിറക്കിയിട്ടുള്ളത്. വിദ്യാർഥികളും സർക്കാർ – സ്വകാര്യ സ്ഥാപന ജീവനക്കാർ, ചെറുകിട…
Read MoreCategory: Kollam
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ജില്ലയിൽ ഇതുവരെ 128 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; റബര്‍ പ്ലാന്റേഷന് മേഖലയില്‍ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊല്ലം: ജില്ലയില്‍ അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍, കരവാളൂര്‍ മേഖലകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 128 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ശുദ്ധജലത്തില്‍ മുട്ടിയിട്ടു വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. കടുത്ത പനി, തലവേദന, ക്ഷീണം, ശരീരവേദന, ദേഹത്ത് ചുവന്നു തിണിര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ സ്വയം ചികിത്സ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. തീരേദശമേഖലയില് ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കരയില്‍ കയറ്റിവച്ചിരിക്കുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഫിഷറീസ് വകുപ്പിനും ബോട്ടുടമകള്‍ക്കും നിര്‍ദേശം നല്കി. റബര്‍ പ്ലാന്റേഷന് മേഖലയില്‍ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍…
Read Moreകൊല്ലത്ത് യുവാവ് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം വിശദമായ അന്വേഷണം
കൊല്ലം : യുവാവ് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊട്ടാരക്കര എസിപി പറഞ്ഞു.യുവതിയുമായി അടച്ചിട്ട വീട്ടിൽ കാണപ്പെട്ട സംഭവത്തെതുടർന്ന് നാട്ടുകാർ ചോദ്യം ചെയ്ത കോട്ടാത്തല കൊടിവിളവീട്ടിൽ ശ്രീജിത്താണ് മരിച്ചത്. ഇന്നലെ രാവിലെ നെടുവത്തൂർ കിള്ളൂർ പാലത്തിന് സമീപം പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ശ്രീജിത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുമെന്നും എസിപി വ്യക്തമാക്കി. മാതാപിതാക്കളുടെ മരണശേഷം ശ്രീജിത്ത് ചീരങ്കാവിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. കോട്ടാത്തലയിലുള്ള കുടുംബവീട്ടിൽ വല്ലപ്പോഴും മാത്രമാണ് എത്തിയിരുന്നത് . 17ന് ഉച്ചയോടെ ഒരു യുവതിയുമായി കോട്ടാത്തലയിലുള്ള വീട്ടിലെത്തിയ വിവരമറിഞ്ഞ് ശ്രീജിത്തിന്റെ ബന്ധുവാണ് നാട്ടുകാരെയും പോലീസിലും വിവരമറിയിച്ചത്. തുടർന്ന് പുത്തൂർ പോലീസെത്തി അടച്ചിട്ടിരുന്ന വീട്ടിനുള്ളിൽനിന്ന് ഇരുവരെയും പുറത്തിറക്കി. തങ്ങൾ പ്രണയത്തിലാണെന്ന് ശ്രീജിത്ത് പറഞ്ഞതിനെതുടർന്ന് പോലീസ് പോകുകയായിരുന്നു. പിന്നീട്…
Read Moreകട്ടിളപ്പാറയിലെ വനംവകുപ്പിന്റെ മുളം തൈ നടീൽനെതിരേ പ്രതിഷേധം; കാട്ടാന ശല്യം രൂക്ഷമായ പാതയോരത്തു മുളകൾ വളർന്നാൽ ശല്യം വർധിക്കുമെന്ന് നാട്ടുകാർ
കുളത്തൂപ്പുഴ: കുളത്തുപ്പുഴ കട്ടിളപ്പാറ റോഡുവശത്ത് വനം വകുപ്പിന്റെ മുളംതൈ നടീലിനെതിരെ നാട്ടുകാർ. കാട്ടാന ശല്യം രൂക്ഷമായ പാതയോരത്തു മുളകൾ വളർന്നാൽ ശല്യം വർധിക്കുമെന്നാണു പരാതി. കാട്ടിനുള്ളിൽ നട്ടുപിടിപ്പിക്കേണ്ടുന്ന തൈകൾ പാതയോരത്ത് നടുന്നതിനു പിന്നിൽ കടത്തുകൂലിയിൽ വെട്ടിപ്പിനുവേണ്ടിയെന്നും നാട്ടുകാർ ആരോപിച്ചു. മാസങ്ങൾക്കു മുൻപ് പാതയോരത്തായി വനംവകുപ്പ് കാട്ടാനകൾക്കു കുടിവെള്ളം ലഭ്യമാക്കാനായി നടത്തിയ കുളം കുഴിക്കൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതു പിന്നീടു നിർത്തിവച്ചു. വനത്തിന്റെ നടുവിൽ ശെന്തുരുണി വന്യജീവി സങ്കേതം ഉൾപ്പെട്ട വനാന്തർഭാഗത്തായാണു കട്ടിളപ്പാറ. മരാമത്ത് പാതയും കെഎസ്ആർടിസി ബസ് സർവീസും ഇവിടേക്ക് ഉണ്ട്. മുളന്തൈ നടീലിന് എതിരേ ഗ്രാമപഞ്ചായത്ത് അംഗം റജി ഉമ്മന്റെ നേതൃത്വത്തിലുള്ള നാട്ടുകാർ വനംവകുപ്പ് അധികൃതർക്കു പരാതി നൽകിയിരുന്നു. തൈയിനടീൽ വനത്തിനുള്ളിലേക്കു മാറ്റുമെന്നായിരുന്നു ഉറപ്പെങ്കിലും ദ്രുതഗതിയിൽ പാതയോരത്ത് ഇവ നട്ട് അധികൃതർ മടങ്ങുകയായിരുന്നു. മുളന്തൈ നടീൽ നിർത്തുകയും നട്ടവ നീക്കി വനാന്തർ ഭാഗത്തേക്കു നടണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
Read Moreരാഷ്ട്രീയ പ്രേരിതമായി കെ.ബി.ഗണേഷ്കുമാറിനെ മനപൂര്‍വം ഉൾപ്പെടുത്തുകയായിരുന്നെന്നാരോപിച്ച് കേരളാ വനിത കോണ്‍ഗ്രസ് ബിയുടെ ഐക്യദാര്‍ഡ്യപ്രകടനം
പത്തനാപുരം: അഞ്ചല്‍ വിഷയത്തില്‍ കെ.ബി.ഗണേഷ്കുമാറിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ വനിത കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യപ്രകടനം നടന്നു.മഞ്ചള്ളൂരില്‍ നിന്നും ആരംഭിച്ച പ്രകടനം നെടുംപറമ്പ് ചുറ്റി ടൗണില്‍ സമാപിച്ചു. രാഷ്ട്രീയ പ്രേരിതമായി എംഎല്‍എയെ അഞ്ചല്‍ വിഷയത്തിലേക്ക് മനപൂര്‍വം ഉള്പ്പടുത്തുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. മഹിളകോണ്ഗ്രസ് ബി സംസ്ഥാന അധ്യക്ഷ ഏലിയാമ്മ, പ്രവര്‍ത്തകരായ ലക്ഷ്മിക്കുട്ടി, റാജിഫ, നസീമാ ഷാജഹാന്, ശ്രീജ.സി.പിള്ള, മഞ്ചു.ഡി.നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
Read Moreഎല്ലാ മതക്കാരെയും ഒന്നിച്ചുനിര്‍ത്തുകയും സ്നേഹിക്കുകയും ചെയ്യുകയാണ് തന്റെ മതേതരത്വമെന്ന് കുമ്മനം രാജശേഖരൻ
കൊല്ലം: തന്നില്‍ ഇല്ലാത്ത മതവിദ്വേഷിയെ ഉയർത്തി പിടിക്കുന്നത് സ്വാര്ഥതാല്പര്യക്കാരാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കൊല്ലത്ത് നൽകിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്നെ സംബന്ധിച്ച് മതേതരത്വം എന്നത് അനുഷ്ഠാനമാണ്. മതേതരത്വത്തിന്റെ അന്തസത്ത സാഹോദര്യമാണ്. അത് ഹൃദയത്തില്‍ ഉണ്ടാകേണ്ട വികാരമാണ്. എല്ലാ മതക്കാരെയും ഒന്നിച്ചുനിര്‍ത്തുകയും സ്നേഹിക്കുകയും ചെയ്യുകയാണ് തന്റെ മതേതരത്വം. എന്നാല്‍ തന്നെ എക്കാലത്തും ചിലര്‍ മതവിദ്വേഷിയായും വര്‍ഗീയവാദിയായും ചിത്രീകരിച്ച് അപഹസിക്കുകയാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ തന്നെ സ്നേഹിക്കുന്ന ജനങ്ങളാണ് കരുത്ത് നല്‍കിയത്. പലരുടെയും അസഹ്യമായ കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിട്ടു. സത്യത്തില്‍ അവര്‍ക്കെല്ലാം ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ഗവര്‍ണര്‍ പദവിയില്‍ അല്ലായിരുന്നെങ്കില്‍ അതെല്ലാം വ്യക്തമാക്കിയേനെ. കേരളത്തില്‍ മതേതരത്വം പറഞ്ഞുനടക്കുകയും മതങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ ഗൗരവമായി കാണണമെന്നും കുമ്മനം പറഞ്ഞു. ഹൃദയത്തിന്റെ വികാസമാണ് യഥാര്‍ഥത്തില്‍ ശരിയായ വികസനം. ഹൃദയം സ്വാര്‍ഥത കൊണ്ടുമൂടിയാല് ആരോടും സ്നേഹമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമൃതാനന്ദമയി…
Read Moreസദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ
കൊട്ടാരക്ക: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ശ്രീജിത്തിനെ വീട്ടിൽനിന്ന് ഒരു യുവതിക്കൊപ്പം നാട്ടുകാർ പിടികൂടിയിരുന്നു. സംഭവം അറിഞ്ഞ് പുത്തൂർ പോലീസ് സ്ഥലത്ത് എത്തി ശ്രീജിത്തിനോട് സ്റ്റേഷനിൽ വരാൻ നിർദേശിച്ചു. ശ്രീജിത്ത് പുത്തൂർ സ്റ്റേഷനിൽ പോയി മടങ്ങിയെത്തിയ ശേഷം കാണാതാകുകയായിരുന്നു.
Read Moreനിര്‍ധന കുടുംബത്തിന് വീടില്ല; മുൻഗണനാ ലിസ്റ്റില്‍ രണ്ടാമതായിട്ടും കലക്ടറുടെ നിർദേശത്തിനും ഫലമുണ്ടായില്ല; പഞ്ചായത്ത് കനിയുമെന്ന പ്രതീക്ഷയിൽ ലേഖയും മക്കളും
പത്തനാപുരം: പുറത്ത് മഴ കനക്കുമ്പോള്‍ ഈ വീട്ടമ്മയുടെ ഉള്ളില്‍ ഭയത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടും.ഏതു നിമിഷവും നിലംപൊത്താറായ കൂരയില്‍ ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണ് പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ കുറുന്തമണ്‍ സ്വദേശി ലേഖയെന്ന വീട്ടമ്മ. മണ്‍കട്ടയില്‍ തകര ഷീറ്റ് മേഞ്ഞ ഇവരുടെ വീട് ഇഴജന്തക്കളുടെ താവളം കൂടിയാണ്.തോരാത്ത മഴ കൂടിയായതോടെ ഒരു മുറി മാത്രമുളള വീട് ചോര്‍ന്നൊലിച്ച് കുളമായി മാറുന്ന അവസ്ഥ.ഭാരമുളള മരക്കഷണങ്ങള്‍ ഷീറ്റിന് മുകളിലിട്ടാണ് കാറ്റില്‍ നിന്നു രക്ഷനേടുന്നത്.അല്ലെങ്കില്‍ മേല്‍ക്കൂര കാറ്റില്‍ പറന്നു പോകും. ഭര്‍ത്താവ് രാജീവിന് കൂലിവേല ചെയ്ത് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് മൂന്ന് കുട്ടികളടങ്ങുന്ന ഇവരുടെ കുടുംബം ജീവിച്ചു പോകുന്നത്.ഇളയ മകള്‍ ആറുവയസുകാരി ആതിരക്ക് ജനിച്ച നാള് മുതല്‍ ഹൃദയ സംബന്ധമായ അസുഖവുമുണ്ട്.തിരുവന്തപുരം എസ്എടി ആശുപത്രിയിലാണ് ചികിത്സ.മകളുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനുമായി ഏറെ ബുദ്ധിമുട്ടാണ് ഈ നിര്‍ധന കുടുംബം നേരിടുന്നത്.ഭവന ധനസഹായത്തിന് ലേഖ കയറിയിറങ്ങാത്ത…
Read Moreകൊല്ലത്തുനിന്നു പുനലൂരിലേക്കും ഇടമണിലേക്കുമുള്ള ട്രെയിൻ സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണം
പരവൂർ : കൊല്ലത്തുനിന്ന് രാവിലെ 06.30ന് പുനലൂരിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനും 8.40ന് കൊല്ലത്തുനിന്ന് ഇടമണിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനും നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാപ്രസിഡന്റ് ടി.പി. ദീപുലാൽ എന്നിവർ ആവശ്യപ്പെട്ടു. ഈ രണ്ട് പാസഞ്ചർ വണ്ടികൾ പിൻവലിച്ചുകൊണ്ടും ചെങ്കോട്ട – കൊല്ലം പാതയിൽ പുതിയ ക്രമീകരണങ്ങൾ വരുത്തിക്കൊണ്ടും 12ന് റെയിൽവേബോർഡ് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പ്രസ്തുത ട്രെയിനുകൾ ചെങ്കോട്ട വരെ നീട്ടുന്നതിന് പകരം സർവ്വീസ് നിർത്തലാക്കുന്നത് ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. കുണ്ടറ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ആര്യങ്കാവ് വരെയുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാരും കിഴക്കൻ മേഖലയിലെ വിവിധ ഫാക്ടറികളിലും ജോലി ചെയ്യുന്ന ആളുകളും ആശ്രയിക്കുന്നത് രാവിലെയുള്ള രണ്ട് പാസഞ്ചർ ട്രെയിനുകളെയാണ്. പുതിയ ക്രമീകരണത്തിൽ രാവിലെ 9.30ന് കൊല്ലത്ത്…
Read Moreകെ.ബി. ഗണേഷ്കുമാർ എംഎൽഎ യെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും
കൊല്ലം : കെ.ബി. ഗണേഷ്കുമാർ എംഎൽഎ യെ വ്യക്തിഹത്യ നടത്താനും വഴിയിൽ തടയാനും ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് എൻ. എസ്. വിജയൻ അഭിപ്രായപ്പെട്ടു. കേരള മത്സ്യതൊഴിലാഴിലാളി കോണ്‍ഗ്രസ് (ബി) ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനപിന്തുണയിൽ അസൂയ പൂണ്ട വർഗീയ കക്ഷികൾ ഏറ്റുപിടിച്ച അഞ്ചൽ സംഭവം കോണ്‍ഗ്രസ് പിന്തുണച്ചതുവഴി കോണ്‍ഗ്രസ് – ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും പത്തനാപുരം സീറ്റ് ലക്ഷ്യമാക്കി കോണ്‍ഗ്രസിലെ ഒരുവിഭാഗം സീറ്റ് മോഹികൾ നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ അധര വ്യായാമമാണ് വിവാദങ്ങളെന്നും എൻ. എസ്. വിജയൻ അഭിപ്രായപ്പെട്ടു. അഞ്ചലിൽ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.പേരൂർ സജീവ് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പെരുകുളം സുരേഷ്, കലയപുരം വൈ രാജു, ചാത്തന്നൂർ ഷാജി, ലൂക്ക സേവ്യർ, ആൽബർട്ട് ശക്തികുളങ്ങര, തേവലക്കര ക്ലീറ്റസ്, കട്ടപ്പന…
Read More